Wednesday, August 24, 2011

ഖിയാമത്ത്‌ നാള്‍


ഇസ്ലാം മതവിശ്വാസ കാര്യങ്ങളിലോന്നാണ് ഖിയാമം നാള്‍ കൊണ്ട് വിശ്വസിക്കല്‍ അതായത്‌ ഈ ലോകം നശിക്കും എന്ന വിശ്വാസം . ആ വിശ്വാസം ഇല്ലാത്തവന്‍ സത്യവിശ്വസിയല്ല. അതെന്നാനുണ്ടാവുക എന്നത് ആര്‍ക്കും അറിഞ്ഞുകൂടാ. അതിന്റെ ലക്ഷണങ്ങള്‍ നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട് . പക്ഷെ അതു എന്നാണു ഉണ്ടാവുക എന്ന ചോദ്യത്തിന് അല്ലാഹുവിന്ന് മാത്രമേ അതറിയുകയുള്ളൂ എന്നാണ് നബി (സ) മറുപടി പറഞ്ഞിട്ടുള്ളത്‌.

അതിന്റെ ലക്ഷണങ്ങള്‍ നബി(സ) അരുളുന്നു . മാതാപിതാക്കള്‍ മക്കളുടെ അടിമകളെ പോലെ ആകുക , അധികൃതര്‍ ഭരണകര്‍ത്താക്കള്‍ ആവുക , അര്‍ദ്ധനഗ്നരും നഗ്നപാദരുമായി നടന്നിരുന്ന ദരിദ്രര്‍ ധനവാന്മാരവുക , വല്യ വല്യ രമ്യഹര്‍മ്മങ്ങള്‍ അവര്‍ ഉണ്ടാക്കുക എന്നിവയൊക്കെ അതിന്റെ അടയാളങ്ങളില്‍ പെട്ടതാണ് .ഖിയാമത്ത്‌ നാളായാല്‍ മഹ്ദി (റ) വരും. അനന്തരം ദജ്ജാല്‍ ഇറങ്ങും. പിന്നെ ഈസാ നബി (അ) ഇറങ്ങി വന്നു ദജ്ജാലിനെ വധിക്കും. യഅജൂജ്‌   മഅജൂജ്‌ എന്നീ ഭീകരന്മാര്‍ വരും . ദാബത്തുല്‍ അര്‍ള്‍ എന്ന അത്ഭുത മൃഗം പ്രത്യക്ഷപ്പെടും . സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചു കിഴക്ക് അസ്തമിക്കും. മക്കയുടെയും മദീനയുടെയും ഇടക്ക്   ചില സ്ഥലങ്ങളില്‍ ഭൂമി പിളരും. യമനില്‍ നിന്ന്  തീയും കാറ്റും പുറപ്പെടും . നാല്‍പതു ദിവസം ലോകം മുഴുവന്‍ പുക കൊണ്ട്  നിറയും . മതവിജ്ഞാനം കുറയും , ഭൗതികവിദ്യാഭ്യാസം വര്‍ദ്ധിക്കും.വ്യഭിജാരം കള്ളുകുടി കൊലപാതകം എന്നിവ ധാരാളം ഉണ്ടാകും. ഒരു പുരുഷന് അന്പതു സ്ത്രീ എന്ന കണക്കില്‍ സ്ത്രീകള്‍ വര്‍ദ്ധിക്കും. പൂര്‍വിക പണ്ഡിതന്മാര്‍ പുച്ചിക്കപെടും . ധനസമൃതിയില്‍  ദാനം സ്വീകരിക്കാന്‍ ആളില്ലാതെ വരും . ഭൂമിക്കടിയിലെ നിക്ഷേപങ്ങള്‍ പൊന്തി വരും. കൂഫയിലെ 'ഫുറാത്തു' സമുദ്രത്തില്‍ സ്വര്‍ണ്ണ കൂമ്പാരം പ്രത്യക്ഷപ്പെടും . ഒട്ടകങ്ങള്‍ മനുഷ്യനോട് സംസാരിക്കാന്‍ തുടങ്ങും. വടി , ചെരിപ്പിന്റെ വാര്‍ മുതലായ ജീവനില്ലാത്ത വസ്തുക്കള്‍ക്ക് പോലും സംസാര ശേഷിയുണ്ടാകും (റേഡിയോ ടെലിവിഷന്‍ കണ്ട നമുക്ക് ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല ).

