Sunday, October 21, 2012

ഉളുഹിയത്ത് , അബൂസുമയ്യ

ബലി പെരുന്നാള്‍ നമ്മിലേക്ക് വന്നണയാന്‍ കുറച്ചു ദിനരാത്രങ്ങള്‍ മാത്രമാണുള്ളത് ,ബലിപെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത മൂന്ന് ദിനങ്ങളിലോ ചെയ്യല്‍ വളരെ അധികം പുണ്ണ്യകരമായ ബലപെട്ട സുന്നത്താണ് ഉളുഹിയത്ത് ഉളുഹിയത്ത് എന്നത് മേല്‍ പറയപെട്ട ദിവസങ്ങളില്‍ ബാലിയരുക്ക പ്പെടുന്ന  മ്ര്‍ഗങ്ങള്‍ക്കുള്ള പേരാകുന്നു . വലിയപെരുന്നാല്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്

 عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ


 എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള്‍ സ്വന്തം ത്ര്‍ക്കരങ്ങളാല്‍ ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് ..ഉളുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചത് മുതല്‍ ഉളുഹിയത്ത് അരുക്കുന്നത് വരെ ശരീരത്തിലെ രോമം നഖം ആതിയായ ഒന്നും നീക്കതിരിക്കുക നീക്കല്‍ കറാഹതാകുന്നു . ഉളുഹിയത്ത് അറുക്കാന്‍ ഉദേശിച്ച പുരുഷന്‍ അറുക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍ അയാള്‍ തന്നെ അറുക്കലാണ് ഉത്തമം .ഉളുഹിയത്ത് ഉദേശിച്ചത് സ്ത്രീയോ അറുക്കാന്‍ അറിയാത്തവരോ ആണെങ്കില്‍ മറ്റൊരാളെ ഭരമേല്പ്പിക്കുകയും ഉടമസ്ഥന്‍ അറവിന്റെ സ്ഥലത്ത് ഉണ്ടായിരുക്കയും വേണം ,സ്വന്തം വീട്ടില്‍ വെച്ചും വീട്ടുകാരുടെ സാനിധ്യത്തിലും അറുക്കല്‍ കൂടുതല്‍ നല്ലതാണു . ദുല്‍ ഹിജ്ജ 10 സൂര്യന്‍ ഉദിച്ച് ഫര്‍ള് മാത്രം എടുത്ത് 2 രക്ക്അത്ത് നിസ്കരിച്ച് 2  ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉളുഹിയത്ത് അറുക്കുവാനുള്ള  സമയംആകുന്നതാന്നു ,,അതിന്റെ മുന്പ് അരുത്താല്‍ ഉളുഹിയത്ത് ആവുകയില്ല .ദുല്‍ഹിജ്ജ 13  സൂര്യാസ്തമയം വരെ ഉളുഹിയ ത്തിന്റെ സമയം നീണ്ടു നില്‍ക്കുന്നതുമാണ് ,.മനുഷ്യ ദ്രിഷ്ടിയില്‍ ഏകദേശം 3  മീറ്റര്‍ ഉയരത്തില്‍ സൂര്യന്‍ ഉയര്‍ന്നു മേല്‍പറഞ്ഞ നിസ്കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞു അറുക്കല്‍ആണ് ഏറ്റവും നല്ലത് .രാത്രി അറുക്കല്‍ അനുവദനീയമാണ് എങ്കിലും പകല്‍ അരുക്കളാണ്‌ ഏറ്റവും ഉത്തമം .രാത്രിയില്‍ അരുക്കുന്നത് പ്രത്യേക ആവശ്യമോ ഗുണമോ ഇല്ലെങ്കില്‍ രാത്രിയില്‍ അറുക്കല്‍ കറാഹത്താകുന്നു ** ഉളുഹിയത്ത് അറുക്കുന്ന മ്രഗങ്ങള്‍ ആട് മാട് ഒട്ടകം എന്നീ വര്‍ഗത്തില്‍ പെട്ടതായിരിക്കണം കൊലാടും നെയ്യാടും ആട് വര്‍ഗത്തിലും കാള പശു പോത്ത്‌ എരുമ ഇവ മാടുവര്ഗ്ഗതിലും പെട്ടതാണ് .അതിനാല്‍ ഇവയെല്ലാം ഉളുഹിയത്ത് അറുക്കാവുന്നതാണ് പക്ഷെ ഇവയൊക്കെ നാട്ടില്‍ വളര്ന്നതായിരിക്കണം .കാട്ടുകാള കാട്ടുപോത്ത്‌. കാട്ടാട് ഇവയൊന്നും ഉളുഹിയത്തിനു പറ്റുകയില്ല ** ഒട്ടകം ഉള്ള നാട്ടില്‍ ഒട്ടകം അറുക്കുകയാണെങ്കില്‍ അതിനു 5 വയസ്സ് പൂര്ത്തിയാവണം. അതുപോലെ നെയ്യാടുള്ള സ്ഥലത്ത് അതിനെ അരുക്കണമെങ്കില്‍ 1 വയസ്സ് തികഞ്ഞിരിക്കണം .മേല്‍ പറഞ്ഞ വര്‍ഗത്തില്‍ നിന്ന് കേരളത്തില്‍ ലഭിക്കുന്നത് കോലാട് കാള പോത്ത്‌ ഇവകളാണല്ലോ  എന്നാല്‍ ഇവക്കെല്ലാം 2  വയസു തികയുക തന്നെ വേണം .ഈ വയസു തികഞ്ഞ ആണും പെണ്ണും ഉളുഹിയത്തിനു പറ്റുമെങ്കിലുംആണിനെ അരുക്കലാണ് കൂടുതല്‍ഹിലും  നല്ലത് വര്‍ണ്ണത്തിന്റെ മേന്മയിലും ആണിനുതന്നയാണ്പ്രാധാന്യം .ഇനി ആണ്‍ മ്രഗങ്ങള്‍ കൂറ്റന്‍ മാര്‍ ആണെങ്കില്‍ ആനിനെക്കാള്‍ നല്ലത് പ്രസവിചിട്ടില്ലാത്ത പെന്‍ മ്ര്ഗമാണ് നല്ലത് .ആണ്‍ മ്ര്‍ഗതിന്റെ മണി ഉടച്ചതിനു വിരോധമില്ല .തനി വെള്ള നിറമാണ് ഉളുഹിയത്തിനു ഏറ്റവും നല്ലത് .ഉളുഹിയത്ത് അറുക്കാവുന്ന മേല്‍പറഞ്ഞ മ്ര്‍ഗങ്ങള്‍ക്ക് ചിലനിബന്ധനകള്‍ കൂടി യുണ്ട് ഇനിയും ചില നിബന്ധനകള്‍ കൂടി മനസിലാക്കാം മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ആ മ്രഗങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല .അതിനാല്‍ നെയ്യും മജ്ജയും നശിച്ച് മാംസത്തിന്റെ ആവശ്യക്കാര്‍ മിക്കവാറും ഇഷ്ടപെടാത്ത മെലിഞ്ഞ് ഒട്ടിയ മ്രഗങ്ങള്‍ ഉളുഹിയത്തിനു പറ്റുകയില്ല .അതുപോലെ തന്നെ കാലികള്‍ക്കുണ്ടാകുന്ന ഭ്രാന്ത് പിടിപെട്ടതും പറ്റുകയില്ല കാരണം ആരോഗം പിടിപെട്ട മ്രഗങ്ങള്‍ തീറ്റയുടെ കാര്യത്തില്‍ മടികാണിക്കും അതിനാല്‍ മാംസം കുറയുകയും ചെയ്യും .ചെവിയില്‍നിന്നോ ഭക്ഷിക്കപ്പെടുന്ന മറ്റുഅവയവങ്ങളില്‍ നിന്നോ മുറിഞ്ഞു പോവുകയോ ചെയ്താലും ഉളുഹിയത്തിനു പറ്റുകയില്ല .കൊംബ് ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടിയതോ ആകുന്നതിനു വിരോധമില്ല .എങ്കിലും കൊംബ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അതും പറ്റുകയില്ല .അടുമാടുകള്‍ക്ക് കൊമ്പ് ഉണ്ടായിരിക്കല്‍ കൂടുതല്‍ നല്ലത് .ചെവിക്ക് പൊട്ടലോ ദ്വോരമോ ഉണ്ടാവുന്നതിനു വിരോധമില്ല ചെവിയില്‍നിന്നു മുറിഞ്ഞു പോകാതിരുന്നാല്‍ മതി .പല്ല് നഷ്ടപെട്ടതും രണ്ട്‌ കണ്ണ് കള്‍ക്കോ അല്ലെങ്കില്‍ ഒരു കണ്ണിനു മാത്രമോ കാഴ്ച ഇല്ലാത്തതും പറ്റുകയില്ല .കാഴ്ചയോ പല്ലോ നഷ്ടപെട്ടാല്‍ തീറ്റക്ക്‌ ഭംഗം നേരിടുകയും അതിനാല്‍ മാംസം കുറയുകയും ചെയ്യും .നടക്കുവാന്‍ കാലിനു വേണ്ടത്ര സ്വാദീനം ഇല്ലാത്ത മുടന്തുള്ള മ്രഗത്തിനു മറ്റു കാലികളെ പോലെ നല്ല പുല്ലുള്ള സ്ഥലത്തേക്ക് പോയി മേഞ്ഞു തിന്നുവാന്‍ സാധിക്കുകയില്ലല്ലോ അതിനാല്‍ ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .