Tuesday, April 23, 2013

എല്ലില്ലാത്ത അവയവം:നാശത്തിന്റെ വാതിൽ- വിജയത്തിന്റെതും , aboozahid


നന്മയും തിന്മയും വേർതിരിക്കപ്പെടാത്തതിന്റെ പേരിലാണ് മുസ്ലിം സമൂഹം സകലമാനധാർമികച്യുതികളിലും അകപ്പെട്ടു പോകുന്നതെന്ന് ഒരാൾക്കും അഭിപ്രായം കാണില്ല.നന്മയുംതിന്മയും വ്യക്തമാണ്.സമീപനങ്ങളാണ് മനുഷ്യനെ സന്മാർഗ്ഗത്തിലും തിന്മയുടെ വഴിയിലും എത്തിക്കുന്നത്.താൽക്കാലികമായസന്തോഷങ്ങളും സംതൃപ്തിയും മാത്രം ലക്ഷ്യമാകുന്ന ജീവിത മനോഭാവമാണ് ഞാൻ അടക്കമുള്ള നല്ലൊരു വിഭാഗം ജനങ്ങളിലും നേരായ വഴിയിൽ മാർഗ തടസംസൃഷ്ടിക്കുന്നത്.രസങ്ങളുടെ പിന്നാലെ ഉള്ള ലഹരി ബാധിച്ചവനെ പോലെ സ്വബോധംനഷ്ടപ്പെട്ട ഓട്ടത്തിലാണ് നാം എല്ലാം.മാനസികവും ശാരീരികവുമായ രസങ്ങൾ തേടിയുള്ള ഈഅലച്ചിൽ അല്ലാതെ നമ്മുടെ ഓരോരുത്തരുടെയും രാപ്പകലുകളിൽ കടന്നു വരുന്നുണ്ടോ?

'എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നമരണത്തെ കുറിച്ച് നിങ്ങൾ ധാരാളം ആയി ചിന്തിക്കുക' എന്ന തിരു വചനംപ്രാവർത്തികമായി വന്ന ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും.സാമൂഹ്യ ജീവി എന്നനിലക്ക് എല്ലാ സുഖാസ്വാദനങ്ങളിലും അവനും ഇടപഴകുകയും അതിനെ ഒക്കെ ആശിക്കുകയും ചെയ്യുമ്പോഴുംആത്യന്തികമായി ഇതൊക്കെ വിട്ട് വെറും മണ്ണിലേക്ക് പോയി കിടക്കെണ്ടവനാണ് ഞാൻ എന്നബൊധമാകും അവനെ നയിക്കുക എന്നത് തീർച്ചയാണ്.

ഓരോ ദിവസവും ഉണർന്നു എഴുന്നേറ്റത് മുതൽ എത്ര എത്ര മടക്ക യാത്രയുടെ വാർത്തകൾനാം കേൾക്കുന്നു.പ്രവാസത്തിന്റെ പ്രയാസത്തിൽ നിന്നുള്ള മടക്ക യാത്ര പോലുംസന്തോഷകരം ആകുന്നത് ഒരുക്കി വെച്ച അല്ലലില്ലാത്ത ഒരുജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ്.മുൻ കരുതലോന്നും ഇല്ലാതെ സ്വദേശതേക്ക് എല്ലാംമതിയാക്കി തിരിച്ചു പോകുന്നവന് സന്തോഷത്തിലും ഏറെ ആധിയായിരിക്കും മനസ്സിൽ.വരാൻപോകുന്ന നാളുകളിലെ ജീവിത പ്രയാസങ്ങളെ ചൊല്ലിയുള്ള ആധി.പക്ഷെ സമുദ്രത്തിൽമുക്കിയെടുത്ത വിരൽ തുമ്പിൽ ഉള്ള വെള്ളത്തിന്റെ തുള്ളികളും സമുദ്രത്തിൽബാക്കിയുള്ള ജലവും തമ്മിൽ എത്ര മാത്രം അളവ് വ്യത്യാസമുണ്ടോ അതിനേക്കാൾ വളരെ വലിയദൈര്ഘ്യ വ്യത്യാസമാണ് ദുനിയാവിന്റെ ജീവിതത്തിന്റെചെറുപ്പവും മരണാനന്തര ജീവിതത്തിന്റെ ദൈര്ഘ്യവും തമ്മിൽ എന്നത് സുവിദിതമാണ്.

