Sunday, January 20, 2013

നല്ല ഭൂമിയില്‍ മുളച്ച നല്ല സസ്യം..!, aboozahid


-------------------------------------------------
അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മ ഫാത്തിമയിലെക്ക് ഓടിപ്പോയി.ഇതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി മോന് കൊടുത്തു.ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ പറഞ്ഞു:

"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുരതെദുക്കുംബൊ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"

ഇതാണ് രണ്ടാം ഉമര് എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!ഓര്‍ക്കുന്നില്ലേ പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിനെ.അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട് 'ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ പെണ്ണിനെ ഓര്‍മ്മയില്ലേ..?

അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ്‌ തങ്ങള്‍ മകന്‍ ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള്‍ പിറന്നു.കാലത്തിന്റെ ഒഴുക്കില്‍ അവളും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ രണ്ടര വര്ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ്‌ തങ്ങള്‍ വീട്ടിലെത്തി സ്വസ്തമായോന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന്‍ അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്‌:

"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പയോട് മകന്‍ വീണ്ടും: "മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിചെല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." . "പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".

ബാപ്പക്ക് ഒത്ത മകന്‍.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പോന്നു മോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്‌വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന്‍ പറഞ്ഞു:"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!ഭൃത്യന്‍ വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..

അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയെറ്റിരിക്കുന്നു.ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഫാതിമയോടു വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി ഇന്ഷാ അല്ലാഹ് പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:

"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല,ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ...!"

ആടംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന്‍ വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്‍ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.

താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്‌ മഹാന്‍ പറഞ്ഞത് 'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്‌വയുള്ള സദ്‌വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല." എന്നാണു മഹാന്‍ പറഞ്ഞത്.

രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്‍ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‌സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..

Friday, January 18, 2013

നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ.., aboozahid



സര്‍വ ശക്തനും സകലമാന സഹായങ്ങളുടെയും ഉടമയുമായ ഏകനായ അല്ലാഹുവിന്റെ അടിയാറുകളായ നമ്മുടെ ഓരോ ചിന്തയും പ്രവര്‍ത്തിയും അവന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ആകണം.ആകപ്പാടെ അവന്റെ ഖലീഫമാരാക്കി മനുഷ്യ സമുദായത്തെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് തന്നെ തന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.സൃഷ്ടികളില്‍ എല്ലാവരെയും തുല്യരും സമരൂപ,ഭാവ സ്വഭാവങ്ങള്‍ ഉള്ളവരും ആയല്ല അവന്‍ സംവിധാനിചിട്ടുള്ളത്.മഹത്വത്തിന്റെ കാര്യം എടുത്താലും അങ്ങനെ തന്നെ.

فضل الله بعضهم على بعض


'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു.'
മഹത്വം അല്ലാഹു നല്‍കിയ കൂട്ടരില്‍ തന്നെ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.അമ്പിയാക്കന്മാരില്‍ നമ്മുടെ നബി തങ്ങളെ(സ്വ) അല്ലാഹു നേതാവും ശ്രേഷ്ടരും ആക്കിയിരിക്കുന്നു.

تلك الرسل فضلنا بعضهم على بعض


ഓരോ സമുദായത്തിനും അവരിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി ആണ് അല്ലാഹു മുര്സലുകളായ നബിമാരെ അയച്ചിട്ടുള്ളത്.അഥവാ കാലാകാലത്തെ നാശമേകുന്ന മരണത്തെ തൊട്ട് സര്‍വ സൗഭാഗ്യമേകുന്ന സന്മാര്ഗ്ഗിയായ മരണത്തിലേക്ക് ആ സമുദായത്തെ എത്തിക്കാന്‍ തന്നെ.വ്യാപകാര്‍ത്ഥത്തില്‍ അവരുടെ രക്ഷയുടെ മാധ്യമം ആയിട്ടാണ് എന്ന് പറയാം.കാരണം അവര്‍ക്ക് രക്ഷയേകുവാന്‍ ഉള്ള മാര്‍ഗത്തെ അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ പ്രവാചകന്മാര്‍.

"പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്"(ഇമാം തഫ്താസാനി).

കൂട്ടത്തില്‍ അകല സ്രിഷ്ടികളിലെക്കും ഏറ്റവും ഉന്നതരും അതിനും അപ്പുറം അല്ലാഹു എന്ന ഒരേ ഒരു ഉണ്മ മാത്രം ഉണ്ടായിരുന്ന ആദ്യമില്ലാത്ത കാലത്തിനു ശേഷം അവനല്ലാത്ത ഒരു ഉണ്മയെ അവന്‍ സൃഷ്ടിച്ചത് ഹബീബായ നബി തങ്ങളുടെ(സ്വ) തിരു ഒളിവിനെ ആയിരുന്നു.ഹദീസിന്റെ സ്വിഹ്ഹത്തിലേക്ക് സംശയ ദ്രിഷ്ടിയോടെ നോക്കുന്നവര്‍ക്ക് ഒരുപാട് ഹദീസുകള്‍ മറുപടി പറയുന്നുണ്ട്.

ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍

'സര്‍വ്വ സ്രിഷ്ടികളിലെക്കും ഞാന്‍ റസൂലായി അയക്കപ്പെട്ടു'

എന്ന് കാണാം.അഥവാ അല്ലാഹുവിന്റെ ഉണ്മ മാത്രം ഉണ്ടായിരുന്നതിന് ശേഷം ആദ്യം ഉണ്ടായതാനല്ലോ ആദ്യത്തെ സൃഷ്ടി.ആ സൃഷ്ടി ഏത് എന്ന് എന്ത് വസ്തുവിനെ കൊണ്ട് പറയുന്നുവോ അതിലേക്കും നബി തങ്ങള്‍ റസൂലാണ് എന്ന് വന്നു.സ്ര്ഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു സൃഷ്ടി എങ്ങനെ മറ്റൊന്നിനു റസൂലായി?

ആദ്യ മനുഷ്യന്‍ ആദം നബി(അ) ആണെന്നതില്‍ തര്‍ക്കമില്ല.ആദ്യത്തെ നബിയും അവര്‍ തന്നെ.എന്നാല്‍ അവര്‍ക്ക് മുമ്പേ തന്നെ നബി തങ്ങള്‍(സ്വ) ഉണ്ടായിരുന്നോ?അതെ അവിടുത്തെ തിരു ഒളിവ് അന്നും ഉണ്മയില്‍ ഉണ്ടായിരുന്നു.ഇമാം അഹ്മദും ബൈഹഖിയും ഹാക്കിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കാം.

ഇര്ബാളുബ്നു സാരിയ(റ) വിനെ തൊട്ട് നിവേദനം:നബി (സ്വ) പറഞ്ഞു:"ആദം നബി(അ) ചെളി മണ്ണില്‍ കുഴഞ്ഞു കിടക്കുന്ന അവസരത്തില്‍ ഞാന്‍ അല്ലാഹുവിന്റെ അടുത്ത് അന്ത്യ പ്രവാചകര്‍ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്."


ഇബ്നു അബീ ഹാതമിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:
"ഞാന്‍ സൃഷ്ടിപ്പില്‍ നബിമാരില്‍ ആദ്യത്തെ ആളും നിയോഗിച്ചതില്‍ അവസാനത്തെ ആളും ആണ്."

ഇവിടെയും ആദ്യത്തെ പ്രവാചകര്‍ ആദം നബി ആണ് എന്നത് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കും മുമ്പേ നബി തങ്ങള്‍ ഉണ്മയില്‍ ഉണ്ട് എന്ന് തെളിയുന്നു.നിരവധി റിപ്പോര്‍ട്ടുകള്‍ ഈ രൂപത്തില്‍ വന്നിട്ടുണ്ട്.ഏത് വഴിയിലൂടെ നോക്കിയാലും മറ്റെല്ലാ അമ്പിയാക്കളുടെയും സയ്യിദാണ് നമ്മുടെ നബി(സ്വ).ഇമാം ഹാക്കിം മുസ്തദ്രക്കില്‍ ഇബ്നു അബ്ബാസ്(റ) വിനെ തൊട്ട്

'മുഹമ്മദ്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ആദമിനെയും നരക സ്വര്‍ഗങ്ങളെയും നാം സ്രിഷ്ടിക്കുമായിരുന്നില്ല'

എന്ന് ഉദ്ധരിച്ചിട്ടുണ്ട്.ഏതൊരു നബിക്കും അവരുടെ സമുദായത്തിന്റെ മേല്‍ ദൈവിക സന്ദേശത്തിന്റെ പ്രചാരണത്തിന്റെ സഹായിയായി അത്ഭുതങ്ങളായ സിദ്ധികള്‍ അല്ലാഹു നല്‍കിയ പോലെ അവരുടെയെല്ലാം അത്ഭുത കവച്ചു വെക്കാന്‍ പര്യാപ്തമായ മുജിസാതുകളെ അല്ലാഹു നമ്മുടെ നബിക്ക് നല്‍കി.അതില്‍ ഏറ്റവും പ്രധാനവും ഖിയാമം വരെ നില നില്‍ക്കുന്നതും ആയ അത്ഭുതം ആണ് ഖുര്‍ആന്‍.


ആ നബി തങ്ങള്‍ വഹിയ് സ്വീകരിക്കുന്നു എന്നതിലും അല്ലാഹു മനുഷ്യരില്‍ തിരഞ്ഞെടുത്തു നിയമിച്ചവര്‍ എന്നതിലും കവിഞ്ഞു മേലേക്ക് പറയാന്‍ പറ്റുന്നവര്‍ അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവിടുത്തോട്‌ സഹായവും ശുപാര്‍ശയും തേടുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മില്ലത്തിന്റെ പുറത്താണെന്നും ഒരു കൂട്ടര്‍ വാദിക്കാന്‍ തുടങ്ങിയിട്ട് 600 ഓളം വര്‍ഷമായി.ഹിജ്ര എട്ടാം നൂറ്റാണ്ടില്‍ ഇബ്നു തീമിയ്യ എന്ന പണ്ഡിതന്‍ തുടങ്ങി വെച്ച ഈ വിദണ്ട വാദത്തെ അന്ന് മുതലേ ഖണ്ഡിച്ചു തകര്‍ത്ത മുസ്ലിം ഉമ്മതിലെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ക്കും ഇസ്ലാമിന്റെ പ്രാമാണിക സത്യങ്ങള്‍ക്കും എതിരിലും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണ് ഇക്കൂട്ടര്‍.സത്യാ വിശ്വാസിയായ മനുഷ്യന്റെ മേല്‍ കുഫ്ര്‍ ആരോപിക്കുന്നതിന്റെ ഗൗരവവും വരും വരായികള്‍ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല.തങ്ങളുടെ യുക്തിയില്‍ വിരിഞ്ഞ കുറെ കാര്യങ്ങളുടെ പേരില്‍ സമുദായത്തിന്റെ അടിവേരില്‍ കത്തി വെക്കാന്‍ മറ്റു മതസ്ഥര്‍ക്ക് സഹായമെകും വിധം പ്രമാണം എന്തെന്ന് പഠിപ്പിച്ച എങ്ങനെ പ്രമാണം അറിയും എന്ന് പഠിപ്പിച്ച ആരാണ് പ്രാമാണികര്‍ എന്ന് പഠിപ്പിച്ച മഹത്തുക്കളെ മുഴുവന്‍ കാഫിറും മുശ്രിക്കും ആക്കുന്ന ദുരവസ്ഥ.

നബി തങ്ങള്‍ രക്ഷകന്‍ ആണ് എന്ന് പറഞ്ഞു കൂടാ,നബി തങ്ങള്‍ അല്ലാഹുവിന്റെ അടിമ മാത്രം;നബി തങ്ങള്‍ ഇടയാളര്‍ ആണെന്ന് പറയാന്‍ പാടില്ല,അല്ലാഹുവിന്റെയും നമ്മുടെയും ഇടയില്‍ വസീലയുടെ ആവശ്യമില്ല,നബി തങ്ങളുടെ ഖബ്രിങ്കല്‌ പറയാന്‍ പാടില്ല, ശിര്‍ക്കിലേക്ക് പോകും എന്നത് പോലെയുള്ള തികച്ചും പ്രമാണ വിരുധമായ ജല്‍പ്പനങ്ങള്‍.രക്ഷകന്‍ ആയി കണ്ടാല്‍ മുശ്രിക്കോ?നബി തങ്ങള്‍ അഭയകെന്ദ്രമാണെന്ന് പറഞ്ഞാല്‍ കാഫിറോ?ഒരല്‍പം പ്രമാണങ്ങളിലൂടെ വിലയിരുത്താം.

إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ ، يَفْزَعُ إِلَيْهِمُ النَّاسُ فِي حَوَائِجِهِمْ ، أُولَئِكَ الآمِنُونَ غَدًا مِنْ عَذَابِ اللَّهِ

അല്ലാഹുവിനു ഒരു വിഭാഗം സൃഷ്ടികള്‍ ഉണ്ട്.ആവശ്യാവസരങ്ങളില്‍ ജനങ്ങള്‍ അവരിലേക്ക് അഭയം തേടുന്നു.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിര്ഭയര്‍ ആയ സജ്ജനങ്ങള്‍ ആണവര്. (ത്വബ്രാനി)
അല്ലാഹുവിനെ കൂടാതെ 'അഭയം' തെടപ്പെടാന്‍ ചില അടിമകള്‍ അല്ലാഹുവിന്‌ ഉണ്ട് എന്ന് വ്യക്തം.ഇവിടെ 'അഭയം' മറ്റൊരാളിലേക്ക് തേടുന്നത് ശിര്‍ക്കായി ഹബീബായ നബി തങ്ങള്‍ പഠിപ്പിച്ചില്ല. അങ്ങനെ ഉണ്ട് എങ്കില്‍ അവരെക്കാളൊക്കെ 'അഭയം' തെടപ്പെടാന്‍ അര്‍ഹര്‍ നബി തങ്ങള്‍ തന്നെ.
قال رسول الله صلى الله عليه وسلم أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:"അന്ത്യനാളില്‍ ഞാന്‍ ആദം സന്തതികളുടെ നേതാവ് ആകുന്നു. ഖബര്‍ പിളര്‍ന്നു ആദ്യം വരുന്നതും ഞാനാകുന്നു. ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും ഞാന്‍ തന്നെ." (സ്വഹീഹ് മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:


"സയ്യിദ് എന്നാല്‍ തന്റെ ജനതയില്‍ ഉന്നതനായവന് ആണ്.അപ്രകാരം തന്നെ സയ്യിദ് എന്നാല്‍ വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവന്‍ ആണ്.അങ്ങനെ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകള്‍ അകറ്റി കൊടുക്കുകയും ചെയ്യും.നബി(സ്വ) ദുനിയാവിലും ആഖിരത്തിലും നേതാവ് തന്നെയാണ്.എന്നാല്‍ ഹദീസില്‍ 'അന്ത്യ നാളില്‍' എന്ന് പ്രത്യേകം പറയാന്‍ കാരണം അന്ന് തര്‍ക്കമറ്റ രീതിയില്‍ ലേശമന്യേ,ഏവരാലും അന്ഗീകരിക്കപ്പെട്ട നിലയില്‍ ആ നേതൃത്വം വെളിവാകും എന്നതിനാലാണ്.ദുനിയാവില്‍ പലരും നേതൃത്വം അവകാശപ്പെടാരുണ്ടല്ലോ.എന്നാല്‍ ആഖിറത്തില്‍ അത് അസംഭവ്യം ആണ്.

