Wednesday, July 13, 2011

സുന്നത്തുകള്‍ സ്വീകരിക്കേണ്ട രീതി

സുന്നത്തുകള്‍ സ്വീകരിക്കേണ്ട രീതി

നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണല്ലോ നാം പിന്‍പറ്റാന്‍  കല്പിക്കപെട്ടത്‌. ഏതു വിഷയതിലാകട്ടെഅതില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കല്പനഅല്ലെങ്കില്‍ സുന്നത്ത് ഇന്ന വിധത്തിലാണ് എന്ന് ഒരാള്‍ക്ക്‌സ്വഹീഹായ ഹദീസിലുടെ വ്യക്തമായിക്കഴിഞ്ഞാല്‍ അയാള്‍ അക്കാര്യം അംഗീകരിക്കുകയും മനസിനെ അതുമായി പൊരുത്തപ്പെടാന്‍ പര്യാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതായത്നമ്മുടെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലുംഅതിലെ ആശയം നമുക്ക് മനസ്സിലായില്ലെങ്കിലുംദീന്‍ എന്ന നിലയില്‍ സര്‍വാത്മനാ സ്വീകരിക്കുക. അല്ലാതെ,  ഏതെങ്കിലും വിധത്തിലുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുംഅനിഷ്ടം കാണിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യാവതല്ല.
ഇമാം അഹ്മദ് തന്റെ أصول السنة യില്‍ അത് ഇപ്രകാരം പറയുന്നു.
 ومن لم يعرف تفسير الحديث ويبلغه عقله فقد كُفِيَ وأُحكم له (شرح أصول السنة للشيخ ربيع بن هادي المدخلي ص 19)
" ഒരാള്‍ക്ക്‌ ഹദീസിന്റെ വ്യാഖ്യാനം മനസിലാവാതിരിക്കുകയോബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയോ ചെയ്താലും, അവന്‍ അത് കൊണ്ട് മതിയാക്കുകയും (അറിഞ്ഞതില്‍),ഉറപ്പിച്ചു (മനസിനെ) നിര്‍ത്തുകയും ചെയ്യണം.
ഇമാം زهري പറയുന്നു
ويقول الزهري (( كان من مضى من علمائنا يقولون : الإعتصام بالسنة نجاة))
നമ്മുടെ പുര്‍വിക ഉലമാക്കള്‍  'സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ് എന്ന് പറയാറുണ്ടായിരുന്നു..
എത്ര നിസ്സാരമാണെന്നു തോന്നിയാലും സുന്നത്തിനു ഇസ്ലാമില്‍ അതി മഹത്തായ സ്ഥാനമാണുള്ളത്. ദീനിലെ ഒരു കാര്യവും നമുക്ക് നമ്മുടെ ബുദ്ധി കൊണ്ട് കണ്ടു പിടിക്കാവുന്നതോബുദ്ധിയുടെ അടിസ്ഥാനത്തില്‍ വ്യഖ്യാനിക്കാവുന്നതോ അല്ല. മാത്രവുമല്ലഅല്ലാഹുവിന്റെ ദീനായ ഇസ്ലാം സംബൂര്‍ണമാണ്. അതായത്ദീനിലെ ഒരു കാര്യവും അതാതു കാലത്തെ ജനങ്ങള്‍ അവരുടെ ബുദ്ധിയും യുക്തിയും അനുസരിച്ച് തീരുമാനിച്ചു കൊള്ളട്ടെ എന്ന നിലക്ക്  അള്ളാഹു വിട്ടുതന്നിട്ടില്ലതന്നെ. ഇക്കാര്യം വളരെ ഗൌരവമാര്‍ഹിക്കുന്നതും അതീവ സന്കീര്‍ണവുമാണ്. മുസ്ലിം ലോകത്ത് മ൯ഹജിയായ വ്യതിയാനം തുടങ്ങുന്നത് 'അഥറിനെ'(أثــــر) (സ്വഹാബതിന്റെ വാക്ക്)  വിട്ടു 'അഖലിനു ' (عقــــل) (ബുദ്ധിക്കു )  പ്രാമുഖ്യം നല്‍കാന്‍ തുടങ്ങിയപ്പോഴാണ്. മതത്തിലെ പല കാര്യങ്ങളും മനുഷ്യ ബുദ്ധിയുടെ താല്പര്യങ്ങളുമായി  താരതമ്യം ചെയ്‌താല്‍ ഒരു അവസാനവും ഉണ്ടാവുകയില്ല.
