Wednesday, June 27, 2012

ടെന്‍ഷന്‍ ടെന്‍ഷന്‍....by aboo zahid


ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഒരിക്കല്‍ വളരെ ദുഖിതനായി ഇരിക്കുന്ന ഒരാളുടെ അടുത്ത് കൂടെ നടന്നു പോകാനിടയായി.മഹാന്‍ അവിടെ ദുഖിചിരിക്കുന്ന ആളുടെ അടുത്ത് ചെന്ന് പറഞ്ഞു :
മൂന്നു കാര്യങ്ങള്‍ഞാന്‍ നിന്നോട് ചോദിക്കും അതിനു നീ മറുപടി പറയണം.അയാള്‍ സമ്മതിച്ചപ്പോള്‍ ഇബ്രാഹീമുബ്നു അദ് ഹം തങ്ങള്‍ ചോദിച്ചു:
1 ) അല്ലാഹുവിന്റെ തീരുമാനത്തിനെതിരായി എന്തെങ്കിലും കാര്യം ഈ പ്രപഞ്ചത്തില്‍ നടക്കുമോ?
-അയാള്‍ പറഞ്ഞു " ഇല്ല"
2 ) അള്ളാഹു ഓരോ ദിവസത്തേക്കും നിനക്ക് നിശ്ചയിച്ച ഭക്ഷണത്തില്‍ നിന്നും വല്ലതും നിനക്ക് കുറയുമോ?
-അയാള്‍ പറഞ്ഞു " ഇല്ല "
3 ) അള്ളാഹു നിനക്ക് നിശ്ചയിച്ച ആയുസ്സില്‍ നിന്നും ഒരു നിമിഷമെങ്കിലും നേരത്തെ നീ മരിക്കുമോ?
-അയാള്‍ വീണ്ടും പറഞ്ഞു "ഇല്ല "
അപ്പോള്‍ ഇബ്രാഹിം ഇബ്നു അദ്ഹം തങ്ങള്‍ അയാളോട് ചോദിച്ചു : " പിന്നെ എന്തിനാണ് നിങ്ങള്‍ ദുഖിക്കുന്നത്? "
------------------------------------------------------------------------------------------------------------------------------------------------------------
എന്തിനും ഏതിനും ടെന്‍ഷന്‍ ആണ് നമുക്കിപ്പോള്‍..സത്യാ വിശ്വാസം മനസ്സില്‍ ഉറച്ചവര്‍ക്ക് എന്ത് ടെന്‍ഷന്‍...ഈമാന്‍ കാര്യങ്ങളിലെ ആറാമതെതായി നമ്മളും പഠിച്ചതല്ലേ.'എല്ലാ നന്മകളും തിന്മകളും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന്...

ചിന്തിക്കാന്‍ 10 കാര്യങ്ങള്‍ , by aboo zahid


ഒരിക്കല്‍ മഹാനരായ ഇബ്രാഹീം ഇബ്നു അദ് ഹം(റ) ബസറ പട്ടണത്തിലൂടെ കടന്നു പോകുകയായിരുന്നു .ജനങ്ങള്‍ മഹാനരുടെ ചുറ്റും തടിച്ചു കൂടിയിട്റ്റ് ചോദിച്ചു

'' അല്ലയോ അബു ഇസ് ഹാക് എന്നവരെ , അള്ളാഹു അവന്റെ ഖുര്‍ - ആനില്‍ പറയുന്നു .നിങ്ങള്‍ എന്നോട് ചോദിക്ക് ഞാന്‍ നിങ്ങള്‍ ഉത്തരം നല്‍കാം എന്ന് .പക്ഷെ കാലമെത്രയോ ആയി ഞങ്ങള്‍ ചോദിക്കുന്നു പക്ഷെ അവന്‍ ഞങ്ങളുടെ പ്രാര്തനകള്‍ക്ക് ഉത്തരം നല്‍കുന്നില്ല.''
ഇത് കേട്ട മഹാനവര്കള്‍ മറുപടി നല്‍കി. '' അല്ലയോ ജനങ്ങളെ നിങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതിന്റെ കാരണം നിങ്ങളുടെ ഹൃദയം 10 കാര്യങ്ങളാല്‍ മരിച്ചിരിക്കുന്നു.

1 ) നിങ്ങള്‍ക്ക് അല്ലാഹുവിനെ അറിയാം - പക്ഷെ അല്ലാഹുവിന്റെ അവകാശങ്ങള്‍ നിങ്ങള്‍ അവനു നല്‍കുന്നില്ല
2 ) നിങ്ങള്‍ അല്ലാഹുവിന്റെ ഖുര്‍ - ആന്‍ വായിക്കുന്നു - പക്ഷെ അതിനനുസരിച് പ്രവര്‍ത്തിക്കുന്നില്ല
3 ) നിങ്ങള്‍ നബി തങ്ങളെ (സ്വ) സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ നബി തങ്ങളുടെ (സ്വ) സുന്നത് വിട്ടൊഴിയുന്നു
4 ) നിങ്ങള്‍ ശയ്താന്റെ ശത്രു ആണെന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ അവന്റെ വഴിയെ പിന്‍ പറ്റുന്നു
5 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ സ്വര്‍ഗത്തെ ഇഷ്ടപ്പെടുന്നു എന്ന് - പക്ഷെ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല
6 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ നരകാഗ്നി ഭയപ്പെടുന്നു എന്ന് - പക്ഷെ നിങ്ങള്‍ എപ്പോഴും പാപങ്ങളിലൂടെ അതിലേക്ക് അടുത്ത് നില്‍ക്കുന്നു
7 ) നിങ്ങള്‍ പറയുന്നു മരണം സത്യമാണെന്ന് - പക്ഷെ നിങ്ങള്‍ അതിനു വേണ്ടി ഒരുങ്ങുന്നില്ല
8 ) നിങ്ങള്‍ മറ്റുള്ളവരുടെ പാപങ്ങളെ പറ്റി സംസാരിക്കുന്നു - പക്ഷെ നിങ്ങളുടെ പാപങ്ങളെ ശ്രദ്ധിക്കുന്നില്ല
9 ) നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ആസ്വദിക്കുന്നു - പക്ഷെ അതിനു അവനോട നന്ദി ചെയ്യുന്നില്ല
10 ) നിങ്ങള്‍ നിങ്ങളില്‍ നിന്ന് മരിച്ചവരെ മറവു ചെയ്തു പോരുന്നു - അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല._________________________________________________________________________________________
നോക്കൂ...എത്ര സത്യം.നാമോരോരുത്തരും ഇതില്‍ നിന്നും വ്യത്യാസപ്പെട്ടവര്‍ അല്ല.എല്ലാ ഓരോ മനസ്സ് മരിക്കുന്ന 10 കാര്യങ്ങളും നമ്മളില്‍ കാണാം...മരണം ആരെയും കാത്രിക്കുന്നില്ല.മഹാനായ അലി (റ) പറഞ്ഞ പോലെ ''ദുനിയാവില്‍ വിചാരനയില്ല കര്‍മം മാത്രം.ആഖിരത്തില്‍ കര്മാമില്ല വിചാരണ മാത്രം''.ആ ലോകത്തേക്ക് മടങ്ങി പോകേണ്ട നമ്മള്‍ സ്വയം വിചാരണ ചെയ്യുന്നില്ല എങ്കില്‍ വിരല്‍ കടിക്കേണ്ട അവസ്ഥ വരും എന്നതില്‍ തര്‍ക്കമില്ല.നന്മയില്‍ ജീവിച് നന്മയിലായി മരിക്കാന്‍ അല്ലാഹു തുനക്കട്ടെ.......