ഈ പ്രയോഗം അല്ലാഹു 'ഇന്ന് അധികാരം ആര്‍ക്കാണ്? ഏകനും പ്രതാപവാനുമായ അല്ലാഹുവിനു മാത്രം ' എന്ന് പ്രഖ്യാപിച്ചതിനു സമാനമാണ്.അതിനു മുമ്പും അധികാരം അല്ലാഹുവിനു തന്നെയാണല്ലോ.പക്ഷെ ദുനിയാവില്‍ മറ്റുപലരും അധികാരം അവകാശപ്പെടാരുണ്ട്.മറ്റു 'പലരിലേക്കും അധികാരം' എന്നാ ആലന്കാരികം ആയി ചേര്‍ത്ത് പറയാറുണ്ട്.ആഖിരത്തില്‍ അതെല്ലാം അവസാനിച്ചിരിക്കുന്നു."

(ഇമാം നവവി-ശറഹ് മുസ്ലിം 2/245)

ഇത്തരം വിളികള്‍ അഥവാ നബി തങ്ങള്‍ സഹായിയാണ്,അഭയമാണ് രക്ഷകനാണ്‌ എന്നൊക്കെ പറയുന്ന രൂപത്തില്‍ അല്ലാഹുവിന്റെ ഹബീബ് തന്നെ മറ്റു സൃഷ്ടികളെ ഇതേ പെരുകളിലെക്ക് ചേര്‍ത്തിയതില്‍ അവിടുത്തേക്ക് തൗഹീദിന്റെ വിരുദ്ധത തോന്നിയില്ല എങ്കില്‍ ഞങ്ങള്‍ക്കും അതെ.കാരണം അവിടുത്തെ വഴിയിലാണ് ഞങ്ങള്‍.

അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ മറ്റൊരാളെ ചേര്‍ത്ത് പറയുന്നത് തന്നെ ശിര്‍ക്കാനെന്നു പറയുന്നവര്‍ക്ക് അല്ലാഹു തന്നെ പല പല ആയതുകളിലൂടെ മറുപടി പറയുന്നു.സൂചനക്ക് ചിലത് ഉദ്ധരിക്കാം.

ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹു മാത്രമാണ്.അല്ലാഹു പക്ഷെ മരിപ്പിക്കുക എന്നതിനെ ഒരേ പ്രാവശ്യം തന്നിലേക്കും തന്റെ സൃഷ്ടിയായ മലക്കിലെക്കും ചേര്‍ത്ത് പറയുന്നത് നോക്കൂ.


قل يتوفاكم ملك الموت الذي وكل بكم
(പറയുക:നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കുന്നു)
മറ്റൊരിടത്ത് ഇങ്ങനെ:

الله يتوفى الأنفس حين موتها
-അല്ലാഹു മനുഷ്യരെ മരിപ്പിക്കുന്നു-




അല്ലാഹുവിന്റെ രണ്ടു സവിശേഷതകള്‍ ആയ റഊഫ് ,റഹീം എന്നത് ഹബീബായ നബി തങ്ങളുടെ വിശേഷണം ആയി അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിക്കുന്നു.



بالوؤمنين رؤوف رحيم

വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ളവര്‍ .
يوم يجعل الولدان شيبا



'നരപ്പിക്കുന്നത് ദിവസം ആണ് എന്ന് ചേര്‍ത്ത് പറഞ്ഞത് ആര്‍ക്കും അറിയാതെയല്ല അല്ലാഹുവാണ് നരപ്പിക്കുന്നവന്‍ എന്ന്.അതെ പോലെ രക്ഷിക്കുന്നവന്‍ അല്ലാഹുവാണ് എന്ന് രക്ഷകന്‍ നബി തങ്ങള്‍ എന്ന് പറയുന്ന മുസ്ലിമിന് വ്യക്തമായും അറിയാം.കാരണം അവനു സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ വ്യത്യാസം വ്യക്തമായി അറിയാം.ഓര്‍ത്തു നോക്കൂ.നമ്മുടെ വഹ്ഹാബീ ആദര്ഷക്കാരുടെ ഭാഷയില്‍ അല്ലാഹുവിനു 'തൗഹീദ്' തിരിഞ്ഞില്ല എന്ന് പറയേണ്ടി വരും.!ഇനി അതും പറയുമോ ആവോ??

ഉദ്ധരിക്കാന്‍ ഒരുപാടുണ്ട്.വിഷയത്തിന്റെ മര്‍മ്മതിലെക്ക് വരാം.ഇങ്ങനെയുള്ള നബിയെ 'അഭയം' തെടാനുള്ളവരായി പറഞ്ഞതാണല്ലോ എന്നെ തിരുത്താന്‍ വേണ്ടി വാദം ഉന്നയിച്ചവര്‍ കണ്ട കാരണം.ആ ഭാഗത്തേക്ക് നോക്കാം.അവരുടെ വാദ പ്രകാരം അത് നസ്രാണികള്‍ യേശു രക്ഷകന്‍ എന്ന് പറയുമ്പോലെ ആണത്രേ.! എന്തൊരു അത്ഭുതമാണ് കൂട്ടരേ.യേശു എന്ന് വിളിക്കപ്പെടുന്ന ആള്‍ ഈസാ നബി ആണെങ്കില്‍ ആ സമൂഹത്തിന്റെ രക്ഷകര്‍ അഥവാ അവരെ സ്വര്‍ഗത്തിലേക്ക് നരകത്തില്‍ നിന്നും രക്ഷിച്ചു കൊണ്ട് പോകേണ്ടവര്‍ അല്ലെ ഈസാ നബി???ആ അര്‍ത്ഥത്തില്‍ എടുത്താല്‍ തന്നെ ഈസാ നബി രക്ഷകര്‍ അല്ലെ?ഓരോ പ്രവാചകരും അതതു സമൂഹത്തിന്റെ രക്ഷകര്‍ തന്നെയാണ്.എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍ ആണ് ഹബീബായ നബി തങ്ങള്‍(സ്വ).സ്വന്തം ഒരു ശ്വാസം കഴിക്കാന്‍ പോലും കഴിവില്ലാത്ത നബി തങ്ങള്‍ തന്നെയാണ് എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍.എങ്ങനെ?അതറിയാന്‍ അധികം പ്രമാനങ്ങളിലെക്ക് പോകേണ്ടതില്ല.സൃഷ്ടിയും സ്രഷ്ടാവും വേര്‍തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.


റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. "ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക"(മുസ്ലിം 2/206).


നബി തങ്ങള്‍ക്ക് അല്ലാഹു ഏകുന്ന അനുഗ്രഹം കൊണ്ട് തന്നെ അവര്‍ നമ്മുടെ രക്ഷകര്‍ ആകും.ജീവിത കാലതാകട്ടെ മരണ ശേഷം ആകട്ടെ അവിടുന്ന് സഹായിയും രക്ഷകരും തന്നെ.


മാലിക് (റ) വില്‍ നിന്ന് നിവേദനം:ഉമര്‍ (റ) വിന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു.അന്ന് ഒരാള്‍ നബി(സ്വ) യുടെ ഖബ്രു ഷരീഫിന്റെ സമീപം വന്നു പറഞ്ഞു:"അല്ലാഹുവിന്റെ തിരുദൂതരെ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്ക വേണ്ടി പ്രാര്‍ത്തിക്കുക.നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേശം നബി(സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ) അദ്ദേഹത്തെ അറിയിച്ചു:"നീ ഉമര്‍ (റ) വിനെ സമീപിച്ചു എന്റെ സലാം പറയുക.അവര്‍ക്ക് വെള്ളം നല്‍കപ്പെടും എന്നറിയിക്കുക.".അദ്ദേഹം ഉടന്‍ തന്നെ ഉമര്‍ (റ) വിനെ സമീപിച്ചു.പ്രസ്തുത സംഭവം വിവരിച്ചു."ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു"ഇത് സ്വഹീഹായ പരമ്പരയിലൂടെ അന്ഗീക്രിതമാണ്.(അല്‍ ബിദായ വന്നിഹായ 7/111)

ഇനി ഇതും വിട്ടു ഏറ്റവും വൈഷമ്യമേറിയ മഹ്ഷരിലും രക്ഷകര്‍ നബി തങ്ങള്‍ (സ്വ) തന്നെയല്ലേ?



'ഈയാമ്പാറ്റകളെ പോലെ നിങ്ങള്‍ നരകത്തിലേക്ക് വീഴാന്‍ നോക്കുമ്പോ ഊരക്ക് പിടിച്ചു രക്ഷപ്പെടുത്തുന്ന' നബി രക്ഷകന്‍ അല്ലെങ്കില്‍ ആരാണ് കൂട്ടരേ രക്ഷകര്‍?ആരാണ് മഹ്ഷരില്‍ നമുക്ക് അഭയമേകാന്‍ ഉള്ളത്?ആരിലെക്കാന് നമുക്ക് ഇസ്തിഗാസ നടത്താനുള്ളത്?എന്തെ അന്ന് അല്ലാഹുവിലേക്ക് നേരിട്ട് ചോദിചൂടെ ?എന്തെ അന്ന് കണ്ടനാളിയെക്കാള്‍ അല്ലാഹു അടുതില്ലേ?


മഹാനായ അലി(റ) നബി തങ്ങളുടെ കബര് ഷരീഫിന് അടുത്ത് വന്നു സൂറത്ത് നിസാഇലെ ആയത് ഓതി പാപം പൊറുക്കാന്‍ അഭ്യര്തിച്ച അഅറാബിയുടെ ചരിത്രം ഉധരിചപ്പൊ (ഖുര്‍തുബി 8:265) അലിയാര്‍ (റ) തങ്ങള്‍ക്ക് തിരിയാത്ത ശിര്‍ക്കും കുഫ്രുമാനൊ നിങ്ങള്‍ക്ക് തിരിഞ്ഞത്?നിങ്ങളുടെ ഭാഷയില്‍ 'ശിര്‍ക്ക്' ചെയ്തതും പോര അവിടെ വെച്ച് 'നിനക്ക് പൊറുത്തിരിക്കുന്നു' എന്ന് അശരീരി മുഴങ്ങി എന്നും ഉധരിചപ്പൊ അദ്ദേഹത്തിന് തൗഹീദ് അന്യമായിരുന്നോ?


قل لله الشفاعة جميعا

എന്ന് അള്ളാഹു പറഞ്ഞപ്പോ

وأنا أول شافع ومشفع
ഞാന്‍ ആദ്യമായി ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നവനും ആണ്'

എന്ന് പറഞ്ഞ നബി തങ്ങള്‍ അല്ലാഹുവിനു വിരുദ്ധം പറഞ്ഞോ?ചിന്തിക്കൂ സഹോദരാ.യുക്തിയെ മതമാക്കി കാണാതെ വിശ്വാസം യുക്തിയുടെയും അപ്പുറമാണ് എന്ന അടിതരയിലെക്ക് വരൂ.
എത്ര എത്ര സ്വഹാബാക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ ശഫാഅത്ത് തേടി..!അവര്‍ക്കൊന്നും തിരിയാത്ത എട്ടാം നൂട്ടണ്ട്ടിന്റെ നിര്‍മ്മിതിയായ തൗഹീദ് ,അവര്‍ അത് ചോദിക്കുമ്പോ അത് ഏറ്റെടുക്കുന്ന നബി തങ്ങള്‍ക്ക് മനസ്സിലാകാത്ത തൗഹീദ്..!

ഇമാം തുര്‍മുദി (അനസ് റ) ശഫാഅത്ത് തേടുന്ന സംഭവം സുനനില്‍ ഉദ്ധരിക്കുന്നു.അദ്ദേഹത്തോട് ഇന്ഷാ അല്ലാഹു പറഞ്ഞു ഏറ്റെടുക്കുന്നു നബി..!
ഇമാം ബൈഹക്കിയുടെ ദലാഇലു നുബുവ്വയില്‍ സവാദ് ഇബ്നു ഖാരിബ് തങ്ങളുടെ തേട്ടം ഉദ്ധരിക്കുന്നു.അവിടുന്ന് പാടിയ ബൈതിന്റെ അവസാനം ഇങ്ങനെ:

فكن لي شفيعايوم لا ذو شفاعة
سواك بمغن عن سوادبن قارب


"അവ്ടുന്നല്ലാതെ മറ്റൊരു ശഫാഅത്തുകാരനും ഐശ്വര്യം ആകാത്ത ഒരു ദിവസത്തില്‍ സവാദിബ്നു ഖാരിബ്നു അവിടുന്ന് ശുപാര്‍ശ ചെയ്യണേ" .

ഹബീബിന്റെ ജീവിത കാലത്ത് അവിടുത്തെ തിരു മുമ്പില്‍ വെച്ച് ഇത് പാടിയപ്പോ ഹബീബിന് തോന്നിയില്ല ഇത് തൗഹീദിനു വിരുദ്ധമെന്ന്.!ബുര്‍ദ ബൈതിന്റെ ഈരടി ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നമ്മുടെ എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം തപ്പി നോക്കിയാല്‍ പൊടി പോലും കാണാത്ത തൗഹീദുകാര്‌ക്ക് മനസ്സിലാകും...!!!ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.ഉദ്ധരിച്ചാല്‍ തീരാത്ത അത്രയും ഉണ്ട്.ഏവര്‍ക്കും സുപരിചിതമാണ് രബീഅ തങ്ങളുടെ ചരിത്രം.സ്വര്‍ഗം അല്ല ചോദിച്ചത് അതിന്റെ ഏറ്റവും ഉന്നതമായ പദവി.അവിടെയും നബി തങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ 'തൗഹീദ്' തിരിയാത്തവര്‍.പൊട്ടക്കിണറ്റിലെ മൂഡന് തവളകളെ ആ വഹ്ഹാബിസതിന്റെ ചെളിക്കുണ്ടില്‍ നിന്നും കയരിയിറ്റൊന്നു നോക്കൂ ലോകം എത്ര വിഷാലമെന്നു..ഇസ്ലാം എത്ര ബ്രിഹതാണെന്ന്..

ഞങ്ങള്‍ ഞങ്ങളുടെ ഹബീബിനെ വര്‍ണ്ണിക്കുന്നു.അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നു.അവിടുത്തെ കവി ആഹ്സ്സാന്‍ തങ്ങള്‍ ചെയ്ത പോലെ.റൂഹുല്‍ ഖുട്സ് കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് നബി തങ്ങള്‍ ദുആ ചെയ്തത്-അല്ലാതെ അമിത പ്രശംസ എന്നും പറഞു ശിര്‍ക്കാരോപിച്ചില്ല.നബി തങ്ങള്‍ സ്വയം തന്നെ പറഞ്ഞു എന്തെന്തെല്ലാം...!കാണുക


ان خير اصحاب اليمين

ഞാന്‍ സുകൃതരില്‍ ഉത്തമരാണ്.

ان خير السابقين
ഞാന്‍ മുന്‍ കടന്നവരില്‍ ഏറ്റവും ശ്രെഷ്ടരാന്.
ان اكرم الاولين ولاخرين
ഞാന്‍ ആദ്യതെവരിലും അവസാനതെവരിലും ഏറ്റവും ശ്രേഷ്ടനാണ്.
ان اتقى ولد ادم واكرمهم على الله
ഞാന്‍ ആദം സന്തതികളില്‍ ഏറ്റവും ഭക്തനും അല്ലാഹുവിങ്കല്‍ ഉത്തമ സ്ഥാനീയനുമാണ്.