അന്ത്യ പ്രവാചകന്‍ ജനിച്ചതു മുതല്‍ ഇസ്രാഫീല്‍ എന്നാ മലക്ക് 'സൂര്‍' എന്ന കാഹളത്തില്‍ ഊതാന്‍ കാത്തിരിക്കയാണ്. അല്ലാഹുവിന്റെ കല്പന കിട്ടേണ്ട താമസമേയുള്ളൂ. ബൈത്തുല്‍ മുഖദ്ധിസിലെ പാറക്കല്ലിന്റെ നേരെ മേല്‍ഭാഗത്ത് ആകാശത്ത്‌ വെച്ചാണ്‌ കാഹളത്തില്‍ ഊതപ്പെടുക . ആ കാഹളം ആകാശഭൂമികളുടെ അത്ര വിശാലമായതാണ് . അതില്‍ നിറയെ ദ്വാരങ്ങളാകുന്നു . ഓരോ ജീവിയുടെയും ആത്മാവിന്നു അതില്‍ ഓരോ തുളയുണ്ട്.

അങ്ങിനെ ലോകത്തുണ്ടായ സകല ജീവജാലങ്ങളുടെയും കണക്കനുസരിച്ച് അതില്‍ തുളകളുണ്ട്. ഈസ നബി (അ) ആകാശത്ത് നിന്ന്  ഇറങ്ങിവന്ന് വഫാത്തായ ശേഷം നൂറ്റിഇരുപതു കൊല്ലം കഴിയുമ്പോഴാണ് ഒന്നാമത്തെ കാഹളം മുഴങ്ങുക. ആകെ മൂന്നു ഊത്താണ് കാഹളത്തില്‍ ഊതുക. ഒന്നാമത്തെ ഊതിനു ശേഷമാണു സൂര്യന്‍ പടിഞ്ഞാറു നിന്നുദിച്ചു കിഴക്കസ്തമിക്കുക. ആ ഊത്ത് മുഴങ്ങിയാല്‍ സൃഷ്ടികളെല്ലാം കള്ളുകുടിച്ചവരെപ്പോലെ ഉന്മ്ത്തരാകും.ഗര്‍ഭിണികള്‍ എല്ലാം ഉടനെ പ്രസവിക്കും . കുട്ടികള്‍ക്ക് മുള കൊടുക്കുന്ന സ്ത്രീ സ്വന്തം കുഞ്ഞിനെ വിസ്മരിച്ചു പോകും.

40 കൊല്ലത്തിനു ശേഷം രണ്ടാമത്തെ കാഹളം മുഴങ്ങിയാല്‍ എല്ലാ സൃഷ്ടികളും നശിച്ചു പോകും. അര്‍ശ് , കുര്‍സ് , സ്വര്‍ഗ്ഗം , നരകം ,  ലൌഹ് , ഖലം , സ്വര്‍ഗത്തിലെ ബാലികബാലന്മാര്‍ , ഹൂര്‍ലീങ്ങള്‍ എന്നിവ നശിക്കുകയില്ല . പിന്നെ നാല്‍പതു കൊല്ലം കഴിഞ്ഞാല്‍  മൂന്നാമത്തെ കാഹളം മുഴങ്ങും . സൃഷ്ടികളെല്ലാം പുനര്ജീവിപ്പിക്കനുള്ളതാണ്.

ലക്ഷക്കണക്കില്‍ പ്രവാചകന്മാര്‍ ഈ ലോകത്ത് വന്നിട്ടുണ്ട് . അവരെള്ളന്‍ ഖിയാമം നാളിനെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. പക്ഷെ എന്ന് സംഭവിക്കുമെന്ന് ആരും നിര്നയിക്കപ്പെട്ടിട്ടില്ല. പരിശുദ്ധ ഖുര്‍ആനും അത് നിര്‍ണയിച്ചിട്ടില്ല. നബി (സ്) യോടോരിക്കല്‍  ജിബ്‌രീല്‍ (അ) വന്നു ചോദിച്ചു " നബിയെ ഖിയാമത്ത്‌ നാള്‍ എന്നാണ് ഉണ്ടാവുകയെന്ന് ?" , നബിയുടെ മറുപടി ഇപ്രകാരം ആയിരുന്നു " ചോദിച്ച വ്യക്തിയേക്കാള്‍ അതിനെ പറ്റി വിവരം ചോദിക്കപ്പെട്ട ആള്‍ക്കില്ല" എന്ന് .

No comments:

Post a Comment