Sunday, July 29, 2012

വിശുദ്ധ റമളാന്‍ ( പുണ്യങ്ങളുടെ പൂക്കാലം ) PDF.


to download click on the below link


വിശുദ്ധ റമളാന്‍ ( പുണ്യങ്ങളുടെ പൂക്കാലം ) PDF.



റംസാന്‍ വ്രതശുദ്ധിയുടെ മാസം ആണ് , ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങള്‍ ആണ് .പാപത്തിന്റെ കറകള്‍ കഴുകികളഞ്ഞു തഖ്‌വയിലൂന്നിയ ജീവിതം പാകപ്പെടുത്തിയെടുക്കാനുള്ള അവസരമാണ് .സ്രിഷ്ടികളിലേക്ക് പുണ്യങ്ങളുംഅനുഗ്രഹങ്ങളും അധികമായി വര്‍ഷിക്കുന്ന സമയങ്ങളാണ് .

റമസാനില്‍ സല്‍കര്‍മ്മങ്ങളില്‍ നിരതരാവുന്നവര്‍ക്ക് റബ്ബുല്‍ ഇസ്സത്തു നല്‍കുന്ന പ്രതിഫലം അളവറ്റതാണ് -  പരലോകത്ത് സ്വര്‍ഗ്ഗവും ഉന്നതപദവികളും നല്‍കുന്നു . ഈ സൌഭാഗ്യം സ്വായത്തമാക്കണമെങ്കില്‍ പക്ഷെ റമസാനിന്റെ മഹത്വവും വ്രതത്തിന്റെ നിയമങ്ങളും മനസ്സിലാക്കി സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കണം .

അതിനു സഹായകമാകുന്ന ഒരു കൊച്ചു കൃതിയാണിത് .