ഇങ്ങനെ ഹബീബ് തങ്ങള്‍ തന്നെ അവിടുത്തെ മദ്ഹ് പറഞു മാതൃക കാട്ടി ഞങ്ങള്‍ക്ക്.സ്വഹാബത് അത് പിന്തുടര്‍ന്ന്,അവരെ താബിഉകള്‍ പിന്‍പറ്റി...അങ്ങനെ അങ്ങനെ അനുസ്യൂതം മുസ്ലിം ഉമ്മത്ത്‌ അത് തുടര്‍ന്ന് വരുന്നു.എന്നെന്നും ഈമാന്‍ തരിമ്പു ഹൃദയത്തില്‍ ബാക്കിയുള്ള മുസ്ലിം ഉള്ള കാലത്തോളം ഇത് തുടരും.

അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)




അനസ്(റ) ഉദ്ധരിക്കുന്നു:ഖിയാമ നാളില്‍ ആദ്യം ആദം നബിയുടെയും അവിടുന്ന് ഇബ്രാഹീം നബിയുടെയും അവിടുന്ന് മൂസാ നബിയുടെയും പിന്നെ ഈസാ നബിയുടെയും അടുത്തേക്ക് ജനങ്ങള്‍ ശഫാഅത്ത് തേടാന്‍ വേണ്ടി ചെല്ലും.അവസാനം അവരൊക്കെ കൈ മലര്ത്തുമ്പോ ഞാന്‍ തന്നെ അതിനു അര്‍ഹന്‍ എന്ന് പറഞ്ഞു സുജൂടിലെക്ക് വീണു അല്ലാഹുവില്‍ ശുപാര്‍ശ ചെയ്യും.എന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.'ബാര്‍ലി മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ അല്ലാഹു പറയും.ഞാന്‍ പോയി അങ്ങനെ ചെയ്യും.ശേഷം ഇതേ പ്രകാരം വീണ്ടും സുജൂദില്‍ വീഴും.എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞു ശുപാര്‍ശ ചെയ്യുമ്പോ അല്ലാഹു ഹൃദയത്തില്‍ ഒരു കടുക് മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ പറയുംഞാന്‍ അങ്ങനെ ചെയ്യും.അങ്ങനെ വീണ്ടും പഴയ പടി ചെയ്യും.വീണ്ടും രക്ഷപ്പെടുത്തും....

ഇങ്ങനെ നരകത്തിനെ തൊട്ട് നമ്മെ രക്ഷിക്കുന്ന ഒരേ ഒരു അഭയ കേന്ദ്രമായ നബി തങ്ങളെ വര്ന്നിച്ചതിന്റെ പേരില്‍ ഞാന്‍ പിഴച്ചു എന്ന് നിങ്ങള്‍ മനസ്സിലാക്കി എങ്കില്‍ നിങ്ങള് മൂടന്മാരുടെ സ്വര്‍ഗത്തില്‍ ആണെന്ന് നി�¿

Monday, January 14, 2013

തിരുനബി (സ്വ) അതിമാനുഷര്‍ , ഇബ്രാഹിം വഹബി തോണിപ്പാടം



  1. സംവിധായകനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ ഖലീഫയായിക്കൊണ്ടാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ എത്തിയത്.അവന്റെ ഭൂമിയില്‍ അവനൊരുക്കിയ സൌകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ത് ചെയ്യണം,എന്ത് ചെയ്യണ്ട എന്ന് പഠിപ്പിക്കുന്നതിനായി അവന്‍ ഒരുക്കി തയ്യാറ...ാക്കി അയച്ച പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ ജീവിച്ചു പ്രവര്‍ത്തിച്ചു.ഇമാം തഫ്താസാനി(റ) പോലെ,
    الرسالة سفارة العبد بين الله وبين ذوي الالباب من خليقته - شرح العقائد
    (പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്.) അവരെ നിയോഗിക്കുന്നത് അല്ലാഹു ആണെങ്കിലും അവര്‍ക്ക് വഹി യ്‌ നല്‍കുന്നത് ജിബ്രീല്‌ എന്ന മലക്ക് മുഖേനയും അവര്‍ക്ക് വേണ്ട സംരക്ഷണവും സഹായവും നല്‍കിയിരുന്നത് മറ്റു മലക്കുകള്‍ വഴിയും ആയിരുന്നല്ലോ.
    وايده بجنود لم تروها
    (നിങ്ങള്‍ക്ക് കാണാത്ത സൈന്യത്തെ കൊണ്ട് അല്ലാഹു അവന്റെ ദൂതരെ ശക്തിപ്പെടുത്തി: ഖുര്‍ആന്‍ 9:40.)
    ബദറില്‍ ആദ്യം ആയിരം മലക്കുകളെ കൊണ്ടും (ഖുര്‍ആന്‍ 8:7) പിന്നെ മൂവായിരവും അവസാനം അയ്യായിരം മലക്കുകളെ കൊണ്ടും അല്ലാഹു നബിയെ (സ്വ) സഹായിച്ചു.(ഖുര്‍ആന്‍ 3:122-125).ഒരേ സമയം മനുഷ്യരുമായും മലക്കുകളുമായും ഇടപഴകേണ്ടി വരുന്ന നബിമാര്‍ക്ക് രണ്ടു വ്യത്യസ്ത പ്രകൃതി സ്വഭാവങ്ങളും രൂപ ഭാവങ്ങളും ഉണ്ടായിരുന്നു എന്ന് കാണാം.
    وجعلوا من جهة الاجسام والظواهر مع البشر ومن جهة الارواح والبواطن مع الملائكة - كتاب الشفا
    (സ്ഥൂല ശരീരത്താലും ബാഹ്യ രൂപത്താലും പ്രവാചകന്മാരെ മനുഷ്യ ഗണത്തിലും ആന്തരിക ഗണങ്ങളുടെയും ആത്മാവിന്റെയും ഭാഗത്ത്‌ കൂടെ മലക്കുകളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു: അശ്ശിഫാ 2-584 )
    ഇത് ഒറ്റ ദിവസം കൊണ്ടുണ്ടായ താല്‍ക്കാലികം ആയ ഒരു മാറ്റമോ തോന്നലോ അല്ല തന്നെ.ഭൂമി ലോകത്തേക്ക് പ്രസവിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ ആ ദ്വിമുഖ പരിചരണം തിരു നബി (സ്വ) യില്‍ പ്രകടം ആയിരുന്നല്ലോ.ഖിതാന്‍ കഴിക്കപ്പെട്ടവനായി സുഗന്ധ ലേപനം ചെയ്യപ്പെട്ടവരായി കൊണ്ടാണ് അവിടുത്തെ പ്രസവിക്കപ്പെട്ടത് എന്ന കാര്യം പ്രസിദ്ധമാണല്ലോ.ഹലീമാ ബീവിയുടെ(റ) വീട്ടില്‍ മുല കുടിച്ചു കഴിയുന്ന കാലത്ത് ഒരു ബൈപ്പാസ് സര്‍ജ്ജറി നടത്തിയതും ഏതോ ഒരു 'പാര്‍ട്സ്' നീക്കം ചെയ്തതും വെറുതെ അല്ലല്ലോ.
    عن انس (ر) قال رسول الله صلى الله عليه وسلم اتاه جبريل وهو يلعب مع الصبيان فأخذه ، فصرعه ، فشق عن قلبه ، فاستخرج منه علقة فيقال : هذا حظ الشيطان منك ، ثم غسله في طست من ذهب بماء زمزم ، ثم لأمه وأعاده في مكانه .....قال أنس : فكنت أرى أثر المخيط في صدره - رواه مسلم -مشكاة 5-24
    (അനസ് (റ) വിനെ തൊട്ട്:നബി(സ്വ) പറഞ്ഞു:കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എന്റെ അടുക്കല്‍ ജിബ്രീല്‌ വരികയും എന്നെ പിടിച്ചു കിടത്തി നെഞ്ച് കീറി അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു കൊണ്ട് പറയുകയും ചെയ്തു.ഇത് പിശാചിന് നിങ്ങളില്‍ നിന്നുള്ള ഓഹരിയാണ്....അനസ്(റ) പറഞ്ഞു:അന്നാ മുറിവ് തുന്നിക്കെട്ടിയതിന്റെ അടയാളം നബി(സ്വ) യുടെ നെഞ്ചില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.-മുസ്‌ലിം-മിശ്ക്കാത് 5-24 )
    പിശാചിന്റെ ദുര്ബോധനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനായി വളര്‍ന്നു വന്ന നബി(സ്വ) പിതൃവ്യന്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാലം പത്താം വയസ്സില്‍ മറ്റൊരു ഓപറേഷന് കൂടി വിധേയനായ സംഭവം അബൂ ഹുറൈറ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(ഫത്ഹുല്‍ബാരി 13-489).അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലും സ്വഭാവത്തിലും സംസ്ക്കാരത്തിലും അത്യുന്നത നിലവാരത്തില്‍ എത്തിയ നബി(സ്വ) സര്‍വ്വ സംമതനും അല്‍ അമീനുമായി തിളങ്ങി വിളങ്ങി ജീവിക്കുകയായിരുന്നു.
    وقد روى الطيالسي والحارث في مسنديهما من حديث عائشة أن الشق وقع مرة أخرى عند مجيء جبريل له بالوحي في غار حراء
    فتح الباري 549-1
    മലക്കിന്റെ ശബ്ദം കേള്‍ക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ലല്ലോ.15 ഹെര്‍ട്സ്നും 15 കിലോ ഹെര്‍ട്സ്നും ഇടക്കുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ ആകൂ.15 ഹെര്‍ട്സ്ന് താഴെ ഉള്ള ഇന്ഫ്രാ സൌണ്ടോ 15 കിലോ ഹെര്‍ട്സ്ന് മേലെയുള്ള അല്ട്രാ സൌണ്ടോ കേള്‍ക്കാന്‍ മനുഷ്യന് ആവില്ല.മലക്കുകള്‍ക്ക് ഈ പരിധിയും പരിമിതിയും ഒന്നുമില്ലല്ലോ.അത് കൊണ്ട് തന്നെ പ്രവാചകന്മാര്‍ക്കും അതൊന്നും ബാധകം ആവില്ല.
    ഭൂമിയുടെ അങ്ങേ തലക്കലുള്ളത് കാണുവാന്‍ കാഴ്ച ശക്തിയും കേള്‍ക്കുവാന്‍ കെവ്ളിയും വാസന അറിയാന്‍ ശക്തിയും മറ്റാര്‍ക്കും ഇല്ലാത്ത ശാരീരിക ശേഷിയും കൊണ്ട് നബിമാരെ അല്ലാഹു ഷക്തിപ്പെദുതിയിരിക്കുമെന്നു ഹാഫിള് ഇബ്നു ഹാജര്‍ അസ്ഖലാനി (റ) രേഖപ്പെടുതിയതും (ഫത്ഹുല്‍ബാരി 12-383) അത് കൊണ്ടാണ്.അതങ്ങനെ തന്നെ വിശ്വസിക്കെണ്ടതുമാണ്.കാഴ്ചക്ക് മനുഷ്യന്‍ ആണെങ്കിലും മനുഷ്യ പ്രകൃതി തന്നെ നീക്കപ്പെട്ടവര്‍ നബി(സ്വ).ആയിഷ (റ) യെ തൊട്ടുള്ള ഹദീസില്‍ നബി(സ്വ) പറഞ്ഞത്
    اني لست كهيئتكم
    (ഞാന്‍ നിങ്ങളുടെ പ്രകൃതത്തില്‍ അല്ല-ബുഖാരി,മുസ്‌ലിം,ഫത്ഹുല്‍ബാരി 4-165) എന്നാണ്.
    إني أرى ما لا ترون ، وأسمع مالاتسمعون واني لاريكم من وراء طهري
    (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു.നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുന്നു - തുര്‌മുദി 7-23)
    واني لاريكم من وراء طهري
    (ഞാന്‍ എന്റെ പിന്നിലൂടെ നിങ്ങളെ കാണുന്നു -ബുഖാരി,ഫത്ഹുല്‍ബാരി 2-7)
    إني لابصر من ورائي كما ابصر من بين يدي
    (ഞാന്‍ എന്റെ മുന്നിലൂടെ കാണുന്നത് പോലെ പിന്നിലൂടെയും കാണുന്നു -മുസ്ലിം)
    وكان النبي (ص) يرى في الظلمة كما يرى في الضوء
    (നബി(സ്വ) കാണുന്നത് പോലെ ഇരുട്ടത്തും കാണുമായിരുന്നു-ബൈഹക്കി,ദലാഇലു നുബുവ്വ്-9-75)
    واني والله لانظرلى حوضي الان
    (അല്ലാഹുവാനെ സത്യം,എന്റെ ഹൌളുല്‍ കൗസരിലെക്ക് ഞാനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നു -മുസ്ലിം-2296)

