Wednesday, June 27, 2012

niskarathinte mahatwam


ഫര്‍ള് നിസ്കാരത്തിന്റെ മാഹാത്മ്യം .

ഫര്‍ള് നിസ്കാരത്തിന്റെ മാഹാത്മ്യത്തെ പറ്റി ഖുര്‍ആന്‍ പറഞ്ഞു – സത്യവിശ്വാസികള്‍ക്ക് സമയനിര്‍ന്ണ്ണിതമായ കടമയാണ് നിസ്കാരം .നിശ്ചിതസമയം വിട്ടു അതിനെ പിന്തിച്ചുകൂടന്നര്‍ത്ഥം.ഖുര്‍ആന്‍ പറഞ്ഞു – സത്യവിശ്വാസികളെ , അല്ലാഹുവിന്റെ സ്മരണ വിട്ടു നിങ്ങളെ സമ്പല്‍ സന്തതികള്‍ തടസ്സം ചെയ്യാതിരിക്കട്ടെ . ഇവിടെ അല്ലാഹുവിന്‍റെ സ്മരണ കൊണ്ട് ഉദ്ദേശ്യം അഞ്ചു നേരത്തെ നിസ്കാരമാണ് .വല്ലവരെയും അവ തടസ്സം ചെയ്യുകയാണെങ്കില്‍ അവര്‍ തന്നെയാണ് പരാജിതര്‍.

ഇമാം ഹാക്കിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി (സ) അരുളി – അള്ളാഹു എന്‍റെ സമുദായത്തിന് ആദ്യം ഫര്‍ള് ആക്കിയത് അഞ്ചു നേരത്തെ നിസ്കാരം ആണ് . അവരില്‍ നിന്ന് ആദ്യം സ്വീകരിക്കുന്നതും അത് തന്നെ . അവരോടാദ്യം ചോദ്യംചെയ്യപ്പെടുന്ന കര്‍മ്മവും അത് തന്നെ . വല്ലവനും അതില്‍ നിന്ന് വല്ലതും പാഴാക്കി കളഞ്ഞാല്‍ അല്ലാഹു അരുളും – അയാള്‍ പാഴാക്കിയത് പരിഹരിക്കാന്‍ അയാള്‍ക്ക് വല്ല സുന്നത്ത്‌ നിസ്കാരങ്ങള്‍ ഉണ്ടോ എന്ന് നോക്കുവിന്‍ . റമളാനിലെ നോമ്പില്‍ അയാള്‍ പാഴാക്കിയത് പരിഹരിക്കാന്‍ അയാള്‍ക്ക് വല്ല സുന്നത്ത്‌ നോമ്പില്‍ ഉണ്ടോ എന്ന് നോക്കുവിന്‍. സക്കാത്തില്‍ വല്ലതും പാഴാക്കിയ എന്‍റെ ദാസനു അത് പരിഹരിക്കാന്‍ സുന്നത്തായ ദാനം വല്ലതും ഉണ്ടോ എന്ന് നോക്കുവിന്‍. അങ്ങിനെ മലക്കുകള്‍ നോക്കും . എന്നിട്ട് ഫര്ളിലെ പോരായ്‌മകല്‍ സുന്നത് കൊണ്ട് പരിഹരിക്കും . അല്ലാഹുവിന്‍റെ അനുഗ്രഹവും നീതിയും ആണത് . കൂടുതല്‍ എന്തെങ്കില്ലും ഉണ്ടെങ്കില്‍ അതും അയാളുടെ തുലാസില്‍ വെച്ച് കൊടുക്കും . സന്തോഷത്തോടെ നീ സ്വര്‍ഗത്തിലേക്ക് പോ , എന്ന് അയാള്‍ക്ക് അറിയിപ്പ് ലഭിക്കും . ഇങ്ങനെ തുലാസില്‍ വെച്ച് കൊടുക്കാന്‍ ഒന്നുമില്ലെങ്കില്‍ മലക്കുകള്‍ക്ക് കല്‍പന കിട്ടും . അവര്‍ അയാളെ കൈകാലുകള്‍ കൂട്ടിപ്പിടിച്ച് നരകത്തിലേക്ക് എറിയും.

ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു – നിങ്ങളുടെ വാതില്‍ക്കല്‍ ഒഴുകുന്ന ഒരു പുഴ പോലെയാണ് നിസ്കാരം . ശുദ്ധജലം ! നിങ്ങള്‍ അഞ്ചു നേരവും അതില്‍ കുളിക്കുക ആണെങ്കില്‍ പിന്നെ അഴുക്ക് വല്ലതും ബാക്കിനില്‍ക്കുമോ? ഒരിക്കലുമില്ല , അത് പോലെയാണ് നിസ്കാരവും.