അവസാന കാലത്ത് ദജ്ജാല്‍ വരുമെന്നും അവന്റെ ഒരു കയ്യില്‍ വെള്ളവും മറു കയ്യില്‍ തീയുമായിരിക്കുമെന്നുംആരെങ്കിലും അവന്റെ മുമ്പില്‍ അകപ്പെടുന്ന പക്ഷംഅവന്റെ തീയിലേക്കാണ് പ്രവേശിക്കേണ്ടത്വെള്ളതിലെക്കല്ലഎങ്കില്‍ മാത്രമാണ് രക്ഷ എന്നുമാണ്  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്. ഇവിടെ നാം ബുദ്ധി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക.തീ കരിച്ചു കളയുന്നതും വെള്ളം തണുപ്പിക്കുന്നതുമല്ലേപഞ്ചേന്ദ്രിയങ്ങള്‍  കൊണ്ട് മനുഷ്യന്‍ അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണല്ലോ അത്. പക്ഷെദജ്ജാല്‍ കൊണ്ട് വരുന്ന വെള്ളം തീയുംതീ വെള്ളവുമായിരിക്കുമെന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു. അതെങ്ങിയെന്നു നമുക്കറിയില്ല. ഗവേഷണം നടത്തി കണ്ടു പിടിക്കാന്‍ പറ്റുകയുമില്ല.  നഗ്ന നേത്രങ്ങള്‍ കൊണ്ട് തീ എന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ പിന്നെ അതെങ്ങിനെയാണ് വെള്ളം ആവുക? ഏയ്‌ ഇത് യുക്തിക്ക് നിരക്കുന്നതല്ല,അത് കൊണ്ട് ഈ ഹദീസ്ദുര്‍ബലമാണ്എന്ന് പറയാന്‍ പാടില്ലെന്നര്‍ത്ഥം.
ഇത്തരം കാര്യങ്ങള്‍  വിശ്വസിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ദാജ്ജാലിന്റെ നെറ്റിയില്‍ (كافــــر) എന്ന് എഴുതിയിരിക്കും. അത് എല്ലാ മുസ്ലിംകളും വായിക്കുംഅക്ഷരാഭ്യാസമില്ലാത്തവര്‍ പോലും. ഇതും എങ്ങിനെയെന്ന് നമുക്ക് അറിയില്ല. ഖബറിലെ ചോദ്യവുംശിക്ഷയുംസൌഖ്യവും,  അല്ലാഹുവിന്റെاستواء , അവന്റെ نزول , തുടങ്ങി ഒരുപാട് കാര്യങ്ങള്‍ . നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു ,നാം അത് സ്വീകരിച്ചുവിശ്വസിച്ചുഅംഗീകരിച്ചു..അത്ര മാത്രം. (غيبي) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് മു'അമിനീങ്ങളുടെ സ്വഭാവമാണ്. പല സുന്നത്തുകളും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട് എന്നത് വസ്തുതയാണ്.
അപ്പോഴൊക്കെഇമാം അഹ്മദ് രഹിമഹുള്ള പറഞ്ഞത് പോലെ, 'അക്കാര്യം ഞാന്‍ വിശ്വസിച്ചിരിക്കുന്നു,അത് എങ്ങിനെ എന്ന് മനസ്സിലായിട്ടില്ലെങ്കിലും" . ഇതാണ് സത്യവിശ്വാസിയുടെ പ്രത്യേകത.

No comments:

Post a Comment