Friday, October 12, 2012

ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം


ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം

“രാത്രി സമയങ്ങളില്‍ അവര്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ ഓതുകയും സുജൂദ്‌ ചെയ്യുകയും ചെയ്യുമെന്ന് അല്ലാഹു സുബ്ഹാനഹു തആല വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു : ‘അവരാണ് ‘ സ്വാലിഹീങ്ങള്‍.

അബൂഹുറൈറ () പറയുന്നു : നബി () ഇങ്ങനെ പറയുന്നത് ഞാന്കേട്ടു : “ നിങ്ങള്ഖുര്ആന്ഓതുക . ഖിയാമം നാളില്അതിന്റെ ആളുകള്ക്ക് അത് ശുപാര്ശകന്‍ ആയി വരും .(ബുഖാരി , മുസ്‌ലിം)

നബി (സ) അരുളി : “ ഖിയാമം നാളില്‍ ഖുര്‍ആനിനെ കൊണ്ട് വരും . ഖുര്‍ആന്‍ അനുസരിച്ചു ദുനിയാവില്‍ കര്‍മ്മം ചെയ്തിരുന്നവരെയും ഹാജരാക്കും. മുന്പില്‍ അല ബഖറ സൂറത്തും ആലുഇംറാന്‍ സൂറത്തും നിന്ന് കൊണ്ട് അവരുടെ അനുയായികള്‍ക്ക് വേണ്ടി വാദിക്കും”. (മുസ്‌ലിം)

നബി (സ) അരുളി : “ നൈപുണ്യത്തോടെ ഖുര്‍ആന്‍ ഓതുന്നവര്‍ , അമലുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന മലക്കുകളോടൊപ്പം ആയിരിക്കും. നൈപുണ്യമില്ലാതെ ബുദ്ധിമുട്ടി ഓതുന്നവര്‍ക്ക് രണ്ടു പുണ്യമുണ്ട് “. (ബുഖാരി , മുസ്‌ലിം)
(ഒന്ന് അവരുടെ ഉത്സാഹത്തിനും ബുദ്ധിമുട്ടിന്നും രണ്ടു അവരുടെ ഖുര്‍ആന്‍ പാരായണതിന്നും)
നബി (സ) അരുളി : “ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരോട് പറയപ്പെടും : നീ ഓതുക (സ്വര്‍ഗത്തിലെ പദവികളിലേക്ക് ) കയറിപ്പോവുക. നീ ദുനിയാവില്‍ ഓതിയിരുന്നത് പോലെ ആകര്‍ഷകമായി ഓതുക . നിന്‍റെ പദവി നീ ഓതുന്ന ഏറ്റവും ഒടുവിലത്തെ ആയത്തിന്റെ അറ്റത്താകുന്നു”.(അബൂദാവൂദ്, തിര്‍മിദി)

നബി (സ) അരുളി : “ എന്‍റെ സമുദായതിന്നു ലഭിക്കുന്ന പ്രതിഫലങ്ങള്‍ എല്ലാം എന്‍റെ മുന്പില്‍ ഹാജരക്കപ്പെട്ടു . ഒരാള്‍ ഒരു പള്ളിയില്‍ നിന്ന് കരട് എടുത്തുമാറ്റുന്നതിന്റെ പ്രതിഫലം പോലും. എന്‍റെ സമുദായത്തിന്റെ പാപങ്ങളും മുന്പില്‍ ഹാജരക്കപ്പെട്ടു . പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂറത്തോ ആയത്തോ ഒരാള്‍ മനപ്പാഠം ആക്കിയതിനു ശേഷം മറക്കുന്നതിനെക്കാള്‍ വലിയ പാപം ഞാന്‍ വേറെ കണ്ടില്ല . (അബൂദാവൂദ് , തിര്‍മിദി)

നബി (സ) അരുളി : “ഖുര്‍ആന്‍ പഠിച്ച ശേഷം മറന്നവന്‍ കുഷ്ഠരോഗിയായ വിധത്തിലാണ് അല്ലാഹുവുമായി കാണുക “. (അബൂദാവൂദ്, ദാരിമി )