Wednesday, July 25, 2012

റസൂല്‍(( (((()(((സ) യുടെ മുത്തുമൊഴികള്‍


അബൂ ഹുറൈറ (റ) യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ അവരെ വലയം ചെയ്യാതിരിക്കില്ല അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഹുറൈറ (റ) യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഉമാമ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഖുര്‍ആന്‍ ഓതുവിന്‍.അത് അന്ത്യ നാളില്‍ ഓത്തുകാര്‍ക്ക് ശുപാര്‍ശകനായി വരും ( സ്വഹീഹ് മുസ്ലിം )
നവാസ് (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : അന്ത്യ നാളില്‍ ഖുര്‍-ആനിനെ കൊണ്ട് വരും.അതനുസരിച്ച് കര്‍മ്മം ചെയ്തവരെയും.അല്‍ ബഖറ ,ആലു ഇമ്രാന്‍ എന്നീ അധ്യായങ്ങളാകും മുമ്പില്‍.ഓത്തുകാര്‍ക്കായി അവ രണ്ടും വാദിക്കും (മുസ്ലിം)
ഉസ്മാന്‍ (റ) പറയുന്നു : നിങ്ങളില്‍ ഉന്നതന്‍ ഖുര്‍-ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ്.(ബുഖാരി)
അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന സത്യ വിശ്വാസി ഓറഞ്ചു പോലെയാണ്.മണവും നന്ന്.രുചിയും നന്ന്.ഖുര്‍-ആന്‍ ഓതാത്ത വിശ്വാസി കാരക്ക പോലെയാണ്.മണം ഇല്ലെങ്കിലും രുചി മധുരം.ഖുര്‍-ആന്‍ ഓതുന്ന കപടന്‍ റൈഹാന്‍ പുഷ്പം പോലെ ആണ്.മണം നല്ലത് എങ്കിലും രുചി കൈപ്പ്.ഖുര്‍-ആന്‍ ഓതാത്ത കപടന്‍ ആട്ടങ്ങ പോലെ ആണ്.മണം ഇല്ല - രുചി കയ്പ്പും ( ബുഖാരി )
ബറാഉ (റ) പറയുന്നു : ഒരാള്‍ അല്‍ കഹ്ഫ്‌ സൂറത്ത് ഓതുക ആയിരുന്നു .അയാളുടെ കുതിരയെ രണ്ടു കയറു കൊണ്ട് കെട്ടിയിട്ടുണ്ട്.ഒരു മേഘം അതിനെ വലയം ചെയ്തു.അത് താഴോട്ടു അടുക്കാന്‍ തുടങ്ങി.അത് അടുത്ത് വന്നപ്പോള്‍ കുതിരക്ക് വിറളി എടുത്തു.അദ്ദേഹം രാവിലെ നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന ഇടത്ത് ഇറങ്ങിയ ശാന്തിയാണ് അത് ( ബുഖാരി , മുസ്ലിം )
ഇബ്നു മസ്ഊദ് (റ) പറയുന്നു : നബി (സ്വ) അരുളി : അല്ലാഹുവിന്റെ വേദത്തില്‍ നിന്നൊരു അക്ഷരം ഓതിയാല്‍ ഒരു നന്മ ഉണ്ട്.ഒന്നിന് പത്തു പുണ്യം ഉണ്ട്.' അലിഫ് ലാം മീം ' ഒരു അക്ഷരം എന്ന് ഞാന്‍ പറയില്ല.അലിഫ് ഒരക്ഷരം,ലാം ഒരക്ഷരം , മീം ഒരക്ഷരം (തുര്മുദി)
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ്വ) അരുളി : ഉള്ളില്‍ ഒരക്ഷരം ഖുര്‍-ആന്‍ ഇല്ലാത്ത മനുഷ്യന്‍ തകര്‍ന്നു കിടക്കുന്ന വീട് പോലെ ആണ്.(തുര്മുദി)
അബൂ ഹുറൈറ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഉറക്കെ ,ഈണത്തില്‍ ഖുര്‍-ആന്‍ ഓതുന്ന ഒരു നബിയുടെ ശബ്ദം കേള്‍ക്കുന്നത് പോലെ മറ്റൊന്നും അല്ലാഹു ശ്രദ്ധിക്കുക ഇല്ല (ബുഖാരി - മുസ്ലിം )
ബറാഉ (റ) പറയുന്നു : നബി (സ്വ) ഒരിക്കല്‍ ഇശാഅ് നിസ്ക്കാരത്തില്‍ 'വത്തീനി' ഓതുന്നത് കേട്ടു.അതിനേക്കാള്‍ തേനോഴുകുന്ന ശബ്ദം ഞാന്‍ വേറെ കേട്ടിട്ടില്ല (ബുഖാരി - മുസ്ലിം )
ഇബ്നു മസ് ഊദ് (റ) പറയുന്നു : നബി (സ്വ) എന്നോട് അരുളി : എനിക്ക് ഖുര്‍-ആന്‍ ഓതി തരൂ.ഞാന്‍ ചോദിച്ചു : അങ്ങേക്ക് അവതരിച്ച ഖുര്‍-ആന്‍ ഞാന്‍ ഓതി തരുകയോ ? നബി (സ്വ) അരുളി : മറ്റുള്ളവരില്‍ നിന്ന് അത് കേള്‍ക്കുന്നത് ഇഷ്ടമാണു എനിക്ക്.ഞാന്‍ നബി (സ്വ) ക്ക് സൂറത്ത് നിസാ ഓതി കൊടുത്തു.താഴെ സൂക്തം വരെ
فكيف إذا جئنا من كل أمة بشهيد وجئنا بك على هؤلاء شهيدا
(എല്ലാ സമൂഹങ്ങളില്‍ നിന്നും സാക്ഷിയെ നാം ഹാജരാക്കുന്ന നാളില്‍ നബിയെ ,താങ്കളെ ഇവര്‍ക്ക് സാക്ഷി ആയും നാം ഹാജരാക്കും )
ഇത്രയും ആയപ്പോള്‍ നബി (സ്വ) അരുളി : മതി .ഞാന്‍(ഇബ്നു മസ് ഊദ് ) തിരിഞ്ഞു നോക്കുമ്പോള്‍ നബിയുടെ (സ്വ) കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു ( ബുഖാരി - മുസ്ലിം )

അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ സൂക്തങ്ങളെ ഭദ്രമായി മനസ്സില്‍ കെട്ടി ഇടുവിന്‍.(മനപ്പാഠം ഉള്ള ഖുര്‍-ആന്‍ മറന്നു പോകാതിരിക്കാന്‍ ശ്രദ്ധ വെക്കണം എന്ന് അര്‍ഥം ) ,മുഹമ്മദ്‌ (സ്വ) യുടെ ആത്മ നിയന്താവാണെ സത്യം ,കണങ്കാലില്‍ കയറിട്ടു കെട്ടിയിട്ട ഒട്ടകതെക്കാള്‍ ശക്തിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ഖുര്‍-ആന്‍ ( ബുഖാരി ) ( അഥവാ ഖുര്‍-ആന്‍ ഉള്ള മനസ്സിലേക്ക് മാലിന്യങ്ങള്‍ വരുമ്പോഴാണ് അത് കയറു പൊട്ടിച്ചോടുക - നാറുന്ന ഹൃദയത്തില്‍ ഖുര്‍-ആന്‍ കിടക്കില്ല )
ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഹൃദിസ്ഥം ആക്കിയവനും ഒട്ടകത്തെ കെട്ടിയവനും തുല്യം .ശ്രദ്ധിച്ചാല്‍ കയറു പൊട്ടിക്കാതെ നിര്‍ത്താം.കയറു അഴിച്ചിട്ടാല്‍ അത് തടി തപ്പും ( ബുഖാരി - മുസ്ലിം )
അബൂ സയീദ്‌ (റ) പറയുന്നു : എന്നോട് നബി (സ്വ) അരുളി : നീ പള്ളിയില്‍ നിന്നും ഇറങ്ങും മുമ്പ് ഞാന്‍ നിനക്ക് മഹത്വം ഏറിയ ഒരു സൂറത്ത് പഠിപ്പിച്ചു തരട്ടയോ?നബി (സ്വ) എന്റെ കൈ പിടിച്ചു .ഞങ്ങള്‍ പുറത്തിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ നബിയോട് (സ്വ) ഞാന്‍ ചോദിച്ചു:അങ്ങേനിക്ക് മഹത്തായ സൂറത്ത് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിരുന്നുവല്ലോ .നബി (സ്വ) അരുളി: ' 
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ആവര്ത്തിചോതുന്ന മഹത്തായ ഏഴു ആയത്തുകള്‍ ആണത്.എനിക്ക് ലഭിച്ച മഹത്തായ ഖുര്‍-ആന്‍ (ബുഖാരി ) - ഫാത്തിഹ സൂറത്ത് ആണിത്.

Wednesday, June 27, 2012

ടെന്‍ഷന്‍ ടെന്‍ഷന്‍....by aboo zahid


ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഒരിക്കല്‍ വളരെ ദുഖിതനായി ഇരിക്കുന്ന ഒരാളുടെ അടുത്ത് കൂടെ നടന്നു പോകാനിടയായി.മഹാന്‍ അവിടെ ദുഖിചിരിക്കുന്ന ആളുടെ അടുത്ത് ചെന്ന് പറഞ്ഞു :
മൂന്നു കാര്യങ്ങള്‍ഞാന്‍ നിന്നോട് ചോദിക്കും അതിനു നീ മറുപടി പറയണം.അയാള്‍ സമ്മതിച്ചപ്പോള്‍ ഇബ്രാഹീമുബ്നു അദ് ഹം തങ്ങള്‍ ചോദിച്ചു:
1 ) അല്ലാഹുവിന്റെ തീരുമാനത്തിനെതിരായി എന്തെങ്കിലും കാര്യം ഈ പ്രപഞ്ചത്തില്‍ നടക്കുമോ?
-അയാള്‍ പറഞ്ഞു " ഇല്ല"
2 ) അള്ളാഹു ഓരോ ദിവസത്തേക്കും നിനക്ക് നിശ്ചയിച്ച ഭക്ഷണത്തില്‍ നിന്നും വല്ലതും നിനക്ക് കുറയുമോ?
-അയാള്‍ പറഞ്ഞു " ഇല്ല "
3 ) അള്ളാഹു നിനക്ക് നിശ്ചയിച്ച ആയുസ്സില്‍ നിന്നും ഒരു നിമിഷമെങ്കിലും നേരത്തെ നീ മരിക്കുമോ?
-അയാള്‍ വീണ്ടും പറഞ്ഞു "ഇല്ല "
അപ്പോള്‍ ഇബ്രാഹിം ഇബ്നു അദ്ഹം തങ്ങള്‍ അയാളോട് ചോദിച്ചു : " പിന്നെ എന്തിനാണ് നിങ്ങള്‍ ദുഖിക്കുന്നത്? "
------------------------------------------------------------------------------------------------------------------------------------------------------------
എന്തിനും ഏതിനും ടെന്‍ഷന്‍ ആണ് നമുക്കിപ്പോള്‍..സത്യാ വിശ്വാസം മനസ്സില്‍ ഉറച്ചവര്‍ക്ക് എന്ത് ടെന്‍ഷന്‍...ഈമാന്‍ കാര്യങ്ങളിലെ ആറാമതെതായി നമ്മളും പഠിച്ചതല്ലേ.'എല്ലാ നന്മകളും തിന്മകളും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന്...