സ്വദേശതേക്ക് മടങ്ങുന്ന ഓരോ മനുഷ്യനും ഒരുക്കി വെച്ച വിഭവങ്ങളുടെ മേലുള്ളചിന്തയിൽ മുഴുകി പ്രയാസപ്പെടുന്നതാണ് നമുക്ക് പരിചയം എങ്കിൽ നാമെല്ലാം കാലകാലത്തേക്കുള്ള ഒരു ദേശത്തേക്ക് മടങ്ങേണ്ടവരാണ് എന്നും പ്രവാസമാകുന്ന ഈലോകത്തെ ജീവിതത്തിൽ സ്വരുക്കൂട്ടിയ നന്മയുടെ വിഭവങ്ങൾ മാത്രമാണ് അചിന്തനീയമായ സൗഭാഗ്യത്തിന്റെ വീടുകളിലെ ജീവിതംനല്കുകയുള്ളൂ എന്നതും അറിയാത്തവരല്ല നാമോരാളും.

രക്ഷിതാവായ അല്ലാഹു അവന്റെ അടിയാരുകളായ നമുക്കെല്ലാംനമ്മുടെ ഇഷ്ടമോ ആഗ്രഹമോ തേട്ടമോ ഇല്ലാതെ തന്നെ എന്തെന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക്ചൊരിഞ്ഞു തന്നു.ഓരോരുത്തരും അവനവന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അവനുജീവിതത്തിൽ തീർത്താൽ തീരാത്ത ബാധ്യത സ്രഷ്ടാവിനോട്‌ ഉണ്ട് എന്നത് മനസ്സിലാക്കാൻപ്രയാസമില്ല.

من عرف نفسه فقد عرف ربه
'ഏതെങ്കിലും ഒരാൾ അവന്റെ സ്വന്തം ശരീരത്തെ അറിയേണ്ട വിധം അറിഞ്ഞാൽ അവനു അവന്റെ റബ്ബിനെ അറിയാൻ കഴിയും'

എല്ലില്ലാത്ത രണ്ടു അവയവങ്ങളെ കുറിച്ച് ഹബീബായ നബി (സ്വ) തങ്ങൾ വളരെവ്യക്തമായും നമ്മെ ഉണർത്തിയിട്ടുണ്ട്.അവന്റെ ഗുഹ്യ സ്ഥാനത്തെയും അവന്റെ നാവിനെയുംനിയന്ത്രിക്കാം എന്നൊരാൾ വാക്ക് നൽകിയാൽ അവനു സ്വര്ഗം ഹബീബായ നബി തങ്ങൾ (സ്വ) ഗ്യാരണ്ടിനല്കുന്നു.മനുഷ്യ ജീവിതത്തിലെ അപഥ സഞ്ചാരങ്ങളുടെ മുഖ്യ കാരണങ്ങളും ഈ രണ്ടുഅവയവങ്ങളെ അപേക്ഷിച്ചിരിക്കും. അതിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ നാവ്.നാവിനോളംമനുഷ്യനെ നാശത്തിന്റെ പടുകുഴിയിലേക്ക് കൊണ്ട് പോകുന്ന മറ്റൊരു അവയവം ഇല്ല തന്നെ.

ഒരവസരം നബി തങ്ങൾ (സ്വ)പറഞ്ഞു:ആദമിന്റെ സന്തതികളിൽ നിന്നും സംഭവിക്കുന്ന തെറ്റുകളിൽ ഭൂരിഭാഗവും അവന്റെനാവിനാൽ വരുന്നതാണ് (ത്വബ്രാനി).

