Sunday, November 4, 2012

സര്ക്കാര്‍ വിരുദ്ധസമരവും സമസ്തയുടെ നയവും , ഇബ്രാഹിം വഹബി തോന്നിപ്പാടം

 പുരാതന കാലം മുതല്‍ രാജഭരണം നിലനിന്നിരുന്ന ഇന്ത്യഉപഭൂഖണ്ഡത്തില്‍ ആരംഭകാലത്ത് തന്നെ ഇസ്ലാം എത്തിയിരുന്നല്ലോ . ഒരുപാട് വിദേശികള്‍ കയറിവരികയും ഭരിക്കുകയും ചെയ്ത ഇന്ത്യയില്‍ , എഴുന്നൂറ് വര്ഷകത്തോളം മുസ്ലിം രാജഭരണം [ഇസ്ലാമിക ഭരണമല്ല ]നിലനിന്നിട്ടുമുണ്ട് , അവസാനമത് ബ്രട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലായി , വ്യവസ്ഥാപിത നിയമങ്ങളോ,ലിഗിത നടപടി ക്രമങ്ങളോ ഇല്ലാതിരുന്ന ഹിന്ദുനാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് [ മലബാറിലെ നായര്പടയാളികളെ പോലുള്ള ]ചില തെമ്മാടികളുടെ അതിക്രമങ്ങള്‍ കൊണ്ടും ,ദുഷ്ട്ടത കൊണ്ടും പൊറുതിമുട്ടിയ മുസ്ലിം കളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിതവും സുഭദ്രവുമായിരുന്ന ഇന്ഗ്ലിഷ് ഭരണം വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ആ ഭരണകൂടത്തിന്റെ നാശം. ഇസ്ലാമിനും മുസ്ലിംകള്ക്കും ദുര വ്യാപകമായ നഷ്ട്ടമുണ്ടാക്കുമെന്നും ദാര്ശ നികരായ ഉലമാക്കളും ഔലിയാക്കളും ഭയപ്പെട്ടിരുന്നു.അതാണ്‌ മമ്പുറം തങ്ങളുടെ ------------------പ്രസിദ്ധമായ കവിതയില്‍ കാണുന്നതും. 