ചിന്തിക്കാന്‍ 10 കാര്യങ്ങള്‍ , by aboo zahid


ഒരിക്കല്‍ മഹാനരായ ഇബ്രാഹീം ഇബ്നു അദ് ഹം(റ) ബസറ പട്ടണത്തിലൂടെ കടന്നു പോകുകയായിരുന്നു .ജനങ്ങള്‍ മഹാനരുടെ ചുറ്റും തടിച്ചു കൂടിയിട്റ്റ് ചോദിച്ചു

'' അല്ലയോ അബു ഇസ് ഹാക് എന്നവരെ , അള്ളാഹു അവന്റെ ഖുര്‍ - ആനില്‍ പറയുന്നു .നിങ്ങള്‍ എന്നോട് ചോദിക്ക് ഞാന്‍ നിങ്ങള്‍ ഉത്തരം നല്‍കാം എന്ന് .പക്ഷെ കാലമെത്രയോ ആയി ഞങ്ങള്‍ ചോദിക്കുന്നു പക്ഷെ അവന്‍ ഞങ്ങളുടെ പ്രാര്തനകള്‍ക്ക് ഉത്തരം നല്‍കുന്നില്ല.''
ഇത് കേട്ട മഹാനവര്കള്‍ മറുപടി നല്‍കി. '' അല്ലയോ ജനങ്ങളെ നിങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതിന്റെ കാരണം നിങ്ങളുടെ ഹൃദയം 10 കാര്യങ്ങളാല്‍ മരിച്ചിരിക്കുന്നു.

1 ) നിങ്ങള്‍ക്ക് അല്ലാഹുവിനെ അറിയാം - പക്ഷെ അല്ലാഹുവിന്റെ അവകാശങ്ങള്‍ നിങ്ങള്‍ അവനു നല്‍കുന്നില്ല
2 ) നിങ്ങള്‍ അല്ലാഹുവിന്റെ ഖുര്‍ - ആന്‍ വായിക്കുന്നു - പക്ഷെ അതിനനുസരിച് പ്രവര്‍ത്തിക്കുന്നില്ല
3 ) നിങ്ങള്‍ നബി തങ്ങളെ (സ്വ) സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ നബി തങ്ങളുടെ (സ്വ) സുന്നത് വിട്ടൊഴിയുന്നു
4 ) നിങ്ങള്‍ ശയ്താന്റെ ശത്രു ആണെന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ അവന്റെ വഴിയെ പിന്‍ പറ്റുന്നു
5 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ സ്വര്‍ഗത്തെ ഇഷ്ടപ്പെടുന്നു എന്ന് - പക്ഷെ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല
6 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ നരകാഗ്നി ഭയപ്പെടുന്നു എന്ന് - പക്ഷെ നിങ്ങള്‍ എപ്പോഴും പാപങ്ങളിലൂടെ അതിലേക്ക് അടുത്ത് നില്‍ക്കുന്നു
7 ) നിങ്ങള്‍ പറയുന്നു മരണം സത്യമാണെന്ന് - പക്ഷെ നിങ്ങള്‍ അതിനു വേണ്ടി ഒരുങ്ങുന്നില്ല
8 ) നിങ്ങള്‍ മറ്റുള്ളവരുടെ പാപങ്ങളെ പറ്റി സംസാരിക്കുന്നു - പക്ഷെ നിങ്ങളുടെ പാപങ്ങളെ ശ്രദ്ധിക്കുന്നില്ല
9 ) നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ആസ്വദിക്കുന്നു - പക്ഷെ അതിനു അവനോട നന്ദി ചെയ്യുന്നില്ല
10 ) നിങ്ങള്‍ നിങ്ങളില്‍ നിന്ന് മരിച്ചവരെ മറവു ചെയ്തു പോരുന്നു - അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല._________________________________________________________________________________________
നോക്കൂ...എത്ര സത്യം.നാമോരോരുത്തരും ഇതില്‍ നിന്നും വ്യത്യാസപ്പെട്ടവര്‍ അല്ല.എല്ലാ ഓരോ മനസ്സ് മരിക്കുന്ന 10 കാര്യങ്ങളും നമ്മളില്‍ കാണാം...മരണം ആരെയും കാത്രിക്കുന്നില്ല.മഹാനായ അലി (റ) പറഞ്ഞ പോലെ ''ദുനിയാവില്‍ വിചാരനയില്ല കര്‍മം മാത്രം.ആഖിരത്തില്‍ കര്മാമില്ല വിചാരണ മാത്രം''.ആ ലോകത്തേക്ക് മടങ്ങി പോകേണ്ട നമ്മള്‍ സ്വയം വിചാരണ ചെയ്യുന്നില്ല എങ്കില്‍ വിരല്‍ കടിക്കേണ്ട അവസ്ഥ വരും എന്നതില്‍ തര്‍ക്കമില്ല.നന്മയില്‍ ജീവിച് നന്മയിലായി മരിക്കാന്‍ അല്ലാഹു തുനക്കട്ടെ.......