രോഗമുള്ളതും ചെറിയവ്രണം ,കുരു മുതലായ കേടുള്ളതും പറ്റുകയില്ല ഇതുകൊണ്ടെല്ലാം മാംസം ചുരുങ്ങുകയും മറ്റു മാംസം ചീത്ത ആവുകയും ചെയ്യുമല്ലോ  ഗര്‍ഭമുള്ളതും പറ്റുകയില്ല ഗര്‍ഭിണിആകുമ്പോള്‍ മാംസം ചീത്തയാകുന്നത് കൊണ്ടാണ് .എന്നാല്‍ കാലിന്റെ മുടന്ത്. കാഴ്ച കുറവ് .രോഗം ഇവയില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ഉണ്ടാവുകയും അതിന്റെ നാശം മാംസത്തെ ബാധിക്കാതിരിക്കുകയും ചെയ്താല്‍ ഉളുഹിയത്തിനു വിരോധമില്ല .ചൊറി .മുറിവ്‌. കുരു .ചെരുതയിട്ടെ ഉള്ളുവെങ്കിലും ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .ഉളുഹിയതിനുള്ള മ്രഗങ്ങളുടെ  നിബന്ധനകളാണ് ഈപറഞ്ഞത് .ഈ നിബന്ധനകള്‍  ഒത്ത ആടിനെ അറുക്കുകയാണെങ്കില്‍ ഒരു ആട്‌ ഒരാള്‍ക്ക് മാത്രമേ അറുക്കാന്‍ പാടുള്ളൂ ,ഒന്നിലധികം ആളുകള്‍ ഒരു ആടില്‍ പങ്ക് ചേരാന്‍ പാടില്ല .ഒട്ടകം മാട് എന്നി വര്‍ഗത്തില്‍ പെട്ടതിനെ അറുക്കുന്നുതെങ്കില്‍ ഏഴു പേര്‍ കൂടി അറുക്കാവുന്നതാണ്.കാള പോത്ത് ഒട്ടകം എന്നിവയില്‍ 7 പേര്‍ പങ്ക് ചേര്‍ന്ന് അറുക്കാവുന്നതാന്നു അഥവാ ഒരു ഒട്ടകം കാള പോത്ത് എന്നിവ ൭ ഏഴു ആടിന് തുല്യം ആണെന്ന് ഇതില്‍ നിന്നും മനസിലായല്ലോ .എന്നാലും ഒരാള്‍ ഏഴു മാടുകളെയോ ഏഴു ഒട്ടകത്തെയോ അറുക്കുന്നതിനെകാല്‍ 7 ആടുകളെ അറുക്കലാണ് ഏറ്റവും നല്ലത് .അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഒട്ടകം പിന്നെ ഒരു മാട് പിന്നെ ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നീ ക്രമത്തില്‍ ഒരാള്‍ ഒന്നിനെ അറുക്കലാണ് .ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകമോ മാടോ അറുക്കുന്നതിലും നല്ലത് ഓരോരുത്തരും ഒരു ആട് അറുക്കലാണ് .ഒരാള്‍ അറുക്കുന്ന ഉളുഹിയത്ത് അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്ക് കൂടി വകവെക്കപ്പെടുന്നതാണ് **നിയ്യത്ത് ചെയ്യല്‍ (ഉളുഹിയതിനെ കരുതല്‍ ) ഉളുഹിയത്ത് അറുക്കുന്നതിന്റെ ശര്താകുന്നു .അറുക്കുംപോഴോ ആ മ്രഗത്തെ അതിനായി മാറ്റി വെക്കുംപോഴോ അറുക്കുവാന്‍ മറ്റൊരാള്‍ക്ക് വക്കാലത്ത് കൊടുക്കുമ്പോഴോ നിയ്യത്ത് ചെയ്യവുന്നതാന്ന്.അറുക്കുവാന്‍ ഏല്‍പിച്ച വക്കീലിനെ തന്നെ നിയ്യത്തിനും ഏല്‍പ്പിക്കാവുന്നതാണ്.*സുന്നത്തായ ഉളുഹിയത്ത് (നേര്ച്ചയല്ലാത്തത് ) അറുത്ത മാംസത്തിന്റെ ഇനത്തില്‍ പെട്ടത് കുറഞ്ഞതെങ്കിലും പച്ചയില്‍ തന്നെ (വേവിക്കുന്നതിനു മുന്പ് ) ഇയാള്‍ ചിലവ് കൊടുക്കല്‍ കടപെട്ടിട്ടില്ലാത്ത ഒരു അഗതിക്ക് എങ്കിലും നല്‍കിയാലും ഉളുഹിയത്ത് നിറവേറി എന്ന് പറയാവുന്നതാണ് .മാംസത്തില്‍ പെട്ടതല്ലാത്ത തൊലി .കരള്‍ .പാട മുതലായത് മാത്രം കൊടുത്താല്‍ മതിയാവുകയില്ല .സുന്നത്തായ ഉളുഹിയത്ത്തിന്റെ മാംസം വിധരണം ചെയ്യുന്നതില്‍ ഏറ്റവും ഉത്തമമായ രൂപം ഉടമസ്ഥന്‍ കുറഞ്ഞെതെങ്കിലും ഭക്ഷിക്കാന്‍എടുത്ത്  ബാക്കി എല്ലാം സ്വദഖാ ചെയ്യലാണ് .ഉടമസ്ഥന്‍ ഭക്ഷിക്കാന്‍  എടുക്കുന്ന കുറഞ്ഞതു അതിന്റെ കരളായിരിക്കലും നല്ലതാണു .ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ല രൂപം മൂന്നില്‍ ഒരുഭാഗം ഉടമ എടുക്കുകയും ബാക്കി രണ്ട്‌ ഭാഗം സ്വദഖ ചെയ്യലാണ് .അതും ചെയ്യുന്നില്ലെങ്കില്‍ പിന്നെയുള്ള രൂപം മൂന്നില്‍ ഒരു ഭാഗം ഉടമ എടുക്കുക പിന്നെയുള്ള രണ്ട്‌ ഭാഗത്തില്‍ ഒന്ന് സ്വദഖ ചെയ്യുക ബാക്കിയുള്ള ഒരു ഭാഗം ഹദിയ ആയികൊടുക്കുക .*ഉളുഹിയത്ത് അറുത്ത മ്ര്‍ഗതിന്റെ യാതൊന്നും(മാംസം, കൊമ്പ്‌, തൊലി,) ഉടമസ്ഥന്‍വില്‍ക്കുവാന്‍ പാടില്ല  അതിന്റെ യാതൊരു സാധനവും അമുസ്ലിംകള്‍ക്ക് നല്‍കുവാനും പാടില്ല .അറവിന്റെയോ മറ്റോ കൂലിയായി അതില്‍ നിന്ന് യാതൊന്നും കൊടുക്കുകയും അരുത് .കൂലിയെല്ലാം ഉടമസ്ഥന്‍ കയ്യില്‍ നിന്നും നല്‍കുക .സകാത്ത് വാങ്ങാവുന്ന അഗതികള്‍ക്ക് ഉളുഹിയതിന്റെ വസ്തുക്കള്‍ ഉടമയാക്കി കൊടുക്കാവുന്നതാണ് .അവര്‍ അത് ഭക്ഷിക്കുകയോ മുസ്ലിംകള്‍ക്ക് വില്‍ക്കുകയോ മുസ്ലിംകള്‍ക്ക് ഹദിയ ചെയ്യുകയോ മുസ്ലിംകളെ സല്ക്കരിക്കുകയോ ചെയ്യാവുന്നതാണ് .സാകാത്ത് വാങ്ങാന്‍ പാടില്ലാത്ത ധനവാന്‍മാര്‍ക്കും ഉളുഹിയതിന്റെ മാംസം നല്‍കാവുന്നതാണ് .പക്ഷെ അവര്‍ക്ക് ഉടമയാക്കി കൊടുക്കാന്‍ പാടില്ല .അതിനാല്‍ ധനവാന്മാര്‍ക്ക് ലഭിച്ചത് അവര്‍ക്ക് ഭക്ഷിക്കാവുന്നതും മറ്റുമുസ്ലിംകളെ ഭക്ഷിപ്പിക്കവുന്നതും മറ്റു മുസ്ലിംകളെ സല്ക്കരിക്കവുന്നതും മുസ്ലിംകള്‍ക്ക് ഹദിയ ചെയ്യലും അനുവദനീയമാണ് .എന്നാല്‍ അത് വില്‍ക്കുവാന്‍  പാടില്ല .ഉളുഹിയത്ത് വാങ്ങിയ അഗതികളും ദാനവാന്‍ മാരും അഗതികളും അതില്‍ നിന്നും ഒട്ടുംഅമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല .... ഇനിനിര്‍ബന്ധമായ ഉളുഹിയത്ത് ..നാം സുന്നത്തായ ഉളുഹിയത്തിനെ കുറിച്ചായിരുന്നു പറഞ്ഞു നിറുത്തിയത് .ഇനി നിര്‍ബന്ധമായ ഉളുഹിയത്തിനെ കുറിച്ച്  മനസ്സിലാക്കാം .ഉളുഹിയത്തിനു നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമായ ഉളുഹിയത്താകുന്നതാണ് .ഈ മ്രഗത്തെ ഉളുഹിയത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്തിനുള്ളതാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്താക്കി  ഇതുപോലുള്ളവാക്കുകള്‍ പറഞ്ഞാല്‍ അത് നേര്ച്ചയാകുന്നതാണ്.