അയല്‍വാസി യോട് അന്നിങ്ങനെ ..ഇന്നോ...!!!.by aboo zahid


മഹാനരായ ഇമാം അബു ഹനീഫ (റ) വിനു കള്ള് കുടിയനായ ഒരു അയല്‍വാസി ഉണ്ടായിരുന്നു .രാത്രി മുഴുക്കെ അയാള്‍ മദ്യപിക്കുകയും പ്രേമ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നത് കാരണം മഹാനവര്കള്‍ക്ക് ഒരുപാട് ബുധിമുട്റ്റ് ഉണ്ടായിരുന്നു.ഒരു ദിവസം മദ്യപാനിയായ അയല്‍വാസിയുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നു -മഹാനവര്കള്‍ ആ വീട്ടിലേക്ക് ചെന്ന് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചു.ഇന്ന ഇന്ന കാരണങ്ങളാല്‍ അയാളെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നു എന്ന് മറുപടി കിട്ടി.മഹാന്‍ നേരെ ജയില്‍ ഉള്ളിടതെക്ക് ചെന്ന് തന്റെ അയല്‍വാസിയെ അന്വേഷിച്ചു.അബു ഹനീഫ ഇമാം (റ) വിനെ ബഹുമാനിക്കുന്ന അധികാരികള്‍ അതിനാല്‍ ആ മദ്യപാനിയെ വെറുതെ വിടുകയും ചെയ്തു - അയാള്‍ നേരെ ഇമാം അവര്‍കളുടെ അടുത്ത് വന്നു എത്ര മാത്രം ബുദ്ധി മുട്ടുകള്‍ എന്നെ കൊണ്ട് ഉണ്ടായിട്ടും എന്ത് കൊണ്ടാണ് താങ്കള്‍ എന്നെ രക്ഷിച്ചത് എന്ന് ചോദിച്ചപ്പോള്‍ ' എന്റെ അയല്‍വാസി എന്നാ നിലക്ക് നിനക്കുള്ള അവകാശങ്ങളെ വക വെച്ച് തരാതിരിക്കാന്‍ എനിക്ക് സാധ്യമല്ല ' എന്നായിരുന്നു മറുപടി.ഇത് കേട്ട അയല്‍വാസിയുടെ മനസ്സിലേക്ക് ഹിടായതിന്റെ വെളിച്ചം കടന്നു വന്നിരുന്നു...അദ്ദേഹം മുസ്ലിമായി അല്ലാഹുവിന്റെ സത്യാ വഴിയിലേക്ക് ചേര്‍ന്നു...
ഇന്ന് നാം എവിടെ എത്തിയിരിക്കുന്നു -എന്താണ് നമ്മുടെ അയാള്‍ പക്കാ ബന്ധങ്ങളുടെ അവസ്ഥ....?അല്ലാഹുവിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുംബ് സ്വയം നമുക്ക് വിചാരണ ചെയ്യേണ്ടതില്ലേ...
എത്ര സുന്ദരം ഇസ്ലാമിന്റെ വിധി വിലക്കുകള്‍...,,അയല്‍വാസിയായ മുസ്ലിമോ അമുസ്ലിമോ ആയ മനുഷ്യന്റെ അവകാശങ്ങളെ പോലും അതി മനോഹരമായി വരച്ചു കാട്ടിയ സത്യ വഴി..അതില്‍ ലയിച്ചു ചേര്‍ന്നു വെളിച്ചമേകിയ മഹാന്മാരായ ഉലമാക്കള്‍...,,,ആ വെളിച്ചത്തെ പിന്‍ തുടര്‍ന്ന് മരണം വരെ ജീവിക്കാന്‍ അള്ളാഹു തുനക്കട്ടെ...ആമീന്‍

3 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെങ്കില്‍..by aboo zahid


അബ്ബാസിയാ ഭരണ കാലത്ത് തലസ്ഥാനമായ ബാഗ്ധാദില്‍ വലിയ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു .ഒരിക്കല്‍ അദ്ധേഹത്തിന്റെ അടുക്കല്‍ ഒരാള്‍ വന്നു കൊണ്ട് പറഞ്ഞു .''നിങ്ങള്‍ക്കറിയുമോ ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ സുഹൃത്തിനെ കുറിച് അരിഞ്ഞത് എന്തെന്ന് ..?"പണ്ഡിതന്‍ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു '' ഒരു നിമിഷം നില്‍ക്കൂ , എന്തെങ്കിലും കാര്യം എന്നോട് നിങ്ങള്‍ പറയും മുംബ് മൂന്ന്‍ ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളോട ചോദിക്കും - എന്റെ സുഹൃത്തിനെ കുറിച് ഒരു കാര്യം നിങ്ങള്‍ പറയും മുംബ് നിങ്ങള്‍ക്ക് പറയാന്‍ ഉള്ളതിനെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണല്ലോ.അതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക -
1 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം പൂര്‍ണ്ണമായും സത്യമാണെന്ന് നിങ്ങള്‍ അറിയുമോ ?
'' ഇല്ല ,ഞാന്‍ കേട്ട അറിവ് മാത്രമേ ഉള്ളൂ..''
അപ്പോള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ല -
2 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് പറയാന്‍ പോകുന്ന കാര്യം എന്തെങ്കിലും നല്ല കാര്യമാണോ ?
'' അല്ല , അതിന്റെ വിപരീതമാണ് ''
അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് പറയാനുള്ള കാര്യം സത്യമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത അയാളെ പറ്റി മോശമായ ഒരു കാര്യമാണ് -
3 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ പറ്റി പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?
" ഇല്ല - നിങ്ങള്‍ക്ക് ഉപകാരമൊന്നും ഉണ്ടാകില്ല "
അപ്പോള്‍ നിങ്ങള്‍ എന്നോട് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുള്ളതോ , നല്ലതോ ഉപകാര പ്രദമോ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാം എന്നിരിക്കെ അത് എന്നോട് പറയുന്നതില്‍ എന്ത് കാര്യം-കേള്‍ക്കുന്നതില്‍ എനിക്കെന്ത് കാര്യം ?
---------------------------------------------------------------------------------------------------------------------------------------------------
ശുദ്ധമായ മനസ്സ് അല്ലാഹു നമുക്കേവര്‍ക്കും തരട്ടെ...