അയല്‍വാസി യോട് അന്നിങ്ങനെ ..ഇന്നോ...!!!.by aboo zahid


മഹാനരായ ഇമാം അബു ഹനീഫ (റ) വിനു കള്ള് കുടിയനായ ഒരു അയല്‍വാസി ഉണ്ടായിരുന്നു .രാത്രി മുഴുക്കെ അയാള്‍ മദ്യപിക്കുകയും പ്രേമ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നത് കാരണം മഹാനവര്കള്‍ക്ക് ഒരുപാട് ബുധിമുട്റ്റ് ഉണ്ടായിരുന്നു.ഒരു ദിവസം മദ്യപാനിയായ അയല്‍വാസിയുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നു -മഹാനവര്കള്‍ ആ വീട്ടിലേക്ക് ചെന്ന് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചു.ഇന്ന ഇന്ന കാരണങ്ങളാല്‍ അയാളെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നു എന്ന് മറുപടി കിട്ടി.മഹാന്‍ നേരെ ജയില്‍ ഉള്ളിടതെക്ക് ചെന്ന് തന്റെ അയല്‍വാസിയെ അന്വേഷിച്ചു.അബു ഹനീഫ ഇമാം (റ) വിനെ ബഹുമാനിക്കുന്ന അധികാരികള്‍ അതിനാല്‍ ആ മദ്യപാനിയെ വെറുതെ വിടുകയും ചെയ്തു - അയാള്‍ നേരെ ഇമാം അവര്‍കളുടെ അടുത്ത് വന്നു എത്ര മാത്രം ബുദ്ധി മുട്ടുകള്‍ എന്നെ കൊണ്ട് ഉണ്ടായിട്ടും എന്ത് കൊണ്ടാണ് താങ്കള്‍ എന്നെ രക്ഷിച്ചത് എന്ന് ചോദിച്ചപ്പോള്‍ ' എന്റെ അയല്‍വാസി എന്നാ നിലക്ക് നിനക്കുള്ള അവകാശങ്ങളെ വക വെച്ച് തരാതിരിക്കാന്‍ എനിക്ക് സാധ്യമല്ല ' എന്നായിരുന്നു മറുപടി.ഇത് കേട്ട അയല്‍വാസിയുടെ മനസ്സിലേക്ക് ഹിടായതിന്റെ വെളിച്ചം കടന്നു വന്നിരുന്നു...അദ്ദേഹം മുസ്ലിമായി അല്ലാഹുവിന്റെ സത്യാ വഴിയിലേക്ക് ചേര്‍ന്നു...
ഇന്ന് നാം എവിടെ എത്തിയിരിക്കുന്നു -എന്താണ് നമ്മുടെ അയാള്‍ പക്കാ ബന്ധങ്ങളുടെ അവസ്ഥ....?അല്ലാഹുവിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുംബ് സ്വയം നമുക്ക് വിചാരണ ചെയ്യേണ്ടതില്ലേ...
എത്ര സുന്ദരം ഇസ്ലാമിന്റെ വിധി വിലക്കുകള്‍...,,അയല്‍വാസിയായ മുസ്ലിമോ അമുസ്ലിമോ ആയ മനുഷ്യന്റെ അവകാശങ്ങളെ പോലും അതി മനോഹരമായി വരച്ചു കാട്ടിയ സത്യ വഴി..അതില്‍ ലയിച്ചു ചേര്‍ന്നു വെളിച്ചമേകിയ മഹാന്മാരായ ഉലമാക്കള്‍...,,,ആ വെളിച്ചത്തെ പിന്‍ തുടര്‍ന്ന് മരണം വരെ ജീവിക്കാന്‍ അള്ളാഹു തുനക്കട്ടെ...ആമീന്‍