അബൂസഈദു (റ) പറയുന്നു : നബി (സ) എന്നോട് ചോദിച്ചു : ഞാന്‍ നിനക്ക് ഈ പള്ളിയില്‍നിന്നു പുറത്തുപോകുന്നതിന്നു മുന്പ് ഒരു മഹത്തായ ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചു തരട്ടെയോ? അങ്ങിനെ തിരുമേനി എന്‍റെ കൈ പിടിച്ചു . ഞങ്ങള്‍ പള്ളിയില്‍നിന്നു പുറത്ത്‌ കടക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു : റസൂലെ , അങ്ങ് പറഞ്ഞില്ലേ , എനിക്ക് ഏറ്റവും മഹത്തായ ഒരു ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചുതരാമെന്നു? അപ്പോള്‍ നബി (സ) അരുളി : “ ഫാത്തിഹ സൂറത്ത് ആണത് “. (ബുഖാരി)

നബി (സ) സൂറത്തുല്‍ ഇഖ്‌ലാസിനെ പറ്റി അരുളി : “ എന്‍റെ ആത്മാവ് കൈവശമുള്ള അല്ലാഹുവാണെ സത്യം അത് ഖുര്‍ആന്‍റെ മൂന്നില്‍ ഒരു ഭാഗത്തോട് തുല്യമാണ് “. (ബുഖാരി , മുസ്‌ലിം)

ഒരാള്‍ നബി (സ) യോട് പറഞ്ഞു : “ അല്ലാഹുവിന്‍റെ റസൂലെ ,  സൂറത്തുല്‍ ഇഖ്‌ലാസിനെ സ്നേഹിക്കുന്നു” . അപ്പോള്‍ നബി (സ) അരുളി : “ തീര്‍ച്ചയായും അതിനോടുള്ള നിന്‍റെ സ്നേഹം നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും “(ബുഖാരി , തിര്‍മിദി )
അഖബത്തിബ്നു ആമിര്‍ (റ) നോട് നബി (സ) ചോദിച്ചു : “ ഈ രാത്രിയില്‍ എനിക്കിറക്കപ്പെട്ട ചില ആയത്തുകള്‍ പോലെ മറ്റൊന്നും കാണുകയില്ലെന്നു നിനക്കറിയാമോ? സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ആണവ “. (മുസ്‌ലിം)

ഉബയ്യിബ്നു കഅബ് (റ) പറയുന്നു : നബി (സ) അരുളി : “ അബൂമുന്‍ദിരെ, നിനക്കറിയാമോ അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ നിന്ന് നിന്നോടൊപ്പം ഉള്ളതില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് ഏതാണ് “? ഞാന്‍ പറഞ്ഞു : “ ആയത്തുല്‍ കുര്സിയ്യ്‌” അപ്പോള്‍ നബി (സ) എന്‍റെ നെഞ്ചില്‍ തട്ടിക്കൊണ്ട് എന്നെ അഭിനന്ദിച്ചുകൊണ്ട് അരുളി : “   അബൂമുന്‍ദിരെ , ജ്ഞാനം നിന്നെ സന്തുഷ്ടനാക്കട്ടെ “. (മുസ്‌ലിം)

അബൂഹുറൈറ (റ) പറയുന്നു  : റമളാനിലേ സക്കാത്ത്‌മുതല്‍ സൂക്ഷിക്കാന്‍ നബി (സ) എന്നെ ഏല്പിച്ചു .ഒരാള്‍ വന്നു അതില്‍നിന്നും വാരാന്‍ ശ്രമിച്ചപ്പോള്‍ ഞാനയാളെ പിടികൂടി.നിന്നെ ഞാന്‍ റസൂലിന്‍റെ സന്നിധിയില്‍ ഹാജരാക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു : ഞാന്‍ ആവശ്യക്കാരനാണ് എനിക്ക് കുട്ടികളും കുടുംബവും ഉണ്ട് . കഠിനമായ ആവശ്യം മൂലമാണ് ഞാനിതു ചെയ്യുന്നത്.

ഇതുകേട്ടപ്പോള്‍ ഞാന്‍ അയാളെ വിട്ടയച്ചു (രാത്രിയില്‍ ആണീ സംഭവം ). നേരം പുലര്‍ന്ന ഉടനെ ഞാന്‍ നബി (സ) യുടെ തിരുസന്നിധിയില്‍ എത്തി . ഉടനെ നബി (സ) ഇങ്ങോട്ട് ചോദിച്ചു : അബൂഹുറൈറ നീ ഇന്നലെ ബന്ധനസ്ഥനാക്കിയവനെ എന്ത് ചെയ്തു .