ഒരു കൊച്ചു ചരിത്രം..., by aboo zahid


ബഹുമാനപ്പെട്ട അബു ഇസ്ഹാക് അവര്കളെ - എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല - ഈ കാര്യത്തില്‍ എനിക്ക് സഹായകം ആകുന്ന കാര്യങ്ങള്‍ അവിടുന്ന് പറഞ്ഞു തരണേ ' -മഹാനരായ ഇബ്രാഹീം ഇബ്നു അദഹം(റ) വിനോട് ഒരു മനുഷ്യന്‍ വന്നു പറഞ്ഞു. '' 5 കണ്ടിഷന്‍ അന്ഗീകരിച് ജീവിക്കാമെങ്കില്‍ മനസ്സിന്റെ അനുസരണ ക്കേഡ് നിനക്ക് ബാധിക്കുകയില്ല എന്നദ്ദേഹം മറുപടി പറഞ്ഞ ശേഷം പറഞ്ഞു.

1 ) എപ്പോഴെങ്കിലും നിനക്ക് അല്ലാഹുവിനെ ധിക്കരിക്കണം എന്ന് തോന്നുമ്പോള്‍ അവന്‍ തരുന്ന ഭക്ഷണം ഒന്നും തന്നെ നീ കഴിക്കരുത്.
( ഇത് കേട്ട അയാള്‍ പറഞ്ഞു - അങ്ങനെയെങ്കില്‍ ഞാനെങ്ങനെ വല്ലതും കഴിക്കും - ഭൂമിയില്‍ ഉള്ളതെല്ലാം അവന്റെതാണ് ? -'' അപ്പോള്‍ പറയൂ അവന്‍ തരുന്ന ഭക്ഷണവും കഴിച്ച അവനെ ധിക്കരിക്കുന്നത് ശരിയാണോ '' എന്നായിരുന്നു മഹാന്റെ മറുപടി. )

2 ) അല്ലാഹുവിനെ അനുസരിക്കതിരിക്കണം നിനക്ക് എങ്കില്‍ അവന്റെ ലോകത്ത് നിന്നും വേറെ സ്ഥലത്തേക്ക് മാറി അവിടെ വെച് ചെയ്യുക.
( അയാള്‍ പറഞ്ഞു : '' അത് കൂടുതല്‍ ബുദ്ധിമുട്ടാണ് . അല്ലാഹുവിന്റെതല്ലാത്ത ഒരു സ്ഥലവും ഇല്ലല്ലോ -അപ്പോള്‍.. ഞാനെവിടെ ജീവിക്കും ?- അവന്‍ തരുന്ന ഭക്ഷണവും കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ? )

3 ) അല്ലാഹുവിന്റെ ഭക്ഷണം കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കതിരിക്കണം എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ അവന്‍ നിന്നെ കാണാത്ത ഒരു സ്ഥലം കണ്ടെത്തി അവിടെ വെച് ചെയ്യക .
( എന്താണ് ഇബ്രാഹീം (റ) താങ്കള്‍ പറയുന്നത് ? ഏറ്റവും രഹസ്യമായ സ്ഥലത്ത് വെച്ച് ചെയ്യുന്നത് പോലും അവന്‍ കാണുമല്ലോ - '' അപ്പോള്‍ അവന്റെ ഭക്ഷണം കഴിച് ,അവന്റെ ഭൂമിയില്‍ ജീവിക്കുകയും അവനറിയാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നറിയുകയും ചെയ്തിട്റ്റ് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ ?'' )

4 ) മലക്കുല്‍ മൌത്ത് നിന്റെ ആത്മാവിനെ പിടിക്കാന്‍ വരുമ്പോള്‍ മലക്കിനോട് '' എനിക്കൊരു കുറഞ്ഞ സമയം നീട്ടി തരൂ-ഞാന്‍ പശ്ചാത്തപിച് അല്ലാഹുവിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത് നന്നാവാം '' എന്ന് പറയുക.
( അയാള്‍ പറഞ്ഞു : പക്ഷെ മലക്ക് എന്നെ ശ്രദ്ധിക്കുകയില്ലല്ലോ ഇബ്രാഹീം എന്നവരെ , - അപ്പോള്‍ പിന്നെ മരണത്തിന്റെ സമയത്തില്‍ നിന്നും പശ്ചാത്താപം ചെയ്യാതിരിക്കുകയും അത് വന്നാല്‍ പിന്നെ നീട്ടി കിട്ടുകയില്ല എന്നറിയുകയും ചെയ്യുമ്പോള്‍ രക്ഷപ്പെടാന്‍ എന്ത് വഴിയാണ് ഉള്ളത് ?)

5 ) നരകത്തിലേക്ക് നിന്നെ കൊണ്ട് പോകാന്‍ നരകത്തിന്റെ മലക്കുകള്‍ വന്നാല്‍ നീ അവരുടെ ഒപ്പം പോകാതിരിക്കുക
( അയാള്‍ പറഞ്ഞു : ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ എന്നെ കൊണ്ട് പോകുക തന്നെ ചെയ്യുമല്ലോ.പിന്നെ..!)
എങ്കില്‍ മനുഷ്യാ രക്ഷപ്പെടാന്‍ വഴിയെന്താണ് ബാക്കിയുള്ളത് എന്നായിരുന്നു മഹാന്റെ തിരിച്ചുള്ള ചോദ്യം...
'' മതി -മതി മഹാനരെ ..ഞാന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കോളാം-------------------------------------------------------------------------------------------------------------------------------------------
ചിന്തയിലും പ്രവര്‍ത്തിയിലും മരണത്തെ ഓര്‍ക്കെണ്ടിയിരിക്കുന്നു....രക്ഷിതാവിലെക്ക് മടങ്ങേണ്ട സമയം വളരെ അടുത്താണ്....അല്ലാഹു തുണക്കട്ടെ...