3 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെങ്കില്‍..by aboo zahid


അബ്ബാസിയാ ഭരണ കാലത്ത് തലസ്ഥാനമായ ബാഗ്ധാദില്‍ വലിയ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു .ഒരിക്കല്‍ അദ്ധേഹത്തിന്റെ അടുക്കല്‍ ഒരാള്‍ വന്നു കൊണ്ട് പറഞ്ഞു .''നിങ്ങള്‍ക്കറിയുമോ ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ സുഹൃത്തിനെ കുറിച് അരിഞ്ഞത് എന്തെന്ന് ..?"പണ്ഡിതന്‍ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു '' ഒരു നിമിഷം നില്‍ക്കൂ , എന്തെങ്കിലും കാര്യം എന്നോട് നിങ്ങള്‍ പറയും മുംബ് മൂന്ന്‍ ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളോട ചോദിക്കും - എന്റെ സുഹൃത്തിനെ കുറിച് ഒരു കാര്യം നിങ്ങള്‍ പറയും മുംബ് നിങ്ങള്‍ക്ക് പറയാന്‍ ഉള്ളതിനെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണല്ലോ.അതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക -
1 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം പൂര്‍ണ്ണമായും സത്യമാണെന്ന് നിങ്ങള്‍ അറിയുമോ ?
'' ഇല്ല ,ഞാന്‍ കേട്ട അറിവ് മാത്രമേ ഉള്ളൂ..''
അപ്പോള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ല -
2 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് പറയാന്‍ പോകുന്ന കാര്യം എന്തെങ്കിലും നല്ല കാര്യമാണോ ?
'' അല്ല , അതിന്റെ വിപരീതമാണ് ''
അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് പറയാനുള്ള കാര്യം സത്യമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത അയാളെ പറ്റി മോശമായ ഒരു കാര്യമാണ് -
3 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ പറ്റി പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?
" ഇല്ല - നിങ്ങള്‍ക്ക് ഉപകാരമൊന്നും ഉണ്ടാകില്ല "
അപ്പോള്‍ നിങ്ങള്‍ എന്നോട് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുള്ളതോ , നല്ലതോ ഉപകാര പ്രദമോ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാം എന്നിരിക്കെ അത് എന്നോട് പറയുന്നതില്‍ എന്ത് കാര്യം-കേള്‍ക്കുന്നതില്‍ എനിക്കെന്ത് കാര്യം ?
---------------------------------------------------------------------------------------------------------------------------------------------------
ശുദ്ധമായ മനസ്സ് അല്ലാഹു നമുക്കേവര്‍ക്കും തരട്ടെ...

ഒരു കൊച്ചു ചരിത്രം..., by aboo zahid


ബഹുമാനപ്പെട്ട അബു ഇസ്ഹാക് അവര്കളെ - എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല - ഈ കാര്യത്തില്‍ എനിക്ക് സഹായകം ആകുന്ന കാര്യങ്ങള്‍ അവിടുന്ന് പറഞ്ഞു തരണേ ' -മഹാനരായ ഇബ്രാഹീം ഇബ്നു അദഹം(റ) വിനോട് ഒരു മനുഷ്യന്‍ വന്നു പറഞ്ഞു. '' 5 കണ്ടിഷന്‍ അന്ഗീകരിച് ജീവിക്കാമെങ്കില്‍ മനസ്സിന്റെ അനുസരണ ക്കേഡ് നിനക്ക് ബാധിക്കുകയില്ല എന്നദ്ദേഹം മറുപടി പറഞ്ഞ ശേഷം പറഞ്ഞു.

1 ) എപ്പോഴെങ്കിലും നിനക്ക് അല്ലാഹുവിനെ ധിക്കരിക്കണം എന്ന് തോന്നുമ്പോള്‍ അവന്‍ തരുന്ന ഭക്ഷണം ഒന്നും തന്നെ നീ കഴിക്കരുത്.
( ഇത് കേട്ട അയാള്‍ പറഞ്ഞു - അങ്ങനെയെങ്കില്‍ ഞാനെങ്ങനെ വല്ലതും കഴിക്കും - ഭൂമിയില്‍ ഉള്ളതെല്ലാം അവന്റെതാണ് ? -'' അപ്പോള്‍ പറയൂ അവന്‍ തരുന്ന ഭക്ഷണവും കഴിച്ച അവനെ ധിക്കരിക്കുന്നത് ശരിയാണോ '' എന്നായിരുന്നു മഹാന്റെ മറുപടി. )

