Sunday, December 11, 2011

മരണത്തെ പ്രതീക്ഷിക്കല്‍

മരണത്തെ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരിക്കല്‍ സത്യവിശ്വാസികളുടെ കര്‍ത്തവ്യമാണ്. അതായത് ഏതു നിമിഷത്തിലും മരണം നമ്മെ പിടികൂടാന്‍ സാധ്യതയുള്ളതുകൊണ്ട് എപ്പോഴും മരണത്തെ പ്രതീക്ഷിക്കുകയും ഇഹലോക ജീവിതത്തിലെ ബാധ്യതകള്‍ നിറവേറ്റുകയും , പരലോകവിജയതിന്നുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്യല്‍ സത്യവിശ്വാസിയുടെ ലക്ഷണമാണ്, പ്രതേകിച്ചു രോഗികള്‍ ആര്‍ക്കെങ്കിലും വല്ല ഇടപാടുകളും കൊടുത്തു വീട്ടെണ്ടത് ഉണ്ടെങ്കില്‍ അതൊക്കെ കൊടുത്തു തീര്‍ക്കുകയും , അതിനു കഴിയാത്ത പക്ഷം കൊടുക്കാനുള്ളവരോട് പൊരുത്തപ്പെടീക്കുകയും വേണം .

അതുപോലെതന്നെ ഐഹികജീവിതത്തില്‍ തന്‍റെ സമ്പര്‍ക്കം മൂലം വാക്കുകളിലോ , പ്രവര്‍ത്തികളിലോ വല്ലവരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ പൊരുത്തപ്പെടുവിക്കുകയും , കഴിയാത്തവര്‍ ആണെങ്കില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അപ്രകാരം തന്നെ തന്നില്‍നിന്നു സംഭവിച്ചു പോയ തെറ്റുകള്‍ക്ക് അല്ലാഹുവിനോട് മാപ്പിരക്കുകയും ഒഴിഞ്ഞു പോയ നിസ്കാരം  , നോമ്പ്,  സക്കാത്ത്‌, ഹജ്ജ്‌  എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്‌ അവകള്‍ പരിഹരിക്കുകയും ചെയ്യാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

No comments:

Post a Comment