Monday, January 14, 2013

തിരുനബി (സ്വ) അതിമാനുഷര്‍ , ഇബ്രാഹിം വഹബി തോണിപ്പാടം 1. സംവിധായകനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ ഖലീഫയായിക്കൊണ്ടാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ എത്തിയത്.അവന്റെ ഭൂമിയില്‍ അവനൊരുക്കിയ സൌകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ത് ചെയ്യണം,എന്ത് ചെയ്യണ്ട എന്ന് പഠിപ്പിക്കുന്നതിനായി അവന്‍ ഒരുക്കി തയ്യാറ...ാക്കി അയച്ച പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ ജീവിച്ചു പ്രവര്‍ത്തിച്ചു.ഇമാം തഫ്താസാനി(റ) പോലെ,
  الرسالة سفارة العبد بين الله وبين ذوي الالباب من خليقته - شرح العقائد
  (പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്.) അവരെ നിയോഗിക്കുന്നത് അല്ലാഹു ആണെങ്കിലും അവര്‍ക്ക് വഹി യ്‌ നല്‍കുന്നത് ജിബ്രീല്‌ എന്ന മലക്ക് മുഖേനയും അവര്‍ക്ക് വേണ്ട സംരക്ഷണവും സഹായവും നല്‍കിയിരുന്നത് മറ്റു മലക്കുകള്‍ വഴിയും ആയിരുന്നല്ലോ.
  وايده بجنود لم تروها
  (നിങ്ങള്‍ക്ക് കാണാത്ത സൈന്യത്തെ കൊണ്ട് അല്ലാഹു അവന്റെ ദൂതരെ ശക്തിപ്പെടുത്തി: ഖുര്‍ആന്‍ 9:40.)
  ബദറില്‍ ആദ്യം ആയിരം മലക്കുകളെ കൊണ്ടും (ഖുര്‍ആന്‍ 8:7) പിന്നെ മൂവായിരവും അവസാനം അയ്യായിരം മലക്കുകളെ കൊണ്ടും അല്ലാഹു നബിയെ (സ്വ) സഹായിച്ചു.(ഖുര്‍ആന്‍ 3:122-125).ഒരേ സമയം മനുഷ്യരുമായും മലക്കുകളുമായും ഇടപഴകേണ്ടി വരുന്ന നബിമാര്‍ക്ക് രണ്ടു വ്യത്യസ്ത പ്രകൃതി സ്വഭാവങ്ങളും രൂപ ഭാവങ്ങളും ഉണ്ടായിരുന്നു എന്ന് കാണാം.
  وجعلوا من جهة الاجسام والظواهر مع البشر ومن جهة الارواح والبواطن مع الملائكة - كتاب الشفا
  (സ്ഥൂല ശരീരത്താലും ബാഹ്യ രൂപത്താലും പ്രവാചകന്മാരെ മനുഷ്യ ഗണത്തിലും ആന്തരിക ഗണങ്ങളുടെയും ആത്മാവിന്റെയും ഭാഗത്ത്‌ കൂടെ മലക്കുകളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു: അശ്ശിഫാ 2-584 )
  ഇത് ഒറ്റ ദിവസം കൊണ്ടുണ്ടായ താല്‍ക്കാലികം ആയ ഒരു മാറ്റമോ തോന്നലോ അല്ല തന്നെ.ഭൂമി ലോകത്തേക്ക് പ്രസവിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ ആ ദ്വിമുഖ പരിചരണം തിരു നബി (സ്വ) യില്‍ പ്രകടം ആയിരുന്നല്ലോ.ഖിതാന്‍ കഴിക്കപ്പെട്ടവനായി സുഗന്ധ ലേപനം ചെയ്യപ്പെട്ടവരായി കൊണ്ടാണ് അവിടുത്തെ പ്രസവിക്കപ്പെട്ടത് എന്ന കാര്യം പ്രസിദ്ധമാണല്ലോ.ഹലീമാ ബീവിയുടെ(റ) വീട്ടില്‍ മുല കുടിച്ചു കഴിയുന്ന കാലത്ത് ഒരു ബൈപ്പാസ് സര്‍ജ്ജറി നടത്തിയതും ഏതോ ഒരു 'പാര്‍ട്സ്' നീക്കം ചെയ്തതും വെറുതെ അല്ലല്ലോ.
