Tuesday, March 19, 2013

ആരാണ് ഏറ്റവും വലിയ പരിത്യാഗി?' yoosuf habeeb


مَن كَانَ يُرِيدُ حَرْثَ ٱلآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي ٱلآخِرَةِ مِن نَّصِيبٍ } (الشورى 20)

“Whoever aspires for the yield of the Hereafter – We increase its yield for him; and whoever aspires for the yield of this world – We give him part of it, and he has no portion in the Hereafter”

“ആര്‍ തന്റെ കര്‍മ്മങ്ങള്‍ കൊണ്ട് ആഖിറത്തിലെ വിളവെടുപ്പ് ഉദ്ദേശിക്കുന്നുവോ അവനു നാം പത്തു മേനിയിലേറെ നല്‍കുന്നതാണ്. ആരാണോ ദുന്‌യാവിന്റെ വിളവെടുപ്പ് ഉദ്ദേശിക്കുന്നത് അവനു നാം അതില്‍ നിന്നും നിശ്ചയിച്ച വിഹിതം മാത്രം നല്‍കുന്നതാണ്. അവനാകട്ടെ ആഖിറത്തിന്റെ സൌഭാഗ്യങ്ങളില്‍ നിന്നും ഒരു വിഹിതവും ഇല്ല തന്നെ”.

ആര്‍ക്ക് കഴിയും സഹോദരാ ? ഈ ആയത്തിനെ കുറിച്ചോര്ത്താല്‍ ഹൃദയം പൊട്ടി കരയാതിരിക്കാന്‍ ആര്‍ക്ക് കഴിയും? ഓരോ ദിവസവും ദുന്‌യാവിനു വേണ്ടി ഉറക്കമുണരുന്ന ഞാന്‍, ഓരോ മിടിപ്പും ദുന്‌യാവിനു വേണ്ടി മാത്രം മിടിക്കുന്ന എന്റെ ഹൃദയം, ഓരോ ശ്വാസവും ദുന്‌യാവിന്റെ കിതപ്പുകള്‍ ഏറ്റു വാങ്ങുന്ന എന്റെ നെടു വീര്‍പ്പുകള്‍ ...

എന്റെ വിഹ്വലതകള്‍ അത്രയും , എന്റെ വിഭ്രമങ്ങള്‍ അത്രയും , എന്റെ സാമ്രാജ്യത്തിന്റെ ചക്രവാളത്തില്‍ ചുവപ്പ് രാശി ആര്‍ത്തലക്കുന്ന തിരമാലകളില്‍ വിലയം കൊള്ളുന്ന ആ നിമിഷം വരെയും, എന്റെ ഭ്രമണമത്രയും ഈ അസ്തമനത്തിനു വേണ്ടിയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്ന നിമിഷം.... ദുന്‌യാവ് വാരിക്കോരി തന്ന നാഥാ ,,,,, ഇനി ഈ ഹതഭാഗ്യനായി പരലോകത്ത് എന്ത് വിഹിതം ആണ് ഉള്ളത്????

ഇബ്നു ഖല്ലിഖാൻ(റ) തന്റെ ‘ വഫ് യാത്തി’ൽ രേഖപ്പെടുത്തുന്ന ഒരു സംഭവം നോക്കൂ....

മഹാനായ ഫുളൈൽ ബിന് ഇയാളി(റ)നോട് ഒരിക്കൽ ഹാറൂൻ റഷീദ് ചക്രവര്ത്തി ചോദിച്ചു. ഓ ഫുളൈൽ ,,, അങ്ങയേക്കാൾ പരിത്യാഗിയായ വേറെ ആർ ഉണ്ട് ഈ ലോകത്ത് ?

ഫുളൈൽ(റ)വിന്റെ മറുപടി: അങ്ങാണ് എന്നേക്കാൾ വലിയ പരിത്യാഗി.

ഹാറൂൻ റശീദ് ഞെട്ടിപ്പോയി. അന്ന് മുസ്‌ലിം ലോകത്ത് ആഢമ്പരത്തിന്റെ കാര്യത്തിൽ ഹാറൂൻ റശീദിനെ കവച്ചു വെക്കാൻ മറ്റാരും ഉണ്ടായിരുന്നില്ലല്ലോ? അമ്പരപ്പോടെ അദ്ദേഹം ചോദിച്ചു.

അതെങ്ങനെ ഫുളൈൽ ?

ഫുളൈൽ ബിന് ഇയാളിന്റെ(റ) മറുപടി,,, സഹോദരാ നാം ഓരോരുത്തരുടെയും നെഞ്ചത്തേക്കാണ്. അവിടുന്ന് പറയുകയാണ്‌....

'രാജാവേ, ഞാൻ ത്യജിക്കുന്നത് ദുൻയാവിലെ സുഖസൌകര്യങ്ങൾ അല്ലെ? നശ്വരമായ ദുൻയാവിൽ ഏതാനും നിമിഷങ്ങളോ ദിനങ്ങളോ മാത്രം നിലനില്ക്കുന്ന സുഖ സൌകര്യങ്ങൾ മാത്രമല്ലേ ഞാൻ ത്യജിക്കുന്നുള്ളൂ. അങ്ങോ? എന്നെന്നും നിലനില്ക്കുന്ന ആഖിറത്തിലെ സുഖസൌകര്യങ്ങൾ ആണല്ലോ ത്യജിക്കുന്നത്? അപ്പോൾ ആരാണ് രാജാവേ ഏറ്റവും വലിയ പരിത്യാഗി?'

ഹാറൂൻ റഷീദ് കരഞ്ഞു പോയില്ലേ

No comments:

Post a Comment