ദുനിയാവ് കയറിയ വീട്..., by aboo zahid


ഉമര്‍ബനുല്‍ ഖത്താബിന്റ (റ) ഭരണകാലത്ത് സിറിയന്‍ തലസ്ഥാനമായ ഹിമ്മാസ്സിലെ ഗവര്‍ണറായിരുന്നു സഈദ്ബ്നു ആമിര്‍. ഒരിക്കല്‍ ഉമര്‍(റ) ആ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ജനങ്ങളുടെ പട്ടിണിയും ദാരിദ്യ്രവും ഇല്ലാതാക്കാന്‍ ഒരു പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. പദ്ധതി വിജയത്തിനായി ആ പ്രദേശത്തെ എല്ലാ സാധു ദരിദ്രജനങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം അവിടുത്തുകാരോട് ആവശ്യപ്പെട്ടു. പട്ടിക തയ്യാറാക്കി നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് സഈദ്ബ്നു ആമിര്‍ തന്നെ.
ഉമര്‍ ചോദിച്ചു, 'ഈ സഈദ്ബ്നു ആമിര്‍ ആരാണ്?'
'നമ്മുടെ ഗവര്‍ണര്‍ തന്നെ.' മറുപടി കേട്ടപ്പോള്‍ വീണ്ടും ഉമര്‍ ചോദിച്ചു, 'അദ്ദേഹത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വേതനം ലഭിക്കുന്നില്ലേ?'
ജനങ്ങള്‍ പറഞ്ഞു. 'ഉണ്ട്, പക്ഷേ അതെല്ലാം സാധുജനങ്ങള്‍ക്ക് വീതിച്ചുകൊടുക്കുകയാണ് പതിവ്.' ഇതുകേട്ട ഉമര്‍ കരഞ്ഞുപോയി. പിന്നീട് ആയിരം ദീനാറിന്റ ഒരു കിഴിയും ഒരു കത്തും അദ്ദേഹം സഈദ്ബ്നു ആമിറിനു കൊടുത്തയച്ചു. ദൂതനോട് ഉമര്‍ ഇപ്രകാരം പറയുകയും ചെയ്തു. 'സഈദ്ബ്നു ആമിറിന് എന്റെ സലാം പറയുക. ഈ സംഖ്യ അദ്ദേഹത്തിന് സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് പറയുക.' ദൂതന്‍ സഈദിന്റെ സന്നിധിയില്‍ ചെന്നു. കിഴി സമര്‍പ്പിച്ച ശേഷം ഉമറിന്റെ സന്ദേശം കേള്‍പ്പിച്ചു. സഈദ് കിഴി കെട്ടഴിച്ച് നോക്കിയപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനാണയങ്ങള്‍. അദ്ദേഹം ഒരു ഞെട്ടലോടെ പറഞ്ഞു. 'ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍' ഇത് കേട്ട് ഭാര്യ പരിഭ്രാന്തിയോടെ ഓടിവന്ന് ചോദിച്ചു, 'അമീറുല്‍ മുഅ്മിനീന്‍ ഉമറിന് എന്തെങ്കിലും പറ്റിയോ?' 'അതിലും വമ്പിച്ച വിപത്ത്.' സഈദ് മറുപടി പറഞ്ഞു. 'വല്ല ദൈവികടയാളങ്ങളും അല്ലെങ്കില്‍ വല്ല അത്യാഹിതങ്ങളും' -ഭാര്യ വീണ്ടും ചോദിച്ചു. 'അതാണെങ്കിലും ക്ഷമിക്കാമായിരുന്നു. ഇത് അതിനേക്കാള്‍ വമ്പിച്ച സംഭവമാണ്. ഇതാ നോക്കൂ, ഇവിടെ ദുനിയാവ് വന്നിരിക്കുന്നു. എന്റെ വീട്ടില്‍ ഫിത്ന പ്രവേശിച്ചു.'
സഈദിന്റെ പരിഭ്രാന്തിക്കും അസ്വാസ്ഥ്യത്തിനും ശമനമുണ്ടായത് ആ നല്ല സ്ത്രീയുടെ ഈ വാക്കുകള്‍ കേട്ടപ്പോഴാണ്, 'ഇത്ര പരിഭ്രമിക്കാനെന്താണ് അത് യഥേഷ്ടം ദൈവമാര്‍ഗത്തിലങ്ങ് വിനിയോഗിച്ചു കൂടെ.' സഈദ് പണക്കിഴി കെട്ടിവെച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ വഴികടന്നുപോയ ഒരു പോരാളി സംഘത്തിന് ആ സംഖ്യ മുഴുവന്‍ വീതിച്ചു കൊടുക്കുകയാണുണ്ടായത്.
--------------------------------------------------------------------------------------------------------------------------------
അല്ലാഹുവിന്റെ മഹാന്മാരായ അടിമകള്‍ - അവര്‍ക്ക് ദുനിയാവിലെ പ്രയാസങ്ങളിലുള്ള സന്തോഷം ആഖിരമാകുന്ന കാല കാല സന്തോഷതിലെക്കുള്ള പ്രതീക്ഷ ആയിരുന്നു....നാമോ....?

ഒരു നിമിഷം നില്‍ക്കൂ...by aboo zahid


ഒരു നിമിഷം നില്‍ക്കൂ...