അതിനാല്‍ തന്റെ ഉടമസ്ഥതയിലുള്ള മ്രഗത്തെ സംബന്തിച്ച് ഇത് ഉളുഹിയത്താണെന്ന് പറയുകയും ആപറഞ്ഞത് കൊണ്ട് സുന്നത്തായ ഉളുഹിയത്താനെന്നു കരുതുകയും ചെയ്താലും അത് നേര്ച്ചയാകുന്നതാണ് ,പക്ഷെ സുന്നത്തായ ഉളുഹിയത്ത് എന്ന് കരുതികൊണ്ട് ഇത് ഉളുഹിയത്താന്നെന്നു പറഞ്ഞാല്‍ അത് സുന്നത്തായ ഉളുഹിയത്തായി പരിഗന്നിക്കപെടുമെന്നു ഇമാം അദ്റഈ (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട് .നേര്ച്ച ആക്കിയതിനാല്‍ നിര്‍ബന്ധമായ ഉളുഹിയത്ത് നേര്‍ച്ച ആക്കിയ ശേഷം വരുന്ന ആദ്യത്തെ ബാലിപെരുന്നളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്‌. നിര്‍ബന്ധമായ ഉളുഹിയത്ത് അറുത്താല്‍ അത് മുഴുവനും ദാനം ചെയ്യലും നിര്‍ബന്ധമാണ്‌ .ഉടമസ്ഥനും തന്റെ ചിലവില്‍ കഴിയുന്നവരും അതില്‍ നിന്ന് അല്‍പവും ഉപയോഗിക്കാന്‍ പാടില്ല .*ഉളുഹിയ്ത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തി ആകത്തതോ  കേടുള്ളതോ പ്രായം തികയാത്തതോ നേര്ച്ചയാക്കപെട്ടാല്‍ അത് നേര്‍ച്ചയാകുന്നതും നേര്ച്ചയാക്കിയ ശേഷം ആദ്യംവരുന്ന പെരുന്നാളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കപെടെണ്ടതും  .അത് മുഴുവന്‍ മേല്‍ പറയപ്പെട്ടത് പ്രകാരം വിതരണം ചെയ്യേണ്ടതുമാണ് .നിര്‍ബന്ധമായ ഉളുഹിയത്ത് മേല്‍പ്പറഞ്ഞ സമയത്ത് അറുക്കാതിരുന്നാള്‍ അതിന്റെ സമയം നഷ്ട്ടപെട്ട കദാ ആയിതീരുന്നതും ഉടനെ അതിനെ  അറുക്കുകയും വേണം .അടുത്ത കൊല്ലത്തെ പെരുന്നാള്‍ വരെ അതിനെ പിന്തിക്കാന്‍ പാടില്ല .നേര്‍ച്ച മ്രഗം സമയമാകുന്നതിനു മുന്പ് നശിച്ചുപോയാല്‍ ഉടമസ്ഥന് യാതൊരു ബാധ്യതയും ഉത്തരവാതിത്വവുമില്ല.പക്ഷെ ഉടമസ്ഥന്‍ അതിനെ നശിപ്പിക്കുകയോ അവന്റെ വീഴ്ച കൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ നശിക്കുകയോ അറുക്കേണ്ട സമയമായിട്ടും അറുക്കാതിരിക്കുകയോ ചെയ്‌താല്‍ ഉടമസ്ഥന്‍ അതിനു ഉത്തരവാദി ആകുന്നതും പകരം മറ്റൊന്ന് അറുക്കേണ്ടതുമാണ് .നശിച്ച മ്രഗത്തിന്റെ നിലവാര വിലയ്ക്കുള്ള മ്രഗത്തെയാണ് അറുക്കേണ്ടത്. അത് നശിച്ച സന്ദര്‍ഭത്തില്‍ അതിന്റെ നിലവാര വിലയിലും അതിനെ അറുക്കേണ്ടി വരുന്ന പെരുന്നാളില്‍ അതുപോലത്തെ മ്രഗത്തിന്റെ നിലവാര വിലയും തമ്മില്‍ ഒത്തു നോക്കേണ്ടതും രണ്ട വിലയും തമ്മില്‍ വിത്യസമുണ്ടെങ്കില്‍ അധികം വരുന്ന വില നശിച്ച മ്രഗത്തിന്റെ നിലവാര വിലയായി കണക്കാക്കെണ്ടാതുമാണ് .അപ്പോള്‍ ആ വിലയ്ക്കുള്ള മ്രഗത്തെയാണ്‌ പകരം അറുക്കേണ്ടത് .പകരം അറുക്കപെടുന്ന മ്രഗം നശിച്ച മ്രഗത്തിന്റെ വര്‍ഗത്തിലും പ്രായത്തിലും ഉള്ളതായിരിക്കുകയും വേണം ഉളുഹിയതിനുള്ള മ്രഗം നശിച്ചാല്‍ ചെയ്യേണ്ടുന്ന പ്രതി വിധികളെ കുറിച്ചായിരുന്നു നാം പറഞ്ഞു നിര്‍ത്തിയത് ,ബാക്കി വിശദീകരിക്കാം ,ഉളുഹിയത്തിന്റെ മ്രഗം നശിച്ച സന്ദര്‍ഭത്തില്‍ വില വര്‍ധനവും പെരുനാളില്‍ വില കുരവുമാനെങ്കില്‍  നശിച്ചതുപോലത്തെ ഒന്ന് വാങ്ങിയാലും സംഖ്യ ബാക്കി വരുമല്ലോ അങ്ങനെയാകുമ്പോള്‍ ആകെ തുക മുടക്കി നശിച്ചതിലും മുന്തിയ ഒന്ന് വാങ്ങുകയോ അല്ലെങ്കില്‍ ബാക്കിയുള്ള സംഖ്യക്ക് വേറെ ഒരു മ്രഗം വാങ്ങുകയോ ചെയ്യേണ്ടതാണ് .മിച്ച സംഖ്യ അതിനു മാത്രം ഇല്ലെങ്കില്‍ പലരും പങ്ക് ചേര്‍ന്ന് മാടിനെ ഉളുഹിയത്ത് അറുക്കുന്നുന്ടെങ്കില്‍ അതിന്റെ ഒരു വിഹിതം വാങ്ങി അതില്‍ പങ്ക് ചേരുക.ഒട്ടകം മാട് എന്നിവയില്‍ 7  ആളുകള്‍ക്ക് പങ്ക് ചേരാമെന്ന് നാം മുന്പ് മനസ്സിലാക്കിയല്ലോ .ഇനി 7 ആളുകള്‍ ചേര്‍ന്ന് അറുക്കുന്ന ഉളുഹിയത്തില്‍ പങ്കാളി ആകാനും മെച്ചമുളള സംഖ്യ തികയാതെ വന്നാല്‍ ബാക്കി യുള്ള തുകക്ക്  മാംസം വാങ്ങി ദാനം ചെയ്യേണ്ടതാണ് .നേര്ച്ചയാക്കിയ ആള്‍ തന്നെ നേര്ച്ച സാധനം നശിപ്പിക്കുകയോ അല്ലെങ്കില്‍ അവന്റെ വീഴ്ച കൊണ്ട് അത് നശിക്കുകയോ ചെയ്താലുള്ള പ്രതി വിധിയാണ് ഈ പറഞ്ഞത് .ഇനി മറ്റൊരാള്‍ സാധനം നശിപ്പിച്ചാല്‍ അതിന്റെ വില അയാളില്‍ നിന്നും വസൂലാക്കുകയും ആവിലക്ക് നശിപ്പിച്ചത് പോലുള്ള ഒന്നിനെ വാങ്ങി നേര്ച്ചയാക്കിയ ആള്‍ അറുക്കുകയും ചെയ്യേണ്ടതാണ് .നേര്ച്ചസധനം സമയമാകുന്നതിന്റെ മുന്പ് നശിക്കാന്‍ പോകുന്നതായി അറിഞ്ഞാല്‍ അതിനെ ഉടനെ അറുത്ത് ഉളുഹിയത് നല്‍കേണ്ടവരില്‍ വിധരണം ചെയ്യേണ്ടതാണ് .യഥാര്‍ത്ഥ സമയമാകുമ്പോള്‍ പകരമൊന്നും ചെയ്യേണ്ടതില്ല .അറുക്കാന്‍ സൌകര്യ പെട്ടിട്ടും അറുക്കാ തിരുന്നാള്‍ അവന്റെ വീഴ്ചയ ആയികണക്കാക്കുന്നതും പകരം ഒന്നിനെ അരുക്കേണ്ടി വരുന്നതുമാണ്.ഈ ആട് ഈമാട് എന്നിങ്ങനെ ഒരു നിശ്ചിത മ്രഗത്തെ സൂചിപ്പിക്കാതെ ഒരു ആടിനെയോ ഒരു മാടിനെയോ ഉളുഹിയത്തഅറുക്കാന്‍ നേര്ച്ചയാക്കുവാന്‍ പിന്നിട് ആ നേര്ച്ചയിലെക്ക് ഒരു മ്രഗത്തെ ക്ലിപ്ത പെടുത്തുകയും ചെയ്താല്‍ ഉളുഹിയത്തിന്റെ സമയമാകുന്നതിനു മുന്പ് അത് നശിക്കുകയും ചെയ്താല്‍ അവന്റെ ബാധ്യതയില്‍ നേര്‍ച്ച അവശേഷിക്കുന്നതാണ് അതിനാല്‍ സമയമാകുമ്പോള്‍ ഒന്നിനെ അറുക്കേണ്ടി വരുന്നതുമാണ് .നേര്ച്ച മ്രഗം പ്രസവിച്ചാല്‍ കുട്ടിയേയും അറുത്ത് വിതരണം ചെയ്യേണ്ടതുമാണ് .കുട്ടിയുടെ ആവശ്യം കഴിച്ചു ബാക്കി വരുന്ന പാല്‍ ഉടമസ്ഥന് കുടിക്കാം പക്ഷെ കറാഹത്താണ് .ദാനം ചെയ്യുകയാണ് നല്ലത് .വില്‍ക്കള്‍ ഹറാംആണ് .മറ്റു വാഹനങ്ങള്‍ ഒന്നുമില്ലാതെ വിഷമിക്കുമ്പോള്‍ സവാരിക്ക് ഉപയോഗിക്കലും അനുവദനീയമാണ് .