  عن انس (ر) قال رسول الله صلى الله عليه وسلم اتاه جبريل وهو يلعب مع الصبيان فأخذه ، فصرعه ، فشق عن قلبه ، فاستخرج منه علقة فيقال : هذا حظ الشيطان منك ، ثم غسله في طست من ذهب بماء زمزم ، ثم لأمه وأعاده في مكانه .....قال أنس : فكنت أرى أثر المخيط في صدره - رواه مسلم -مشكاة 5-24
  (അനസ് (റ) വിനെ തൊട്ട്:നബി(സ്വ) പറഞ്ഞു:കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എന്റെ അടുക്കല്‍ ജിബ്രീല്‌ വരികയും എന്നെ പിടിച്ചു കിടത്തി നെഞ്ച് കീറി അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു കൊണ്ട് പറയുകയും ചെയ്തു.ഇത് പിശാചിന് നിങ്ങളില്‍ നിന്നുള്ള ഓഹരിയാണ്....അനസ്(റ) പറഞ്ഞു:അന്നാ മുറിവ് തുന്നിക്കെട്ടിയതിന്റെ അടയാളം നബി(സ്വ) യുടെ നെഞ്ചില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.-മുസ്‌ലിം-മിശ്ക്കാത് 5-24 )
  പിശാചിന്റെ ദുര്ബോധനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനായി വളര്‍ന്നു വന്ന നബി(സ്വ) പിതൃവ്യന്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാലം പത്താം വയസ്സില്‍ മറ്റൊരു ഓപറേഷന് കൂടി വിധേയനായ സംഭവം അബൂ ഹുറൈറ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(ഫത്ഹുല്‍ബാരി 13-489).അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലും സ്വഭാവത്തിലും സംസ്ക്കാരത്തിലും അത്യുന്നത നിലവാരത്തില്‍ എത്തിയ നബി(സ്വ) സര്‍വ്വ സംമതനും അല്‍ അമീനുമായി തിളങ്ങി വിളങ്ങി ജീവിക്കുകയായിരുന്നു.
  وقد روى الطيالسي والحارث في مسنديهما من حديث عائشة أن الشق وقع مرة أخرى عند مجيء جبريل له بالوحي في غار حراء
  فتح الباري 549-1
  മലക്കിന്റെ ശബ്ദം കേള്‍ക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ലല്ലോ.15 ഹെര്‍ട്സ്നും 15 കിലോ ഹെര്‍ട്സ്നും ഇടക്കുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ ആകൂ.15 ഹെര്‍ട്സ്ന് താഴെ ഉള്ള ഇന്ഫ്രാ സൌണ്ടോ 15 കിലോ ഹെര്‍ട്സ്ന് മേലെയുള്ള അല്ട്രാ സൌണ്ടോ കേള്‍ക്കാന്‍ മനുഷ്യന് ആവില്ല.മലക്കുകള്‍ക്ക് ഈ പരിധിയും പരിമിതിയും ഒന്നുമില്ലല്ലോ.അത് കൊണ്ട് തന്നെ പ്രവാചകന്മാര്‍ക്കും അതൊന്നും ബാധകം ആവില്ല.
  ഭൂമിയുടെ അങ്ങേ തലക്കലുള്ളത് കാണുവാന്‍ കാഴ്ച ശക്തിയും കേള്‍ക്കുവാന്‍ കെവ്ളിയും വാസന അറിയാന്‍ ശക്തിയും മറ്റാര്‍ക്കും ഇല്ലാത്ത ശാരീരിക ശേഷിയും കൊണ്ട് നബിമാരെ അല്ലാഹു ഷക്തിപ്പെദുതിയിരിക്കുമെന്നു ഹാഫിള് ഇബ്നു ഹാജര്‍ അസ്ഖലാനി (റ) രേഖപ്പെടുതിയതും (ഫത്ഹുല്‍ബാരി 12-383) അത് കൊണ്ടാണ്.അതങ്ങനെ തന്നെ വിശ്വസിക്കെണ്ടതുമാണ്.കാഴ്ചക്ക് മനുഷ്യന്‍ ആണെങ്കിലും മനുഷ്യ പ്രകൃതി തന്നെ നീക്കപ്പെട്ടവര്‍ നബി(സ്വ).ആയിഷ (റ) യെ തൊട്ടുള്ള ഹദീസില്‍ നബി(സ്വ) പറഞ്ഞത്
  اني لست كهيئتكم
  (ഞാന്‍ നിങ്ങളുടെ പ്രകൃതത്തില്‍ അല്ല-ബുഖാരി,മുസ്‌ലിം,ഫത്ഹുല്‍ബാരി 4-165) എന്നാണ്.
