Sunday, October 14, 2012

ജംഅും ഖസറും


സര്‍ 

നാല്  റക്അത്തുള്ള ഫര്‍ള് നിസ്കാരം മാത്രമേ സര്‍ ആക്കി (ചുരുക്കി ) നിസ്കരിക്കാവൂ അത് തന്നെ വഖ്‌തില്‍ നിര്‍വഹിക്കപെടുന്ന അദാഅ്  ആയതും ആയിരിക്കണം യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ടാല്‍ യാത്രക്കാരന് ചുരുക്കി നിസ്കരിക്കാവുന്നതാണ് മടക്കയാത്രയില്‍ ആദ്യം പുറപ്പെട്ട സ്ഥലത്തിന്റെ പരിധിയില്‍ എത്തിയാല്‍ യാത്ര അവസാനിക്കുന്നതും ചുരുക്കി നിസ്കരിക്കുന്നത് അനുവധനിയമാല്ലതായി തീരുന്നതുമാണ്,, ഇനിയും ചില നിബന്ധനകള്‍ കൂടിയുണ്ട് രണ്ട മര്ഹലയില്‍ കുറയാത്ത ദൂരം ഉള്ള യാത്ര ആയിരിക്കണം ഏകദേശം നൂറ്റി മുപ്പത്തി രണ്ട കിലോമീറ്റര്‍ ദൂരമുണ്ടാവണം,,കാറിലോ വിമാനത്തിലോ കപ്പലിലോ യാത്രചെയ്താലും രണ്ട മര്‍ഹല ഉണ്ടായാല്‍ മതി ,,,എവിടേക്കാണോ  പോകുന്നത് ആസ്ഥലം ഉദ്ദേശിച്ചിരിക്കണം രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ ദൂരം ഉണ്ടെന്നു അറിഞ്ഞിരിക്കണം (യാത്രയുടെ ദൂരം അറിയാത്ത എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി യാത്ര ചെയ്യുന്നവര്‍ക്ക് കസര്‍ ആക്കല്‍ അനുവദനിയമല്ല) അനുവദനിയമായ യാത്ര ആയിരിക്കണം അഥവാ ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്ര ആയിരിക്കിക .അവധി എത്തിയ കടമുള്ളവന്‍ വീട്ടാനുള്ള മുതല്‍ ഉള്ളതോടൊപ്പം...

കടം നല്‍കിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ് അവന്‍ ഖസര്‍ ആക്കാന്‍ പാടില്ല .ഭര്‍ത്താവുമായി പിണങ്ങി പോകുന്നവ്ള്‍ക്കും പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ പോകലും കുറ്റകരമായ യാത്രയാണ് .എന്നാല്‍ ദീനികാര്യങ്ങള്‍ പഠിക്കണോ ഹജ്ജ് ഉമ്രകള്‍ നിര്‍വഹിക്കണോ പോകുന്നത് അനുവദനീയമാണ് അത് കുറ്റകരമല്ല,,, ഇനിയുമുണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവരോട് തുടരാതിരിക്കുക. തുടര്‍ന്നാല്‍ മഅമൂമും പൂര്തിയകണം. എങ്കിലും ചുരുക്കി നിസ്കരിക്കുന്നവര്‍ക്കും ജമാഅത്ത് സുന്നത്തുണ്ട്. ചുരുക്കി നിസ്കരിക്കുന്നു എന്ന് കരുതുകയും വേണം അത് നിയത്തിനോടൊപ്പം ആയിരിക്കണം അല്ലെങ്കില്‍ പൂര്‍ത്തിയാക്കി നിസ്ക്കരിക്കണം .ചുരുക്കി നിസ്കരിക്കുവാന്‍ നിയ്യത്ത് ചെയ്തവന്‍ നിസ്കാരം തീരുന്നത് വരെ നിയ്യത്തിനു എതിരൊന്നും ചെയ്യരുത് പൂര്‍ത്തിയാക്കാന്‍ കരുതുകയോ പൂര്‍ത്തി ആക്കിയാലോ എന്ന് ആലോചിക്കുകയോ .ചുരുക്കി നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുകയോ ചെയ്‌താല്‍ പൂര്‍ത്തിയാക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്‌ ,,,, നിസ്കാരം തീരുന്നത് വരെ യാത്രക്കാരന്‍ ആയിരിക്കണം ..ചുരുക്കി നിസ്കരിക്കല്‍ അനുവദനീയമാണ് എന്ന് അറിഞ്ഞിരിക്കണം ഇപ്പോള്‍ ചുരുക്കി നിസ്കരിക്കേണ്ട രൂപം മനസിലായല്ലോ ഇനി ജമ്മാക്കള്‍ എങ്ങിനെ എന്ന്  വിശദീകരിക്കാം

ജംഅ്

ഇന്നലെ ഫര്‍ള് നിസ്കാരം ചുരുക്കി നിസ്കരിക്കേണ്ട രൂപം പറഞ്ഞിരുന്നു .ഇന്ന് ജംഇനെ കുറിച്ച പറയാം .