    പ്രമുഖ സ്വഹാബി സാബിത് ഇബ്നു ഖൈസ്(റ) വിനോട്
    تعيش حميدا وتقتل شهيدا وتدخل الجنة
    (നീ സ്തുതിക്കപ്പെട്ടവനായി ജീവിക്കും,ശഹീദായി മരിക്കും,സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.- അല്‍ ഇസ്തീആബ് 1-183,റൂഹ്-26) തുടങ്ങിയ അമാനുഷികവും അഭൌതികം നിറഞ്ഞതുമായ കാര്യങ്ങളൊക്കെ നബിയാക്കി ഒരാളെ നിയോഗിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കുന്ന പ്രത്യേകതകളും സിദ്ധികളും ആണ്.നബിയെ കൊണ്ട് വിശ്വസിക്കുക എനന്തില്‍ ഇതൊക്കെ പെട്ടിട്ടുമുണ്ട്.ഇതൊക്കെ രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ പൂര്‍വ്വ സൂരികള്‍ ഒക്കെയും ഇതൊക്കെ വിശ്വസിച്ചവരും അന്ഗീകരിച്ചവരും ആണ്.
    ദീനിന്റെ അടിസ്ഥാനത്തില്‍ തന്നെ പിഴച്ച ചിലര്‍ മാത്രമേ ഇതിനു അപവാദം ഉള്ളൂ.പ്രമുഖ വഹ്ഹാബീ നേതാവും KNM ന്റെ സ്ഥാപക കാല നേതാവും ആയിരുന്ന കെ.ഉമര്‍ മൗലവി എഴുതി. "അടുക്കെ,അകലെ,പതുക്കെ,ഉറക്കെ എന്നാ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.അത്തരം കേള്‍വി ആര്‍ക്കെങ്കിലും ഉണ്ട് എന്ന് വരാന്‍ പാടില്ല.അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കല്‍ കുഫ്രാകുന്നു." (സല്‍സബീല്‍ പു:1.ല:3.ജൂലായ്‌-83,പേജ്:48).പരിധിക്ക് അതീതമായി കാണുന്നുവെന്നും കേള്‍ക്കുന്നു എന്നും നബി(സ്വ) പറയുമ്പോള്‍ അത് വിശ്വസിക്കല്‍ കുഫ്രാനെന്നു പറയുന്ന ഉമര്‍ മൗലവിയും വഹ്ഹാബികളും നബി(സ്വ) യെ അല്ലെ കാഫിരാക്കുന്നത്..! നഊദുബില്ലാഹ്!!
    تصديق لرسول فما جاء به عن ربه
    (തന്റെ നാഥങ്കല്‍ നിന്ന് പ്രവാചകര്‍(സ്വ) കൊണ്ട് വന്നതെല്ലാം സത്യവിശ്വാസം.(ഫത്ഹുല്‍ബാരി 1-39).
    പ്രവാചകര്‍ (സ്വ) പറഞ്ഞതിലും പഠിപ്പിച്ചതിനും എതിരില്‍ വിശ്വസിക്കുമ്പോഴാണ് കുഫ്ര്‍ വരുന്നത്.ഇമാം റാസി(റ) രേഖപ്പെടുത്തി.പ്രവാചകരിലൂടെ വന്നതായി വ്യാപകമായി അറിയപ്പെട്ട കാര്യത്തില്‍ പ്രവാചകരെ അന്ഗീകരിക്കാതെ ഇരിക്കലാണ് കുഫ്ര്‍.
    عدم تصديق الرسول في شيئ مما علم بالضرورة مجيئه به-رازي 1-181
    ഹാഫിള് ഇബ്നു ഹജര്‍ (റ) തങ്ങള്‍ വിവരിക്കുന്നു : പ്രവാചകന്മാര്‍ അവര്‍ക്ക് നല്‍കപ്പെട്ട വിജ്ഞാനം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍ തിരിഞ്ഞിരിക്കുന്നത് പോലെ അവരെ വ്യ്ത്യസ്തരാക്കാന്‍ വേണ്ടി അല്ലാഹു ചില സിദ്ധികള്‍ കൊണ്ട് അവരെ പ്രത്യേകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ക്ക് രണ്ടു നിലയില്‍ പ്രത്യേകതകള്‍ ഉണ്ടാകുന്നു.പ്രബോധനത്തിന് നുബുവ്വതും ശക്തിപ്പെടുത്താനായി ദ്രിഷ്ടാന്തങ്ങളും.-ഫത്ഹുല്‍ബാരി 12-383.
    ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، كما تميزوا بالعلم الذي أوتوه " فيكون لهم الخصوص من وجهين : فما هو في حيز التعليم هو النبوة ، وما هو في حيز التأبيد هو حجة النبوة
    കണ്ണും കാതും മൂക്കും നാക്കും മനസ്സും മാത്രമല്ല ശരീരം മുഴുവന്‍ അതിശക്തവും അതിമൂര്ച്ചയും അസാധാരണ ശേഷിയും നല്കപ്പെട്ടിട്ടല്ലാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല വഹിയ്.
    عن عاءشة (ر) ان الحارث ابن حشام سال رسول الله (ص) فقال يا رسول الله كيف يانبك الوحي؟فقال رسول الله صلى الله عليه وسلم أحيانا يأتيني مثل صلصلة الجرس وهو أشده علي... قالت عائشة رضي الله عنها ولقد رأيته ينزل عليه الوحي في اليوم الشديد البرد فيفصم عنه وإن جبينه ليتفصد عرقا -مسلم -مشكوت 522
    (ആയിശ(റ) യെ തൊട്ട്:ഹാരിസ് ഇബ്നു ഹിഷാം (റ) നബിയോട് ചോദിച്ചു:നബിയെ,എങ്ങനെയാണ് അവിടുത്തേക്ക് വഹിയ് വരുന്നത്?നബി(സ്വ) പറഞ്ഞു:ചിലപ്പോള്‍ മണി നാദങ്ങള്‍ പോലെ എനിക്ക് വഹിയ് വരാറുണ്ട്.അതാണ്‌ അതില്‍ ഏറ്റവും കാഠിന്യം ഏറിയത്.....ആയിഷ (റ) പറയുന്നു:കഠിന തണുപ്പുള്ള ദിവസം നബി(സ്വ) ക്ക് വഹിയ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതങ്ങ് തീരുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തു ഒലിക്കുന്നുണ്ടാകും.-ബുഖാരി,മുസ്ലിം,മിശ്ക്കാത്ത് 522)
    عن عبادة بن الصامت (ر) قال: كان النبي (ص) اذا انزل عليه الوحي كرب لذلك وتردد وجهه -مسلم
    (ഉബാദത് ഇബ്നു സ്വാമിത്ത്(റ) പറയുന്നു:വഹിയ് വരുമ്പോള്‍ നബി(സ്വ) ക്ക് വൈഷമ്യം ഉണ്ടാകുമായിരുന്നു.അതിനാല്‍ അവിടുത്തെ മുഖം വിവര്‍ണ്ണം ആകുകയും ചെയ്തിരുന്നു-മുസ്ലിം)
    അത്യധികം ഭാരമുള്ള വഹിയ് സ്വീകരിക്കാനായി മനസ്സും ശരീരവും പവര്‍ കൂട്ടപ്പെട്ട നബി(സ്വ) ക്ക് സാധാരണക്കാരായ നാലായിരം ആണുങ്ങളുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് പണ്ഡിത മതം.
    عن انس (ر) كان النبي (ص) يطوف على نسائه بغسل واحد - مسلم
    (അനസ്(റ) പറഞ്ഞു:നബി(സ്വ) ഭാര്യമാരെ എല്ലാം പ്രാപിക്കുകയും അവസാനം ഒറ്റക്കുളി കൊണ്ട് മതിയാക്കുകയും ചെയ്യുമായിരുന്നു-മുസ്ലിം)
    وجاء في خبر البخاري انه قيل لانس اوكان يطيقه؟ فقال:كنا نتحدث أنه أعطي قوة ثلاثين رجلا . وعند الإسماعيلي عن معاذ : قوة أربعين . زاد أبو نعيم ، عن مجاهد : كل رجل من رجال أهل الجنة . وفي الحديث قال الترمذي : صحيح غريب ; إذ كل رجل من أهل الجنة يعطى قوة مائة رجل ، فيكون عليه الصلاة والسلام أعطي قوة أربعة آلاف رجل
    ബുഖാരിയുടെ ഹദീസില്‍ വന്നിരിക്കുന്നു.അനസ്(റ) വിനോട് ചോദിക്കപ്പെട്ടു:അതിനു മാത്രമുള്ള ശേഷി നബിക്ക് ഉണ്ടായിരുന്നോ?അദ്ദേഹം പറഞ്ഞു:മുപ്പതു പുരുഷന്മാരുടെ ശേഷി നബി(സ്വ) ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.മുആദ്(റ) വിനെ തൊട്ടു ഇസ്മായീലി വഴിക്കുള്ള റിപ്പോര്‍ട്ടില്‍ നാല്‍പ്പത് പുരുഷന്മാരുടെ ശേഷി എന്നാണു ഉള്ളത്.അബൂ നുഐം,മുജാഹിദ്(റ) വില്‍ നിന്ന് അധികരിപ്പിച്ചത് അവര്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ പുരുഷന്മാരാണ് എന്നാണു.സ്വര്‍ഗ്ഗത്തിലെ പുരുഷന് 100 പുരുഷന്മാരുടെ ശേഷിയാനെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്.അപ്പോള്‍ നബി(സ്വ) ക്ക് നാലായിരം പുരുഷന്മാരുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്ന് വന്നു - മിര്‌ഖാത് 1-331)
    നാലായിരം മല്ലന്മാരുടെ ശേഷി നല്‍കപ്പെടുകയും മലക്കുകളുടെ പ്രകൃതിയിലേക്കും സ്വഭാവത്തിലേക്കും സ്വഭാവ ഗുനങ്ങളിലെക്കും മാറ്റപ്പെടുകയും ചെയ്തത് കൊണ്ട് മനുഷ്യന്‍ എന്ന സത്തക്ക് മാറ്റം വരുത്തിയിട്ടില്ലല്ലോ.ഗുണത്തില്‍ ഉള്ള മലക്കാനിയ്യത് മാത്രം പോരല്ലോ മലക്കുകളില്‍ ഒരാളായി അവരുടെ ലോകത്ത് സഞ്ചരിക്കാനും അവരോടു ഇടപഴകാനും.അത് കൊണ്ട് തന്നെ സത്തയുള്ള മനുഷ്യ ഗുണം കൂടി നീക്കി വെച്ചിട്ടാണ് നബിയായത്തിന്റെ പത്താം വര്ഷം റജബ് 27 ന്റെ രാവില്‍ നബി(സ്വ) യെ ബൈതുല്‍ മുഖദ്ദസിലെക്കും എഴാനാകാശത്തെക്കും അതിനപ്പുറവും കടത്തിക്കൊണ്ടു പോയി പൂര്‍വ്വ പ്രവാചകന്മാരെയും അര്ഷും കുര്സും സന്ദര്‍ശിച്ചു പടച്ച തമ്പുരാനെ കണ്‍ കുളിര്‍ക്കെ കണ്ട് കൊച്ചു വര്‍ത്തമാനവും നടത്തി രായ്ക്കുരാമാനം തിരിച്ചെത്താന്‍ ആയത്.മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്ന് തല്ക്കാലത്തെക്കെങ്കിലും ഗുണങ്ങളിലും സത്തയിലും മാറ്റിയെടുത്തത് കൊണ്ടാണ് ഇത് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.ആദ്യത്തെ മൂന്ന് സര്‍ജ്ജറികളിലും വലിയ സൂപ്പര്‍ സര്‍ജ്ജറിയാണ് ഇസ്രാഇനും മിഅറാജിനും വേണ്ടി നടത്തിയത്.
    قال النبي (ص) بينا انا في الحطيم مضطجعا اذا اتاني ات (لاثة نفر منهم جبريل وميكائيل) فشق جبريل ما بين نحره إلى لبته حتى فرغ من صدره وجوفه فغسله من ماء زمزم بيده حتى أنقى جوفه ثم أتى بطست من ذهب فيه تور من ذهب محشوا إيمانا وحكمة فحشي به صدره ولغاديده يعني عروق حلقه ثم أطبقهثم عرج به إلى السماء الدنيا
    (നബി(സ്വ) പറഞ്ഞു:ഞാന്‍ കഅബാലയത്തിന് ചാരെ ചെരിഞ്ഞു കിടക്കുകയായിരുന്നു.എന്റെ അടുത്തേക്ക് ജിബ്‌രീല്‍,മീകായീല്‍ മൂന്നു പേര്‍ വന്നു.ജിബ്‌രീല്‍ എന്റെ നെഞ്ച് തൊണ്ടക്കുഴി കീറി.നെഞ്ചിലും ഉള്ളിലും ഉള്ളതെല്ലാം ഒഴിവാക്കി.തന്റെ കൈ കൊണ്ട് തന്നെ സംസം വെള്ളം ഉപയോഗിച്ച് ഉള്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കി.പിന്നീട് ഒരു സ്വര്‍ണ്ണ തളിക കൊണ്ട് വരപ്പെട്ടു.ഈമാനും ഹിക്മത്തും നിറക്കപ്പെട്ട ഒരു സ്വര്‍ണചെപ്പ് അതില്‍ ഉന്ദായിരുന്നുഅതില്‌ നിന്ന് എന്റെ നെഞ്ചിനുള്ളും നാഡി ഞരമ്പുകളും നിറക്കപ്പെട്ടു.പിന്നെ എന്നെ ഒന്നാം ആകാശത്തേക്ക് കൊണ്ട് പോയി - ബുഖാരി )
    ഹാഫിള് ഇബ്നു ഹജര്‍ അസ്ക്കലാനി(റ) വിവരിക്കുന്നു:
    كان لاستعداده لتلقى الحاصل له في تلك الليلة
    (ആ രാത്രിയില്‍ നബിക്ക് ലഭിക്കാന്‍ പോകുന്ന (പുണ്യ ദര്‍ശനം അടക്കം ഉള്ളത്) അഭിമുഖീകരിക്കാന്‍ ഒരുക്കി തയ്യാര്‍ ആക്കാന്‍ ആയിരുന്നു ആ സര്‍ജ്ജറി.-ഫത്ഹുല്‍ബാരി 1-549).ഓരോ ആകാശങ്ങളിലും എണ്ണമറ്റ വ്യത്യസ്ത വിഭാഗം മലക്കുകളെയും പൂര്‍വ്വ പ്രവാചകന്മാരെ കൂട്ടമായും ചിലരെയൊക്കെ തനിച്ചും കണ്ടു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുകയും ആലമുല്‍ മലക്കൂത്തിലെ عجائب കള്‍ ദര്‍ശിക്കുകയും ചെയ്ത നബി(സ്വ) പറഞ്ഞു:
    عن ابن عباس (ر) قال رسول الله (ص) رايت ربي عزوجل - حاكم
    (ഞാന്‍ എന്റെ റബ്ബിനെ കണ്ടു (ഹാക്കിം-മുസ്തദ്രക്)
    നബി(സ്വ) കൊണ്ട് വന്ന സത്യം പറഞ്ഞതും പഠിപ്പിച്ചതും ഒക്കെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും سمعنا واطعنا (അംഗീകരിച്ചു-അനുസരിച്ചു) എന്നാ നിലവാരത്തില്‍ വിശ്വസിക്കുന്നവന്‍ ആണ് സത്യവിശ്വാസി.അതിനെയൊക്കെ തറ യുക്തിക്കും മുറി ബുദ്ധിക്കും ഒപ്പിച്ചു ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആകില്ലല്ലോ.മുഹമ്മദ്‌ നബിയെ(സ്വ) അന്ഗീകരിക്കാതവരും പ്രശംസിക്കാതവരും അന്നും ഇന്നും ലോകത്ത് അധികമില്ല.കൃഷ്ണയ്യരും അഴീക്കോടും യതിയും സുകുമാര്‍ കക്കാടും വള്ളത്തോളും ഗുരുസും അബൂജഹലുമൊക്കെ മുഹമ്മദിന്റെ(സ്വ) മനുഷ്യ മുഖം അന്ഗീകരിച്ചവര്‍ ആയിരുന്നല്ലോ. നബി(സ്വ)ക്ക് നുബുവ്വതിലൂടെ കിട്ടിയ അമാനുഷ മുഖം (دلائل النبوة) അന്ഗീകരിക്കാതത് കൊണ്ടാണ് അവരൊക്കെ പടിക്ക് പുറത്തായത്.
    ഈമാന്‍ ശരിയാകണം എങ്കില്‍ വ്യക്തിപരമായി തന്നെ നബി(സ്വ) യെ അറിഞ്ഞു അന്ഗീകരിക്കുകയും തിരുനബി(സ്വ) യുടെ തിരു സത്തയുമായും നുബുവ്വതിന്റെ സവിശേഷതകളാലും ബന്ധപ്പെട്ട ആകൃതിയും പ്രകൃതിയും (ശമാഇല്‍)നുബുവ്വത്തിന്റെ സിദ്ധികളും(ദലാഇല്‍) ഇതര പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്ന സവിശേഷ ഗുണങ്ങളില്‍‍ നിന്ന് നബിയുടെ സവിശേഷതകള്‍ (ഫളാഇല്‍) മറ്റു നബിമാര്‍ക്കോ മുര്സലുകള്‍ക്കോ ഇല്ലാതിരുന്നതും നബിക്ക് മാത്രമായുള്ളതുമായ പ്രത്യേകതകള്‍ (ഖസ്വാഇസ്) എന്നിവയെല്ലാം വേര്‍തിരിച്ചു തന്നെ പൂര്‍വ്വികരായ ഇമാമുകള്‍ വിശദീകരിച്ചിട്ടുണ്ട്.ചില വിഷയങ്ങളില്‍ പലര്‍ക്കും പ്രത്യേക രചനകളും ഉണ്ട്.അവയെല്ലാം സമ്മതിച്ചു അംഗീകരിച്ചു നബി(സ്വ) വിശ്വസിച്ചു ആദരിക്കുംബോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നത്.അത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്:
    فالذين آمنوا به وعزروه ونصروه واتبعوا النور الذي أنزل معه أولئك هم المفلحون
    (ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അവരോടു കൂടെ ഇറക്കപ്പെട്ട വെളിച്ചത്തെ -ഖുര്‍ആനിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍- അവരാണ് വിജയികള്‍.-വി:ഖു:7-157)
    ഇക്കാലം വരെ കഴിഞ്ഞു പോയ സമുദായം മൊത്തത്തിലും സലഫു സ്വാലിഹുകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഫുഖഹാക്കളും ഒക്കെ പടിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും വിശ്വസിച്ചതിനും എതിരെ നബി(സ്വ) യെ വെറുമൊരു സാധാരണ മനുഷ്യനോ രാഷ്ട്രീയ നേതാവോ നവോത്ഥാന നായകനോ സമുദായ പരിഷ്ക്കര്‍ത്താവോ ആക്കി നിന്ദിക്കുന്ന നികൃഷ്ട ജീവികളെ സൂക്ഷിക്കുക.സത്യവിശ്വാസം സുരക്ഷിതമാക്കി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍

    ലേഖകന്‍: : ഇബ്രാഹീം വഹബി തോണിപ്പാടം

Friday, December 28, 2012

ജീവിത യാത്ര:ചിന്തയും പഠനവും , aboozahid


മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടിമണ്ണിന്റെ ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.വളരെ തുച്ചമായകാലം.ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ പ്രയാസമേറിയ യാത്രയില്‍ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.ജീവിതമാകുന്ന യാത്ര ഒരിക്കലുംതന്നെ ഐച്ചികമായല്ല അല്ലാഹു സംവിധാനിചിട്ടുള്ളത്.പുറം തിരിഞ്ഞു നടന്നാല്‍ ലക്ഷ്യത്തിലേക്ക് നാംഎത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് കാര്യമില്ല.പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.ലക്ഷ്യത്തിലേക്ക് എത്തണ്ട എന്ന ചിന്തയോടെഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?അവനെയും വഹിച്ചുകപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.
ഇമാം ഗസ്സാലി(റ) പറയുന്നു:
إن للإنسان سفرين؛ سفر في الدنيا، وسفر من الدنيا
 
(മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്ര,മറ്റൊന്ന് ദുനിയാവ് വിട്ടുള്ളയാത്ര)


വരാനിരിക്കുന്ന ദൈര്‍ഘ്യവും കഷ്ടപ്പാടുകളും ഏറിയ യാത്രയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെചുരുങ്ങിയതും പ്രയാസ രഹിതവും ആണ് ദുനിയാവിലൂടെ ഉള്ള യാത്ര.നൈമിഷിക ദുനിയാവിന്റെ യാത്രകളെപറ്റി തന്നെ ആലോചിച്ചു നോക്കൂ ,വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തെ യാത്രപോകാനിരിക്കുകയാണ് നാമെങ്കില്‍ പോലും എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യുന്നു.വഴിയില്‍ കഴിക്കാനുള്ളഭക്ഷണം,ധരിക്കാനുള്ള വസ്ത്രം,യാത്ര ചെയ്യാനുള്ള വാഹനം..ഇങ്ങനെ എന്തെല്ലാം നാം ഒരുക്കി ശരിയാക്കിവെക്കുന്നു.എന്നാല്‍ തിരിച്ചു വരാത്ത ഒരു യാത്ര പോകാന്‍ അടുത്താണ് നാം എന്ന് ബോധം ഉണ്ടായിട്ടും ആയാത്രയില്‍ ഉപകരിക്കുന്ന വിഭവം നാം ശേഖരിക്കാന്‍ നില്‍ക്കുന്നില്ല.ദുനിയാവ് വിട്ടുള്ള രണ്ടാമത്തെയാത്രയിലെ വിഭവം തഖ്‌വ മാത്രമാണ്.അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍-ആന്‍ തന്നെ ഇത് പഠിപ്പിക്കുന്നു :

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى
നിങ്ങള്‍ സാദുകള്‍ ശേഖരിച്ചു കൊള്ളുക - എന്നാല്‍ നിശ്ചയമായും ഏറ്റവും നല്ല വിഭവം തഖ്‌വയാകുന്നു(സൂറത്ത് അല്‍ബഖറ )

മരണം എന്ന അലംഘനീയ സത്യം ആകുന്ന ഒന്നാം യാത്രയുടെ തിരശീലയിലെക്ക് നാം എത്തിച്ചേരുകതന്നെ ചെയ്യും.ആ മരണത്തിനെ ഹബീബായ നബി തങ്ങള്‍ (സ്വ) നന്മയിലേക്കുള്ള ഉപദേശകന്‍ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഞാന്‍ നിങ്ങള്‍ക്ക് രണ്ടു ഉപദേശികളെ നിര്‍ത്തി പോകുന്നു.ഒന്ന് സംസാരിക്കും,മറ്റേത് മിണ്ടുകയില്ല.ശബ്ദിക്കുന്ന ഉപദേശി ഖുര്‍-ആണും മൌനിയായ ഉപദേശി മരണവും ആകുന്നു". 

ദുനിയാവിന്റെ പ്രലോഭനത്തിന്റെ വഴിയിലൂടെ യാത്രയുടെ ഗതി നിശ്ചയിക്കുന്നവന്‍ വിഭവങ്ങളില്ലാതെഉഴലുന്ന കാഴ്ചയാകും രണ്ടാമത്തെ യാത്രയില്‍ തെളിയുക.തിളങ്ങുന്ന വസ്ത്രവും ധരിച്ചു പ്രശോഭിതമായിപുഞ്ചിരിച്ചു കൊണ്ട് മാടി വിളിക്കുന്ന ഇഹലൊകതിന്റെ സൌന്ദര്യം വെറും പുറം മോടിമാത്രമാണ്.അതാകട്ടെ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രവും.

നബി തങ്ങള്‍ (സ്വ) ഉണര്‍ത്തുന്നു : "രണ്ടു ദിനങ്ങള്‍,ഒന്ന് സുഖത്തിന്റെത്,മറ്റൊന്ന് ദു:ഖതിന്റെതും.ഇതാണ് ദുനിയാവ്.രണ്ടും നീങ്ങിപ്പോകും.അത് കൊണ്ട് നീങ്ങിപ്പോകുന്നത് വിട്ടു നീങ്ങി പോകാത്തതിനു(പാരത്രികം) വേണ്ടി പ്രവര്‍ത്തിക്കുക."

ആഖിറമാകുന്ന ലോകത്തിലൂടെയുള്ള വളരെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ യാത്രയിലേക്ക് ഒരുങ്ങുന്നതിന്റെഭാഗമായി സ്വന്തം ജീവിതത്തെ പറ്റിയുള്ള വിചിന്തനവും ആലോചനയും വിലയിരുത്തലുകളും ഏറ്റവുംഅത്യാവശ്യമാണ്.കഴിഞ്ഞു പോയ ദിന രാത്രങ്ങള്‍ ഉഖ്രവിയ്യായ വിജയം പ്രദാനം ചെയ്യുന്നതാണോഅല്ലയോ എന്ന ശരിയായ കണക്കെടുപ്പ് നടത്തണം.മഹാന്മാരായ മുന്‍ഗാമികള്‍ പലരും അങ്ങനെഉള്ളവര്‍ തന്നെയായിരുന്നു.രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ ദിവസവും രാത്രി തനിച്ചു സ്വന്തം ശരീരത്തെവിചാരണ ചെയ്യുകയും ചെയ്തു പോയ കാര്യങ്ങളെ ചൊല്ലി ശരീരത്തെ ഭേദ്യം ചെയ്യുകയും ചെയ്തിരുന്നതിന്റെപാടുകള്‍ മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് ദ്രിശ്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.അത്തരംമഹാന്മാര്‍ ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലേക്ക് വിഭവങ്ങള്‍ ശേഖരിച്ചു കടന്നു പോയി.ഉമര്‍(റ)പറയാറുണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു:

حاسبو قبل ان تحاسبو
നിന്റെ ശരീരത്തെ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുമ്പ് സ്വയം നീ വിചാരണ ചെയ്യുക"

അന്നന്ന് ഉറക്കപ്പായയില്‍ കിടക്കുന്നതിന്റെ മുമ്പ് താന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ പറ്റി ഒരു വിചാരണസ്വന്തം നഫ്സിനോട് നടത്തുകയും അതില്‍ നിന്നും നാളത്തെ ദിവസത്തെ മുക്തമാക്കും എന്ന് പ്രതിജ്ഞഎടുക്കുകയുമാണ് വേണ്ടതെന്നു മഹാന്മാര്‍ നമ്മെ ഉണര്‍ത്തുന്നു.ഇമാം ഗസ്സാലി (റ) നബി തങ്ങളെ തൊട്ടുഉദ്ധരിച്ച ഹദീസ് ദുനിയാവിലെ യാത്രയിലെ ഒരുക്കങ്ങളുടെ പ്രസക്തിയും സ്വശരീരത്തെ വിചാരണചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ്‌.

علامة إعراض الله تعالى عن العبد؛ هو إشتغاله بما لا يعنيه فمن ذهبت ساعة من عمره فى غير ما خلق له جدير بأن تطول حسرته يوم القيامة ومن جاوز الأربعين ولم يغلب خيرُه شرّه فليتجهّز إلى النار 
"അല്ലാഹു ഒരു മനുഷ്യനില്‍ നിന്നും തിരിഞ്ഞു കളഞ്ഞു (അവനെ അവന്റെ ഇഷ്ടത്തിന് വിട്ടു) എന്നതിന്റെ അടയാളം അനാവശ്യമായ കാര്യങ്ങളില്‍ അവന്‍ മുഴുകലാണ്.ഒരു മനുഷ്യന്‍റെ ആയുസ്സില്‍ ചെറിയ ഒരു സമയം അവന്റെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്തൊ അതിലല്ലാതെ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ പേരില്‍ ഖിയാമ നാളില്‍ അവന്റെ ഖേദം വളരെ വലുതായിരിക്കും.ഒരു മനുഷ്യന് 40 വയസ്സെത്തിയാല്‍ അവന്റെ ജീവിതത്തെ അവനൊന്നു വിശകലനം ചെയ്തിട്ട് തിന്മയെക്കാള്‍ നന്മ കൂടുതലായി അവനു മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ അവന്‍ നരകത്തിലേക്ക് ഒരുങ്ങി കൊള്ളട്ടെ."

നാലാമത്തെ മാസം ഉമ്മയുടെ ഗര്‍ഭാശയത്തിലേക്ക് മലക്ക് വന്നു റൂഹ് ഊതുന്നതോടെ തുടങ്ങുന്നഒന്നാമത്തെ യാത്ര മരണത്തോടെ തീരുകയും രണ്ടാമത്തെ യാത്ര തുടങ്ങുകയും ചെയ്യുന്നു.എത്ര എത്ര വലിയവലിയ ആളുകള്‍ കഴിഞ്ഞു പോയി.പാല്‍ പുഞ്ചിരിയുമായി മരണത്തെ പുല്‍കിയ മഹാന്മാര്‍.ജീവിത കാലംമുഴുക്കെ ഒരു നിമിഷം പോലും പാഴാക്കാതെ വിഭവങ്ങള്‍ ശേഖരിച്ച ആളുകള്‍.അവരെയൊക്കെ ആയാത്രയില്‍ നാം കാണും. ദുനിയവിയ്യായ ജീവിതത്തെ വിഭവ ശേഖരണത്തിന് മാത്രമായി നീക്കി വെച്ചസാധാരണക്കാരും മഹാന്മാരുമായ ആളുകള്‍ അവരുടെ വിഭവ സമൃദ്ധിയില്‍ എളുപ്പവും പ്രയാസരഹിതമായും യാത്ര ചെയ്യുന്നത് കാണുമ്പോ നമ്മുടെ അവസ്ഥ എന്താകും.ഒന്നുമൊന്നും കയ്യിലില്ലെങ്കില്‍എന്ത് ചെയ്യും? കവി പാടുന്നതിങ്ങനെ:

إِذَا أَنْتَ لَمْ تَرْحَلْ بِزَادٍ مِنَ الْتَقَى


തഖ്‌വ
 എന്ന വിഭവവുമായല്ല നിന്റെ യാത്ര ദുനിയാവില്‍ വെച്ച് നീ പുറപ്പെടുന്നതെങ്കില്‍   
وَلاقَيْتَ بَعْدَ الْمَوْتِ مَنْ قَدْ تَزَوَّد
മരണശേഷം
 ഒരുപാട് വിഭവങ്ങളുമായി യാത്ര പോകുന്ന ആളുകളെ നീ കാണുകയും ചെയ്‌താല്‍   
نَدِمْتَ عَلَى أَلا تَكُونَ كَمِثْلِهِ

ഞാന്‍ ഇവരെ പോലെ ആയില്ലല്ലോ എന്ന് വിചാരിച്ചു നീ വിരല്‍ കടിക്കേണ്ടി വരും.

അന്ന്
വിരല്‍ കടിച്ചത് കൊണ്ടോ അലമുറ ഇട്ടത് കൊണ്ടോ യാതൊരു ഫലവും ഇല്ല.നാമും നമ്മുടെ കയ്യിലുള്ള തഖ്‌വയാകുന്ന വിഭവങ്ങളും മാത്രമേ ആ യാത്രയില്‍ നമുക്ക് സഹായകമായി ഉണ്ടാകൂ. തഖ്‌വയാകുന്ന വിഭവം ശേഖരിച്ചവരും അല്ലാത്തവരും പിന്നീടങ്ങോട്ട് ഒരു വലിയ യാത്ര ചെയ്യേണ്ടവര്‍.എന്തെന്തെല്ലാം പ്രയാസങ്ങള്‍.ഖബര്‍,അവിടുത്തെചോദ്യങ്ങള്‍, ഉയിര്‌തെഴുന്നെല്‌പ്പ്,ശേഷം മഹ്ശാര്‍,മീസാന്‍,സ്വിറാത്ത് പാലം..അങ്ങനെ അങ്ങനെ പോകുന്ന വലിയ കടുപ്പമേറിയ അവസരങ്ങളെ നേരിടേണ്ടി വരും.കയ്യില്‍ ആവശ്യത്തിനു വിഭവങ്ങള്‍ ഉള്ളവര്‍ പ്രയാസമില്ലാതെ മുന്നോട്ടു നീങ്ങുന്നു.ഖബ്രിലെ ചോദ്യമാകുന്ന പ്രയാസം അവര്‍ക്കറിയുന്നില്ല-കാരണം അവര്‍ക്കവിടെ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ സഹായിയായി എത്തുന്നു.ആ പ്രയാസവും കഴിഞ്ഞു മഹ്ശര്‍ എന്ന അതി കഠിനമായ വിചാരനയുടെ ഭൂമിയിലേക്ക് യാത്ര ചെന്നെത്തുന്നു.
يوم نحشر المتقين إلى الرحمن وفداً

ونسوق المجرمين إلى جهنم ورداً
(
സൂറത്ത് മറിയം)
(
മുത്തഖികളായി ജീവിച്ചവരെ-തഖ്‌വ എന്നാ സാദുമായി എത്തിയവരെ-കരുണാനിധിയായറബ്ബിന്റെ മുമ്പിലേക്ക് വാഹനത്തില്‍ പുറപ്പെടുവിക്കുന്ന ദിവസം.തെമ്മാടികളായ ആളുകളെ-തഖ്‌വഎന്ന സാദ് കയ്യിലില്ലാത്ത- നരകത്തിലേക്ക് തെളിച്ചു വലിച്ചു കൊണ്ട് വരുന്ന ദിവസം)
  
അതാണ്‌
മഹ്ഷര്‍.കഠിന കടോരമായ ചൂടിന്റെ കീഴില്‍ ഒരോരുത്തന്റെ കര്‍മ്മങ്ങളും കയ്യിലുള്ള വിഭവവും അനുസരിച്ചുള്ള പ്രയാസങ്ങളുമായി ഓരോരുത്തര്‍ നില്‍ക്കുന്ന ദിവസം.മേലെ ഉദ്ധരിച്ച ആയത്ത്‌ വിവരിച്ചു കൊണ്ട് മഹാന്മാര്‍ പറയുന്നത്
 'സജ്ജനങ്ങളെ അതിഥികളെപ്പോലെ ആദരിച്ചും ദുഷ്ടന്മാരായ ആളുകളെ ദാഹിച്ചു വളഞ്ഞ മൃഗങ്ങളെ പോലെ ആട്ടിതെളിച്ചുമാണ് കൊണ്ട് വരിക' എന്നാണു.
ഇങ്ങനത്തെ പ്രയാസകരമായ അവസ്ഥയും കടന്നു രക്ഷിതാവായ അല്ലാഹു ഓരോരോ നിമിഷങ്ങളെ പറ്റിയും വിചാരണ ചെയ്യാന്‍ നില്‍പ്പിക്കുന്ന രംഗം.ആരുമാരും സഹായത്തിനില്ലാതെ ആരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയാലും കൈ മലര്‍ത്തി അവരൊക്കെ തിരിച്ചയക്കുന്ന നിസ്സഹായമായ അവസ്ഥയാണവിടെ.
وكلهم آتيه يوم القيامة فردا 
എല്ലാവരെയും ഒറ്റ ഒറ്റയായി ഖിയാമത്ത് നാളില്‍ കൊണ്ട് വരപ്പെടും.(സൂറത്ത് മറിയം)

ആയിരക്കണക്കിന്,പതിനായിരക്കണക്കിനു ആളുകളെ നിരയായി നിര്‍ത്തിക്കൊണ്ടുള്ള ചോദ്യമല്ല-മറിച്ച്കോടാനുകോടി വരുന്ന ജന വിഭാഗത്തില്‍ നിന്നും ഓരോ ഓരോ ആളെ തനിച്ചു വിളിച്ചു കൊണ്ട് വന്നുനിര്‍ത്തിയുള്ള വിചാരണ.രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയകര്‍മ്മങ്ങളൊക്കെ പര കോടികളുടെ മുമ്പില്‍ വായിക്കപ്പെടുന്ന നാണം കെട്ടു പോകുന്ന സമയം. 


وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ

سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ

അന്ന് കുറ്റവാളികളെ കൈകാലുകള്‍ ചങ്ങലക്ക് ബന്ധിക്കപ്പെട്ടതായി കാണാം.അവര്‍ താര്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ ആവരണം ചെയ്തിരിക്കും.(സൂറത്ത് ഇബ്രാഹീം)

അതും വിട്ടു മീസാനിങ്കല്‍ എത്തുന്നു.അശേഷം അനീതി കാണിക്കാത്ത അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഭൂമിയിലെ രാജാക്കന്മാരും നേതാക്കളും എന്ന് വേണ്ട സകലതും കീഴ് വണങ്ങി നില്‍ക്കുന്ന ആ സമയത്ത് നന്മ തിന്മകളുടെ ത്രാസിന് മുന്നില്‍ നില്‍ക്കുന്ന അവസ്ഥയും വല്ലാത്ത ഭയപ്പാടിന്റെത് തന്നെ.നന്മയാണോ തിന്മയാണോ തൂങ്ങുക.ഒരു അണുമണി തൂക്കത്തിന്റെ കനം എങ്കിലും നന്മ കൂടുതല്‍ തൂങ്ങിയാല്‍ രക്ഷപ്പെട്ടു.അല്ലാത്തവന്‍ തകരുകയും ചെയ്യും.
ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ ശരിയായി തൂക്കി വലതു കയ്യിലോ ഇടതു കയ്യിലോ കിതാബ് നല്‍കപ്പെടുന്നു.വലതു കയ്യില്‍ ലഭിച്ചവര്‍ സന്തോഷത്തിന്റെ ആളുകള്‍,ഇടതു കയ്യില്‍ ലഭിക്കെണ്ടവര്‍ നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴേണ്ട ഹത ഭാഗ്യര്‍.

وَنَضَعُ الْمَوازِينَ الْقِسْطَ لِيَوْمِ الْقِيامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِنْ كانَ مِثْقالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنا بِها وَكَفى بِنا حاسِبِينَ

ഖിയാമത്ത് നാളില്‍ എല്ലാം കൃത്യമായി തൂക്കി കണക്കാക്കപ്പെടുന്ന തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്.കടുകുമണി തൂക്കത്തോളം ആണെങ്കിലും (അവന്റെ കര്‍മ്മങ്ങള്‍) അതും കൂടി നാം തൂക്കി നോക്കുന്നതായിരിക്കും.അന്നത്തെ ദിവസം ആരോടും അക്രമം പ്രവര്തിക്കപ്പെടുന്നതല്ല.കണക്കു നോക്കാന്‍ നാം തികച്ചും മതിയായവനാണ്.(സൂറത്ത് അമ്പിയാ)
എല്ലാമെല്ലാം തൂക്കി നോക്കി വിഭവങ്ങളുടെ തൂക്കവും കനവും നോക്കുന്ന ആ സമയത്ത് ഒരാളും മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒരോരുത്തന്റെ നഫ്സിനെക്കാള്‍ മറ്റൊന്നിനെ നോക്കാന്‍ ആര്‍ക്കും കഴിയാത്ത ആരും തുനിയാത്ത മൂന്നു അവസരങ്ങളില്‍ ഒന്ന് മീസാനിങ്കല്‍ ആണെന്ന് ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞതും എത്ര വ്യക്തം.!അവിടെയും പിന്നിട്ട് അതിലുമേറെ പ്രയാസകരമായ സ്വിറാത്ത് എന്ന പാലതിങ്കലെക്ക് അവന്‍ എത്തുന്നു.
കത്തിജ്വലിക്കുന്ന നരകത്തിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ട പാലം.സത്യ നിഷേധികള്‍ക്കും വിശ്വാസികളില്‍ തെറ്റുകാരായവര്‍ക്കും മുടിയെക്കാള്‍ നേര്മ്മയുള്ളതും വാളിനേക്കാള്‍ മൂര്ച്ചയുള്ളതുമായി അനുഭവപ്പെടുന്നു.എന്നാല്‍ തഖ്‌വ എന്ന സാദുമായി ഒന്നാമത്തെ യാത്ര വിട്ടു രണ്ടാം യാത്ര തുടങ്ങിയവാണ് വളരെ എളുപ്പം പാലവും കടന്ന്നു സുഖലോക സ്വര്‍ഗത്തെ പ്രാപിക്കാന്‍ കഴിയുന്നു.അല്ലാത്തവന്‍ ആഴമേറിയ കഠിന കടോരമായ നരകാഗ്നിയിലെ വിരകുകള്‍ ആയി വീണു പോകുന്നു.ഓരോരുത്തര്‍ക്കും അവരുടെ സല്ക്കര്‍മ്മത്തിനു അനുസരിച്ച് അവിടെ വെളിച്ചം നല്‍കപ്പെടും.ആ വെളിച്ചത്തിലൂടെ വിജയിയായ മനുഷ്യന്‍ അക്കരെ എത്തുന്നു.അല്ലാത്തവന്‍ കൂരിരുട്ടില്‍ വഴി തടഞ്ഞു അഗാധമായ ശിക്ഷയിലേക്ക് വീണു പോകുന്നു.അവിടെയും തഖ്‌വയില്‍ മുന്‍ നടന്നവര്‍ക്ക് പര്‍വത സമാനമായ വെളിച്ചം ലഭിക്കുമ്പോള്‍ അതില്‍ കുറവുള്ളവര്‍ക്ക് അതിനനുസരിച്ച് കുറഞ്ഞ ചിമ്മിനി വിളക്കിന്റെ തിരി പോലെയുള്ള വെളിച്ചം ലഭിക്കുന്നു.
അവിടെ വെച്ച് വേര്‍പിരിയുകയാണ്‌ അത് വരെ ഒന്നിച്ചു യാത്ര ചെയ്ത നല്ല നല്ല വിഭവങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യര്‍.ചിലര്‍ അവര്‍ക്കൊരുക്കി വെച്ചിരിക്കുന്ന സുഖലോക സ്വര്‍ഗത്തില്‍ നിത്യ താമസക്കാരായി വിജയിക്കുന്നു.മറ്റൊരു കൂട്ടര്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍ അഅറാഫ് എന്ന മതിലില്‍ എത്തിച്ചേരുന്നു.നരക സ്വര്‍ഗങ്ങളുടെ നടുവില്‍.പ്രതിഫലങ്ങള്‍ അര്‍ഹിച്ചതനുസരിച്ചു നല്കപ്പെടുന്നതോട് കൂടെ യാത്രകള്‍ അവസാനിക്കുന്നു.മരണത്തോട് കൂടെ തുടങ്ങിയ നീണ്ട യാത്ര.
ഒന്നാമത്തെ യാത്രയില്‍ കൃത്യമായി വിത്തുകള്‍ പാകി പരിപാലിച്ചു കൃഷി ചെയ്ത മുത്തഖികള്‍ മാത്രം ആയിരിക്കും വിജയികള്‍.അവരുടെ വിളവ്‌ അള്ളാഹു അവന്റെ റഹ്മത്തിനാല്‍ പൊതിഞ്ഞു ഇരട്ടി ഇരട്ടി ആയി നല്‍കുന്നു.അത്ഭുതങ്ങളുടെ ദുനിയാവിലെ ബുദ്ധിയോ ശക്തിയോ വെച്ച് നിരൂപിക്കാണോ സങ്കല്പ്പിക്കാണോ പറ്റാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വീടായ സ്വര്‌ഗമാനവരുടെ കാല കാലത്തെ താമസ സ്ഥലം.തഖ്‌വയുടെ സാദ് ശേഖരിക്കാതെ പരാജിതരായവരുടെ നരക ലോകമാകട്ടെ ആര്‍ക്കുമാര്‍ക്കും വിവരിക്കാന്‍ കഴിയാത്ത അത്രയും കടോരം.ചെയ്തു കൂട്ടിയതിന്റെ കണക്കനുസരിച്ചുള്ള ശിക്ഷയും അവന്‍ ഏല്‍ക്കേണ്ടി വരുന്നു.
ഇങ്ങനെ രക്ഷയുടെതാകട്ടെ ശിക്ഷയുടെതാകട്ടെ രണ്ടിന്റെയും നിദാനം ആകുന്നത് നമ്മുടെ ദുനിയാവിലൂടെ ഉള്ള ഒന്നാമത്തെ യാത്രയാണ്.ബുദ്ധിമാനായ മനുഷ്യന്‍ ഒരിക്കലും കാല കാലത്തെ സന്തോഷം വിറ്റ് ചെറിയ കാലത്തെ സുഖലോലുപത ആഗ്രഹിക്കില്ല.ഹബീബായ നബി തങ്ങള്‍ (സ്വ) തന്നെ ഇത് വിവരിച്ചതിങ്ങനെ:"സ്വശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.ശരീരത്തെ അതിന്റെ ഇച്ചകളുടെ പിന്നാലെ വിടുകയും അല്ലാഹുവില്‍ പലതരം മോഹങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനാണ് ചിന്താ ശൂന്യന്‍."(തുര്‍മുദി)
ആഖിറവും ഇഹലോകവും രണ്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിയില്ല.ഒന്നിന് പിന്നാലെ പായുന്നവന് മറ്റേത് നഷ്ടപ്പെടുന്നു.
'ഇഹവും പരവും സഹ ഭാര്യമാരെ പോലെയാണ്.ഒരാളെ പ്രീതിപ്പെടുത്തിയാല്‍ മറ്റെയാള്‍ പിണങ്ങും'
എന്നായിരുന്നു മഹാനായ വഹബ് ഇബ്നു മുബഹ് (റ) പറഞ്ഞത്.
ياأيها الذين آمنوا اتقوا الله ولتنظر نفس ماقدمت لغدٍ واتقوا الله إن الله خبير بما تعملون
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളത്തെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എല്ലാമെല്ലാം അറിയുന്നവനാകുന്നു.)
തഖ്‌വയാകുന്ന സാദുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കണേ അല്ലാഹ്.ആഖിറം നഷ്ടപ്പെട്ടു പോകുന്ന പാപികളില്‍ ഞങ്ങളെ ചെര്‍ക്കല്ലേ റബ്ബേ.അവസാനം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ നീ ഞങ്ങളെ കടത്തി സന്തോഷിപ്പിക്കണേ തമ്പുരാനേ..
.''

Monday, December 24, 2012

മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം , aboo zahid


بسم الله الرحمن الرحیم
മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ.എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ്‌ മലക്കുല്‍ മൌത്തിന്റെ കൂടെ പോകേണ്ടി വരുന്നത്...!ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നു.ഇത് ഹക്കീമായ തികഞ്ഞ യുക്തിയോടെ മാത്രം എല്ലാം സംവിധാനിക്കുന്ന അല്ലാഹുവിന്റെ നിയതിയാണ്‌.ആരുമാരും രക്ഷപ്പെടാത്ത തീരുമാനം.ജനിച്ചു എങ്കില്‍ ഒരു നാള്‍ മരിക്കും.നമ്മുടെ ജനനത്തിലും നമ്മുടെ മരണത്തിലും എല്ലാം അല്ലാഹുവിനു തികഞ്ഞ യുക്തിയും തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ട്.അല്ലാഹു നമുക്ക് മൌതും ഹയാത്തും ക്രമീകരിച്ചിരിക്കുന്നത് തന്നെ
ليبلوكم ايكم احسن عملا
'നിങ്ങളില്‍ ഏറ്റവും സല്ക്കര്‍മ്മകാരികള്‍ ആര്' എന്നറിയുന്നതിലെക്കാണ്.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും ആട്ടനക്കങ്ങള്‍ മുഴുക്കെയും രക്ഷിതാവായ റബ്ബിന്റെ ത്വാഅതിലേക്ക് വരുത്താന്‍ മരണം എന്ന പ്രതിഭാസം ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകും ആയിരുന്നില്ല.മരണ ഭയവും കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളുടെ പ്രതീക്ഷയും തന്നെയാണ് നന്മയുടെ മാനദണ്ഡം.
വിശ്രമം ഇല്ലാതെ ദുനിയാവ് നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ എത്രയെത്ര പ്രയാസങ്ങള്‍ താണ്ടെണ്ടി വരുന്നു.ഒരു അടി പോലും മുന്നോട്ടു നീങ്ങാന്‍ കഴിയില്ല എന്ന് ചിന്തിച്ചു പോകുന്ന കടു കടുത്തപ്രയാസങ്ങള്‍.നമ്മുടെ മോഹവും ആശയുമാകട്ടെ ഒരു പ്രയാസവുമില്ലാത ജീവിതവും.പൂര്‍ണ്ണമായും പ്രയാസ രഹിതമായ ജീവിതം ആര്‍ക്കുമില്ല.പക്ഷെ അഭിമുഖീകരിക്കുന്നതിലെ വ്യത്യാസം അതിന്റെ പ്രതിഫലനതിലും പ്രകടമാകും.ദുനിയാവിലും ആഖിറത്തിലും.ഓരോ പ്രയാസങ്ങളും വരുമ്പോ അല്ലാഹുവിലേക്ക് അര്‍പ്പിച്ചു കൊണ്ടുള്ള ജീവിതത്തിനു ഈമാനിന്റെ തെളിച്ചവും വെളിച്ചവും വരുന്നു.അക്ഷമയും പൊറുതികേടും സല്‍ഫലങ്ങള്‍ തരുകയുമില്ല വിശ്വാസത്തിന്റെ ബലക്കുറവ് പ്രകടമാക്കുകയും ചെയ്യുന്നു.ഉടമയായ അല്ലാഹു അവന്റെ സൃഷ്ടിയുടെ പ്രത്യേകത തന്നെ വിവരിക്കുന്നത് ഇത് സാധൂകരിക്കുന്നു

لقد خلقناالانسان في كبد(തീര്‍ച്ചയായും ക്ലേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്) (ഖുര്‍-ആന്‍ സൂറത്തുല്‍ ബലദ്).

