Tuesday, December 6, 2011

മരണചിന്ത

മരണത്തെ കുറിച്ച് ഓര്‍ക്കല്‍ എല്ലാവര്‍ക്കും സുന്നത്ത് ആകുന്നു . മരണത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാള്‍ക്കും സാദ്ധ്യമല്ല.ഏതവസരത്തിലും മരണം ആരെയും പിടികൂടാം. എപ്പോഴാണ് മരണം സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയാന്‍ കഴിയുകയില്ല.

വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു " എല്ലാ ഓരോ ശരീരവും മരണത്തെ രുചിച്ചു നോക്കുന്നതാണ് , തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിട്ടുള്ളതിന്റെ പ്രതിഫലങ്ങള്‍ ഖിയാമത്ത്‌ നാളില്‍ നിങ്ങള്ക്ക് പരിപൂര്‍ണ്ണമായി നല്കപ്പെടുന്നതാണ്".

മരണചിന്തയെ കുറിച്ച് നബി (സ) അരുളിയത് നോക്കുക . " ഇഹലോകത്തെ സര്‍വസുഖങ്ങളെയും മുറിച്ചു കളയുന്ന മരണത്തെ ഓര്‍മ്മിക്കുന്നതിനെ നിങ്ങള്‍ അധികരിപ്പിക്കുവിന്‍ " മറ്റൊരു നബിവചനം നോക്കുക . "രക്തസാക്ഷികളോട് ഒപ്പം ആരെയെങ്കിലും ഒരുമിച്ചു കൂട്ടുമോ? എന്ന് ആയിശ(റ) ചോദിച്ചപ്പോള്‍ അവിടെന്ന് ഇങ്ങനെ മറുപടി നല്‍കി  "എല്ലാ പകലിലും രാവിലും ഇരുപതു പ്രാവിശ്യം മരണത്തെ ഓര്‍ത്തവരെ രക്തസാക്ഷികളോടൊപ്പം ഒരുമിച്ചു കൂട്ടുന്നതാണ്".

സദാ മരണചിന്തയില്‍ ജീവിച്ച ചിലര്‍

"അബൂബകറില്ഖത്യ്യി" എന്നാ മഹാന്‍ തന്നിഷ്ടപ്രകാരം നടക്കുന്നതില്‍ സ്വയം തടിയെ ശിക്ഷിക്കുന്നവരായിരുന്നു. അതുപോലെ ഉമറിബ്നു അബ്ദുല്‍അസീസ് എന്നവര്‍ എല്ലാ രാത്രിയിലും പണ്ഡിതന്മാരെ വിളിച്ചുവരുത്തി മരണത്തെയും അന്ത്യനാളിനെയും  കുറിച്ച് സംസാരിക്കുകയും അവസാനം സദസ്സിലുള്ളവരെല്ലാം അലമുറയിട്ടു കരഞ്ഞു നിലംപതിക്കുകയും ചെയ്യുമായിരുന്നു.ഈ സന്ദര്‍ഭങ്ങളില്‍ ആ സദസ്സ് ഒരു മയ്യിത്തിനെയെങ്കിലും കാണലും ഉണ്ടായിരുന്നു.
ഇതുപ്രകാരം ധാരാളം മഹാന്മരെകുറിച്ച് പല സംഭവങ്ങളും വിവരിച്ചു കാണാം. എന്നാല്‍ ഒരിക്കല്‍പോലും മരണചിന്തയില്ലാതെ ഇക്കാലത്തുള്ളവരെ പറ്റി അതായത് നമ്മെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഐഹികമായ സുഖസൗകര്യങ്ങളില്‍ മാറി മറന്നു അന്ത്യയാത്രക്കുള്ള യാതൊരു സജ്ജീകരണവും ചെയ്യാതെ ജീവിക്കുന്ന നമ്മുടെ പരലോക വിജയം എത്ര വിദൂരെയാണ്.‍!!!

No comments:

Post a Comment