نفائس الدرر كتاب الاذكياء===جوهرة التوحيد رزق الاصفياء ---------------------------------------------------- هذي الثلاثة حفظها في البالي===حتى زوال الانكليس الوالي- --------------------------------------------------وبعده تصيبنا في قومنا===فاقتنا في ديننا وعيشنا------------------------------- -------------------------------وبعضهم يكون في تحصيل=== قانون حكام الدنا المعقول ------------------------------------------------------ بعد ارتحال الانكليس الوالي ===يزداد دهريون في الاضلال---------------- ചേറൂരിലും മറ്റും തങ്ങളും ചിലരും ആയുധമെടുത്തത് അധികാരികള്ക്കെ-തിരിലായിരുന്നില്ല എന്നും,മുസ്ലികളെ ആക്രമിച്ച ഹിന്ദുതീവ്രവാദികല്ക്കെകതിരില്‍ആയിരുന്നു എന്നും ,മലപ്പുറം ,ഓമാനൂര്‍,ചീരൂര്‍ പടകളുടെ ചരിത്രം പഠിച്ചാല്‍ അറിയാം. മലബാര്മേ,ഖലയിലെ മുസ്ലിം കള്ക്ക്ി ആത്മീയ നേതൃത്വംനല്കിലയിരുന്ന പൊന്നാനി മഖ്‌ധൂമുകളും,രാഷ്ട്രീയ നേതൃത്വംനല്കിലയിരുന്ന അറക്കല്‍ രാജാക്കന്മാരും ഭരണത്തെ അനുസരിച്ചവരും ,സ്വതന്ത്രസമരത്തിന്റെ പേരില്‍ സമരം നടത്തുന്നത് മതപരമായി തെറ്റാണെന്ന് പടിപ്പിച്ചവരും,വിട്ടു നില്ക്കാലന്‍ ആഹ്വാനം നടത്തിയവരുമാണ്.കലാപഘട്ടത്തില്‍ തെക്കെമലബാരിലെ മാപ്പിളമാരോട് ശാന്തരാകുവാനും മറ്റും ഈ കുടുംബം ലഗൂലേകകളിലൂടെ നിര്ദോശിച്ചിരുന്നു .[അറക്കല്‍ രാജവംശം =കെ.കെ.എന്‍.കുറുപ്പ്] യ്ഹ്കൂബ്‌ ഹസന്‍ സേട്ട് ,ജമാല്മുഹമ്മദു സാഹിബ് എന്നിവരുടെ നേത്രിത്തത്തില്‍ 1916 ല്‍ തന്നെ മുസ്ലിം ലീഗ് പ്രവത്തനം ആരംഭിചിരുന്നതായി കേരളത്തിലെ മുസ്ലിം ലീഗിന്റെ ചരിത്രമെഴുതിയ കെ.എം.സീതി സാഹിബ് പറയുന്നു...........മുസ്ലിം ലീഗുകാര്‍ ബ്രിട്ടീഷ് അനുകൂലികളും,മുസ്ലിം ലീഗു ബ്രിട്ടീഷ് അനുകൂല സംഖടനയുമായിരുന്നു എന്ന ധാരണ ശ്രഷ്ട്ടിക്കപ്പെട്ടിരുന്നു .എന്നെഴുതിയത് റഹീം മേചേരിയാണ്. അതൊരു സത്യം മാത്രമാണ്. അദ്ദേഹം തുടരുന്നു [എന്നിട്ടും ആ ലീഗുമായി ഇന്നത്തെ ലീഗിനു ബദ്ധമില്ല എന്നു പറയുമ്പോള്‍,ഒരു ചരിത്ര വിദ്യാര്ഥി് എന്ന നിലക്ക് അംഗീകരിക്കാന്‍ നിവര്ത്തി യില്ല,[റഹീം,മേച്ചെരി--കേരള മുസ്ലിം നവോത്ഥാന ചരിത്രം =പേജ് =92 ] എന്ത് കൊണ്ടാണോ ഇന്നത്തെ ലീഗ് അന്നത്തെ ലീഗിനെ തള്ളിപ്പറയുന്നത് ,അതേ കുറ്റം അന്നത്തെ സമസ്തയിലും കാണും.1947 ഇല്‍-21 വയസുള്ള,തികഞ്ഞ ഉലമാക്കള്‍ നിറഞ്ഞു നിന്നിരുന്ന ബഹു=സമസ്ത;സമരത്തില്‍ പന്ക്കെഉടുക്കാതിരുന്നത് ഇസ്ലാം അത് അനുവതിക്കാത്തത് കൊണ്ടാണ്,ചില യുക്തിവാദി മൌലവിമാരുടെ തീവ്രവാദപ്രസംഗം കേട്ട്, സമര-കലാപ-നശീകരണ പ്രവര്തനതിനിറങ്ങിയവരെ പിന്തിരിപ്പിക്കാന്‍ സമസ്ത'വേണ്ടത് ചെയ്തിട്ടുമുണ്ട്. 