ഞാന്‍ പറഞ്ഞു : അല്ലാഹുവിന്‍റെ റസൂലെ , അവന്‍ കുടുംബപരമായ ദയനീയതയും ആവശ്യവും പറഞ്ഞതിനാല്‍ ഞാന്‍ അവനോടു കേരുന്യം കാണിച്ചു വിട്ടയച്ചു.

നബി (സ) അരുളി : “ അറിയുക , അവന്‍ നിന്നോട് പറഞ്ഞത് കളവാണ് , ഇന്നും അവന്‍ വരും .

നബി (സ) ഇത് പറഞ്ഞപ്പോള്‍ എനിക്കുറപ്പായി അയാള്‍ ഇന്നും വരുമെന്ന് . ഞാന്‍ കാത്തിരുന്നു. അവന്‍ വരികയും ചെയ്തു .ഭക്ഷണ സാധനം വാരാന്‍ തുടങ്ങിയപ്പോള്‍ ഞാനയാളെ പിടികൂടി. അയാള്‍ തന്‍റെ ദയനീയാവസ്ഥകള്‍ എന്നോട് പറഞ്ഞു , തലേദിവസത്തെ പോലെ കരുണയ്ക്ക് വേണ്ടി എന്നോട് കേണു . അവനെ ഞാന്‍ വിടുകയും ചെയ്തു. നബി (സ) യോട് രാവിലെ ചെന്ന് പറഞ്ഞപ്പോള്‍ നബി (സ) തലേന്ന് പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം ഉണ്ടായി. മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു  : നീ ഇതാവര്‍ത്തിക്കുകയില്ലെന്ന് പറയുകയും പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയും ചെയ്യുന്നു .

അപ്പോള്‍ അയാള്‍ പറഞ്ഞു : എന്നെ താങ്കള്‍ വിട്ടയക്കുകയാനെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം. അതുകൊണ്ട് അല്ലാഹു താങ്കള്‍ക്ക്‌ പ്രയോജനമുണ്ടാക്കും.
ഞാന്‍ ചോദിച്ചു :ഏതാണവ?

അവന്‍ പറഞ്ഞു : നീ നിന്‍റെ കിടക്കയെ സമീപിക്കുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതുക. അത് താങ്കള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ആയിരിക്കും. നേരം പുലരുന്നത് വരെ ഒരു പിശാചും താങ്കളെ സമീപിക്കുകയില്ല .

ഞാനയാളെ പിന്നെയും വിട്ടയച്ചു. നബി(സ) യെ ഞാന്‍ സമീപിച്ചപ്പോള്‍ നബി (സ) ചോദിച്ചു : അബൂഹുറൈറ , നിന്‍റെ ബന്ധനസ്ഥനെ എന്ത് ചെയ്തു?

ഞാന്‍ പറഞ്ഞു : റസൂലെ അവന്‍ പറഞ്ഞു : ചില വിശുദ്ധ വചനങ്ങള്‍ എനിക്ക് പറഞ്ഞുതരാമെന്നു അല്ലാഹു അതുകൊണ്ട് എനിക്ക് പ്രയോജനമുണ്ടാക്കുമെന്നും . അപ്പോള്‍ ഞാന്‍ അവനെ വിട്ടയച്ചു .

നബി (സ) ചോദിച്ചു : അതെന്താണ് ? “കിടപ്പറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതാന്‍ അവന്‍ പറഞ്ഞതും മറ്റും ഞാന്‍ നബി (സ) യോട് പറഞ്ഞു .

അപ്പോള്‍ നബി (സ) പറഞ്ഞു : “അവന്‍ നുണയന്‍ ആണെങ്കിലും നിന്നോട് സത്യമാണ് പറഞ്ഞത്. അബൂഹുറൈറ , മൂന്നു ദിവസമായി നീ സംഭാഷണം നടത്തിയിരുന്നത് ആരോടാണ് എന്നറിയാമോ?
ഞാന്‍ പറഞ്ഞു : ഇല്ല
അപ്പോള്‍ നബി പറഞ്ഞു : “അത് പിശാചാണ്”.
(ബുഖാരി )

No comments:

Post a Comment