by aboo zahid 

മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്രയും മറ്റൊന്ന് ദുനിയാവ് വിട്ടുള്ള യാത്രയും..ദുനിയാവിലെ യാത്രയാകട്ടെ വളരെ ചുരുങ്ങിയ കാലതെക്കുള്ളത്..തൊട്ടടുത്ത നിമിഷം ചിലപ്പോ തീരാവുന്ന യാത്ര.' ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞത് ഒരു വഴി യാത്രക്കാരനെ പോലെ അല്ലെങ്കില്‍ ഒരു വിദേശിയെ പോലെ മാത്രം ഈ ദുനിയാവില്‍ നീ ജീവിക്കുക എന്നാണ്..അമ്ര് ബിന്‍ അബ്ദുള്ള (റ) പറഞ്ഞു.'' ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ഈ ദുനിയാവിലെ ജീവിതവും ആഖിരത്തിലെ ജീവിതവും ഒരു ത്രാസിന്റെ രണ്ടു ഭാഗങ്ങള്‍ പോലെയാണ്.ഒരു ഭാഗത്ത് കനം കൂടുമ്പോള്‍ മറു ഭാഗത്ത് കനം കുറയുന്നു .എന്നാലോ വളരെ ദൈര്‍ഘ്യമേറിയ ഒരു യാത്ര വരാനിരിക്കുന്നു...നബി തങ്ങള്‍ (സ്വ) ഒരിക്കല്‍ പറയുകയുണ്ടായി - ഖബര്‍ എന്നത് ആഖിരമാകുന്ന വീടുകളിലേക്കുള്ള ആദ്യത്തെ വീടാണ്.മരണത്തോടെയാണ് നമ്മുടെ രണ്ടാമത്തെ യാത്ര തുടങ്ങുന്നത് തന്നെ.അവിടുന്നങ്ങോട്റ്റ് ചിന്തിച്ചു നോക്കൂ എന്റെ സ്നേഹിതന്മാരെ..എന്തെല്ലാം പ്രയാസകരമായ അവസ്ഥകള്‍ വരാന്‍ ഇരിക്കുന്നു..മഹ്ശരയില്‍ നില്‍ക്കണ്ടേ...ആരുമാരും സഹായിക്കാന്‍ ഇല്ലാത്ത എത്രയെത്ര സമയങ്ങള്‍ വരാനിരിക്കുന്നു.എല്ലാ ഓരോരുത്തരെയും ഒറ്റക്ക് ഒറ്റക്ക് നിര്‍ത്തി വിചാരണ ചെയ്യും അവിടെ എന്ന് അള്ളാഹു അവന്റെ വിശുദ്ധ ഖുര്‍-ആനില്‍ വ്യക്തമായി പഠിപ്പിക്കുന്നു.കളവു പറഞ്ഞു രക്ഷപ്പെടാന്‍ സാധ്യമാണോ?വായക്ക് സീല്‍ വെച് കൈ സംസാരിച് കാല്‍ സാക്ഷി പറയുമെന്നും നാം പഠിച്ചുവല്ലോ..
ഹസന്‍ അല്‍ ബസരി (റ) ഒരിക്കല്‍ പറയുകയുണ്ടായി ''നമ്മള്‍ ആസ്വദിച്ച ഹലാല്‍ ആയതിനെ കുറിച്ച് പോലും അല്ലാഹു നമ്മോട് ചോദ്യം ചെയ്യും - അപ്പോള്‍ പിന്നെ ആസ്വദിച്ച ഹറാം ന്റെത് എന്തായിരിക്കും അവസ്ഥ..'' എങ്ങനെ രക്ഷപ്പെടും..?അവിടെ നിന്നും പിന്നെയും മുന്നോട്ട് പോയി നന്മ തിന്മകളുടെ കണക്കെടുപ്പിന്റെ മീസാന്‍ വരും..രണ്ടു കൈകള്‍ അല്ലാഹു തന്നിട്ട അതില്‍ ഏതെങ്കിലും ഒന്നില്‍ നമ്മുടെ പുസ്തകം തരുകയും ചെയ്യും.വലത്തേ കയ്യില്‍ കിട്ടുന്നവര്‍ വിജയികളില്‍ പെടുമെന്നും ഇടതെതില്‍ കിട്ടുന്നവര്‍ പരാചിതരും എന്ന് നാം അറിഞ്ഞു.ഹരാമുകളാല്‍ കളങ്കം ചാര്‍ത്തപ്പെട്ട നമ്മുടെ വലതു കയ്യിലേക്ക് കിട്ടും എന്ന് നമുക്ക് ആശിക്കാമോ?അതും കഴിഞ്ഞു പിന്നെയും എന്തൊക്കെ പ്രയാസങ്ങള്‍ വരാനിരിക്കുന്നു..വിജയിക്കുന്നവന്‍ നിശ്ചയമായും തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതം നയിച്ചവര്‍ മാത്രമായിരിക്കും..സന്തോഷത്തിന്റെയും ആസ്വാദനങ്ങളുടെയും ഒരു ലോകമാണ് നന്മയില്‍ മുന്നെറിയവനെ കാത്തിരിക്കുന്നത്.തിന്മയുടെ വാസ സ്ഥലം കാല കാലത്തെ നാശമാണ്. മാനുഷികമായ വഴികള്‍ പ്രതീക്ഷ ഇല്ലാത്ത അവസാനത്തിലെക്കും അല്ലാഹുവിന്റെ വഴി അവസാനമില്ലാത്ത പ്രതീക്ഷയിലെക്കും നയിക്കുന്നു എന്ന് പറഞ്ഞ മഹാന്മാര്‍ എത്ര ഉള്‍ക്കാഴ്ച ഉള്ളവര്‍..., അല്ലയോ യുവാക്കളെ..ആഖിറത്തെ തേടുക.കാരണം മരണാനന്തര ജീവിതത്തെ പിന്തുടര്ന്നവരില്‍ പലരും ദുനിയാവും ആഖിരവും നേടിയവരായി നാം പലപ്പോഴും കാണുന്നു.എന്നാല്‍ ദുനിയാവിനെ പിന്തുടര്‍ന്നവര്‍ ആരും ഈ ലോകവും ആഖിരവും നേടിയവരായി നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല...കാല കാലത്തെ സന്തോഷമേകുന്ന സ്വര്‍ഗീയ ആരാമത്തിന്റെ സൌഭാഗ്യങ്ങളിലെക്ക് മോഹം വെച് ചുരുങ്ങിയ കാലത്തേ ദുനിയാവിന്റെ പ്രലോഭനങ്ങളെ നമുക്ക് നിയന്ത്രിക്കാം..നാഥന്‍ തുണക്കട്ടെ...
ആരെങ്കിലും ഒരാള്‍ ഈ ലോകത്തെ സ്നേഹിച്ചാല്‍ മരണാനന്തര ലോകത്തെ കുറിച്ചുള്ള ഭയം അവന്‍റെ മനസ്സില്‍ നിന്നും നീങ്ങി പോകുന്നതാണ്.( ഹസ്രത് ഹസന്‍ -റ- )




niskarathinte mahatwam


ഫര്‍ള് നിസ്കാരത്തിന്റെ മാഹാത്മ്യം .

ഫര്‍ള് നിസ്കാരത്തിന്റെ മാഹാത്മ്യത്തെ പറ്റി ഖുര്‍ആന്‍ പറഞ്ഞു – സത്യവിശ്വാസികള്‍ക്ക് സമയനിര്‍ന്ണ്ണിതമായ കടമയാണ് നിസ്കാരം .നിശ്ചിതസമയം വിട്ടു അതിനെ പിന്തിച്ചുകൂടന്നര്‍ത്ഥം.ഖുര്‍ആന്‍ പറഞ്ഞു – സത്യവിശ്വാസികളെ , അല്ലാഹുവിന്റെ സ്മരണ വിട്ടു നിങ്ങളെ സമ്പല്‍ സന്തതികള്‍ തടസ്സം ചെയ്യാതിരിക്കട്ടെ . ഇവിടെ അല്ലാഹുവിന്‍റെ സ്മരണ കൊണ്ട് ഉദ്ദേശ്യം അഞ്ചു നേരത്തെ നിസ്കാരമാണ് .വല്ലവരെയും അവ തടസ്സം ചെയ്യുകയാണെങ്കില്‍ അവര്‍ തന്നെയാണ് പരാജിതര്‍.