Sunday, October 14, 2012

ജംഅും ഖസറും


സര്‍ 

നാല്  റക്അത്തുള്ള ഫര്‍ള് നിസ്കാരം മാത്രമേ സര്‍ ആക്കി (ചുരുക്കി ) നിസ്കരിക്കാവൂ അത് തന്നെ വഖ്‌തില്‍ നിര്‍വഹിക്കപെടുന്ന അദാഅ്  ആയതും ആയിരിക്കണം യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ടാല്‍ യാത്രക്കാരന് ചുരുക്കി നിസ്കരിക്കാവുന്നതാണ് മടക്കയാത്രയില്‍ ആദ്യം പുറപ്പെട്ട സ്ഥലത്തിന്റെ പരിധിയില്‍ എത്തിയാല്‍ യാത്ര അവസാനിക്കുന്നതും ചുരുക്കി നിസ്കരിക്കുന്നത് അനുവധനിയമാല്ലതായി തീരുന്നതുമാണ്,, ഇനിയും ചില നിബന്ധനകള്‍ കൂടിയുണ്ട് രണ്ട മര്ഹലയില്‍ കുറയാത്ത ദൂരം ഉള്ള യാത്ര ആയിരിക്കണം ഏകദേശം നൂറ്റി മുപ്പത്തി രണ്ട കിലോമീറ്റര്‍ ദൂരമുണ്ടാവണം,,കാറിലോ വിമാനത്തിലോ കപ്പലിലോ യാത്രചെയ്താലും രണ്ട മര്‍ഹല ഉണ്ടായാല്‍ മതി ,,,എവിടേക്കാണോ  പോകുന്നത് ആസ്ഥലം ഉദ്ദേശിച്ചിരിക്കണം രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ ദൂരം ഉണ്ടെന്നു അറിഞ്ഞിരിക്കണം (യാത്രയുടെ ദൂരം അറിയാത്ത എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി യാത്ര ചെയ്യുന്നവര്‍ക്ക് കസര്‍ ആക്കല്‍ അനുവദനിയമല്ല) അനുവദനിയമായ യാത്ര ആയിരിക്കണം അഥവാ ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്ര ആയിരിക്കിക .അവധി എത്തിയ കടമുള്ളവന്‍ വീട്ടാനുള്ള മുതല്‍ ഉള്ളതോടൊപ്പം...

കടം നല്‍കിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ് അവന്‍ ഖസര്‍ ആക്കാന്‍ പാടില്ല .ഭര്‍ത്താവുമായി പിണങ്ങി പോകുന്നവ്ള്‍ക്കും പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ പോകലും കുറ്റകരമായ യാത്രയാണ് .എന്നാല്‍ ദീനികാര്യങ്ങള്‍ പഠിക്കണോ ഹജ്ജ് ഉമ്രകള്‍ നിര്‍വഹിക്കണോ പോകുന്നത് അനുവദനീയമാണ് അത് കുറ്റകരമല്ല,,, ഇനിയുമുണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവരോട് തുടരാതിരിക്കുക. തുടര്‍ന്നാല്‍ മഅമൂമും പൂര്തിയകണം. എങ്കിലും ചുരുക്കി നിസ്കരിക്കുന്നവര്‍ക്കും ജമാഅത്ത് സുന്നത്തുണ്ട്. ചുരുക്കി നിസ്കരിക്കുന്നു എന്ന് കരുതുകയും വേണം അത് നിയത്തിനോടൊപ്പം ആയിരിക്കണം അല്ലെങ്കില്‍ പൂര്‍ത്തിയാക്കി നിസ്ക്കരിക്കണം .ചുരുക്കി നിസ്കരിക്കുവാന്‍ നിയ്യത്ത് ചെയ്തവന്‍ നിസ്കാരം തീരുന്നത് വരെ നിയ്യത്തിനു എതിരൊന്നും ചെയ്യരുത് പൂര്‍ത്തിയാക്കാന്‍ കരുതുകയോ പൂര്‍ത്തി ആക്കിയാലോ എന്ന് ആലോചിക്കുകയോ .ചുരുക്കി നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുകയോ ചെയ്‌താല്‍ പൂര്‍ത്തിയാക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്‌ ,,,, നിസ്കാരം തീരുന്നത് വരെ യാത്രക്കാരന്‍ ആയിരിക്കണം ..ചുരുക്കി നിസ്കരിക്കല്‍ അനുവദനീയമാണ് എന്ന് അറിഞ്ഞിരിക്കണം ഇപ്പോള്‍ ചുരുക്കി നിസ്കരിക്കേണ്ട രൂപം മനസിലായല്ലോ ഇനി ജമ്മാക്കള്‍ എങ്ങിനെ എന്ന്  വിശദീകരിക്കാം

ജംഅ്

ഇന്നലെ ഫര്‍ള് നിസ്കാരം ചുരുക്കി നിസ്കരിക്കേണ്ട രൂപം പറഞ്ഞിരുന്നു .ഇന്ന് ജംഇനെ കുറിച്ച പറയാം .