ഇമാം അഹ്മദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു . നബി (സ) ഒരിക്കല്‍ തണുപ്പുകാലത്ത് പുറത്തിറങ്ങി . ഇലകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു . ഒരു മരത്തിന്റെ രണ്ടു കൊമ്പില്‍ നബി (സ) പിടിച്ചു . അതിന്‍റെ ഇലകള്‍ കൊഴിയാന്‍ തുടങ്ങി . നബി(സ) അബൂദ്ദര്‍റിനെ വിളിച്ചു . അദ്ദേഹം ഉത്തരവ് പറഞ്ഞു കൊണ്ട് അടുത്തേക്ക് ചെന്നു . അപ്പോള്‍ നബി (സ) പറഞ്ഞു “ സത്യവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കി നിസ്കരിക്കുമ്പോള്‍ അയാളുടെ പാപങ്ങളെല്ലാം ഈ മരത്തിന്റെ ഇല കൊഴിയുന്ന പോലെ വീണു പോകും . ഇമാം ത്വബ്‌റാനിയും ഇമാം ബൈഹഖിയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു – ഒരാള്‍ നമസ്കരിക്കാന്‍ നിന്നാല്‍ അയാളുടെ പാപങ്ങളെല്ലാം കൊണ്ടുവന്നു അയാളുടെ പിരടിയിലും തലയിലും വെക്കുന്നു , റുകൂഉം സുജൂദും ചെയ്യുന്നതോടെ അതൊക്കെയും വീണുപോകുന്നു .മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു – നിസ്കാരത്തിന്റെ സമയമായാല്‍ സത്യവിശ്വാസി പൂര്‍ണമായ വുളുവോടും ഭയഭക്തിയോടും റുകൂഉടു കൂടി അത് മുന്കഴിഞ്ഞ പാപങ്ങള്‍ക്ക് പ്രായിശ്ചിത്തം ആകാതിരിക്കില്ല, മഹാപാപങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ !.

ഇമാം ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്യുന്നു – കാവലിന്റെ മലക്കുകള്‍ ഒരാളുടെ നിസ്കാരവുമായി ആകാശത്തിലേക്ക് ഉയര്‍ന്നാല്‍ , അല്ലാഹു അവരോടു അരുളും – ഇയാളുടെ രണ്ടു നിസ്കാരങ്ങള്‍ക്കിടയിലുള്ള പാപങ്ങള്‍ ഞാന്‍ പൊറുത്തുകൊടുത്തു , നിങ്ങള്‍ അതിനു സാക്ഷികള്‍ ആകുവിന്‍.

ഇമാം ഇബ്നു ഹജര്‍ ഹൈതമി തന്‍റെ സവാജിറില്‍ പറഞ്ഞു – ചില ജ്ഞാനികള്‍ പറയുന്നു : ഒരു നബി വചനത്തില്‍ ഇങ്ങനെ ഉണ്ട് .- വല്ലവനും അഞ്ചു നേരത്തെ നിസ്കാരത്തെ പതിവാക്കിയാല്‍ അല്ലാഹു അയാളെ അഞ്ചു കാര്യം കൊണ്ട് ആദരിക്കും :

1.  ദാരിദ്ര്യം ഇല്ലാതാക്കും

2.  ഖബറിലെ ശിക്ഷ ഒഴിവാക്കും

3.  മഹ്ഷറയില്‍ ഗ്രന്ഥം വലതു കൈയില്‍ കൊടുക്കും

4.  സിറാത്വില്‍ നിന്ന് മിന്നല്‍പിണര്‍ പോലെ കടന്നു പോകും

5.  വിചാരണയില്ലാതെ സ്വര്‍ഗത്തിലെത്തും

നിസ്കാരത്തെ നിസ്സാരമാക്കി തള്ളിയാല്‍ (അഥവാ നിസ്കാരത്തില്‍ കൃത്യനിഷ്ഠ ഇല്ലെങ്കില്‍) പതിനഞ്ചു തരം ദുരിതങ്ങളുണ്ടാകും.അതില്‍ ആറെണ്ണം ദുനിയാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബരിലും മൂന്നെണ്ണം പുനരുദ്ധാരണസമയത്തും ആണ് .
ഇഹത്തിലെ ആറെണ്ണം :-

1.  ആയുസ്സിലെ ബറകത്ത് ഇല്ലാതാകും

2.  സജ്ജനങ്ങളുടെ ചിഹ്നം മുഖത്ത് നിന്ന് മായും

3.  എന്ത് ചെയ്താലും അയാള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കില്ല

4.  പ്രാര്‍ത്ഥന സ്വീകാര്യമല്ല

5.  സജ്ജനങ്ങളുടെ ദുആയില്‍ അയാള്‍ക്ക് വിഹിതമില്ല

6.  ഭക്ഷണത്തിലെ ബറകത്ത് നീങ്ങും

മരണസമയത്തെ മൂന്നെണ്ണം :-

1.  നിന്ദ്യമായ മരണം

2.  വിശന്ന മരണം

3.  ദാഹമുള്ള മരണം (ഇഹത്തിലെ കടലുകളിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹം തീരില്ല )