  إني أرى ما لا ترون ، وأسمع مالاتسمعون واني لاريكم من وراء طهري
  (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു.നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുന്നു - തുര്‌മുദി 7-23)
  واني لاريكم من وراء طهري
  (ഞാന്‍ എന്റെ പിന്നിലൂടെ നിങ്ങളെ കാണുന്നു -ബുഖാരി,ഫത്ഹുല്‍ബാരി 2-7)
  إني لابصر من ورائي كما ابصر من بين يدي
  (ഞാന്‍ എന്റെ മുന്നിലൂടെ കാണുന്നത് പോലെ പിന്നിലൂടെയും കാണുന്നു -മുസ്ലിം)
  وكان النبي (ص) يرى في الظلمة كما يرى في الضوء
  (നബി(സ്വ) കാണുന്നത് പോലെ ഇരുട്ടത്തും കാണുമായിരുന്നു-ബൈഹക്കി,ദലാഇലു നുബുവ്വ്-9-75)
  واني والله لانظرلى حوضي الان
  (അല്ലാഹുവാനെ സത്യം,എന്റെ ഹൌളുല്‍ കൗസരിലെക്ക് ഞാനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നു -മുസ്ലിം-2296)

  പ്രമുഖ സ്വഹാബി സാബിത് ഇബ്നു ഖൈസ്(റ) വിനോട്
  تعيش حميدا وتقتل شهيدا وتدخل الجنة
  (നീ സ്തുതിക്കപ്പെട്ടവനായി ജീവിക്കും,ശഹീദായി മരിക്കും,സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.- അല്‍ ഇസ്തീആബ് 1-183,റൂഹ്-26) തുടങ്ങിയ അമാനുഷികവും അഭൌതികം നിറഞ്ഞതുമായ കാര്യങ്ങളൊക്കെ നബിയാക്കി ഒരാളെ നിയോഗിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കുന്ന പ്രത്യേകതകളും സിദ്ധികളും ആണ്.നബിയെ കൊണ്ട് വിശ്വസിക്കുക എനന്തില്‍ ഇതൊക്കെ പെട്ടിട്ടുമുണ്ട്.ഇതൊക്കെ രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ പൂര്‍വ്വ സൂരികള്‍ ഒക്കെയും ഇതൊക്കെ വിശ്വസിച്ചവരും അന്ഗീകരിച്ചവരും ആണ്.
  ദീനിന്റെ അടിസ്ഥാനത്തില്‍ തന്നെ പിഴച്ച ചിലര്‍ മാത്രമേ ഇതിനു അപവാദം ഉള്ളൂ.പ്രമുഖ വഹ്ഹാബീ നേതാവും KNM ന്റെ സ്ഥാപക കാല നേതാവും ആയിരുന്ന കെ.ഉമര്‍ മൗലവി എഴുതി. "അടുക്കെ,അകലെ,പതുക്കെ,ഉറക്കെ എന്നാ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.അത്തരം കേള്‍വി ആര്‍ക്കെങ്കിലും ഉണ്ട് എന്ന് വരാന്‍ പാടില്ല.അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കല്‍ കുഫ്രാകുന്നു." (സല്‍സബീല്‍ പു:1.ല:3.ജൂലായ്‌-83,പേജ്:48).പരിധിക്ക് അതീതമായി കാണുന്നുവെന്നും കേള്‍ക്കുന്നു എന്നും നബി(സ്വ) പറയുമ്പോള്‍ അത് വിശ്വസിക്കല്‍ കുഫ്രാനെന്നു പറയുന്ന ഉമര്‍ മൗലവിയും വഹ്ഹാബികളും നബി(സ്വ) യെ അല്ലെ കാഫിരാക്കുന്നത്..! നഊദുബില്ലാഹ്!!