1. മുന്തിച്ചു ജംഉ ആക്കല്‍ അസറിനെ ളുഹറിന്റെ കൂടെ മുന്തിച്ച് നിസ്കരിക്കുമ്പോള്‍ ആദ്യ നിസ്കാരം ളുഹര്‍ ആണല്ലോ അപ്പോള്‍ ആദ്യം ളുഹര്‍ നിസ്കരിക്കണം അതുപോലെ ഇശയെ മഗ്രിബിനോടൊപ്പം നിസ്കരിക്കുമ്പോള്‍ ആദ്യം മഗ്രിബാണ് നിസ്കരിക്കെണ്ടത് ഇതാണ് മുന്തിച്ചു ജമ്മു ചെയ്യുന്നക്രമം ഇതിനു വിരുദ്ധമായി മുന്തിച്ച് ജം ആക്കാന്‍ പാടില്ല 

2. ജമ്മാക്കി നിസ്കരിക്കുന്നു എന്ന് കരുതുക ഒന്നാമത്തെ നിസ്കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്രാമിന്റെ വേളയില്‍ കരുതലാണ് ഉത്തമം അല്ലെങ്കില്‍ ഒന്നാമത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുന്പ് കരുതിയാലും മതി 

3. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ യാത്രയില്‍ ആയിരിക്കണം * രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് യാത്ര അവസാനിക്കുകയോ യാത്ര അവസാനിപ്പിക്കുന്നു എന്ന് കരുതുകയോ ചെയ്താല്‍ പിന്നെ രണ്ടാമത്തതിനെ ഒന്നാമത്തതിനോടൊപ്പം ജമ്മു ആക്കാന്‍ പാടില്ല ആദ്യം നിസ്കരിച്ച ഒന്നാം നിസ്കാരത്തിനു യാതൊരു കുഴപ്പവും ഇല്ല .രണ്ടാം നിസ്കാരം അതിന്റെ വഖ്‌തില്‍ ...
നിസ്കരിച്ചാല്‍ മതി .

4. തുടരെ തുടരെ നിസ്കരിക്കണം ഒന്നാം നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കണം രണ്ട നിസ്കാരങ്ങള്‍കുമിടയില്‍ കൂടുതല്‍ സമയം താമസിക്കാന്‍ പാടില്ല .എന്നാല്‍ ഫര്‍ലുകള്‍ മാത്രം നിര്‍വഹിച്ച് രണ്ട്‌ രക് അത്ത് നിസ്കരിക്കുന്ന സമയം താമസിക്കുന്നതിനു വിരോധമില്ല *** 

ഇനി പിന്തിച്ചു ജംഅ് ആക്കല്‍ എങ്ങിനെ എന്ന് നോക്കാം ളുഹരിനെ അസരിലേക്കും മഗ്രിബിനെ ഇഷയിലെക്കും പിന്തിച്ച് നിസ്കരിക്കലനല്ലോ പിന്തിച്ച്  ജംഅ്  ആക്കല്‍ .ഇങ്ങിനെ പിന്തിക്കുമ്പോള്‍ ജംഅ് ആക്കുവാന്‍ പിന്തിക്കുകയാണെന്നു ആദ്യത്തെ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് കരുതണം അഥവാ ളുഹരിനെ അസറിന്റെ കൂടെ പിന്തിച്ച് നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ളുഹറിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് തന്നെ അസരിനോടൊപ്പം പിന്തിച്ച് ജംഅ് ആക്കാന്‍ കരുതണം മഗ്രിബിനെ ഇഷയിലേക്ക് പിന്തിക്കുന്നവനും ഇപ്രകാരം കരുതണം ഇങ്ങിനെ കരുതാതെ പിന്തിക്കാന്‍ പാടില്ലാത്തതും കരുതതിരുന്നാല്‍ ആദ്യ നിസ്കാരം കളാ ആകുന്നതുമാണ് .ഇപ്പോള്‍ ജംഅും ഖസറും എന്താണെന്നു നാം മനസില്ലാക്കിയല്ലോ റബ്ബ് ഖബൂലക്കട്ടെ ആമീന്‍

No comments:

Post a Comment