ഖബറിലെ മൂന്നെണ്ണം :-


1.  ഖബര്‍ അയാളെ ഞെരുക്കും

2.  രാപ്പകലില്ലാതെ ഖബറില്‍ നരകം ആളിക്കത്തും

     3 .ശജാഉല്‍ - അഖ്റഅ എന്ന് പേരുള്ള ഒരു പാമ്പ് അയാളുടെ ഖബറില്‍ ഉണ്ടാകും , തീ കണ്ണുകളും ഇരുമ്പ് നഖങ്ങളും ഉള്ള പാമ്പ് ! ഓരോ നഖവും ഓരോ ദിവസം യാത്ര ചെയ്യാനുളള നീളമുണ്ട്‌. അത് ആ മനുഷ്യനോട് പറയും – ഞാനാണ് ശുജാഅ , അതിന്‍റെ ശബ്ദം ഇടിമുഴങ്ങുന്നത് പോലെയായിരിക്കും. എന്നോടല്ലാഹു കല്‍പിച്ചു നീ സുബ്ഹി നിസ്കാരം ഉപേക്ഷിച്ചതിന്നു പുലരി മുതല്‍ സൂര്യോദയം വരെ നിന്നെ കൊത്താന് . ളുഹര്‍ നിസ്കരിക്കാതതിന്നു ളുഹര്‍ മുതല്‍ അസര്‍ വരേയ്ക്കും അസര്‍ നിസ്കരിക്കാതതിന്നു അസര്‍ മുതല്‍ മഗരിബ് വരെയും മഗരിബ് നിസ്കരിക്കാതതിന്നു മഗരിബ് മുതല്‍ ഇഷാ വരേയ്ക്കും , ഇശാ നിസ്കരിക്കാതതിന്നു അത് മുതല്‍ പുലരി വരെ നിന്നെ കൊത്താനും! അത് അയാളെ ഓരോ കൊത്തു കൊത്തമ്പോള്‍ ഭൂമിയില്‍ എഴുപതു മുഴം അയാള്‍ ആണ്ട് പോകും . ഖിയാമം നാള്‍ വരെ ഈ കൊത്താല്‍ തുടരും .


പുനരുദ്ധാരണസമയത്തെ  മൂന്നെണ്ണം :

1.  കഠിനവിചാരണ

2.  അല്ലാഹുവിന്‍റെ കോപം

3.  നരകപ്രവേശം

മറ്റൊരു റിപ്പോര്‍ട്ട്‌ : അയാള്‍ ഖിയാമം നാളില്‍ വരുമ്പോള്‍ മുഖത്ത് മൂന്നുവരി എഴുതപ്പെട്ടിരിക്കും

1.  അല്ലാഹുവിന്‍റെ അവകാശം പാഴാക്കിയവന്‍

2.  അല്ലാഹുവിന്‍റെ കോപമുള്ളവന്‍

3.  ഇഹത്തില്‍ അല്ലാഹുവിന്‍റെ അവകാശം കാറ്റില്‍ പറത്തിയ പോലെ നിന്നെ അല്ലാഹുവും പാഴാക്കി.ഇന്നു നീ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ തൊട്ടു നിരാശനായി കൊള്‍ക.

മഹാനായ അനസ്‌(റ) പറയുന്നു “അല്ലാഹുവിന്റെ റസൂല്‍ മരണസമയത്ത്‌ നബി (സ) തങ്ങള്‍ വസിയ്യത്ത് ചെയ്തത് ആകെയും തങ്ങള്‍ പറയുന്ന വാക്കുകള്‍ ഞങ്ങള്‍ക്ക് അവ്യക്മാകുന്നത് വരെയും പറഞ്ഞത് നിസ്കാരം ശ്രദ്ദിക്കണം , നിസ്സാരമാക്കരുത് , സമയം വിട്ടു ഒഴിവാക്കരുത്‌ , ചിട്ടകള്‍ പാലിക്കണം , അത് എന്റെ ദീനിന്റെ ചിഹ്നം ആണ് , എന്റെ ദീനിന്റെ ദഅവത്തിന്റെ മാര്‍ഗമാണ് , ഇതു നിങ്ങള്‍ സൂക്ഷിക്കണം" എന്നായിരുന്നു 

മറ്റൊരു റിപ്പോര്‍ട്ട്‌: നരകത്തില്‍ ഒരു താഴ്വരയുണ്ട് . അത് ചില മുസ്ലിംകള്‍ക്ക് ഉള്ളതാണ് , സര്‍പ്പങ്ങളുണ്ടവിടെ ഒട്ടകത്തിന്റെ കഴുത്തുപോലെയുള്ളവ . നീളം ഒരു മാസത്തെ ദൂരമുണ്ട് , അത് നിസ്കാരം ഒഴിച്ചവനെ കൊത്തുമ്പോള്‍ അതിന്‍റെ വിഷത്തില്‍ അയാളുടെ രക്തം 70 കൊല്ലത്തോളം തിളച്ചു മറിയും , പിന്നെ മാംസമൊക്കെ ഉതിര്‍ന്നു വീഴും . 

2 comments:

  1. اللهم اجعلنا من السعداء المقبولين ولا تجعلنا من الأشقياءالمترودين اللهم اجعلنا من المتقين القائمين والصائمين والالفائزين
    اللهم بارك لنا في شهر شعبان وبلغنا رمضان وفقنا فيه للقيام والصيام وتلاوة القرأن آمين يا رب العالمين

    ReplyDelete
  2. അല്ലാഹു അക്ബർ

    ReplyDelete