  تصديق لرسول فما جاء به عن ربه
  (തന്റെ നാഥങ്കല്‍ നിന്ന് പ്രവാചകര്‍(സ്വ) കൊണ്ട് വന്നതെല്ലാം സത്യവിശ്വാസം.(ഫത്ഹുല്‍ബാരി 1-39).
  പ്രവാചകര്‍ (സ്വ) പറഞ്ഞതിലും പഠിപ്പിച്ചതിനും എതിരില്‍ വിശ്വസിക്കുമ്പോഴാണ് കുഫ്ര്‍ വരുന്നത്.ഇമാം റാസി(റ) രേഖപ്പെടുത്തി.പ്രവാചകരിലൂടെ വന്നതായി വ്യാപകമായി അറിയപ്പെട്ട കാര്യത്തില്‍ പ്രവാചകരെ അന്ഗീകരിക്കാതെ ഇരിക്കലാണ് കുഫ്ര്‍.
  عدم تصديق الرسول في شيئ مما علم بالضرورة مجيئه به-رازي 1-181
  ഹാഫിള് ഇബ്നു ഹജര്‍ (റ) തങ്ങള്‍ വിവരിക്കുന്നു : പ്രവാചകന്മാര്‍ അവര്‍ക്ക് നല്‍കപ്പെട്ട വിജ്ഞാനം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍ തിരിഞ്ഞിരിക്കുന്നത് പോലെ അവരെ വ്യ്ത്യസ്തരാക്കാന്‍ വേണ്ടി അല്ലാഹു ചില സിദ്ധികള്‍ കൊണ്ട് അവരെ പ്രത്യേകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ക്ക് രണ്ടു നിലയില്‍ പ്രത്യേകതകള്‍ ഉണ്ടാകുന്നു.പ്രബോധനത്തിന് നുബുവ്വതും ശക്തിപ്പെടുത്താനായി ദ്രിഷ്ടാന്തങ്ങളും.-ഫത്ഹുല്‍ബാരി 12-383.
  ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، كما تميزوا بالعلم الذي أوتوه " فيكون لهم الخصوص من وجهين : فما هو في حيز التعليم هو النبوة ، وما هو في حيز التأبيد هو حجة النبوة
  കണ്ണും കാതും മൂക്കും നാക്കും മനസ്സും മാത്രമല്ല ശരീരം മുഴുവന്‍ അതിശക്തവും അതിമൂര്ച്ചയും അസാധാരണ ശേഷിയും നല്കപ്പെട്ടിട്ടല്ലാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല വഹിയ്.
  عن عاءشة (ر) ان الحارث ابن حشام سال رسول الله (ص) فقال يا رسول الله كيف يانبك الوحي؟فقال رسول الله صلى الله عليه وسلم أحيانا يأتيني مثل صلصلة الجرس وهو أشده علي... قالت عائشة رضي الله عنها ولقد رأيته ينزل عليه الوحي في اليوم الشديد البرد فيفصم عنه وإن جبينه ليتفصد عرقا -مسلم -مشكوت 522
  (ആയിശ(റ) യെ തൊട്ട്:ഹാരിസ് ഇബ്നു ഹിഷാം (റ) നബിയോട് ചോദിച്ചു:നബിയെ,എങ്ങനെയാണ് അവിടുത്തേക്ക് വഹിയ് വരുന്നത്?നബി(സ്വ) പറഞ്ഞു:ചിലപ്പോള്‍ മണി നാദങ്ങള്‍ പോലെ എനിക്ക് വഹിയ് വരാറുണ്ട്.അതാണ്‌ അതില്‍ ഏറ്റവും കാഠിന്യം ഏറിയത്.....ആയിഷ (റ) പറയുന്നു:കഠിന തണുപ്പുള്ള ദിവസം നബി(സ്വ) ക്ക് വഹിയ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതങ്ങ് തീരുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തു ഒലിക്കുന്നുണ്ടാകും.-ബുഖാരി,മുസ്ലിം,മിശ്ക്കാത്ത് 522)
  عن عبادة بن الصامت (ر) قال: كان النبي (ص) اذا انزل عليه الوحي كرب لذلك وتردد وجهه -مسلم
  (ഉബാദത് ഇബ്നു സ്വാമിത്ത്(റ) പറയുന്നു:വഹിയ് വരുമ്പോള്‍ നബി(സ്വ) ക്ക് വൈഷമ്യം ഉണ്ടാകുമായിരുന്നു.അതിനാല്‍ അവിടുത്തെ മുഖം വിവര്‍ണ്ണം ആകുകയും ചെയ്തിരുന്നു-മുസ്ലിം)
  അത്യധികം ഭാരമുള്ള വഹിയ് സ്വീകരിക്കാനായി മനസ്സും ശരീരവും പവര്‍ കൂട്ടപ്പെട്ട നബി(സ്വ) ക്ക് സാധാരണക്കാരായ നാലായിരം ആണുങ്ങളുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് പണ്ഡിത മതം.