2 ) അല്ലാഹുവിനെ അനുസരിക്കതിരിക്കണം നിനക്ക് എങ്കില്‍ അവന്റെ ലോകത്ത് നിന്നും വേറെ സ്ഥലത്തേക്ക് മാറി അവിടെ വെച് ചെയ്യുക.
( അയാള്‍ പറഞ്ഞു : '' അത് കൂടുതല്‍ ബുദ്ധിമുട്ടാണ് . അല്ലാഹുവിന്റെതല്ലാത്ത ഒരു സ്ഥലവും ഇല്ലല്ലോ -അപ്പോള്‍.. ഞാനെവിടെ ജീവിക്കും ?- അവന്‍ തരുന്ന ഭക്ഷണവും കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ? )

3 ) അല്ലാഹുവിന്റെ ഭക്ഷണം കഴിച് അവന്റെ ഭൂമിയില്‍ ജീവിച് അവനെ അനുസരിക്കതിരിക്കണം എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ അവന്‍ നിന്നെ കാണാത്ത ഒരു സ്ഥലം കണ്ടെത്തി അവിടെ വെച് ചെയ്യക .
( എന്താണ് ഇബ്രാഹീം (റ) താങ്കള്‍ പറയുന്നത് ? ഏറ്റവും രഹസ്യമായ സ്ഥലത്ത് വെച്ച് ചെയ്യുന്നത് പോലും അവന്‍ കാണുമല്ലോ - '' അപ്പോള്‍ അവന്റെ ഭക്ഷണം കഴിച് ,അവന്റെ ഭൂമിയില്‍ ജീവിക്കുകയും അവനറിയാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നറിയുകയും ചെയ്തിട്റ്റ് അവനെ അനുസരിക്കാതിരിക്കുന്നത് ശരിയാണോ ?'' )

4 ) മലക്കുല്‍ മൌത്ത് നിന്റെ ആത്മാവിനെ പിടിക്കാന്‍ വരുമ്പോള്‍ മലക്കിനോട് '' എനിക്കൊരു കുറഞ്ഞ സമയം നീട്ടി തരൂ-ഞാന്‍ പശ്ചാത്തപിച് അല്ലാഹുവിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത് നന്നാവാം '' എന്ന് പറയുക.
( അയാള്‍ പറഞ്ഞു : പക്ഷെ മലക്ക് എന്നെ ശ്രദ്ധിക്കുകയില്ലല്ലോ ഇബ്രാഹീം എന്നവരെ , - അപ്പോള്‍ പിന്നെ മരണത്തിന്റെ സമയത്തില്‍ നിന്നും പശ്ചാത്താപം ചെയ്യാതിരിക്കുകയും അത് വന്നാല്‍ പിന്നെ നീട്ടി കിട്ടുകയില്ല എന്നറിയുകയും ചെയ്യുമ്പോള്‍ രക്ഷപ്പെടാന്‍ എന്ത് വഴിയാണ് ഉള്ളത് ?)

5 ) നരകത്തിലേക്ക് നിന്നെ കൊണ്ട് പോകാന്‍ നരകത്തിന്റെ മലക്കുകള്‍ വന്നാല്‍ നീ അവരുടെ ഒപ്പം പോകാതിരിക്കുക
( അയാള്‍ പറഞ്ഞു : ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ എന്നെ കൊണ്ട് പോകുക തന്നെ ചെയ്യുമല്ലോ.പിന്നെ..!)
എങ്കില്‍ മനുഷ്യാ രക്ഷപ്പെടാന്‍ വഴിയെന്താണ് ബാക്കിയുള്ളത് എന്നായിരുന്നു മഹാന്റെ തിരിച്ചുള്ള ചോദ്യം...
'' മതി -മതി മഹാനരെ ..ഞാന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കോളാം-------------------------------------------------------------------------------------------------------------------------------------------
ചിന്തയിലും പ്രവര്‍ത്തിയിലും മരണത്തെ ഓര്‍ക്കെണ്ടിയിരിക്കുന്നു....രക്ഷിതാവിലെക്ക് മടങ്ങേണ്ട സമയം വളരെ അടുത്താണ്....അല്ലാഹു തുണക്കട്ടെ...