ഇമാം ഹാക്കിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി (സ) അരുളി – അള്ളാഹു എന്‍റെ സമുദായത്തിന് ആദ്യം ഫര്‍ള് ആക്കിയത് അഞ്ചു നേരത്തെ നിസ്കാരം ആണ് . അവരില്‍ നിന്ന് ആദ്യം സ്വീകരിക്കുന്നതും അത് തന്നെ . അവരോടാദ്യം ചോദ്യംചെയ്യപ്പെടുന്ന കര്‍മ്മവും അത് തന്നെ . വല്ലവനും അതില്‍ നിന്ന് വല്ലതും പാഴാക്കി കളഞ്ഞാല്‍ അല്ലാഹു അരുളും – അയാള്‍ പാഴാക്കിയത് പരിഹരിക്കാന്‍ അയാള്‍ക്ക് വല്ല സുന്നത്ത്‌ നിസ്കാരങ്ങള്‍ ഉണ്ടോ എന്ന് നോക്കുവിന്‍ . റമളാനിലെ നോമ്പില്‍ അയാള്‍ പാഴാക്കിയത് പരിഹരിക്കാന്‍ അയാള്‍ക്ക് വല്ല സുന്നത്ത്‌ നോമ്പില്‍ ഉണ്ടോ എന്ന് നോക്കുവിന്‍. സക്കാത്തില്‍ വല്ലതും പാഴാക്കിയ എന്‍റെ ദാസനു അത് പരിഹരിക്കാന്‍ സുന്നത്തായ ദാനം വല്ലതും ഉണ്ടോ എന്ന് നോക്കുവിന്‍. അങ്ങിനെ മലക്കുകള്‍ നോക്കും . എന്നിട്ട് ഫര്ളിലെ പോരായ്‌മകല്‍ സുന്നത് കൊണ്ട് പരിഹരിക്കും . അല്ലാഹുവിന്‍റെ അനുഗ്രഹവും നീതിയും ആണത് . കൂടുതല്‍ എന്തെങ്കില്ലും ഉണ്ടെങ്കില്‍ അതും അയാളുടെ തുലാസില്‍ വെച്ച് കൊടുക്കും . സന്തോഷത്തോടെ നീ സ്വര്‍ഗത്തിലേക്ക് പോ , എന്ന് അയാള്‍ക്ക് അറിയിപ്പ് ലഭിക്കും . ഇങ്ങനെ തുലാസില്‍ വെച്ച് കൊടുക്കാന്‍ ഒന്നുമില്ലെങ്കില്‍ മലക്കുകള്‍ക്ക് കല്‍പന കിട്ടും . അവര്‍ അയാളെ കൈകാലുകള്‍ കൂട്ടിപ്പിടിച്ച് നരകത്തിലേക്ക് എറിയും.

ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു – നിങ്ങളുടെ വാതില്‍ക്കല്‍ ഒഴുകുന്ന ഒരു പുഴ പോലെയാണ് നിസ്കാരം . ശുദ്ധജലം ! നിങ്ങള്‍ അഞ്ചു നേരവും അതില്‍ കുളിക്കുക ആണെങ്കില്‍ പിന്നെ അഴുക്ക് വല്ലതും ബാക്കിനില്‍ക്കുമോ? ഒരിക്കലുമില്ല , അത് പോലെയാണ് നിസ്കാരവും.

ഇമാം അഹ്മദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു . നബി (സ) ഒരിക്കല്‍ തണുപ്പുകാലത്ത് പുറത്തിറങ്ങി . ഇലകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു . ഒരു മരത്തിന്റെ രണ്ടു കൊമ്പില്‍ നബി (സ) പിടിച്ചു . അതിന്‍റെ ഇലകള്‍ കൊഴിയാന്‍ തുടങ്ങി . നബി(സ) അബൂദ്ദര്‍റിനെ വിളിച്ചു . അദ്ദേഹം ഉത്തരവ് പറഞ്ഞു കൊണ്ട് അടുത്തേക്ക് ചെന്നു . അപ്പോള്‍ നബി (സ) പറഞ്ഞു “ സത്യവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കി നിസ്കരിക്കുമ്പോള്‍ അയാളുടെ പാപങ്ങളെല്ലാം ഈ മരത്തിന്റെ ഇല കൊഴിയുന്ന പോലെ വീണു പോകും . ഇമാം ത്വബ്‌റാനിയും ഇമാം ബൈഹഖിയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു – ഒരാള്‍ നമസ്കരിക്കാന്‍ നിന്നാല്‍ അയാളുടെ പാപങ്ങളെല്ലാം കൊണ്ടുവന്നു അയാളുടെ പിരടിയിലും തലയിലും വെക്കുന്നു , റുകൂഉം സുജൂദും ചെയ്യുന്നതോടെ അതൊക്കെയും വീണുപോകുന്നു .മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു – നിസ്കാരത്തിന്റെ സമയമായാല്‍ സത്യവിശ്വാസി പൂര്‍ണമായ വുളുവോടും ഭയഭക്തിയോടും റുകൂഉടു കൂടി അത് മുന്കഴിഞ്ഞ പാപങ്ങള്‍ക്ക് പ്രായിശ്ചിത്തം ആകാതിരിക്കില്ല, മഹാപാപങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ !.

ഇമാം ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്യുന്നു – കാവലിന്റെ മലക്കുകള്‍ ഒരാളുടെ നിസ്കാരവുമായി ആകാശത്തിലേക്ക് ഉയര്‍ന്നാല്‍ , അല്ലാഹു അവരോടു അരുളും – ഇയാളുടെ രണ്ടു നിസ്കാരങ്ങള്‍ക്കിടയിലുള്ള പാപങ്ങള്‍ ഞാന്‍ പൊറുത്തുകൊടുത്തു , നിങ്ങള്‍ അതിനു സാക്ഷികള്‍ ആകുവിന്‍.