  عن انس (ر) كان النبي (ص) يطوف على نسائه بغسل واحد - مسلم
  (അനസ്(റ) പറഞ്ഞു:നബി(സ്വ) ഭാര്യമാരെ എല്ലാം പ്രാപിക്കുകയും അവസാനം ഒറ്റക്കുളി കൊണ്ട് മതിയാക്കുകയും ചെയ്യുമായിരുന്നു-മുസ്ലിം)
  وجاء في خبر البخاري انه قيل لانس اوكان يطيقه؟ فقال:كنا نتحدث أنه أعطي قوة ثلاثين رجلا . وعند الإسماعيلي عن معاذ : قوة أربعين . زاد أبو نعيم ، عن مجاهد : كل رجل من رجال أهل الجنة . وفي الحديث قال الترمذي : صحيح غريب ; إذ كل رجل من أهل الجنة يعطى قوة مائة رجل ، فيكون عليه الصلاة والسلام أعطي قوة أربعة آلاف رجل
  ബുഖാരിയുടെ ഹദീസില്‍ വന്നിരിക്കുന്നു.അനസ്(റ) വിനോട് ചോദിക്കപ്പെട്ടു:അതിനു മാത്രമുള്ള ശേഷി നബിക്ക് ഉണ്ടായിരുന്നോ?അദ്ദേഹം പറഞ്ഞു:മുപ്പതു പുരുഷന്മാരുടെ ശേഷി നബി(സ്വ) ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.മുആദ്(റ) വിനെ തൊട്ടു ഇസ്മായീലി വഴിക്കുള്ള റിപ്പോര്‍ട്ടില്‍ നാല്‍പ്പത് പുരുഷന്മാരുടെ ശേഷി എന്നാണു ഉള്ളത്.അബൂ നുഐം,മുജാഹിദ്(റ) വില്‍ നിന്ന് അധികരിപ്പിച്ചത് അവര്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ പുരുഷന്മാരാണ് എന്നാണു.സ്വര്‍ഗ്ഗത്തിലെ പുരുഷന് 100 പുരുഷന്മാരുടെ ശേഷിയാനെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്.അപ്പോള്‍ നബി(സ്വ) ക്ക് നാലായിരം പുരുഷന്മാരുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്ന് വന്നു - മിര്‌ഖാത് 1-331)
  നാലായിരം മല്ലന്മാരുടെ ശേഷി നല്‍കപ്പെടുകയും മലക്കുകളുടെ പ്രകൃതിയിലേക്കും സ്വഭാവത്തിലേക്കും സ്വഭാവ ഗുനങ്ങളിലെക്കും മാറ്റപ്പെടുകയും ചെയ്തത് കൊണ്ട് മനുഷ്യന്‍ എന്ന സത്തക്ക് മാറ്റം വരുത്തിയിട്ടില്ലല്ലോ.ഗുണത്തില്‍ ഉള്ള മലക്കാനിയ്യത് മാത്രം പോരല്ലോ മലക്കുകളില്‍ ഒരാളായി അവരുടെ ലോകത്ത് സഞ്ചരിക്കാനും അവരോടു ഇടപഴകാനും.അത് കൊണ്ട് തന്നെ സത്തയുള്ള മനുഷ്യ ഗുണം കൂടി നീക്കി വെച്ചിട്ടാണ് നബിയായത്തിന്റെ പത്താം വര്ഷം റജബ് 27 ന്റെ രാവില്‍ നബി(സ്വ) യെ ബൈതുല്‍ മുഖദ്ദസിലെക്കും എഴാനാകാശത്തെക്കും അതിനപ്പുറവും കടത്തിക്കൊണ്ടു പോയി പൂര്‍വ്വ പ്രവാചകന്മാരെയും അര്ഷും കുര്സും സന്ദര്‍ശിച്ചു പടച്ച തമ്പുരാനെ കണ്‍ കുളിര്‍ക്കെ കണ്ട് കൊച്ചു വര്‍ത്തമാനവും നടത്തി രായ്ക്കുരാമാനം തിരിച്ചെത്താന്‍ ആയത്.മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്ന് തല്ക്കാലത്തെക്കെങ്കിലും ഗുണങ്ങളിലും സത്തയിലും മാറ്റിയെടുത്തത് കൊണ്ടാണ് ഇത് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.ആദ്യത്തെ മൂന്ന് സര്‍ജ്ജറികളിലും വലിയ സൂപ്പര്‍ സര്‍ജ്ജറിയാണ് ഇസ്രാഇനും മിഅറാജിനും വേണ്ടി നടത്തിയത്.