ഇഹലോകത്തിന്റെ നിറം പിടിച്ച ജീവിത രീതിയില്‍ ഒരു വിധത്തിലും മറ്റുള്ളവന് പുറകില്‍ നില്‍ക്കരുത് എന്ന മത്സര ബുദ്ധിയോടെ ഓടി നടക്കുന്നു നാമെല്ലാം.പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങളെല്ലാം ഒരോരുത്തന്റെ സാമ്പത്തിക നിലക്കനുസരിച്ചു വാങ്ങിക്കൂട്ടുന്നു.എങ്ങു നോക്കിയാലും കളിയും ചിരിയും വിനോദവും മാത്രം.തമാശകളും പൊട്ടിച്ചിരികളും കൈ കൊട്ടലുകളും അലങ്കാരമെകുന്ന ആസ്വാദനങ്ങളുടെ നിമിഷങ്ങള്‍.കല്യാണ വീടുകള്‍,ആഘോഷ സ്ഥലങ്ങള്‍,നാട്ടുവഴിയിലെ ചായക്കട..എന്നിങ്ങനെയുള്ള സ്ഥിരം സൊറ പറയല്‍ വേദികള്‍-സത്യമോ കളവോ എന്ന് നോക്കാതെ,ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കാതെ ഗീബതോ നമീമതോ എന്ന് നോക്കാതെ നാമോരോരുത്തരും നമ്മുടെ സാന്നിധ്യം അറിയിക്കുന്നു.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്,മറ്റു ചിലപ്പോള്‍ ചിരി കൊണ്ട്,ചിലപ്പോ കയ്യടി കൊണ്ട്.എവിടെയും നാമും ഉണ്ട് ഒരു പടി മുന്നില്‍.
അല്ലാഹു ഇതിനെ ശരിക്കും ഓര്‍മിപ്പിക്കുന്നു -

ما يلفظ من قول إلا لديه رقيب عتيد

(അവന്റെ അടുത്ത് സന്നിഹിതരായിരിക്കുന്ന നിരീക്ഷകര്‍ ഉണ്ടായിട്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കില്ല(റക്കീബ്,അതീദ് എന്ന രണ്ടു മലക്കുകള്‍ നമ്മോടൊപ്പം തന്നെ ഉണ്ട്.എല്ലാം രേഖപ്പെടുത്തിക്കൊണ്ട്)-സൂറത്ത് ഖാഫ്).

പക്ഷെ ഇടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ തണുത്ത കരങ്ങളെ നാം മറക്കുകയാണ്.മനപ്പൂര്‍വ്വം ആകാം,ആകസ്മികം ആകാം.എങ്ങനെ ആയാലും നാം മറക്കാന്‍ ശ്രമിക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മരണം നമ്മെ പിടി കൂടുക തന്നെ ചെയ്യും എന്നതിന് നാമോരോരുത്തരും എത്ര തവണ സാക്ഷിയായി..വേണ്ടപ്പെട്ട പലരും പോയി ആ വഴിയെ നാമും പോകും എന്നറിയാം. പക്ഷെ എന്തോ ഒരു ഇഷ്ടമില്ലായ്മ അത് ചിന്തിക്കാന്‍.'ഏതൊരു ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ്' എന്ന ആയത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും മനപ്പാടമാണ്.എത്ര മാറി നിന്നാലും ഓര്‍ക്കാതിരുന്നാലും മരണം തേടിയെത്തും.നിശ്ചയം.

قل إن الموت الذي تفرون منه فإنه ملاقيكم.
(നബിയെ-അവിടുന്ന് പറയുക,ഇതൊരു മരണത്തില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നുവോ ആ മരണം തീര്‍ച്ചയായും നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും-സൂറത്ത് ജുമുഅ).

എവിടെ എങ്ങനെ എപ്പോള്‍ എന്നറിയാതെ മരണം നമ്മെയും കാത്തിരിക്കുന്നു.ഒരു ദിവസം 70 പ്രാവശ്യം മരണത്തിന്റെ മാലാഖ നമ്മെ വിസിറ്റ് ചെയ്തു പോകുന്നുണ്ടത്രെ..!ആര്‍ക്ക് കഴിയും ആ മലക്കിനെ പ്രതിരോധിക്കാന്‍?നമ്മുടെ കളിചിരികളും തമാശകളും കണ്ട് അസ്രായീല്‍ ചിരിക്കുന്നുണ്ടാകണം-നമ്മുടെ വിഡ്ഢിത്തം ഓര്‍ത്ത്.അടുത്ത നിമിഷം മരിക്കാനുള്ള ഇവന്‍ ഇപ്പോഴും ദുനിയാവിന്റെ പളപ്പില്‍ ആടി തിമര്‍ക്കുന്നു എന്ന് പറഞ്ഞ്..!
ഒരു കവി പാടുന്നതിങ്ങനെ:

أما والله لو علم الأنام .. ... .. لم خلقوا لما غفلوا وناموا
(അറിയുക-അല്ലാഹുവാണേ,സൃഷ്ടികള്‍ തങ്ങള്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നു എങ്കില്‍ അവര്‍ അശ്രദ്ധരാകുകയോ നിദ്രയിലാഴുകയോ ചെയ്യുമായിരുന്നില്ല)


لقد خلقوا لما لو أبصرته .. ... .. عيون قلوبهم لتاهوا وهاموا(ഏതൊരു കാര്യത്തിനു വേണ്ടിയാണോ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതെങ്ങാനും അവന്‍ തന്റെ‍ അകക്കണ്ണ് കൊണ്ട് കാണുന്നു എങ്കില്‍ അവര്‍ സ്വന്തം വീട് പോലും വിട്ടു പോകുകയും പരിഭ്രാന്തരാകുകയും ചെയ്യുമായിരുന്നു.)


مماتٌ ثم قبرٌ ثم حشرٌ .. ... .. وتوبيخ وأهوالٌ عظامُ(മരണം,ശേഷം ഖബര്‍,പിന്നെ പുനര്‍ ജീവിതം,മഹ്ഷര്‍,വലിയ വലിയ ഭീകരമായ അനുഭവങ്ങള്‍).

മരണത്തെ ഓര്ക്കേണ്ട പോലെ ഓര്ക്കുകയും മരണ ശേഷമുള്ള ഭീകരമായ അനുഭവങ്ങളെ പറ്റിയുള്ള ശരിയായ അവബൊധവുമാണ് എനിക്കും നിങ്ങള്ക്കും വേണ്ടത്.'എല്ലാ രസങ്ങള്ക്കും വിരാമമിടുന്ന മരണത്തെ നിങ്ങള് ധാരാളമായി ഓര്ക്കണം' എന്ന് നബി തങ്ങള് (സ്വ) ഒരവസരം പറയുകയുണ്ടായി.കളിച്ചു ചിരിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്വഹാബതിന്റെ സദസ്സിലേക്ക് വന്നു ചേര്ന്ന നബി തങ്ങള് (സ്വ) ദേഷ്യത്തോടെ അവരെ ഉപദേശിച്ചു ഉപദേശിച്ചു പറഞ്ഞത് 'ഞാന് അറിഞ്ഞത് നിങ്ങള് അറിഞ്ഞിരുന്നു എങ്കില് വളരെ കുറച്ചു മാത്രം ചിരിക്കുകയും അധികം കരയുകയും ചെയ്യും' എന്നായിരുന്നു.എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങള് വരാനിരിക്കുന്നു.എല്ലാത്തിലും വിജയി ആകണമെങ്കില് എത്ര ശ്രദ്ധയോടെ ജീവിക്കണം.എത്ര സുന്ദരമായി മരണത്തെ പുല്കണം.കാത്തിരിക്കാന്ž എവിടെ സമയം,'നാളതെക്ക് എന്ത് ഒരുക്കി വെച്ച് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ' എന്ന് അല്ലാഹു ഉല്ബോധിപ്പിക്കുന്നു നമ്മെ.മാനത്തെ പൊന് താരകങ്ങളായ സ്വഹാബാക്കള് എത്ര സൂക്ഷ്മാലുക്കളായിരുന്നു..!



ഹസന്‍ (റ) പറഞ്ഞതിങ്ങനെ:"സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒട്ടും വൈകിക്കരുത്,ജീവിതം എന്നാല്‍ കുറെ ശ്വാസങ്ങള്‍ മാത്രമാണ്.അവ നിലക്കുന്നതോടെ കര്‍മ്മങ്ങളും നിലക്കും'.

മരിക്കാന്‍ കിടക്കുന്ന വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും പൂര്‍ണ്ണമായും നമുക്ക് അനുഭവിച്ചറിയാന്‍ വഴിയില്ല.എന്നാല്‍ വളരെയേറെ വേദനാജനകം ആയ അനുഭവം തന്നെയാണ് മരണം.പ്രവാചകര്‍ ഈസാ നബി (അ)ഒരവസരം തന്റെ സമൂഹത്തിലെ ആളുകളുടെ ആവശ്യ പ്രകാരം നൂഹ് നബി(അ) യുടെ പുത്രന്‍ സാം നെ ജീവിപ്പിക്കുകയും അവരോടു അവരുടെ മരണത്തിന്റെ വേദനയെ പറ്റി ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്
'നബിയെ,നാലായിരം വര്‍ഷമായി ഞാന്‍ മരിച്ചിട്ട്,എന്നാല്‍ ഇന്ന് വരെ എന്റെ റൂഹ് അസ്രായീല്‍ പിടിക്കുന്ന സമയത്തുണ്ടായ വേദന എന്റെ തൊണ്ടയില്‍ നിന്നും പോയിട്ടില്ല'
എന്നത്രെ.ഇതില്‍ കൂടുതല്‍ ആ വേദനയെ പറ്റി ഒരു ഊഹം ലഭിക്കാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ല.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ലഘുവായി റൂഹ് പിടിക്കപ്പെട്ടത് ഹബീബായ നബി തങ്ങള്‍ (സ്വ) യാണെന്ന് നാമെല്ലാം പഠിച്ചവരാണ്.എന്നാല്‍ അവിടുന്ന് മരണ സമയത്ത് അനുഭവിക്കുന്ന വേദന കണ്ടിട്ട് സഹിക്കാന്‍ കഴിയാതെ ഫാത്തിമാ ബീവി പൊട്ടിക്കരഞ്ഞു പോയത് ചരിത്രത്തില്‍ എഴുതപ്പെട്ടു കിടക്കുന്നു.അത്രയേറെ പ്രയാസം.ഒഴിച്ച് കൂടാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍.
അത് വരെ അവന്റെ പ്രവര്തികല്‍ക്കൊക്കെ മൂക സാക്ഷികളായി എല്ലാം റെക്കോര്‍ഡ്‌ ആക്കി വെക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ ചുമലില്‍ നിന്നും ഇറങ്ങി വന്നു അവനോടു സംസാരിക്കുന്നതും ഹബീബായ നബി തങ്ങള്‍ (സ്വ) നമുക്ക് പഠിപ്പിക്കുന്നു :
ما من ميت يموت حتى يتراءى له ملكان الكاتبان عمله- فإن كان مطيعا قالا له جزاك الله عنا خيرا- فرب مجلس صدق أجلستنا- و عمل صالح قد أحضرتنا- و إن كان فاجرا قالا لا جزاك الله عنا خيرا- فرب مجلس سوء قد أجلستنا- و عمل غير صالح قد أحضرتنا و كلام قبيح قد أسمعتنا
ഏതൊരു മനുഷ്യനും മരിക്കാന്‍ അടുത്ത സമയത്ത് അവന്റെ ചുമലിലുള്ള മലക്കുകള്‍ ഇറങ്ങി വന്നു നല്ല മനുഷ്യന്‍ ആണെങ്കില്‍ അവനോടു പറയും :അല്ലാഹു നിനക്ക് നന്മ തരട്ടെ,എത്ര എത്ര നല്ല സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്,എത്ര സല്‍ക്കര്‍മ്മങ്ങള്‍ ആണ് നീ ഞങ്ങളെ കാഴ്ച്ചക്കാരനാക്കിയത്.ഇനി മരിക്കാന്‍ കിടക്കുന്ന വ്യക്തി മോശക്കാരന്‍ ആണെങ്കില്‍ അവനോടു മലക്കുകള്‍ പറയും:അല്ലാഹു നിനക്കൊരു നന്മയും തരാതിരിക്കട്ടെ,എത്ര മോശം സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്?,എത്ര മോശം കര്മ്മങ്ങള്‍ക്കാണ് നീ ഞങ്ങളെ സാക്ഷിയാക്കിയത്?,എത്ര മോശം സംസാരങ്ങള്‍‍ക്കാണ് നീ ഞങ്ങളെ കേള്‍വിക്കാരനാക്കിയത്?''
ഇത്തരം വലിയ വലിയ അനുഭവങ്ങള്‍ നമ്മുടെ തൊട്ടു മുന്നില്‍ വെച്ച അനുഭവിച്ചു ഒരുക്കി വെച്ച നല്ലതോ ചീത്തയോ ആയ പ്രതിഫലതിലെക്ക് നമ്മില്‍ നിന്നും പലരും നടന്നു നീങ്ങി.വൈകാതെ നാമും പോകും.കളിയിലും ചിരിയിലും തമാഷകളിലും ഒപ്പം കൂടിയവര്‍ ആരും വരില്ല നമുക്ക് സഹായവുമായി ഖബ്രില്‌.ദുനിയാവില്‍ വാരിക്കൂട്ടിയതിനൊക്കെ പുതിയ അവകാശികള്‍ ആയി.നമുക്കുള്ളത് ആറടി മണ്ണ്- അതാകട്ടെ നമ്മുടെ ശരീരം ദ്രവിച്ചു കഴിഞ്ഞാല്‍ അന്യനു അവകാശപ്പെട്ട മണ്ണ്-,മൂന്നു കഷണം തുണി.ഒപ്പം പോരുന്നവരൊക്കെ തിരിച്ചു പോരും.നബി തങ്ങള്‍ പറഞ്ഞു:




يتبع الميت ثلاث فيرجع اثنان ويبقى واحد يتبعه أهله وماله وعمله فيرجع أهله وماله ويبقى عمله'
മൂന്നു കാര്യങ്ങള്‍ മയ്യിത്തിനെ അനുഗമിക്കും,രണ്ടെണ്ണം അവനെയും തനിച്ചാക്കി മടങ്ങി പോരും,ഒന്ന് മാത്രം ബാക്കിയാകും അവന്റെ ഒപ്പം.അവന്റെ കുടുംബക്കാരും അവന്റെ സമ്പത്തില്‍ ചിലതും തിരിച്ചു പോരും.അവന്റെ കര്‍മ്മങ്ങള്‍ അവനോടൊപ്പം ബാക്കിയാകും'.(ബുഖാരി)

നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ അവന്റെത്‌ അവനൊപ്പം ബാക്കിയാകും.മറ്റുള്ളതെല്ലാം മുറിഞ്ഞു.നേരാം വണ്ണം വളര്‍ത്തിയ നല്ല മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പ്രാര്‍ഥനയും ജീവിത കാലത്ത് ചെയ്ത ജാരിയ്യായ സ്വദഖയും നാഫിആയ ഇല്മ് അവന്‍ നേടി പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ അതും അവനിലേക്ക് നന്മകള്‍ എത്തിച്ചു കൊണ്ടേയിരിക്കും-മറ്റെല്ലാം എല്ലാം തീരും.തിരിച്ചു വരാത്ത ആ യാത്ര പോകാന്‍ അടുത്താണ് നാം.വളരെ അടുത്ത്.ചെരുപ്പിന്റെ വാറും വിരലുകളും എത്ര അടുതിരിക്കുന്നോ അത്രയും അടുത്ത്.സലീമായ ഖല്‍ബോട് കൂടി നാഥനെ കണ്ടെത്താന്‍ കഴിയണം.അവനിലേക്ക് മടങ്ങാന്‍ കഴിയണം.കളികളും ചിരികളും ഒരല്‍പം ആവാം.മനസ്സിനെ മന്ദീഭവിപ്പിക്കുന്ന ആഖിരത്തിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന രീതിയില്‍ ആകരുത്.മനസ്സിന് മടുപ്പ് വന്നാല്‍ അതിനു അന്ധത ബാധിക്കും എന്ന് അലി(റ) പറയുകയുണ്ടായി.നബി തങ്ങള്‍ (സ്വ) തന്നെ പറഞ്ഞു:


الهوا والعبوا ؛ فإني أكره أن يرى في دينكم غلظة(നിങ്ങള്‍ക്ക് അല്‍പ്പം കളിയും വിനോദവും ആകാം.നിങ്ങളുടെ മത നിഷ്ടയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല-ബൈഹക്കി)

ഇതിന്റെയും അപ്പുറം രക്ഷിതാവിന്റെ ഓര്‍മ്മകളെയും അവന്റെ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന വെറും കളിയും ചിരിയും മുസ്ലിമിന് അന്യമാണ്.അല്ലാഹുവിന്റെ കലാം നമ്മെ ഒര്മപ്പെടുതുന്നത് ഇങ്ങനെ:



وما الحياة الدنيا إلا لعب ولهو وللدار الآخرة خير للذين يتقون أفلا تعقلون(ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്.പാരത്രീക ലോകമാണ് അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് ഉത്തമം ആയിട്ടുള്ളത്.നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?-സൂറത്തുല്‍ അന്‍ആം).

സന്തോഷത്തോടെ പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിന്റെ മാലാഖമാരുടെ സാന്ത്വന വാക്കുകളും കേട്ട് കൊണ്ട് രക്ഷിതാവിലെക്ക് മടങ്ങി പോകണം.അത്തരക്കാര്‍ ആരാണെന്നും അല്ലാഹു തന്നെ വിവരിക്കുന്നു :
إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون
എന്റെ റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും അതനുസരിച്ച് മുസ്തക്കീം ആയ വഴിയിലൂടെ ജീവിക്കുകയും ചെയ്തവരുടെ മരണ സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങി വന്നു അവനോടു പറയും,പേടിക്കുകയോ പ്രയാസപ്പെടുകയോ വേണ്ടതില്ല,അല്ലാഹു ഓഫര്‍ ചെയ്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക' .


ഇത്തരം സന്മാര്‍ഗികളുടെ മരണം അല്ലാഹു നമുക്ക് തരട്ടെ.അല്ലാഹുവേ,ഈമാന്‍ സലാമത്തായി സ്വര്‍ഗത്തിന്റെ ഫോട്ടോ കണ്ടു പുഞ്ചിരിയോടെ മരണത്തെ പുല്‍കാന്‍ ഞങ്ങളെ നീ തുണക്കണേ അല്ലാഹ്.ഞങ്ങളില്‍ നിന്നും മരിച്ചു പിരിഞ്ഞവരുടെ ഖബറിടം നീ സ്വര്‍ഗം ആക്കിക്കൊടുക്കണേ നാഥാ..ആമീന്‍ 

Sunday, November 4, 2012

സര്ക്കാര്‍ വിരുദ്ധസമരവും സമസ്തയുടെ നയവും , ഇബ്രാഹിം വഹബി തോന്നിപ്പാടം

 പുരാതന കാലം മുതല്‍ രാജഭരണം നിലനിന്നിരുന്ന ഇന്ത്യഉപഭൂഖണ്ഡത്തില്‍ ആരംഭകാലത്ത് തന്നെ ഇസ്ലാം എത്തിയിരുന്നല്ലോ . ഒരുപാട് വിദേശികള്‍ കയറിവരികയും ഭരിക്കുകയും ചെയ്ത ഇന്ത്യയില്‍ , എഴുന്നൂറ് വര്ഷകത്തോളം മുസ്ലിം രാജഭരണം [ഇസ്ലാമിക ഭരണമല്ല ]നിലനിന്നിട്ടുമുണ്ട് , അവസാനമത് ബ്രട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലായി , വ്യവസ്ഥാപിത നിയമങ്ങളോ,ലിഗിത നടപടി ക്രമങ്ങളോ ഇല്ലാതിരുന്ന ഹിന്ദുനാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് [ മലബാറിലെ നായര്പടയാളികളെ പോലുള്ള ]ചില തെമ്മാടികളുടെ അതിക്രമങ്ങള്‍ കൊണ്ടും ,ദുഷ്ട്ടത കൊണ്ടും പൊറുതിമുട്ടിയ മുസ്ലിം കളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിതവും സുഭദ്രവുമായിരുന്ന ഇന്ഗ്ലിഷ് ഭരണം വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ആ ഭരണകൂടത്തിന്റെ നാശം. ഇസ്ലാമിനും മുസ്ലിംകള്ക്കും ദുര വ്യാപകമായ നഷ്ട്ടമുണ്ടാക്കുമെന്നും ദാര്ശ നികരായ ഉലമാക്കളും ഔലിയാക്കളും ഭയപ്പെട്ടിരുന്നു.അതാണ്‌ മമ്പുറം തങ്ങളുടെ ------------------പ്രസിദ്ധമായ കവിതയില്‍ കാണുന്നതും. 


نفائس الدرر كتاب الاذكياء===جوهرة التوحيد رزق الاصفياء ---------------------------------------------------- هذي الثلاثة حفظها في البالي===حتى زوال الانكليس الوالي- --------------------------------------------------وبعده تصيبنا في قومنا===فاقتنا في ديننا وعيشنا------------------------------- -------------------------------وبعضهم يكون في تحصيل=== قانون حكام الدنا المعقول ------------------------------------------------------ بعد ارتحال الانكليس الوالي ===يزداد دهريون في الاضلال----------------



 ചേറൂരിലും മറ്റും തങ്ങളും ചിലരും ആയുധമെടുത്തത് അധികാരികള്ക്കെ-തിരിലായിരുന്നില്ല എന്നും,മുസ്ലികളെ ആക്രമിച്ച ഹിന്ദുതീവ്രവാദികല്ക്കെകതിരില്‍ആയിരുന്നു എന്നും ,മലപ്പുറം ,ഓമാനൂര്‍,ചീരൂര്‍ പടകളുടെ ചരിത്രം പഠിച്ചാല്‍ അറിയാം. മലബാര്മേ,ഖലയിലെ മുസ്ലിം കള്ക്ക്ി ആത്മീയ നേതൃത്വംനല്കിലയിരുന്ന പൊന്നാനി മഖ്‌ധൂമുകളും,രാഷ്ട്രീയ നേതൃത്വംനല്കിലയിരുന്ന അറക്കല്‍ രാജാക്കന്മാരും ഭരണത്തെ അനുസരിച്ചവരും ,സ്വതന്ത്രസമരത്തിന്റെ പേരില്‍ സമരം നടത്തുന്നത് മതപരമായി തെറ്റാണെന്ന് പടിപ്പിച്ചവരും,വിട്ടു നില്ക്കാലന്‍ ആഹ്വാനം നടത്തിയവരുമാണ്.കലാപഘട്ടത്തില്‍ തെക്കെമലബാരിലെ മാപ്പിളമാരോട് ശാന്തരാകുവാനും മറ്റും ഈ കുടുംബം ലഗൂലേകകളിലൂടെ നിര്ദോശിച്ചിരുന്നു .[അറക്കല്‍ രാജവംശം =കെ.കെ.എന്‍.കുറുപ്പ്] യ്ഹ്കൂബ്‌ ഹസന്‍ സേട്ട് ,ജമാല്മുഹമ്മദു സാഹിബ് എന്നിവരുടെ നേത്രിത്തത്തില്‍ 1916 ല്‍ തന്നെ മുസ്ലിം ലീഗ് പ്രവത്തനം ആരംഭിചിരുന്നതായി കേരളത്തിലെ മുസ്ലിം ലീഗിന്റെ ചരിത്രമെഴുതിയ കെ.എം.സീതി സാഹിബ് പറയുന്നു...........മുസ്ലിം ലീഗുകാര്‍ ബ്രിട്ടീഷ് അനുകൂലികളും,മുസ്ലിം ലീഗു ബ്രിട്ടീഷ് അനുകൂല സംഖടനയുമായിരുന്നു എന്ന ധാരണ ശ്രഷ്ട്ടിക്കപ്പെട്ടിരുന്നു .എന്നെഴുതിയത് റഹീം മേചേരിയാണ്. അതൊരു സത്യം മാത്രമാണ്. അദ്ദേഹം തുടരുന്നു [എന്നിട്ടും ആ ലീഗുമായി ഇന്നത്തെ ലീഗിനു ബദ്ധമില്ല എന്നു പറയുമ്പോള്‍,ഒരു ചരിത്ര വിദ്യാര്ഥി് എന്ന നിലക്ക് അംഗീകരിക്കാന്‍ നിവര്ത്തി യില്ല,[റഹീം,മേച്ചെരി--കേരള മുസ്ലിം നവോത്ഥാന ചരിത്രം =പേജ് =92 ] എന്ത് കൊണ്ടാണോ ഇന്നത്തെ ലീഗ് അന്നത്തെ ലീഗിനെ തള്ളിപ്പറയുന്നത് ,അതേ കുറ്റം അന്നത്തെ സമസ്തയിലും കാണും.1947 ഇല്‍-21 വയസുള്ള,തികഞ്ഞ ഉലമാക്കള്‍ നിറഞ്ഞു നിന്നിരുന്ന ബഹു=സമസ്ത;സമരത്തില്‍ പന്ക്കെഉടുക്കാതിരുന്നത് ഇസ്ലാം അത് അനുവതിക്കാത്തത് കൊണ്ടാണ്,ചില യുക്തിവാദി മൌലവിമാരുടെ തീവ്രവാദപ്രസംഗം കേട്ട്, സമര-കലാപ-നശീകരണ പ്രവര്തനതിനിറങ്ങിയവരെ പിന്തിരിപ്പിക്കാന്‍ സമസ്ത'വേണ്ടത് ചെയ്തിട്ടുമുണ്ട്. 1933-march=5 നു ഫറോക്കില്‍ ചേര്ന്ന സമസ്ത്‌; ആറാം വാര്ഷി ക സമ്മേളനത്തിലെ 12-ആംപ്രമേയം ഇങ്ങിനെ വായിക്കാം [സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിം കളെ കോണ്ഗ്രസ്ഖിലാഫത്ത് കമ്മറ്റി എന്നപേരും പരസ്യം ചെയ്തു അവരുടെ മായാ വലയില്‍ പ്പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷി വഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹളനടന്നതിന്റെ ഫലമായി എത്രയോ അനവദി മുസ്ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും,ജയില്‍ ശിക്ഷക്ക് കാരണ ഭൂതരായിതീരുകയും ചെയ്തല്ലോ . ഭരണ കര്താക്കളോട് എതിര്ക്ക ലും അവരുടെ കല്പ്പ ന അനാദരവ്‌ചെയ്യലും മത വിരോധമുള്ള കാര്യമായിരിക്കെ കോണ്ഗ്ര സ് കക്ഷിക്കാരുമായി യോജിക്കലുംഅവരോടു സഹകരിക്കലും ഒരിക്കലും യഥാര്ത്ഥ മുസ്ലിംകള്ക്ക്ട ചെയ്യുവാന്‍ പാടില്ലാത്തതും ആകുന്നു .;] ബഹു;സമസ്ത;യും അതിന്റെവ ഉലമാക്കളും ദീനീ നിയമത്തിനു വഴിപ്പെട്ടു ,പിന്മാറാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ചില അലവലാതി മൗലവിമാരാണ് കലാപമുണ്ടാക്കിയത്.അവരാണിപ്പോള്‍ ആധുനിക സമസ്തയുടെ സമ്മേളനങ്ങളില്‍ പോലും പുകഴ്തപ്പെടുന്നത്. അന്നത്തെ വക്കം,കട്ടിലശേരി,മൊയ്തു മൌലവിയാക്കളുടെ മജ് ലിസുല്‍ ഉലമ ഇളക്കിവിട്ട ജിഹാദും തീവ്രവാദമുറകളും തന്നെയാണ് ഈ സമുദായത്തെ കളങ്കപ്പെടുതിയതും,ഇന്നും താന്തോന്നി യുവാക്കളെ വഴിതെറ്റിപ്പിച്ചുകൊണ്ടിരിക്കുന്നതും.അന്നത്തെ തീവ്രവാദികള്‍ ഇന്ന് ആദരിക്കപ്പെടുന്നത് പോലെ , ഇന്നത്തെ തീവ്രവാദികള്‍ നാളെ ആധരിക്കപ്പെട്ടു എന്നും വരാമല്ലോ,പെന്ഷ്നും കിട്ടിയെന്നു വരാം. സ്വാതന്ത്രത്തിനുവേണ്ടി കോണ്ഗ്രസ് ഇളക്കിവിട്ട മത തീവ്രവാദത്തെ പട്ടേല്‍ അടക്കമുള്ളവര്‍ ഹൈജാക്ക്‌ചെയ്തപ്പോളാണല്ലോ ജിന്നയെ പോലുള്ളവര്ക്ക്തി രിച്ചറിവുണ്ടായത് .ഡോക്ടര്‍ ബി,ആര്‍,അംബേദ്കര്പചറഞ്ഞത് പോലെ = [IT WAS A FIGHT,BETWEEN A FOOL AND BULLECK. ] അതൊക്കെ മുന്കൂചട്ടി കാണാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ ഉലമാക്കളുടെ മഹത്വം. നാം ഫൂളാക്കപ്പെടുകയായിരുന്നുവല്ലോ .!സ്വയം വിഡികളാകാന്‍ മനസ്സില്ലാത്തത് കൊണ്ടാണ് നമ്മുടെ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത്.! മഹാനായ മാപ്പിളകവി പുലിക്കോട്ടില്‍ ഹൈദര്‍ അന്ന് പാടിയില്ലേ ; ഇന്ത്യഎന്ന പതിക്കു സ്വയംഭരണം കിട്ടാനാശിച്ചു , എന്തിനെടാ ഇടങ്ങേറിനുപോണിക്കാലത്ത് , പട്ടരു,ചെട്ടിയും,നായര്,നംബ്ബൂരീ, ഈ നാട് ഭരിച്ചാല്‍, കിട്ടിയ - കഷ്ടപ്പാടൊരു കാലം തീരുമോ ...?! എത്രയും നന്മയില്‍ എന്നെന്നും ഈ നാട് ഭരിക്കാന്‍ , ഇത്രയും നല്ലൊരു മന്നവരുണ്ടോ ലോകത്ത്‌ .