ഇമാം ഇബ്നു ഹജര്‍ ഹൈതമി തന്‍റെ സവാജിറില്‍ പറഞ്ഞു – ചില ജ്ഞാനികള്‍ പറയുന്നു : ഒരു നബി വചനത്തില്‍ ഇങ്ങനെ ഉണ്ട് .- വല്ലവനും അഞ്ചു നേരത്തെ നിസ്കാരത്തെ പതിവാക്കിയാല്‍ അല്ലാഹു അയാളെ അഞ്ചു കാര്യം കൊണ്ട് ആദരിക്കും :

1.  ദാരിദ്ര്യം ഇല്ലാതാക്കും

2.  ഖബറിലെ ശിക്ഷ ഒഴിവാക്കും

3.  മഹ്ഷറയില്‍ ഗ്രന്ഥം വലതു കൈയില്‍ കൊടുക്കും

4.  സിറാത്വില്‍ നിന്ന് മിന്നല്‍പിണര്‍ പോലെ കടന്നു പോകും

5.  വിചാരണയില്ലാതെ സ്വര്‍ഗത്തിലെത്തും

നിസ്കാരത്തെ നിസ്സാരമാക്കി തള്ളിയാല്‍ (അഥവാ നിസ്കാരത്തില്‍ കൃത്യനിഷ്ഠ ഇല്ലെങ്കില്‍) പതിനഞ്ചു തരം ദുരിതങ്ങളുണ്ടാകും.അതില്‍ ആറെണ്ണം ദുനിയാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബരിലും മൂന്നെണ്ണം പുനരുദ്ധാരണസമയത്തും ആണ് .
ഇഹത്തിലെ ആറെണ്ണം :-

1.  ആയുസ്സിലെ ബറകത്ത് ഇല്ലാതാകും

2.  സജ്ജനങ്ങളുടെ ചിഹ്നം മുഖത്ത് നിന്ന് മായും

3.  എന്ത് ചെയ്താലും അയാള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കില്ല

4.  പ്രാര്‍ത്ഥന സ്വീകാര്യമല്ല

5.  സജ്ജനങ്ങളുടെ ദുആയില്‍ അയാള്‍ക്ക് വിഹിതമില്ല

6.  ഭക്ഷണത്തിലെ ബറകത്ത് നീങ്ങും

മരണസമയത്തെ മൂന്നെണ്ണം :-

1.  നിന്ദ്യമായ മരണം

2.  വിശന്ന മരണം

3.  ദാഹമുള്ള മരണം (ഇഹത്തിലെ കടലുകളിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹം തീരില്ല )

ഖബറിലെ മൂന്നെണ്ണം :-


1.  ഖബര്‍ അയാളെ ഞെരുക്കും

2.  രാപ്പകലില്ലാതെ ഖബറില്‍ നരകം ആളിക്കത്തും

     3 .ശജാഉല്‍ - അഖ്റഅ എന്ന് പേരുള്ള ഒരു പാമ്പ് അയാളുടെ ഖബറില്‍ ഉണ്ടാകും , തീ കണ്ണുകളും ഇരുമ്പ് നഖങ്ങളും ഉള്ള പാമ്പ് ! ഓരോ നഖവും ഓരോ ദിവസം യാത്ര ചെയ്യാനുളള നീളമുണ്ട്‌. അത് ആ മനുഷ്യനോട് പറയും – ഞാനാണ് ശുജാഅ , അതിന്‍റെ ശബ്ദം ഇടിമുഴങ്ങുന്നത് പോലെയായിരിക്കും. എന്നോടല്ലാഹു കല്‍പിച്ചു നീ സുബ്ഹി നിസ്കാരം ഉപേക്ഷിച്ചതിന്നു പുലരി മുതല്‍ സൂര്യോദയം വരെ നിന്നെ കൊത്താന് . ളുഹര്‍ നിസ്കരിക്കാതതിന്നു ളുഹര്‍ മുതല്‍ അസര്‍ വരേയ്ക്കും അസര്‍ നിസ്കരിക്കാതതിന്നു അസര്‍ മുതല്‍ മഗരിബ് വരെയും മഗരിബ് നിസ്കരിക്കാതതിന്നു മഗരിബ് മുതല്‍ ഇഷാ വരേയ്ക്കും , ഇശാ നിസ്കരിക്കാതതിന്നു അത് മുതല്‍ പുലരി വരെ നിന്നെ കൊത്താനും! അത് അയാളെ ഓരോ കൊത്തു കൊത്തമ്പോള്‍ ഭൂമിയില്‍ എഴുപതു മുഴം അയാള്‍ ആണ്ട് പോകും . ഖിയാമം നാള്‍ വരെ ഈ കൊത്താല്‍ തുടരും .


പുനരുദ്ധാരണസമയത്തെ  മൂന്നെണ്ണം :

1.  കഠിനവിചാരണ

2.  അല്ലാഹുവിന്‍റെ കോപം

3.  നരകപ്രവേശം

മറ്റൊരു റിപ്പോര്‍ട്ട്‌ : അയാള്‍ ഖിയാമം നാളില്‍ വരുമ്പോള്‍ മുഖത്ത് മൂന്നുവരി എഴുതപ്പെട്ടിരിക്കും

1.  അല്ലാഹുവിന്‍റെ അവകാശം പാഴാക്കിയവന്‍

2.  അല്ലാഹുവിന്‍റെ കോപമുള്ളവന്‍

3.  ഇഹത്തില്‍ അല്ലാഹുവിന്‍റെ അവകാശം കാറ്റില്‍ പറത്തിയ പോലെ നിന്നെ അല്ലാഹുവും പാഴാക്കി.ഇന്നു നീ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ തൊട്ടു നിരാശനായി കൊള്‍ക.

മഹാനായ അനസ്‌(റ) പറയുന്നു “അല്ലാഹുവിന്റെ റസൂല്‍ മരണസമയത്ത്‌ നബി (സ) തങ്ങള്‍ വസിയ്യത്ത് ചെയ്തത് ആകെയും തങ്ങള്‍ പറയുന്ന വാക്കുകള്‍ ഞങ്ങള്‍ക്ക് അവ്യക്മാകുന്നത് വരെയും പറഞ്ഞത് നിസ്കാരം ശ്രദ്ദിക്കണം , നിസ്സാരമാക്കരുത് , സമയം വിട്ടു ഒഴിവാക്കരുത്‌ , ചിട്ടകള്‍ പാലിക്കണം , അത് എന്റെ ദീനിന്റെ ചിഹ്നം ആണ് , എന്റെ ദീനിന്റെ ദഅവത്തിന്റെ മാര്‍ഗമാണ് , ഇതു നിങ്ങള്‍ സൂക്ഷിക്കണം" എന്നായിരുന്നു 

മറ്റൊരു റിപ്പോര്‍ട്ട്‌: നരകത്തില്‍ ഒരു താഴ്വരയുണ്ട് . അത് ചില മുസ്ലിംകള്‍ക്ക് ഉള്ളതാണ് , സര്‍പ്പങ്ങളുണ്ടവിടെ ഒട്ടകത്തിന്റെ കഴുത്തുപോലെയുള്ളവ . നീളം ഒരു മാസത്തെ ദൂരമുണ്ട് , അത് നിസ്കാരം ഒഴിച്ചവനെ കൊത്തുമ്പോള്‍ അതിന്‍റെ വിഷത്തില്‍ അയാളുടെ രക്തം 70 കൊല്ലത്തോളം തിളച്ചു മറിയും , പിന്നെ മാംസമൊക്കെ ഉതിര്‍ന്നു വീഴും . 