  قال النبي (ص) بينا انا في الحطيم مضطجعا اذا اتاني ات (لاثة نفر منهم جبريل وميكائيل) فشق جبريل ما بين نحره إلى لبته حتى فرغ من صدره وجوفه فغسله من ماء زمزم بيده حتى أنقى جوفه ثم أتى بطست من ذهب فيه تور من ذهب محشوا إيمانا وحكمة فحشي به صدره ولغاديده يعني عروق حلقه ثم أطبقهثم عرج به إلى السماء الدنيا
  (നബി(സ്വ) പറഞ്ഞു:ഞാന്‍ കഅബാലയത്തിന് ചാരെ ചെരിഞ്ഞു കിടക്കുകയായിരുന്നു.എന്റെ അടുത്തേക്ക് ജിബ്‌രീല്‍,മീകായീല്‍ മൂന്നു പേര്‍ വന്നു.ജിബ്‌രീല്‍ എന്റെ നെഞ്ച് തൊണ്ടക്കുഴി കീറി.നെഞ്ചിലും ഉള്ളിലും ഉള്ളതെല്ലാം ഒഴിവാക്കി.തന്റെ കൈ കൊണ്ട് തന്നെ സംസം വെള്ളം ഉപയോഗിച്ച് ഉള്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കി.പിന്നീട് ഒരു സ്വര്‍ണ്ണ തളിക കൊണ്ട് വരപ്പെട്ടു.ഈമാനും ഹിക്മത്തും നിറക്കപ്പെട്ട ഒരു സ്വര്‍ണചെപ്പ് അതില്‍ ഉന്ദായിരുന്നുഅതില്‌ നിന്ന് എന്റെ നെഞ്ചിനുള്ളും നാഡി ഞരമ്പുകളും നിറക്കപ്പെട്ടു.പിന്നെ എന്നെ ഒന്നാം ആകാശത്തേക്ക് കൊണ്ട് പോയി - ബുഖാരി )
  ഹാഫിള് ഇബ്നു ഹജര്‍ അസ്ക്കലാനി(റ) വിവരിക്കുന്നു:
  كان لاستعداده لتلقى الحاصل له في تلك الليلة
  (ആ രാത്രിയില്‍ നബിക്ക് ലഭിക്കാന്‍ പോകുന്ന (പുണ്യ ദര്‍ശനം അടക്കം ഉള്ളത്) അഭിമുഖീകരിക്കാന്‍ ഒരുക്കി തയ്യാര്‍ ആക്കാന്‍ ആയിരുന്നു ആ സര്‍ജ്ജറി.-ഫത്ഹുല്‍ബാരി 1-549).ഓരോ ആകാശങ്ങളിലും എണ്ണമറ്റ വ്യത്യസ്ത വിഭാഗം മലക്കുകളെയും പൂര്‍വ്വ പ്രവാചകന്മാരെ കൂട്ടമായും ചിലരെയൊക്കെ തനിച്ചും കണ്ടു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുകയും ആലമുല്‍ മലക്കൂത്തിലെ عجائب കള്‍ ദര്‍ശിക്കുകയും ചെയ്ത നബി(സ്വ) പറഞ്ഞു:
  عن ابن عباس (ر) قال رسول الله (ص) رايت ربي عزوجل - حاكم
  (ഞാന്‍ എന്റെ റബ്ബിനെ കണ്ടു (ഹാക്കിം-മുസ്തദ്രക്)
  നബി(സ്വ) കൊണ്ട് വന്ന സത്യം പറഞ്ഞതും പഠിപ്പിച്ചതും ഒക്കെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും سمعنا واطعنا (അംഗീകരിച്ചു-അനുസരിച്ചു) എന്നാ നിലവാരത്തില്‍ വിശ്വസിക്കുന്നവന്‍ ആണ് സത്യവിശ്വാസി.അതിനെയൊക്കെ തറ യുക്തിക്കും മുറി ബുദ്ധിക്കും ഒപ്പിച്ചു ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആകില്ലല്ലോ.