Wednesday, July 13, 2011

രോഗിയെ കാണുമ്പോള്‍

രോഗിയെ കാണുമ്പോള്‍

വെറുക്കപ്പെടുന്ന രോഗമുള്ളയാളെയോ വികലാംഗനെയോ കാണുമ്പോള്‍ , അത്തരം രോഗങ്ങളില്‍ നിന്നും അവസ്ഥകളില്‍ നിന്നും നമ്മെ രക്ഷിച്ച് ആരോഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് ഇങ്ങിനെ പ്രാര്‍ത്ഥിക്കണം.


اَلْحَمْدُ ِللهِ الَّذِي عٰافَانِي مِمّٰا ابْتَلاٰكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاًَ

അര്‍ത്ഥം : അനേകം സൃഷ്ടികളേക്കാള്‍ എന്നെ ശ്രേഷ്ഠമാക്കുകയും, നിന്നെ പരീക്ഷിച്ച് കാര്യത്തില്‍ നിന്ന് എനിക്ക് സൌഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഇങ്ങിനെ ദുആ ചെയ്യുന്നവര്‍ക്ക് ആ രോഗം വരില്ലെന്ന് ഹദീസില്‍ കാണാം.

സര്‍വ്വ ശക്തനായ അല്ലാഹു മാരകമായ രോഗങ്ങളില്‍ നിന്നും വെറുക്കപ്പെടുന്ന അവസ്ഥകളില്‍ നിന്നും നമ്മേയും മാതാപിതാക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ ആമീന്‍

No comments:

Post a Comment