1. മുന്തിച്ചു ജംഉ ആക്കല്‍ അസറിനെ ളുഹറിന്റെ കൂടെ മുന്തിച്ച് നിസ്കരിക്കുമ്പോള്‍ ആദ്യ നിസ്കാരം ളുഹര്‍ ആണല്ലോ അപ്പോള്‍ ആദ്യം ളുഹര്‍ നിസ്കരിക്കണം അതുപോലെ ഇശയെ മഗ്രിബിനോടൊപ്പം നിസ്കരിക്കുമ്പോള്‍ ആദ്യം മഗ്രിബാണ് നിസ്കരിക്കെണ്ടത് ഇതാണ് മുന്തിച്ചു ജമ്മു ചെയ്യുന്നക്രമം ഇതിനു വിരുദ്ധമായി മുന്തിച്ച് ജം ആക്കാന്‍ പാടില്ല 

2. ജമ്മാക്കി നിസ്കരിക്കുന്നു എന്ന് കരുതുക ഒന്നാമത്തെ നിസ്കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്രാമിന്റെ വേളയില്‍ കരുതലാണ് ഉത്തമം അല്ലെങ്കില്‍ ഒന്നാമത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുന്പ് കരുതിയാലും മതി 

3. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ യാത്രയില്‍ ആയിരിക്കണം * രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് യാത്ര അവസാനിക്കുകയോ യാത്ര അവസാനിപ്പിക്കുന്നു എന്ന് കരുതുകയോ ചെയ്താല്‍ പിന്നെ രണ്ടാമത്തതിനെ ഒന്നാമത്തതിനോടൊപ്പം ജമ്മു ആക്കാന്‍ പാടില്ല ആദ്യം നിസ്കരിച്ച ഒന്നാം നിസ്കാരത്തിനു യാതൊരു കുഴപ്പവും ഇല്ല .രണ്ടാം നിസ്കാരം അതിന്റെ വഖ്‌തില്‍ ...
നിസ്കരിച്ചാല്‍ മതി .

4. തുടരെ തുടരെ നിസ്കരിക്കണം ഒന്നാം നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കണം രണ്ട നിസ്കാരങ്ങള്‍കുമിടയില്‍ കൂടുതല്‍ സമയം താമസിക്കാന്‍ പാടില്ല .എന്നാല്‍ ഫര്‍ലുകള്‍ മാത്രം നിര്‍വഹിച്ച് രണ്ട്‌ രക് അത്ത് നിസ്കരിക്കുന്ന സമയം താമസിക്കുന്നതിനു വിരോധമില്ല *** 

ഇനി പിന്തിച്ചു ജംഅ് ആക്കല്‍ എങ്ങിനെ എന്ന് നോക്കാം ളുഹരിനെ അസരിലേക്കും മഗ്രിബിനെ ഇഷയിലെക്കും പിന്തിച്ച് നിസ്കരിക്കലനല്ലോ പിന്തിച്ച്  ജംഅ്  ആക്കല്‍ .ഇങ്ങിനെ പിന്തിക്കുമ്പോള്‍ ജംഅ് ആക്കുവാന്‍ പിന്തിക്കുകയാണെന്നു ആദ്യത്തെ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് കരുതണം അഥവാ ളുഹരിനെ അസറിന്റെ കൂടെ പിന്തിച്ച് നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ളുഹറിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് തന്നെ അസരിനോടൊപ്പം പിന്തിച്ച് ജംഅ് ആക്കാന്‍ കരുതണം മഗ്രിബിനെ ഇഷയിലേക്ക് പിന്തിക്കുന്നവനും ഇപ്രകാരം കരുതണം ഇങ്ങിനെ കരുതാതെ പിന്തിക്കാന്‍ പാടില്ലാത്തതും കരുതതിരുന്നാല്‍ ആദ്യ നിസ്കാരം കളാ ആകുന്നതുമാണ് .ഇപ്പോള്‍ ജംഅും ഖസറും എന്താണെന്നു നാം മനസില്ലാക്കിയല്ലോ റബ്ബ് ഖബൂലക്കട്ടെ ആമീന്‍

Friday, October 12, 2012

ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം


ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം

“രാത്രി സമയങ്ങളില്‍ അവര്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ ഓതുകയും സുജൂദ്‌ ചെയ്യുകയും ചെയ്യുമെന്ന് അല്ലാഹു സുബ്ഹാനഹു തആല വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു : ‘അവരാണ് ‘ സ്വാലിഹീങ്ങള്‍.

അബൂഹുറൈറ () പറയുന്നു : നബി () ഇങ്ങനെ പറയുന്നത് ഞാന്കേട്ടു : “ നിങ്ങള്ഖുര്ആന്ഓതുക . ഖിയാമം നാളില്അതിന്റെ ആളുകള്ക്ക് അത് ശുപാര്ശകന്‍ ആയി വരും .(ബുഖാരി , മുസ്‌ലിം)

നബി (സ) അരുളി : “ ഖിയാമം നാളില്‍ ഖുര്‍ആനിനെ കൊണ്ട് വരും . ഖുര്‍ആന്‍ അനുസരിച്ചു ദുനിയാവില്‍ കര്‍മ്മം ചെയ്തിരുന്നവരെയും ഹാജരാക്കും. മുന്പില്‍ അല ബഖറ സൂറത്തും ആലുഇംറാന്‍ സൂറത്തും നിന്ന് കൊണ്ട് അവരുടെ അനുയായികള്‍ക്ക് വേണ്ടി വാദിക്കും”. (മുസ്‌ലിം)

നബി (സ) അരുളി : “ നൈപുണ്യത്തോടെ ഖുര്‍ആന്‍ ഓതുന്നവര്‍ , അമലുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന മലക്കുകളോടൊപ്പം ആയിരിക്കും. നൈപുണ്യമില്ലാതെ ബുദ്ധിമുട്ടി ഓതുന്നവര്‍ക്ക് രണ്ടു പുണ്യമുണ്ട് “. (ബുഖാരി , മുസ്‌ലിം)
(ഒന്ന് അവരുടെ ഉത്സാഹത്തിനും ബുദ്ധിമുട്ടിന്നും രണ്ടു അവരുടെ ഖുര്‍ആന്‍ പാരായണതിന്നും)
നബി (സ) അരുളി : “ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരോട് പറയപ്പെടും : നീ ഓതുക (സ്വര്‍ഗത്തിലെ പദവികളിലേക്ക് ) കയറിപ്പോവുക. നീ ദുനിയാവില്‍ ഓതിയിരുന്നത് പോലെ ആകര്‍ഷകമായി ഓതുക . നിന്‍റെ പദവി നീ ഓതുന്ന ഏറ്റവും ഒടുവിലത്തെ ആയത്തിന്റെ അറ്റത്താകുന്നു”.(അബൂദാവൂദ്, തിര്‍മിദി)

നബി (സ) അരുളി : “ എന്‍റെ സമുദായതിന്നു ലഭിക്കുന്ന പ്രതിഫലങ്ങള്‍ എല്ലാം എന്‍റെ മുന്പില്‍ ഹാജരക്കപ്പെട്ടു . ഒരാള്‍ ഒരു പള്ളിയില്‍ നിന്ന് കരട് എടുത്തുമാറ്റുന്നതിന്റെ പ്രതിഫലം പോലും. എന്‍റെ സമുദായത്തിന്റെ പാപങ്ങളും മുന്പില്‍ ഹാജരക്കപ്പെട്ടു . പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂറത്തോ ആയത്തോ ഒരാള്‍ മനപ്പാഠം ആക്കിയതിനു ശേഷം മറക്കുന്നതിനെക്കാള്‍ വലിയ പാപം ഞാന്‍ വേറെ കണ്ടില്ല . (അബൂദാവൂദ് , തിര്‍മിദി)

നബി (സ) അരുളി : “ഖുര്‍ആന്‍ പഠിച്ച ശേഷം മറന്നവന്‍ കുഷ്ഠരോഗിയായ വിധത്തിലാണ് അല്ലാഹുവുമായി കാണുക “. (അബൂദാവൂദ്, ദാരിമി )

അബൂസഈദു (റ) പറയുന്നു : നബി (സ) എന്നോട് ചോദിച്ചു : ഞാന്‍ നിനക്ക് ഈ പള്ളിയില്‍നിന്നു പുറത്തുപോകുന്നതിന്നു മുന്പ് ഒരു മഹത്തായ ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചു തരട്ടെയോ? അങ്ങിനെ തിരുമേനി എന്‍റെ കൈ പിടിച്ചു . ഞങ്ങള്‍ പള്ളിയില്‍നിന്നു പുറത്ത്‌ കടക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു : റസൂലെ , അങ്ങ് പറഞ്ഞില്ലേ , എനിക്ക് ഏറ്റവും മഹത്തായ ഒരു ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചുതരാമെന്നു? അപ്പോള്‍ നബി (സ) അരുളി : “ ഫാത്തിഹ സൂറത്ത് ആണത് “. (ബുഖാരി)