1933-march=5 നു ഫറോക്കില്‍ ചേര്ന്ന സമസ്ത്‌; ആറാം വാര്ഷി ക സമ്മേളനത്തിലെ 12-ആംപ്രമേയം ഇങ്ങിനെ വായിക്കാം [സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിം കളെ കോണ്ഗ്രസ്ഖിലാഫത്ത് കമ്മറ്റി എന്നപേരും പരസ്യം ചെയ്തു അവരുടെ മായാ വലയില്‍ പ്പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷി വഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹളനടന്നതിന്റെ ഫലമായി എത്രയോ അനവദി മുസ്ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും,ജയില്‍ ശിക്ഷക്ക് കാരണ ഭൂതരായിതീരുകയും ചെയ്തല്ലോ . ഭരണ കര്താക്കളോട് എതിര്ക്ക ലും അവരുടെ കല്പ്പ ന അനാദരവ്‌ചെയ്യലും മത വിരോധമുള്ള കാര്യമായിരിക്കെ കോണ്ഗ്ര സ് കക്ഷിക്കാരുമായി യോജിക്കലുംഅവരോടു സഹകരിക്കലും ഒരിക്കലും യഥാര്ത്ഥ മുസ്ലിംകള്ക്ക്ട ചെയ്യുവാന്‍ പാടില്ലാത്തതും ആകുന്നു .;] ബഹു;സമസ്ത;യും അതിന്റെവ ഉലമാക്കളും ദീനീ നിയമത്തിനു വഴിപ്പെട്ടു ,പിന്മാറാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ചില അലവലാതി മൗലവിമാരാണ് കലാപമുണ്ടാക്കിയത്.അവരാണിപ്പോള്‍ ആധുനിക സമസ്തയുടെ സമ്മേളനങ്ങളില്‍ പോലും പുകഴ്തപ്പെടുന്നത്. അന്നത്തെ വക്കം,കട്ടിലശേരി,മൊയ്തു മൌലവിയാക്കളുടെ മജ് ലിസുല്‍ ഉലമ ഇളക്കിവിട്ട ജിഹാദും തീവ്രവാദമുറകളും തന്നെയാണ് ഈ സമുദായത്തെ കളങ്കപ്പെടുതിയതും,ഇന്നും താന്തോന്നി യുവാക്കളെ വഴിതെറ്റിപ്പിച്ചുകൊണ്ടിരിക്കുന്നതും.അന്നത്തെ തീവ്രവാദികള്‍ ഇന്ന് ആദരിക്കപ്പെടുന്നത് പോലെ , ഇന്നത്തെ തീവ്രവാദികള്‍ നാളെ ആധരിക്കപ്പെട്ടു എന്നും വരാമല്ലോ,പെന്ഷ്നും കിട്ടിയെന്നു വരാം. സ്വാതന്ത്രത്തിനുവേണ്ടി കോണ്ഗ്രസ് ഇളക്കിവിട്ട മത തീവ്രവാദത്തെ പട്ടേല്‍ അടക്കമുള്ളവര്‍ ഹൈജാക്ക്‌ചെയ്തപ്പോളാണല്ലോ ജിന്നയെ പോലുള്ളവര്ക്ക്തി രിച്ചറിവുണ്ടായത് .ഡോക്ടര്‍ ബി,ആര്‍,അംബേദ്കര്പചറഞ്ഞത് പോലെ = [IT WAS A FIGHT,BETWEEN A FOOL AND BULLECK. ] അതൊക്കെ മുന്കൂചട്ടി കാണാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ ഉലമാക്കളുടെ മഹത്വം. നാം ഫൂളാക്കപ്പെടുകയായിരുന്നുവല്ലോ .!സ്വയം വിഡികളാകാന്‍ മനസ്സില്ലാത്തത് കൊണ്ടാണ് നമ്മുടെ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത്.! മഹാനായ മാപ്പിളകവി പുലിക്കോട്ടില്‍ ഹൈദര്‍ അന്ന് പാടിയില്ലേ ; ഇന്ത്യഎന്ന പതിക്കു സ്വയംഭരണം കിട്ടാനാശിച്ചു , എന്തിനെടാ ഇടങ്ങേറിനുപോണിക്കാലത്ത് , പട്ടരു,ചെട്ടിയും,നായര്,നംബ്ബൂരീ, ഈ നാട് ഭരിച്ചാല്‍, കിട്ടിയ - കഷ്ടപ്പാടൊരു കാലം തീരുമോ ...?! എത്രയും നന്മയില്‍ എന്നെന്നും ഈ നാട് ഭരിക്കാന്‍ , ഇത്രയും നല്ലൊരു മന്നവരുണ്ടോ ലോകത്ത്‌ .

1 comment:

  1. ചുരുക്കി പറഞ്ഞാല്‍ ബ്രിട്ടീഷ്‌ ഭരണം ആണ് നല്ലത് എന്നണോ ലേഖകന്‍ ഉദ്ദേശിക്കുന്നത്? ഉമര്‍ കാസിയെപോലുള്ളവരാണ് ബ്രിട്ടീശുകരോട് സമരം ചെയ്തത്.അതൊക്കെ ബോധപൂര്‍വം മറക്കുകയാണോ.?

    ReplyDelete