നേരം പുലരുന്നത് മുതൽ ഉറക്കപ്പായയിൽ കണ്ണടക്കുന്നത് വരെ എണ്ണിയാൽ ഒടുങ്ങാത്തപാപങ്ങളുടെ കണക്കു പുസ്തകം തന്നെയാണ് നമ്മുടെ ജീവിതം.നാമുമായി ഇടപഴകുന്നവരിൽ ഭൂരിപക്ഷം പേരും നമ്മുടെ നാവിനാൽ കെടുതി അനുഭവിക്കേണ്ടി വരുന്നു. സംസാരിക്കുന്നതിൽഭൂരിഭാഗവും സത്യമോ അസത്യമോ എന്ന് ഉറപ്പോ ഏകദേശ ധാരണയോ പോലുമില്ലാത്ത കാര്യങ്ങൾ.നിശ്ചയമായുംഇത് നമ്മെ നന്മയിൽ നിന്നും അകറ്റുകയും കാലകാല നാശത്തിനു ഹേതുവാകുകയും ചെയ്യും.ഒരുമനുഷ്യന്റെ സത്യ സാക്ഷ്യത്തെ പോലും തെളിയിക്കുന്നതായി മുത്ത് നബി (സ്വ) തങ്ങൾപറഞ്ഞത് 'അവന്റെ നാവിനെ തൊട്ടും കരങ്ങളെ തൊട്ടുംമറ്റു മുസ്ലിംകൾ സുരക്ഷിതൻ ആണെങ്കിൽ' എന്നാണു എന്നതോർക്കുമ്പോൾ മാത്രമേ ഇതിന്റെ പ്രാധാന്യംനമ്മിലേക്ക് കടക്കുകയുള്ളൂ.
ഊഹങ്ങളും സംശയങ്ങളും വെച്ച് കൊണ്ട് തന്റെ സഹോദരന്റെ സ്വകാര്യതകളെ പോലുംഅപ്പുറവും ഇപ്പുറവും ആലോചിക്കാതെ സമൂഹ മധ്യത്തിൽ ആഘോഷിക്കപ്പെടുകയാണ്ഇന്ന്.സത്യമാകാൻ നേരിയ സാധ്യത ഉണ്ടോ എന്ന അന്വേഷണം പോലും നമ്മിൽനിന്നുണ്ടാകുന്നില്ല.അതെ കാര്യം തന്റെ കാര്യത്തിൽ മറ്റൊരാൾ പറയുന്നത് നമ്മിൽഒരാളും ഇഷ്ടപ്പെടുകയും ഇല്ല - എന്നിട്ടും അന്യന്റെ തെറ്റുകൾ പരസ്യമാക്കുന്നതിൽഅല്ലാഹുവിന്റെ കോപം നേടുകയും പിശാചിന്റെ പ്രീതിക്ക് പാത്രമാകുകയും ചെയ്യുക എന്നത്മാത്രമാണ് ഇതിന്റെ നേട്ടം.വിശുദ്ധ ഖുർആൻ അത് നമ്മെ ഉണർത്തുകയും ചെയ്തു.

يا أيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا تجسسوا ولا يغتب بعضكم بعضا أيحب أحدكم أن يأكل لحم أخيه ميتا فكرهتموه واتقوا الله إن الله تواب رحيم
سورة الحجرات
ആശയം : സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക.തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരപ്പണി ചെയ്യുകയോഅവരുടെ അഭാവത്തിൽ അവരെ പറ്റി ദോഷം പറയുകയും അരുത്.നിങ്ങളുടെ സഹോദരന്‍മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലുംഇഷ്ടപ്പെടുമോ? അതിനെ നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവിനു നിങ്ങൾ തഖ്‌വാ ചെയ്യുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