നബി (സ) സൂറത്തുല്‍ ഇഖ്‌ലാസിനെ പറ്റി അരുളി : “ എന്‍റെ ആത്മാവ് കൈവശമുള്ള അല്ലാഹുവാണെ സത്യം അത് ഖുര്‍ആന്‍റെ മൂന്നില്‍ ഒരു ഭാഗത്തോട് തുല്യമാണ് “. (ബുഖാരി , മുസ്‌ലിം)

ഒരാള്‍ നബി (സ) യോട് പറഞ്ഞു : “ അല്ലാഹുവിന്‍റെ റസൂലെ ,  സൂറത്തുല്‍ ഇഖ്‌ലാസിനെ സ്നേഹിക്കുന്നു” . അപ്പോള്‍ നബി (സ) അരുളി : “ തീര്‍ച്ചയായും അതിനോടുള്ള നിന്‍റെ സ്നേഹം നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും “(ബുഖാരി , തിര്‍മിദി )
അഖബത്തിബ്നു ആമിര്‍ (റ) നോട് നബി (സ) ചോദിച്ചു : “ ഈ രാത്രിയില്‍ എനിക്കിറക്കപ്പെട്ട ചില ആയത്തുകള്‍ പോലെ മറ്റൊന്നും കാണുകയില്ലെന്നു നിനക്കറിയാമോ? സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ആണവ “. (മുസ്‌ലിം)

ഉബയ്യിബ്നു കഅബ് (റ) പറയുന്നു : നബി (സ) അരുളി : “ അബൂമുന്‍ദിരെ, നിനക്കറിയാമോ അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ നിന്ന് നിന്നോടൊപ്പം ഉള്ളതില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് ഏതാണ് “? ഞാന്‍ പറഞ്ഞു : “ ആയത്തുല്‍ കുര്സിയ്യ്‌” അപ്പോള്‍ നബി (സ) എന്‍റെ നെഞ്ചില്‍ തട്ടിക്കൊണ്ട് എന്നെ അഭിനന്ദിച്ചുകൊണ്ട് അരുളി : “   അബൂമുന്‍ദിരെ , ജ്ഞാനം നിന്നെ സന്തുഷ്ടനാക്കട്ടെ “. (മുസ്‌ലിം)

അബൂഹുറൈറ (റ) പറയുന്നു  : റമളാനിലേ സക്കാത്ത്‌മുതല്‍ സൂക്ഷിക്കാന്‍ നബി (സ) എന്നെ ഏല്പിച്ചു .ഒരാള്‍ വന്നു അതില്‍നിന്നും വാരാന്‍ ശ്രമിച്ചപ്പോള്‍ ഞാനയാളെ പിടികൂടി.നിന്നെ ഞാന്‍ റസൂലിന്‍റെ സന്നിധിയില്‍ ഹാജരാക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു : ഞാന്‍ ആവശ്യക്കാരനാണ് എനിക്ക് കുട്ടികളും കുടുംബവും ഉണ്ട് . കഠിനമായ ആവശ്യം മൂലമാണ് ഞാനിതു ചെയ്യുന്നത്.

ഇതുകേട്ടപ്പോള്‍ ഞാന്‍ അയാളെ വിട്ടയച്ചു (രാത്രിയില്‍ ആണീ സംഭവം ). നേരം പുലര്‍ന്ന ഉടനെ ഞാന്‍ നബി (സ) യുടെ തിരുസന്നിധിയില്‍ എത്തി . ഉടനെ നബി (സ) ഇങ്ങോട്ട് ചോദിച്ചു : അബൂഹുറൈറ നീ ഇന്നലെ ബന്ധനസ്ഥനാക്കിയവനെ എന്ത് ചെയ്തു .

ഞാന്‍ പറഞ്ഞു : അല്ലാഹുവിന്‍റെ റസൂലെ , അവന്‍ കുടുംബപരമായ ദയനീയതയും ആവശ്യവും പറഞ്ഞതിനാല്‍ ഞാന്‍ അവനോടു കേരുന്യം കാണിച്ചു വിട്ടയച്ചു.

നബി (സ) അരുളി : “ അറിയുക , അവന്‍ നിന്നോട് പറഞ്ഞത് കളവാണ് , ഇന്നും അവന്‍ വരും .

നബി (സ) ഇത് പറഞ്ഞപ്പോള്‍ എനിക്കുറപ്പായി അയാള്‍ ഇന്നും വരുമെന്ന് . ഞാന്‍ കാത്തിരുന്നു. അവന്‍ വരികയും ചെയ്തു .ഭക്ഷണ സാധനം വാരാന്‍ തുടങ്ങിയപ്പോള്‍ ഞാനയാളെ പിടികൂടി. അയാള്‍ തന്‍റെ ദയനീയാവസ്ഥകള്‍ എന്നോട് പറഞ്ഞു , തലേദിവസത്തെ പോലെ കരുണയ്ക്ക് വേണ്ടി എന്നോട് കേണു . അവനെ ഞാന്‍ വിടുകയും ചെയ്തു. നബി (സ) യോട് രാവിലെ ചെന്ന് പറഞ്ഞപ്പോള്‍ നബി (സ) തലേന്ന് പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം ഉണ്ടായി. മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു  : നീ ഇതാവര്‍ത്തിക്കുകയില്ലെന്ന് പറയുകയും പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയും ചെയ്യുന്നു .

അപ്പോള്‍ അയാള്‍ പറഞ്ഞു : എന്നെ താങ്കള്‍ വിട്ടയക്കുകയാനെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം. അതുകൊണ്ട് അല്ലാഹു താങ്കള്‍ക്ക്‌ പ്രയോജനമുണ്ടാക്കും.
ഞാന്‍ ചോദിച്ചു :ഏതാണവ?

അവന്‍ പറഞ്ഞു : നീ നിന്‍റെ കിടക്കയെ സമീപിക്കുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതുക. അത് താങ്കള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ആയിരിക്കും. നേരം പുലരുന്നത് വരെ ഒരു പിശാചും താങ്കളെ സമീപിക്കുകയില്ല .

ഞാനയാളെ പിന്നെയും വിട്ടയച്ചു. നബി(സ) യെ ഞാന്‍ സമീപിച്ചപ്പോള്‍ നബി (സ) ചോദിച്ചു : അബൂഹുറൈറ , നിന്‍റെ ബന്ധനസ്ഥനെ എന്ത് ചെയ്തു?

ഞാന്‍ പറഞ്ഞു : റസൂലെ അവന്‍ പറഞ്ഞു : ചില വിശുദ്ധ വചനങ്ങള്‍ എനിക്ക് പറഞ്ഞുതരാമെന്നു അല്ലാഹു അതുകൊണ്ട് എനിക്ക് പ്രയോജനമുണ്ടാക്കുമെന്നും . അപ്പോള്‍ ഞാന്‍ അവനെ വിട്ടയച്ചു .

നബി (സ) ചോദിച്ചു : അതെന്താണ് ? “കിടപ്പറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതാന്‍ അവന്‍ പറഞ്ഞതും മറ്റും ഞാന്‍ നബി (സ) യോട് പറഞ്ഞു .

അപ്പോള്‍ നബി (സ) പറഞ്ഞു : “അവന്‍ നുണയന്‍ ആണെങ്കിലും നിന്നോട് സത്യമാണ് പറഞ്ഞത്. അബൂഹുറൈറ , മൂന്നു ദിവസമായി നീ സംഭാഷണം നടത്തിയിരുന്നത് ആരോടാണ് എന്നറിയാമോ?
ഞാന്‍ പറഞ്ഞു : ഇല്ല
അപ്പോള്‍ നബി പറഞ്ഞു : “അത് പിശാചാണ്”.
(ബുഖാരി )

Wednesday, October 10, 2012

പരീക്ഷണം


പരീക്ഷണം


അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും . വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരും ആണ് എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവര്‍ ആകുന്നു . അവര്‍ തന്നെയാണ് നേര്മാര്‍ഗ്ഗം പ്രാപിച്ചവരും .(അല്‍ ബഖറ)


പരിശുദ്ധ ഇസ്ലാമിന്റെ വിജയത്തിനും നിലനില്‍പിന്നും വേണ്ടി അല്ലാഹുവിന്‍റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്ക് യാതൊരുവിധ ബുദ്ടിമുട്ടുകളും കഷ്ടനഷ്ടങ്ങളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു കരുതാന്‍ പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും പാത്രീഭാവിക്കുമെന്നും അതെല്ലാം അല്ലാഹുവില്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളെയും മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത്‌ സൌഭാഗ്യവാന്മാര്‍ ആയിരിക്കുമെന്നും അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവും ഉണ്ടായിരിക്കുമെന്നും ഈ വചനങ്ങള്‍ മൂലം അല്ലാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു .

ആദ്യ കാല മുസ്ലിങ്ങള്‍ ശത്രുക്കളില്‍ നിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന ചരിത്ര യാഥാര്‍ത്ഥ്യം ആര്‍ക്കും അജ്ഞാതമല്ല. ശത്രുക്കളുടെ ശല്യം അസഹനീയമായി സ്വദേശം വിട്ടു അവര്‍ ഓടിപ്പോയി . ക്രമപ്രകാരം ഭക്ഷണാദികള്‍ കഴിക്കുവാനോ തങ്ങളുടെ സ്വത്തുകള്‍ ആയിരുന്ന കന്നുകാലികളെയോ ഫലവൃക്ഷാദികളെയോ സംരക്ഷിക്കുവാനോ കാലദേശപ്പകര്ച്ചകള്‍ കൊണ്ട് ശരീരങ്ങള്‍ക്കുണ്ടാകുന്ന സുഖക്കേടുകള്‍ക്ക് പരിഹാരം തേടുവാനോ കഴിയാതെ പലവിധ ദുരിതങ്ങളും അനുഭവിച്ചിരുന്നു അവര്‍ . കൂടാതെ ഇടക്കിടക്ക്‌ ശത്രുക്കളുമായി സമരം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആയിരുന്നതിനാല്‍ സ്വന്തം സഹോദരങ്ങളില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു . അത്തരം പരീക്ഷണഘട്ടങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും അതിന്‍റെ ഫലമായ സഹനശക്തിയും ആയിരുന്നു . അത് തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും.ആ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ ഉള്‍കാഴ്ച്ചയോടെ യഥായോഗ്യം പിന്‍പറ്റിയാല്‍ നമുക്ക് വിജയവും സൗഭാഗ്യവും ഉണ്ട്, നിശ്ചയം.

വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര ചെറിയതായാലും

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
എന്ന് ചൊല്ലണം . അത് ക്ഷമാശീലരുടെ വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപല്‍സന്ധിയിലും അല്ലാഹുവിലുള്ള വിശ്വാസം മുറുകെപിടിക്കുവാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല തജ്ജന്യമായ സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കാനും സര്‍വവും അല്ലാഹുവില്‍ അര്‍പിക്കുവാനും അവന്‍ സന്നദ്ധനായി എന്നാണതിന് കാരണം. ഒരിക്കല്‍ അല്ലാഹുവിന്‍റെ റസൂല്‍ () പറഞ്ഞു : “ഒരാളുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും : നിങ്ങള്‍ എന്‍റെ അടിമയുടെ മകന്‍റെ ആത്മാവ് പിടിച്ചോ ? മലക്കുകള്‍ : അതെ . അല്ലാഹു : നിങ്ങളവന്‍റെ കരള്‍കഷണതിന്റെ ആത്മാവ് പിടിച്ചോ . മലക്കുകള്‍ : അതെ.
അല്ലാഹു : അപ്പോള്‍ അവനെന്തു പ്രതികരിച്ചു ? മലക്കുകള്‍ : അവന്‍ നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി ... ചൊല്ലുകയും ചെയ്തു . അല്ലാഹു : അവനു നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിനു ബൈത്തുല്‍ഹംദ്എന്ന് പേരിടുകയും ചെയ്യുക . (അഹ്മദ്‌ , തിര്‍മിദി).

ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസം മുറുകെപ്പിടിക്കുകയും ചെയ്യുന്ന സൗഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം ഇവിടെ വ്യക്തമാക്കി പറയുകയാണ്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്‍റെ കരുണാകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും.മാത്രമല്ല അവര്‍ സന്മാര്‍ഗപ്രാപ്തര്‍ ആണെന്നും സര്‍വശക്തന്‍ വ്യക്തമാക്കുകയാണ്.
ഉമര്‍ () പറയുന്നു : ‘ഏതൊരു വിപത്ത് വന്നെത്തുമ്പോഴും ഞാന്‍ അതില്‍ മൂന്നു അനുഗ്രഹങ്ങള്‍ കാണുന്നുണ്ട് . ഒന്ന്: ആ വിപത്ത് എന്‍റെ മതകാര്യത്തില്‍ ആയിരിക്കില്ല . രണ്ടു: അതിന്‍റെ മുന്പ് സംഭവിച്ചതിനെ അപേക്ഷിച്ചു അത് ലഘുവായിരിക്കും. മൂന്നു: അല്ലാഹു അതിന്നു മികച്ച പ്രതിഫലം നല്‍കും‘.

അനസ്‌() റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി () അരുളി : “ അല്ലാഹു (സു) തആല പറഞ്ഞു : “എന്‍റെ അടിമയെ അവനു ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കണ്ണ് നഷ്ടപ്പെടുത്തി കൊണ്ട് ഞാന്‍ പരീക്ഷിക്കുകയും , അവന്‍ അതില്‍ ക്ഷമിക്കുകയും ചെയ്‌താല്‍ ഞാന്‍ അവന്നു സ്വര്‍ഗ്ഗം നല്‍കും " (ബുഖാരി)

അബൂസഈദില്‍ ഖുദ്രി അബൂഹുറൈറ () നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി () അരുളി : “ ഒരു മുസ്ലിമിന്നു എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് മുഷിപ്പോ , കഴിഞ്ഞ കാര്യത്തെക്കുറിച്ച് മനോവേദനയോ എന്തെങ്കിലും പ്രയാസങ്ങളോ കാലില്‍ ഒരു മുള്ള് തറക്കുക പോലും ചെയ്‌താല്‍ അല്ലാഹു അവന്‍റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും “. (ബുഖാരി , മുസ്‌ലിം)

അബൂഹുറൈറ() തൊട്ടു ബുഖാരി ഉദ്ധരിക്കുന്നു , നബി () അരുളി : “ അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന്നു പരീക്ഷണങ്ങള്‍ നല്‍കും

അനസ്‌() നിന്ന് തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്യുന്നു , നബി () അരുളി : “ ഒരു അടിമക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്‍ ചെയ്ത പാപത്തിനുള്ള ശിക്ഷ ദുനിയാവില്‍ വെച്ച് തന്നെ നല്‍കും , തിന്മയാണ് അവനെ കൊണ്ട് ഉദേശിച്ചതെങ്കില്‍ ഖിയാമത്ത്‌ നാളില്‍ ശിക്ഷ നല്‍കാന്‍ അവന്‍റെ പാപത്തെ പിന്തിച്ചു വെക്കും “ . (തിര്‍മിദി)

നബി () അരുളി : “ പരീക്ഷണങ്ങളുടെ വലിപ്പം അനുസരിച്ച് പ്രതിഫലത്തിന്റെ വലിപ്പം കൂട്ടും.അല്ലാഹു ഒരു സമൂഹത്തെ സ്നേഹിച്ചാല്‍ അവര്‍ക്ക് പരീക്ഷണം നല്‍കും . അതില്‍ ക്ഷമിച്ചവര്‍ക്ക് അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കും. കോപിച്ചവന്നു അല്ലാഹുവിന്‍റെ കോപവും ഉണ്ടാകും” (തിര്‍മിദി)

അബൂഹുറൈറ() തൊട്ടു തിര്‍മിദി ഉദ്ധരിക്കുന്നു , അല്ലാഹുവിന്‍റെ റസൂല്‍ () അരുളി ; “ സത്യവിശ്വാസികളായ  സ്ത്രീ പുരുഷന്മാരുടെ ശരീരം സന്താനം സമ്പത്ത് എന്നിവയില്‍ പരീക്ഷണം വന്നു കൊണ്ടേ ഇരിക്കും . ഇതില്‍ ക്ഷമിക്കുന്നവന്നു പാപങ്ങള്‍ പൊറുത്തു കൊടുത്തു അവന്‍ മരിക്കുമ്പോള്‍ അവന്‍റെ മേല്‍ ഒരു പാപവും ഉണ്ടാവുകയില്ല” . (തിര്‍മിദി)



അല്ലാഹുവിന്‍റെ റസൂല്‍ () അരുളി ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ അമ്പിയാക്കളും പിന്നെ ഔലിയാക്കളും പിന്നെ തഖ്‌വയില്‍ അവരോടു അടുത്തവരും ആയിരിക്കും “ .

ചുരുക്കത്തില്‍ പാപം ചെയ്‌താല്‍ അതിന്‍റെ പേരില്‍ പരീക്ഷണം നല്‍കി അല്ലാഹു പൊറുക്കുമ്പോള്‍ , അമ്പിയാക്കള്‍ക്കും പിന്നെ ഔലിയാക്കള്‍ക്കും
പരീക്ഷണങ്ങള്‍ നല്‍കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.

