Thursday, December 29, 2011

ബിദ്അത്ത് ഇസ്ലാമികം അനിസ്ലാമികം ,നേര്‍ക്കുനേര്‍ , മൌലാന നജീബ് മൌലവി , video

MOULANA NAJEEB MOULAVI
nerkkuner 
നേര്‍ക്കുനേര്‍
SUB : bid'ath islamikam anislamikam

മൌലാന നജീബ് മൌലവി 

വിഷയം : ബിദ്അത്ത് ഇസ്ലാമികം അനിസ്ലാമികം



തൌഹീദ് നേര്‍ക്കുനേര്‍ , മൗലാന നജീബ് മൗലവി , video

MOULANA NAJEEB MOULAVI
nerkkuner 
നേര്‍ക്കുനേര്‍
SUB : TAUHEED

മൌലാന നജീബ് മൌലവി 

വിഷയം : തൌഹീദ്


മദ്ഹബുകള്‍ക്ക് പകരം ഖുര്‍ആനും സുന്നത്തും? , മൗലാന നജീബ് മൗലവി(nerkkuner video )

Moulana Najeeb Moulavi 
sub : madhabukalkku pakaram quranum sunnathum?

Nerkkuner


Wednesday, December 21, 2011

പല്ലി വധം ഖുര്‍ആനിനെതിരല്ലേ?

ബുല്‍ബുല്‍ മാസികയില്‍ മൌലാന നജീബ് മൌലവി കൈകാര്യം ചെയ്യുന്ന നിവാരണം എന്ന കോളത്തിലേക്ക്   വന്ന ചോദ്യത്തിന്റെ മറുപടി.


സാവതടാകം വറ്റിയതു കെട്ടുകഥയോ?

ബുല്‍ബുല്‍ മാസികയില്‍ മൌലാന നജീബ് മൌലവി കൈകാര്യം ചെയ്യുന്ന നിവാരണം എന്ന കോളത്തിലേക്ക്   വന്ന ചോദ്യത്തിന്റെ മറുപടി.



Tuesday, December 20, 2011

നബിയുടെ മാതാപിതാക്കള്‍

ബുല്‍ബുല്‍ മാസികയില്‍ മൌലാന നജീബ് മൌലവി കൈകാര്യം ചെയ്യുന്ന നിവാരണം എന്ന കോളത്തിലേക്ക്   വന്ന ചോദ്യത്തിന്റെ മറുപടി.








Monday, December 19, 2011

Allahuvinnu mugham ? അല്ലാഹുവിന്നു മുഖം?

ബുല്‍ബുല്‍ മാസികയില്‍ മൌലാന നജീബ് മൌലവി കൈകാര്യം ചെയ്യുന്ന നിവാരണം എന്ന കോളത്തിലേക്ക്   വന്ന ചോദ്യത്തിന്റെ മറുപടി.







Sunday, December 11, 2011

മരണത്തെ പ്രതീക്ഷിക്കല്‍

മരണത്തെ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരിക്കല്‍ സത്യവിശ്വാസികളുടെ കര്‍ത്തവ്യമാണ്. അതായത് ഏതു നിമിഷത്തിലും മരണം നമ്മെ പിടികൂടാന്‍ സാധ്യതയുള്ളതുകൊണ്ട് എപ്പോഴും മരണത്തെ പ്രതീക്ഷിക്കുകയും ഇഹലോക ജീവിതത്തിലെ ബാധ്യതകള്‍ നിറവേറ്റുകയും , പരലോകവിജയതിന്നുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്യല്‍ സത്യവിശ്വാസിയുടെ ലക്ഷണമാണ്, പ്രതേകിച്ചു രോഗികള്‍ ആര്‍ക്കെങ്കിലും വല്ല ഇടപാടുകളും കൊടുത്തു വീട്ടെണ്ടത് ഉണ്ടെങ്കില്‍ അതൊക്കെ കൊടുത്തു തീര്‍ക്കുകയും , അതിനു കഴിയാത്ത പക്ഷം കൊടുക്കാനുള്ളവരോട് പൊരുത്തപ്പെടീക്കുകയും വേണം .

