Wednesday, June 27, 2012

ഒരു കൊച്ചു ചരിത്രം..., by aboo zahid


ബഹുമാനപ്പെട്ട അബു ഇസ്ഹാക് അവര്കളെ - എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല - ഈ കാര്യത്തില്‍ എനിക്ക് സഹായകം ആകുന്ന കാര്യങ്ങള്‍ അവിടുന്ന് പറഞ്ഞു തരണേ ' -മഹാനരായ ഇബ്രാഹീം ഇബ്നു അദഹം(റ) വിനോട് ഒരു മനുഷ്യന്‍ വന്നു പറഞ്ഞു. '' 5 കണ്ടിഷന്‍ അന്ഗീകരിച് ജീവിക്കാമെങ്കില്‍ മനസ്സിന്റെ അനുസരണ ക്കേഡ് നിനക്ക് ബാധിക്കുകയില്ല എന്നദ്ദേഹം മറുപടി പറഞ്ഞ ശേഷം പറഞ്ഞു.

1 ) എപ്പോഴെങ്കിലും നിനക്ക് അല്ലാഹുവിനെ ധിക്കരിക്കണം എന്ന് തോന്നുമ്പോള്‍ അവന്‍ തരുന്ന ഭക്ഷണം ഒന്നും തന്നെ നീ കഴിക്കരുത്.
( ഇത് കേട്ട അയാള്‍ പറഞ്ഞു - അങ്ങനെയെങ്കില്‍ ഞാനെങ്ങനെ വല്ലതും കഴിക്കും - ഭൂമിയില്‍ ഉള്ളതെല്ലാം അവന്റെതാണ് ? -'' അപ്പോള്‍ പറയൂ അവന്‍ തരുന്ന ഭക്ഷണവും കഴിച്ച അവനെ ധിക്കരിക്കുന്നത് ശരിയാണോ '' എന്നായിരുന്നു മഹാന്റെ മറുപടി. )

2 ) അല്ലാഹുവിനെ അനുസരിക്കതിരിക്കണം നിനക്ക് എങ്കില്‍ അവന്റെ ലോകത്ത് നിന്നും വേറെ സ്ഥലത്തേക്ക് മാറി അവിടെ വെച് ചെയ്യുക.
( അയാള്‍ പറഞ്ഞു : '' അത് കൂടുതല്‍ ബുദ്ധിമുട്ടാണ് . അല്ലാഹുവിന്റെതല്ലാത്ത ഒരു സ്ഥലവും ഇല്ലല്ലോ -അപ്പോള്‍.. ഞാനെവിടെ ജീവിക്കും ?- അവന്‍ തരുന്ന ഭക്ഷണവും കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ? )

3 ) അല്ലാഹുവിന്റെ ഭക്ഷണം കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കതിരിക്കണം എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ അവന്‍ നിന്നെ കാണാത്ത ഒരു സ്ഥലം കണ്ടെത്തി അവിടെ വെച് ചെയ്യക .
( എന്താണ് ഇബ്രാഹീം (റ) താങ്കള്‍ പറയുന്നത് ? ഏറ്റവും രഹസ്യമായ സ്ഥലത്ത് വെച്ച് ചെയ്യുന്നത് പോലും അവന്‍ കാണുമല്ലോ - '' അപ്പോള്‍ അവന്റെ ഭക്ഷണം കഴിച് ,അവന്റെ ഭൂമിയില്‍ ജീവിക്കുകയും അവനറിയാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നറിയുകയും ചെയ്തിട്റ്റ് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ ?'' )

4 ) മലക്കുല്‍ മൌത്ത് നിന്റെ ആത്മാവിനെ പിടിക്കാന്‍ വരുമ്പോള്‍ മലക്കിനോട് '' എനിക്കൊരു കുറഞ്ഞ സമയം നീട്ടി തരൂ-ഞാന്‍ പശ്ചാത്തപിച് അല്ലാഹുവിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത് നന്നാവാം '' എന്ന് പറയുക.
( അയാള്‍ പറഞ്ഞു : പക്ഷെ മലക്ക് എന്നെ ശ്രദ്ധിക്കുകയില്ലല്ലോ ഇബ്രാഹീം എന്നവരെ , - അപ്പോള്‍ പിന്നെ മരണത്തിന്റെ സമയത്തില്‍ നിന്നും പശ്ചാത്താപം ചെയ്യാതിരിക്കുകയും അത് വന്നാല്‍ പിന്നെ നീട്ടി കിട്ടുകയില്ല എന്നറിയുകയും ചെയ്യുമ്പോള്‍ രക്ഷപ്പെടാന്‍ എന്ത് വഴിയാണ് ഉള്ളത് ?)

5 ) നരകത്തിലേക്ക് നിന്നെ കൊണ്ട് പോകാന്‍ നരകത്തിന്റെ മലക്കുകള്‍ വന്നാല്‍ നീ അവരുടെ ഒപ്പം പോകാതിരിക്കുക
( അയാള്‍ പറഞ്ഞു : ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ എന്നെ കൊണ്ട് പോകുക തന്നെ ചെയ്യുമല്ലോ.പിന്നെ..!)
എങ്കില്‍ മനുഷ്യാ രക്ഷപ്പെടാന്‍ വഴിയെന്താണ് ബാക്കിയുള്ളത് എന്നായിരുന്നു മഹാന്റെ തിരിച്ചുള്ള ചോദ്യം...
'' മതി -മതി മഹാനരെ ..ഞാന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കോളാം-------------------------------------------------------------------------------------------------------------------------------------------
ചിന്തയിലും പ്രവര്‍ത്തിയിലും മരണത്തെ ഓര്‍ക്കെണ്ടിയിരിക്കുന്നു....രക്ഷിതാവിലെക്ക് മടങ്ങേണ്ട സമയം വളരെ അടുത്താണ്....അല്ലാഹു തുണക്കട്ടെ...

No comments:

Post a Comment