ഒരു മുസ്വീബത്ത് രണ്ടു മുസ്വീബത്ത് ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . ഒന്ന് അവന്‍ നേരിട്ട മുസ്വീബത്ത് രണ്ടു അവന്‍ അക്ഷമന്‍ ആയതിന്റെ പേരില്‍ വലിയ പ്രതിഫലം നഷ്ടപ്പെടുക.

وَلَا يَظْلِمُ رَبُّكَ أَحَدًا

നബിയെ , അങ്ങയുടെ റബ്ബ് ആരോടും അനീതി കാണിക്കുകയില്ല

അബൂഹുറൈറ (റ) പറയുന്നു : "  അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു : " തീര്‍ച്ചയായും അല്ലാഹുവിന്‍റെ  അടിമയെ രോഗം കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും , ആ രോഗം അവന്‍റെ മുഴുവന്‍ പാപങ്ങളെയും  പരിഹരിക്കുന്നത് വരെ ". (ഹാക്കിം)

وَمَآ أَصَـبَكُمْ مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُواْ عَن كَثِيرٍ

നിങ്ങളെ എന്തെങ്കിലും വിപത്ത് ബാധിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തമായിരിക്കും, പലതിനെക്കുറിച്ചും അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നു.(അശൂറാ-30)

Sunday, October 7, 2012

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍ , അബൂഹാദി


ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍
സൂറത്ത് നൂര്‍ (27, 28) വചനങ്ങള്‍

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ പറയുന്നത് :

بسم الله الرحمن الرحيم
{ يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتاً غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُواْ وَتُسَلِّمُواْ عَلَىٰ أَهْلِهَا ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ }
{ فَإِن لَّمْ تَجِدُواْ فِيهَآ أَحَداً فَلاَ تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ وَإِن قِيلَ لَكُمْ ٱرْجِعُواْ فَٱرْجِعُواْ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ }
{സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യുന്നത് വരെ പ്രവേശിക്കരുത്. അത് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ഓര്‍മ്മ വെക്കാനാണ്‍(ഇത് അവതരിപ്പിച്ചു തന്നിട്ടുള്ളത്)}(സൂറത്ത് നൂര്‍ 27){ഇനി (അനുവാദം നല്‍കുവാന്‍) ആരെയും നിങ്ങള്‍ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നത് വരെ നിങ്ങളതില്‍ പ്രവേശിക്കരുത്. മടങ്ങിപ്പോവുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ മടങ്ങുക, അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അള്ളാഹു ഏറ്റവും അറിയുന്നവനാണ്}(സൂറത്ത് നൂര്‍ 28)

വിശദീകരണം :

“നിങ്ങളുടെതല്ലാത്ത വീടുകള്‍” എന്നു പറഞതില്‍ വാടകക്കോ അല്ലാതെയോ മറ്റൊരാള്‍ക്ക് താമസിക്കാന്‍ കൊടുത്ത വീടുകളും പെടുന്നതാണ്. മറ്റൊരാള്‍ താമസിക്കുന്ന വീടുകളില്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് അള്ളാഹു ഇവിടെ നിര്‍ദ്ദേശിക്കുന്നത്. ഒരു വീട്ടില്‍ അന്യന് കാണാന്‍ പാടില്ലാത്ത അപമാന കരമായ പലതുമുണ്ടാകാം. ചിലപ്പോള്‍ അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലായിരിക്കാം. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത സംസാരങ്ങളോ കാണാന്‍ പറ്റാത്ത പ്രവര്‍ത്തിയോ നടക്കുന്നുണ്ടായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല പ്രവേശിക്കുന്നവര്‍ക്കും വിഷമമുണ്ടാക്കും. അത് കൊണ്ട് മുന്‍’കൂട്ടി സമ്മതം ചോദിച്ച് അനുവാദം ലഭിച്ചാലല്ലാതെ ആ വീട്ടില്‍ പ്രവേശിക്കരുത്.പ്രവേശന മര്യാദ വിവരിക്കുന്ന ധാരാളം ഹദീസ് വന്നിട്ടുണ്ട്.. അതില്‍ ചിലത് താഴെ വിവരിക്കാം : (ഇന്‍ഷാന്‍ അല്ലാഹ്)

മുന്നു വട്ടം സമ്മതം ചോദിക്കണം:

ഒരിക്കല്‍ അബൂ മുസല്‍ അശ്’അരി(റ) എന്ന സ്വഹാബി ഉമര്‍(റ)ന്റെ വീട്ടില്‍ ചെന്നു, മൂന്നു പ്രാവശ്യം സമ്മതം ചോദിച്ചിട്ടും കിട്ടിയില്ല. തന്നിമിത്തം അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍(റ) പറഞ്ഞു : അബൂ മുസല്‍ അശ്’അരി(റ) അനുവാദം ചോദിക്കുന്ന ശബ്ദമല്ലെ ഞാന്‍ കേട്ടത്? സമ്മതം കൊടുക്കുക. അപ്പോള്‍ വീട്ടിലുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോഴേക്കും അബൂ മുസല്‍ അശ്’അരി(റ) പോയിക്കഴിഞിരുന്നു.പിന്നീട് അബൂ മുസല്‍ അശ്’അരി(റ) വന്നപ്പോള്‍ നേരത്തെ മടങ്ങിപ്പോവാന്‍ കാരണമെന്തെന്ന് ഉമര്‍(റ) ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു : ഞാന്‍ മൂന്നു വട്ടം അനുവാദം ചോദിച്ചു കിട്ടിയില്ല. നിങ്ങളില്‍ ഒരാള്‍ മുന്നു പ്രാവശ്യം അനുവാദം ചോദിച്ച് കിട്ടിയില്ലെങ്കില്‍ അവന്‍ തിരിച്ചു പോരട്ടെ എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂ മുസല്‍ അശ്’അരി(റ) പറഞ്ഞു

ഒരിക്കല്‍ നബി(സ) സ’അദുബ്നു ഉബാദ(റ) വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് സലാം ചൊല്ലി. സ’അദ്(റ) സലാം മടക്കിയെങ്കിലും നബി(സ) കേള്‍ക്കത്തക്ക വിധം ഉച്ചത്തിലായിരുന്നില്ല. ഇപ്രകാരം മൂന്നു വട്ടം ആവര്‍ത്തിച്ചു നബി(സ) മടങ്ങി. അപ്പോള്‍ സ’അദ്(റ) പിന്നാലെ ചെന്ന് ഇങ്ങനെ പറഞ്ഞു : അള്ളാഹുവിന്റെ ദൂതരെ, സത്യമായും സലാമുകളെല്ലാം എന്റെ കാതില്‍ പതിയുകയും ഞാല്‍ സലാം മടക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ മടക്കാതിരുന്നത് ആ സലാമും ബറക്കത്തും എനിക്ക് അധികം ലഭിക്കേണ്ടതിനായിരുന്നു.അങ്ങനെ നബി(സ)യെ അദ്ദേഹം വീട്ടില്‍ പ്രവേശിപ്പിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. (ഇമാം അഹ്മദ്, അബുദാവൂദ് എന്നിവര്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു)പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന് മുമ്പാണ് സലാം ചോല്ലേണ്ടത് എന്നാണ് അധിക ഉലമാക്കളുടെയും അഭിപ്രായം

സമ്മതം ചോദിക്കുന്നവര്‍ വാതിലിനു നേരെ നില്‍ക്കരുത് :

വാതിലിന്റെ വലഭാഗത്തോ ഇടഭാഗത്തോ നില്‍ക്കണം.നബി(സ) ഏതെങ്കിലും ഒരു വീട്ടിലേക്ക് ചെന്നാല്‍ വാതിലിന്റെ നേര്‍ക്ക് മുഖമിട്ട് നില്‍ക്കുകയില്ല. അതിന്റെ വലത് ഭാഗമോ ഇടത് ഭാഗമോ നിന്നു കൊണ്ട് സലാം പറയും. ഇത് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.അതു പോലെത്തന്നെ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ് എന്ന് പറയരുത്. ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന വിധം മറുപടി നല്‍കണം. ജാബിര്‍(റ) പറയുന്നു : എന്റെ പിതാവിനുണ്ടായിരുന്ന ഒരു കടത്തെ പറ്റി പറയേണ്ടതിനായി ഞാന്‍ നബി(സ) യുടെ അടുത്ത് പോയി. അങ്ങനെ ഞാന്‍ വാതില്‍ക്കല്‍ മുട്ടി, അപ്പോള്‍ “ആരാണത്?” എന്ന് നബി(സ) ചോദിച്ചു. ഇത് ഞാനാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) “ഞാന്‍ ഞാന്‍ തന്നെ” എന്ന് അല്പം വെറുപ്പോടെ പ്രതികരിച്ചു.