മുഹമ്മദ്‌ നബിയെ(സ്വ) അന്ഗീകരിക്കാതവരും പ്രശംസിക്കാതവരും അന്നും ഇന്നും ലോകത്ത് അധികമില്ല.കൃഷ്ണയ്യരും അഴീക്കോടും യതിയും സുകുമാര്‍ കക്കാടും വള്ളത്തോളും ഗുരുസും അബൂജഹലുമൊക്കെ മുഹമ്മദിന്റെ(സ്വ) മനുഷ്യ മുഖം അന്ഗീകരിച്ചവര്‍ ആയിരുന്നല്ലോ. നബി(സ്വ)ക്ക് നുബുവ്വതിലൂടെ കിട്ടിയ അമാനുഷ മുഖം (دلائل النبوة) അന്ഗീകരിക്കാതത് കൊണ്ടാണ് അവരൊക്കെ പടിക്ക് പുറത്തായത്.
  ഈമാന്‍ ശരിയാകണം എങ്കില്‍ വ്യക്തിപരമായി തന്നെ നബി(സ്വ) യെ അറിഞ്ഞു അന്ഗീകരിക്കുകയും തിരുനബി(സ്വ) യുടെ തിരു സത്തയുമായും നുബുവ്വതിന്റെ സവിശേഷതകളാലും ബന്ധപ്പെട്ട ആകൃതിയും പ്രകൃതിയും (ശമാഇല്‍)നുബുവ്വത്തിന്റെ സിദ്ധികളും(ദലാഇല്‍) ഇതര പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്ന സവിശേഷ ഗുണങ്ങളില്‍‍ നിന്ന് നബിയുടെ സവിശേഷതകള്‍ (ഫളാഇല്‍) മറ്റു നബിമാര്‍ക്കോ മുര്സലുകള്‍ക്കോ ഇല്ലാതിരുന്നതും നബിക്ക് മാത്രമായുള്ളതുമായ പ്രത്യേകതകള്‍ (ഖസ്വാഇസ്) എന്നിവയെല്ലാം വേര്‍തിരിച്ചു തന്നെ പൂര്‍വ്വികരായ ഇമാമുകള്‍ വിശദീകരിച്ചിട്ടുണ്ട്.ചില വിഷയങ്ങളില്‍ പലര്‍ക്കും പ്രത്യേക രചനകളും ഉണ്ട്.അവയെല്ലാം സമ്മതിച്ചു അംഗീകരിച്ചു നബി(സ്വ) വിശ്വസിച്ചു ആദരിക്കുംബോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നത്.അത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്:
  فالذين آمنوا به وعزروه ونصروه واتبعوا النور الذي أنزل معه أولئك هم المفلحون
  (ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അവരോടു കൂടെ ഇറക്കപ്പെട്ട വെളിച്ചത്തെ -ഖുര്‍ആനിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍- അവരാണ് വിജയികള്‍.-വി:ഖു:7-157)
  ഇക്കാലം വരെ കഴിഞ്ഞു പോയ സമുദായം മൊത്തത്തിലും സലഫു സ്വാലിഹുകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഫുഖഹാക്കളും ഒക്കെ പടിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും വിശ്വസിച്ചതിനും എതിരെ നബി(സ്വ) യെ വെറുമൊരു സാധാരണ മനുഷ്യനോ രാഷ്ട്രീയ നേതാവോ നവോത്ഥാന നായകനോ സമുദായ പരിഷ്ക്കര്‍ത്താവോ ആക്കി നിന്ദിക്കുന്ന നികൃഷ്ട ജീവികളെ സൂക്ഷിക്കുക.സത്യവിശ്വാസം സുരക്ഷിതമാക്കി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍

  ലേഖകന്‍: : ഇബ്രാഹീം വഹബി തോണിപ്പാടം

No comments:

Post a Comment