Wednesday, June 27, 2012

3 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെങ്കില്‍..by aboo zahid


അബ്ബാസിയാ ഭരണ കാലത്ത് തലസ്ഥാനമായ ബാഗ്ധാദില്‍ വലിയ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു .ഒരിക്കല്‍ അദ്ധേഹത്തിന്റെ അടുക്കല്‍ ഒരാള്‍ വന്നു കൊണ്ട് പറഞ്ഞു .''നിങ്ങള്‍ക്കറിയുമോ ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ സുഹൃത്തിനെ കുറിച് അരിഞ്ഞത് എന്തെന്ന് ..?"പണ്ഡിതന്‍ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു '' ഒരു നിമിഷം നില്‍ക്കൂ , എന്തെങ്കിലും കാര്യം എന്നോട് നിങ്ങള്‍ പറയും മുംബ് മൂന്ന്‍ ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളോട ചോദിക്കും - എന്റെ സുഹൃത്തിനെ കുറിച് ഒരു കാര്യം നിങ്ങള്‍ പറയും മുംബ് നിങ്ങള്‍ക്ക് പറയാന്‍ ഉള്ളതിനെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണല്ലോ.അതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക -
1 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം പൂര്‍ണ്ണമായും സത്യമാണെന്ന് നിങ്ങള്‍ അറിയുമോ ?
'' ഇല്ല ,ഞാന്‍ കേട്ട അറിവ് മാത്രമേ ഉള്ളൂ..''
അപ്പോള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ല -
2 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച് പറയാന്‍ പോകുന്ന കാര്യം എന്തെങ്കിലും നല്ല കാര്യമാണോ ?
'' അല്ല , അതിന്റെ വിപരീതമാണ് ''
അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് പറയാനുള്ള കാര്യം സത്യമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത അയാളെ പറ്റി മോശമായ ഒരു കാര്യമാണ് -
3 ) നിങ്ങള്‍ എന്റെ സുഹൃത്തിനെ പറ്റി പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?
" ഇല്ല - നിങ്ങള്‍ക്ക് ഉപകാരമൊന്നും ഉണ്ടാകില്ല "
അപ്പോള്‍ നിങ്ങള്‍ എന്നോട് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുള്ളതോ , നല്ലതോ ഉപകാര പ്രദമോ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാം എന്നിരിക്കെ അത് എന്നോട് പറയുന്നതില്‍ എന്ത് കാര്യം-കേള്‍ക്കുന്നതില്‍ എനിക്കെന്ത് കാര്യം ?
---------------------------------------------------------------------------------------------------------------------------------------------------
ശുദ്ധമായ മനസ്സ് അല്ലാഹു നമുക്കേവര്‍ക്കും തരട്ടെ...

No comments:

Post a Comment