Wednesday, June 27, 2012

ഒരു നിമിഷം നില്‍ക്കൂ...by aboo zahid


ഒരു നിമിഷം നില്‍ക്കൂ...

by aboo zahid 

മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്രയും മറ്റൊന്ന് ദുനിയാവ് വിട്ടുള്ള യാത്രയും..ദുനിയാവിലെ യാത്രയാകട്ടെ വളരെ ചുരുങ്ങിയ കാലതെക്കുള്ളത്..തൊട്ടടുത്ത നിമിഷം ചിലപ്പോ തീരാവുന്ന യാത്ര.' ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞത് ഒരു വഴി യാത്രക്കാരനെ പോലെ അല്ലെങ്കില്‍ ഒരു വിദേശിയെ പോലെ മാത്രം ഈ ദുനിയാവില്‍ നീ ജീവിക്കുക എന്നാണ്..അമ്ര് ബിന്‍ അബ്ദുള്ള (റ) പറഞ്ഞു.'' ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ഈ ദുനിയാവിലെ ജീവിതവും ആഖിരത്തിലെ ജീവിതവും ഒരു ത്രാസിന്റെ രണ്ടു ഭാഗങ്ങള്‍ പോലെയാണ്.ഒരു ഭാഗത്ത് കനം കൂടുമ്പോള്‍ മറു ഭാഗത്ത് കനം കുറയുന്നു .എന്നാലോ വളരെ ദൈര്‍ഘ്യമേറിയ ഒരു യാത്ര വരാനിരിക്കുന്നു...നബി തങ്ങള്‍ (സ്വ) ഒരിക്കല്‍ പറയുകയുണ്ടായി - ഖബര്‍ എന്നത് ആഖിരമാകുന്ന വീടുകളിലേക്കുള്ള ആദ്യത്തെ വീടാണ്.മരണത്തോടെയാണ് നമ്മുടെ രണ്ടാമത്തെ യാത്ര തുടങ്ങുന്നത് തന്നെ.അവിടുന്നങ്ങോട്റ്റ് ചിന്തിച്ചു നോക്കൂ എന്റെ സ്നേഹിതന്മാരെ..എന്തെല്ലാം പ്രയാസകരമായ അവസ്ഥകള്‍ വരാന്‍ ഇരിക്കുന്നു..മഹ്ശരയില്‍ നില്‍ക്കണ്ടേ...ആരുമാരും സഹായിക്കാന്‍ ഇല്ലാത്ത എത്രയെത്ര സമയങ്ങള്‍ വരാനിരിക്കുന്നു.എല്ലാ ഓരോരുത്തരെയും ഒറ്റക്ക് ഒറ്റക്ക് നിര്‍ത്തി വിചാരണ ചെയ്യും അവിടെ എന്ന് അള്ളാഹു അവന്റെ വിശുദ്ധ ഖുര്‍-ആനില്‍ വ്യക്തമായി പഠിപ്പിക്കുന്നു.കളവു പറഞ്ഞു രക്ഷപ്പെടാന്‍ സാധ്യമാണോ?വായക്ക് സീല്‍ വെച് കൈ സംസാരിച് കാല്‍ സാക്ഷി പറയുമെന്നും നാം പഠിച്ചുവല്ലോ..
ഹസന്‍ അല്‍ ബസരി (റ) ഒരിക്കല്‍ പറയുകയുണ്ടായി ''നമ്മള്‍ ആസ്വദിച്ച ഹലാല്‍ ആയതിനെ കുറിച്ച് പോലും അല്ലാഹു നമ്മോട് ചോദ്യം ചെയ്യും - അപ്പോള്‍ പിന്നെ ആസ്വദിച്ച ഹറാം ന്റെത് എന്തായിരിക്കും അവസ്ഥ..'' എങ്ങനെ രക്ഷപ്പെടും..?അവിടെ നിന്നും പിന്നെയും മുന്നോട്ട് പോയി നന്മ തിന്മകളുടെ കണക്കെടുപ്പിന്റെ മീസാന്‍ വരും..രണ്ടു കൈകള്‍ അല്ലാഹു തന്നിട്ട അതില്‍ ഏതെങ്കിലും ഒന്നില്‍ നമ്മുടെ പുസ്തകം തരുകയും ചെയ്യും.വലത്തേ കയ്യില്‍ കിട്ടുന്നവര്‍ വിജയികളില്‍ പെടുമെന്നും ഇടതെതില്‍ കിട്ടുന്നവര്‍ പരാചിതരും എന്ന് നാം അറിഞ്ഞു.ഹരാമുകളാല്‍ കളങ്കം ചാര്‍ത്തപ്പെട്ട നമ്മുടെ വലതു കയ്യിലേക്ക് കിട്ടും എന്ന് നമുക്ക് ആശിക്കാമോ?അതും കഴിഞ്ഞു പിന്നെയും എന്തൊക്കെ പ്രയാസങ്ങള്‍ വരാനിരിക്കുന്നു..വിജയിക്കുന്നവന്‍ നിശ്ചയമായും തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതം നയിച്ചവര്‍ മാത്രമായിരിക്കും..സന്തോഷത്തിന്റെയും ആസ്വാദനങ്ങളുടെയും ഒരു ലോകമാണ് നന്മയില്‍ മുന്നെറിയവനെ കാത്തിരിക്കുന്നത്.തിന്മയുടെ വാസ സ്ഥലം കാല കാലത്തെ നാശമാണ്. മാനുഷികമായ വഴികള്‍ പ്രതീക്ഷ ഇല്ലാത്ത അവസാനത്തിലെക്കും അല്ലാഹുവിന്റെ വഴി അവസാനമില്ലാത്ത പ്രതീക്ഷയിലെക്കും നയിക്കുന്നു എന്ന് പറഞ്ഞ മഹാന്മാര്‍ എത്ര ഉള്‍ക്കാഴ്ച ഉള്ളവര്‍..., അല്ലയോ യുവാക്കളെ..ആഖിറത്തെ തേടുക.കാരണം മരണാനന്തര ജീവിതത്തെ പിന്തുടര്ന്നവരില്‍ പലരും ദുനിയാവും ആഖിരവും നേടിയവരായി നാം പലപ്പോഴും കാണുന്നു.എന്നാല്‍ ദുനിയാവിനെ പിന്തുടര്‍ന്നവര്‍ ആരും ഈ ലോകവും ആഖിരവും നേടിയവരായി നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല...കാല കാലത്തെ സന്തോഷമേകുന്ന സ്വര്‍ഗീയ ആരാമത്തിന്റെ സൌഭാഗ്യങ്ങളിലെക്ക് മോഹം വെച് ചുരുങ്ങിയ കാലത്തേ ദുനിയാവിന്റെ പ്രലോഭനങ്ങളെ നമുക്ക് നിയന്ത്രിക്കാം..നാഥന്‍ തുണക്കട്ടെ...
ആരെങ്കിലും ഒരാള്‍ ഈ ലോകത്തെ സ്നേഹിച്ചാല്‍ മരണാനന്തര ലോകത്തെ കുറിച്ചുള്ള ഭയം അവന്‍റെ മനസ്സില്‍ നിന്നും നീങ്ങി പോകുന്നതാണ്.( ഹസ്രത് ഹസന്‍ -റ- )




No comments:

Post a Comment