Tuesday, June 19, 2012

ഉമര്‍ മാല ഒരു വിശകലനം


സ്വര്ഗത്തിലെയ്ക്ക് കുതിച്ചു ഹോ ചെയ്തന,
വേദന ശാന്തി തന് സയൂജ്യമാകുവാന്..

കേയ്ഴുന്നു കേരള മക്കള് നിനക്കൊരു,
രണ്ടാമനില്ലെന്ന ദുഃഖം ശ്രവിക്കയാല്...

മായില്ല നിന് വാക്കിന് ദോരനിയാല് മതം,
കല്ലും നെല്ലും നീക്കി സ്വീകരിചോരിവര്...

മുള്ളുകള് താണ്ടി തെളിയിച്ച പാതയ്ക്ക്,
സല്സബീലെന്ന പേര് എത്ര മഹത്തരം...

പള്ളികള് സംസ്കാര കേന്ദ്രങ്ങള് തീര്ത്തു നീ,
ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും...

പരശുരാമാന്റെയ്തു കഥയെങ്കില്,
ദക്ഷിണ കേരളം നിന്റെയ്തു മാത്രമല്ലേ ഗുരോ..

പരാശ്രയം കൂടാതെയുള്ള നിന് യാത്രയില്,
പൈസയില്ലാതെ വിഷമിച്ചതെത്രയോ...

വെല്ക മനസ്സേ നീ ശാന്തമായ് പോക നിന്,
നാതന്ടടുതെക്കായ് എന്നെന്നേക്കുമായ് നീ...

ഡോക്ടറും ടെപുടി ഡയറക്ടര് പോലുള്ള,
ഉന്നതരെ വാര്ത്തെടുത്തു ഹോ മക്കളായ്..

സ്വര്ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ,
എങ്ങനെ അങ്ങ് സമ്പാദിച്ചു ഭൂമിയെ..

പൂകുന്നിതാ കരള് വിങ്ങട്ടെ ഇന്ന് നിന്,
സ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര്...





1, ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു.. വിചിന്തനത്തില്‍ എഴുതി വെച്ചിരിക്കുന്നു.. ഒരാള്‍ മരിച്ചാല്‍ എത്ര നല്ല ആളായാലും അയാളെ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന് നമുക്ക് പറയാന്‍ പറ്റില്ല എന്ന്...



2, മൌലിടുകളില്‍ സുന്നികള്‍ പാടുന്ന " അന്ത മുന്ജീന ഗ്വദാ, മിന്‍ ഷാഫ'അതികസ്സ്വഫ... മന്ലന മിസ്ലൂക യാ സയ്യിദീ ഖൈരന്ന്നബീ" (അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ) എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്... ഇവിടെ ഉമര്‍ മൌലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലല്‍ തൌഹീദും???



3, മതത്തില്‍ നിന്ന്‍ കല്ലും നെല്ലും വേര്‍തിരിച്ചെടുത്തു ശുദ്ടിയക്കിയവനാണ്‌ ഉമര്‍ മൌലവി എന്ന... (ഈ വേര്‍തിരിച്ച ആള്‍ പറയുന്നത് പോലും ഇന്നത്തെ മുജഹിടുകള്‍ അന്ഗീകരിക്കുന്നില്ല.. സല്സബീളില്‍ തൊപ്പി ധരിക്കല്‍ സുന്നത്താണ് എന്ന്‍ ഉമര്‍ മൌലവി എഴുതിവെചില്ലേ.. ഇതെന്താ ആധുനിക മുജ്ജു സ്വീകരിക്കാത്തത്???)



4, ഇദ്ദേഹം കല്ലും മുള്ളും താണ്ടിയാനത്രേ കേരളത്തില്‍ ഇസ്ലാമിന്റെ പാത തെളിയിച്ചത്!!!



5, നല്ലൊരു ജീവിതം നയിച്ചപ്പോള്‍ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നില്‍കുകയാണ്‌ എന്ന്‍ (മുഹ്യുദ്ദിന്‍ മാലയില്‍... " ആകാശത്തിന്‍ മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുല്ലോവര്‍ എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്???)



6, ദക്ഷിണ കേരളം അങ്ങയുടെതാണ് എന്ന് മരിച്ച ഉമര്‍ മൌലവിയോടു വിളിച്ചു പറയുന്നു (ഗുരോ എന്ന്‍).. ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു.. പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ ഉടമസ്ഥതയില്‍ ആണ് എന്നാണു ഒരു മുസ്ലിം വിശ്വസിക്കേണ്ടത്..



7, അല്ലാഹുവിന്റെ സ്വിഫതായ' അല്ലഹുസ്സ്വമദ്' (പരാശ്രയമില്ലാത്തവന്‍) അത് ഉമര്‍ മൌലവിയില്‍ ആരോപിക്കുന്നു...



8, ആത്മാവിനെ വിളിച്ചു പറയുന്നു,, "അല്ലാഹുവിന്റെ അടുത്തേക്ക് എന്നെന്നെകുമായി നീ പോകുക" ഹ ഹ



9, സ്വന്തം മകന്‍ ബഷീര്‍ ഇപ്പോള്‍ ഹിന്ദു സന്യാസി ആണ്.. അയാളെ നേരെ ആക്കാന്‍ ഇയാള്‍ക്ക് പറ്റിയില്ല.. പിന്നല്ലേ കേരള മക്കളെ ഹിദായതിലാക്കാന്‍!!!





10, "ഭൂമി ഉരുണ്ടപോല്‍ എന്‍ കൈകളിലെന്നോവര്‍, ഭൂമി അതൊക്കെയും ഒരു ചുവടെന്നോവര്‍.." എന്ന് മുഹ്യുദ്ദിന്‍ ശൈഖിനെ പറ്റി പാടിയാല്‍ അത് ശിര്‍ക്ക്.. എന്നാല്‍ ഉമര്‍ മൌലവി സ്വര്‍ലോകം (സ്വര്‍ലോകം എന്നാല്‍ ആകാശ ഭൂമിയെക്കാള്‍ വിശാലമാനെന്നാണ് അള്ളാഹു സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞത്) കൈക്കുള്ളിലാക്കി എന്ന്‍ ഉമര്‍ മാലയിലും...???



11, ഉമര്‍ മൌലവിയെ സ്മരിച്ചു കരയുക...