ഗീബത്തും നമീമത്തും കൊടി കുത്തി വാഴുന്ന നമ്മുടെ ദൈനം ദിന പ്രവർത്തി മണ്ഡലങ്ങൾനന്മകൾക്ക് മീതെ അഴുക്കിന്റെ കറ പുരട്ടുന്നു എന്നതാണ് സത്യം.രണ്ടുചുണ്ടുകൾക്കിടയിലൂടെ പുറത്തു വന്ന ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി യാതൊരുആലോചനയും നമ്മിലാർക്കും തദവസരം ഉണ്ടാകുന്നില്ല.എത്ര എത്ര നല്ല നല്ല കർമ്മങ്ങൾചെയ്തു കൂട്ടി ജീവിതത്തിന്റെ ബഹുഭൂരി ഭാഗവും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചമനുഷ്യനും അവന്റെ നാവിനെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നതോടെ ചെയ്തതെല്ലാം പാഴ്വേലആയി മാറുന്നു.
'ഒരു മനുഷ്യൻ അനന്തര ഫലത്തെ കുറിച്ച്ആലോചിക്കാതെ ഒരു വാക്ക് സംസാരിക്കുന്നു- പക്ഷെ അത് കാരണമായി കിഴക്കും പടിഞ്ഞാറുംതമ്മിലുള്ള അകലത്തെക്കാൾ ആഴത്തിൽ അവൻ നരകാഗ്നിയിൽ പതിക്കുന്നു'(ബുഖാരി).
തന്റെ സഹോദരനെ പറ്റി തികച്ചും സത്യമായ വസ്തുതകൾ ആണെങ്കിൽ പോലും അവനുഇഷ്ടമല്ലാതെ വരുമ്പോൾ അത് പറയുന്നതാണ് 'ഗീബത്ത്' എന്നതാണ് നബി തങ്ങൾ (സ്വ)ഇവ്വിഷയകമായി സ്വഹാബത്തിനെയും അത് വഴി ലോകത്തെയാകമാനം പഠിപ്പിച്ചത്.അഥവാഅല്ലാഹുവിങ്കൽ ഷിക്ഷാർഹമായ കാര്യം ആകണം എങ്കിൽ തന്റെ നാവു കൊണ്ട് ഒരാളെ പറ്റിഇല്ലാത്ത കാര്യം പറയണം എന്നില്ല - മറിച്ച് ഉള്ളതാകട്ടെ ഇല്ലാത്തതാകട്ടെ അവനുഇഷ്ടമല്ലാത്തത് പറയലാണ്.പറയുന്ന കാര്യം ഇല്ലാത്തത് കൂടെ ആണെങ്കിൽ അവിടെ കളവ്പറഞ്ഞതിന്റെ പാപം കൂടെ വഹിക്കേണ്ടി വരുന്നു എന്നതാണ് സത്യം.
‘ഏഷണിയും പരദൂഷണവുംദുരാരോപണവും ഗീബത്തിന്റെ പല ഭാഗങ്ങൾ മാത്രമെന്നും ഏഷണി തന്റെ സഹോദരനെ കൊണ്ട്ഉള്ളത് പറയലും (അവനു ഇഷ്ടമല്ലാത്തത്) പരദൂഷണം അവനെ കൊണ്ട് കേട്ടറിഞ്ഞ കാര്യം പറയലും(സത്യമാകാം-അസത്യമാകാം) ദുരാരോപണം അവനെ കൊണ്ട് കളവു പറയലും ആണ്’ എന്നാണു മഹാനായഹസനുൽ ബസ്വരി (റ) പറഞ്ഞത്.
വിശ്വാസത്തിന്റെ പൂർണ്ണതയെ നശിപ്പിക്കുന്നതിൽ നമ്മുടെ നാവിന്റെ പങ്ക് വളരെവലുതാണ്‌ എന്നതും മഹാനവർകൾ വ്യക്തമാക്കുകയുണ്ടായി.നമ്മുടെ മതബോധത്തെ കാർന്നു തിന്നുന്നരോഗമാണ് നാവു കൊണ്ട് അന്യനെ വേദനിപ്പിക്കൽ എന്ന തിരിച്ചറിവാണ് വിജയത്തിന്റെഅടിസ്ഥാനം.
“അല്ലാഹുവാണേ സത്യം, ചീഞ്ഞളിയുന്ന വ്രണം മനുഷ്യ ശരീരത്തെനശിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ ഗീബത്ത് മുസ്ലിമായ മനുഷ്യന്റെ വിശ്വാസത്തെനശിപ്പിക്കുന്നു.”(ഹസൻ ഉൽ ബസ്വരി).
സ്വന്തം കുറ്റങ്ങളും കുറവുകളും തീർത്താൽതീരാത്ത അത്രയും ഉണ്ടായിട്ടും അതിനെ പറ്റി ആലോചിക്കുക പോലും ചെയ്യാതെ അന്യന്റെചെറിയ ചെറിയ വിഷയങ്ങളെ പെരുപ്പിച്ചു കാണിക്കാൻ നാമെത്ര വ്യഗ്രതകാണിക്കുന്നു.അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ അവസ്ഥ എന്താകുംഎന്നൊന്ന് ആലോചിച്ചു നോക്കൂ..വിചാരണയുടെ നാൾ നമ്മുടെ കയ്യിലുള്ള നന്മകളെല്ലാംനാമാൽ ഉപദ്രവിക്കപ്പെട്ടവന് പകരം നല്കപ്പെടുകയും നാം പാപ്പരായി മാറുകയും ചെയ്യുന്നഒരു നാളിനെ പറ്റി ഹബീബ് (സ്വ) വ്യക്തമായും പഠിപ്പിച്ചു.അനാവശ്യ സംസാരങ്ങളിൽഅധികമായി മുഴുകരുത് എന്നും അല്ലാഹുവിനെ ഓർക്കാത്ത അധികമായി സംസാരിക്കുന്നവന്റെഹൃദയത്തെ അല്ലാഹു കഠിനമാക്കുകയും അത് വഴി അല്ലാഹുവിനെ തൊട്ട് വിദൂരത്താക്കപ്പെടുകയുംചെയ്യുമെന്നു നബി തങ്ങള് (സ്വ) പറയുകയുണ്ടായി.
ഇമാമുനാ ഷാഫിഈ(റ) വിന്റെവാക്കുകൾ എത്ര സ്പഷ്ടമായി സംസാരിക്കപ്പെടെണ്ടതും അല്ലാത്തതും വേര് തിരിക്കുന്നുഎന്ന് നൊക്കൂ.മഹാനർ പറയുന്നു: "നീ സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾസംസാരിക്കുന്നതിന്റെ മുമ്പ് ആലോചിക്കുകഅതിൽ നന്മ ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ സംസാരിക്കുക അല്ലെങ്കിൽസംസാരിക്കാതിരിക്കുക"

ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവുംപ്രാധാന്യം കല്പ്പിക്കുന്ന കാര്യമാണ് അവന്റെ അഭിമാനം.അഭിമാന ബോധവും അപമാന ഭയവുമാണ്പലപ്പോഴും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ തൊട്ട് നമ്മെനിയന്ത്രിക്കുന്നത്. അതിനാൽ തന്റെ സഹോദരന്റെ ന്യൂനതകളെ വെളിപ്പെടുത്തി അവന്റെഅഭിമാനത്തെ ഹനിക്കാതിരിക്കുക എന്നത് നമ്മുടെ കടമ ആകുന്നതോട് കൂടെ തന്നെ അല്ലാഹുവിങ്കൽവളരെ ഏറെ പ്രതിഫലാർഹം ആയ കർമ്മവും കൂടിയാണ്.
"ഏതൊരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തെ സംരക്ഷിക്കുന്നുവോ അവന്റെമുഖത്തെ അല്ലാഹു വിധിയുടെ ദിവസം നരകാഗ്നിയെ തൊട്ട് കാവലിൽആക്കും" (തുർമുദി)

ഉപകാരപ്രദം അല്ലാത്തത്സംസാരിക്കുന്നതിനെയും നാവിനാൽ വന്നു പെടുന്ന വിപതുകളെയും പേടിച്ചു നാവിന്റെ മേൽകല്ല്‌ വെച്ച് നടന്നിരുന്ന സ്വഹാബാ കിറാമുകൾ ആണ് നമ്മുടെ മാതൃകാ വഴിയിലെ പ്രകാശഗോപുരങ്ങൾ.നാവിനാലുള്ള നാശത്തെ പ്രതിരോധിച്ചേ തീരൂ.നീളമുള്ള നാവ് നമ്മെയും വലിച്ചുനരകാഗ്നിയിലെക്ക് വീഴുന്ന ദാരുണ രംഗം വരാതിരിക്കാൻ.നാവിനെ നിയന്ത്രിക്കാൻശീലിച്ചാൽ ഒരു മനുഷ്യന് നിശ്ചയമായും അവന്റെ ശരീരത്തിലെ മൊത്തം അവയവങ്ങളെയുംതിന്മയെ തൊട്ട് തടയാൻ കഴിയും. നാം നമ്മുടെ സ്വന്തം തെറ്റ്കുറ്റങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുന്നതിനെ എത്ര മാത്രം വെറുക്കുന്നുവോ അത്രയുംതന്നെ താൻ ദുരാരോപണം ഉന്നയിക്കുന്ന വ്യക്തിക്കും അഭിമാനം ഉണ്ട് എന്ന ചിന്ത നമ്മിൽവളർന്നു വരേണ്ടിയിരിക്കുന്നു.

അബൂസഈദിൽ ഖുദ്രി() നിവേദനം: നബി(സ്വ) പറഞ്ഞു:"നേരം പുലർന്നാൽമനുഷ്യന്റെ എല്ലാ അവയവങ്ങളും നാവിനോട് വിനയത്തോടെ അപേക്ഷിക്കും.'ഞങ്ങളുടെ കാര്യത്തിൽനീ അല്ലാഹുവിനെ സൂക്ഷിക്കണേ,നിശ്ചയം ഞങ്ങൾക്കുള്ള (ഗുണദോഷങ്ങൾ‍) നീ കാരണമാണ് വന്നു ചേരുക.നീ നേരെയായാൽ ഞങ്ങളും നേരെയാവും.നീ വളഞ്ഞാൽ ഞങ്ങളും വളയും." : തുർമുദി.

മുസ്ലിമായ മനുഷ്യന്റെ അഭിമാനവും രക്തവുംസമ്പത്തും കലങ്കപെടുതാതിരിക്കൽ നമ്മുടെ മേൽ കടമയാണ് എന്ന ഓർമ്മയിൽ നല്ലത് മാത്രം സംസാരിക്കുകയും നാവു കൊണ്ട്മറ്റുള്ളവരെ ശല്യം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നവരുമായ സദ്‌വൃത്തരിൽഅല്ലാഹു നമ്മെ എല്ലാം ചേർക്കട്ടെ.ആമീൻ

No comments:

Post a Comment