അതുപോലെതന്നെ ഐഹികജീവിതത്തില്‍ തന്‍റെ സമ്പര്‍ക്കം മൂലം വാക്കുകളിലോ , പ്രവര്‍ത്തികളിലോ വല്ലവരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ പൊരുത്തപ്പെടുവിക്കുകയും , കഴിയാത്തവര്‍ ആണെങ്കില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അപ്രകാരം തന്നെ തന്നില്‍നിന്നു സംഭവിച്ചു പോയ തെറ്റുകള്‍ക്ക് അല്ലാഹുവിനോട് മാപ്പിരക്കുകയും ഒഴിഞ്ഞു പോയ നിസ്കാരം  , നോമ്പ്,  സക്കാത്ത്‌, ഹജ്ജ്‌  എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്‌ അവകള്‍ പരിഹരിക്കുകയും ചെയ്യാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

Tuesday, December 6, 2011

മരണചിന്ത

മരണത്തെ കുറിച്ച് ഓര്‍ക്കല്‍ എല്ലാവര്‍ക്കും സുന്നത്ത് ആകുന്നു . മരണത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാള്‍ക്കും സാദ്ധ്യമല്ല.ഏതവസരത്തിലും മരണം ആരെയും പിടികൂടാം. എപ്പോഴാണ് മരണം സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയാന്‍ കഴിയുകയില്ല.

വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു " എല്ലാ ഓരോ ശരീരവും മരണത്തെ രുചിച്ചു നോക്കുന്നതാണ് , തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിട്ടുള്ളതിന്റെ പ്രതിഫലങ്ങള്‍ ഖിയാമത്ത്‌ നാളില്‍ നിങ്ങള്ക്ക് പരിപൂര്‍ണ്ണമായി നല്കപ്പെടുന്നതാണ്".

മരണചിന്തയെ കുറിച്ച് നബി (സ) അരുളിയത് നോക്കുക . " ഇഹലോകത്തെ സര്‍വസുഖങ്ങളെയും മുറിച്ചു കളയുന്ന മരണത്തെ ഓര്‍മ്മിക്കുന്നതിനെ നിങ്ങള്‍ അധികരിപ്പിക്കുവിന്‍ " മറ്റൊരു നബിവചനം നോക്കുക . "രക്തസാക്ഷികളോട് ഒപ്പം ആരെയെങ്കിലും ഒരുമിച്ചു കൂട്ടുമോ? എന്ന് ആയിശ(റ) ചോദിച്ചപ്പോള്‍ അവിടെന്ന് ഇങ്ങനെ മറുപടി നല്‍കി  "എല്ലാ പകലിലും രാവിലും ഇരുപതു പ്രാവിശ്യം മരണത്തെ ഓര്‍ത്തവരെ രക്തസാക്ഷികളോടൊപ്പം ഒരുമിച്ചു കൂട്ടുന്നതാണ്".

സദാ മരണചിന്തയില്‍ ജീവിച്ച ചിലര്‍

"അബൂബകറില്ഖത്യ്യി" എന്നാ മഹാന്‍ തന്നിഷ്ടപ്രകാരം നടക്കുന്നതില്‍ സ്വയം തടിയെ ശിക്ഷിക്കുന്നവരായിരുന്നു. അതുപോലെ ഉമറിബ്നു അബ്ദുല്‍അസീസ് എന്നവര്‍ എല്ലാ രാത്രിയിലും പണ്ഡിതന്മാരെ വിളിച്ചുവരുത്തി മരണത്തെയും അന്ത്യനാളിനെയും  കുറിച്ച് സംസാരിക്കുകയും അവസാനം സദസ്സിലുള്ളവരെല്ലാം അലമുറയിട്ടു കരഞ്ഞു നിലംപതിക്കുകയും ചെയ്യുമായിരുന്നു.ഈ സന്ദര്‍ഭങ്ങളില്‍ ആ സദസ്സ് ഒരു മയ്യിത്തിനെയെങ്കിലും കാണലും ഉണ്ടായിരുന്നു.
ഇതുപ്രകാരം ധാരാളം മഹാന്മരെകുറിച്ച് പല സംഭവങ്ങളും വിവരിച്ചു കാണാം. എന്നാല്‍ ഒരിക്കല്‍പോലും മരണചിന്തയില്ലാതെ ഇക്കാലത്തുള്ളവരെ പറ്റി അതായത് നമ്മെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഐഹികമായ സുഖസൗകര്യങ്ങളില്‍ മാറി മറന്നു അന്ത്യയാത്രക്കുള്ള യാതൊരു സജ്ജീകരണവും ചെയ്യാതെ ജീവിക്കുന്ന നമ്മുടെ പരലോക വിജയം എത്ര വിദൂരെയാണ്.‍!!!