Sunday, January 4, 2015

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?




അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23). നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.
കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ, അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.' ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി, ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍. 'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്. 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും. അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം
അഹ്‌ലുബൈത്തിന്റെ പാത പിന്തുടരലും അവരെ അംഗീകരിക്കലും മോക്ഷത്തിന്റെ മാര്‍ഗ്ഗമാണെന്ന് ഖുര്‍ആനിന്റെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലും ചരിത്ര രേഖകള്‍ കണെ്ടടുക്കുന്നതിലും പരാജയപ്പെട്ട ചില അല്‍പജ്ഞാനികള്‍ അഹ്‌ലുബൈത്തിനെക്കുറച്ച് വികലവും ബാലിശവുമായ വാദമുഖങ്ങളുമായി സമൂഹമധ്യേ രംഗപ്രവേശം നടത്തിയിട്ടുണ്ട്. അഥവാ പ്രവാചക പരമ്പര കര്‍ബലയുദ്ധത്തോടെ അവസാനിച്ചുവെന്നും നിലവിലെ സാദാത്തുമാര്‍ക്ക് പ്രവാചകരുടെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്നുമാണ് ഈ ഉല്‍പതിഷ്ണു വിഭാഗത്തിന്റെ വാദം. ചരിത്രത്തിന്റെ ബാലപാഠമെങ്കിലും പഠിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് ഈ വാദത്തിന്റെ കൊള്ളരുതായ്മയും പൊള്ളത്തരങ്ങളും.
കര്‍ബല യുദ്ധം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരന്തങ്ങള്‍ സമ്മാനിച്ച ഒരു യുദ്ധം തന്നെയാണ് . പ്രവാചകരുടെ പ്രിയപേരമകന്‍ ഹുസൈന്‍(റ)ഉം നബികുടുംബത്തിലെ പതിനാറ് പേരും ക്രൂരനും ധിക്കാരുയുമായ ഇറാഖീ ഗവര്‍ണര്‍ ഇബ്‌നുസിയാദിന്റെയും അംറുബ്‌നുസഅ്ദിന്റെ നേത്രത്ത്വത്തിലുള്ള സൈന്യത്തിന്റെയും മുന്നില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ വീരമൃത്യു വരിച്ചത് നമുക്കെങ്ങനെ മറക്കാന്‍ സാധിക്കും. എന്നാല്‍ ദുരന്ത പൂര്‍ണ്ണമായ ഈ സംഭവത്തിലേക്ക് നബി തങ്ങള്‍ ജീവിത കാലത്ത് തന്നെ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.ആഇശ(റ)യെ തൊട്ട് ഥബ്‌റാനി ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു: 'എന്റെ മകന്‍ ഹുസൈന്‍ ഥഫില്‍ (സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഉയര്‍ന്ന പ്രദേശം) വെച്ച് കൊലചെയ്യപ്പെടുമെന്ന് ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ഹുസൈന്‍(റ)കൊല ചെയ്യപ്പെടുന്ന ഭാഗത്തെ മണ്ണും എനിക്ക് ജിബ്‌രീല്‍ കാണിച്ച് തന്നു.' (മുഅ്ജമുല്‍കബീര്‍)
എന്നാല്‍ ഈ സംഭവത്തോടെ അഹ്‌ലുബൈത്ത് ലോകത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടുമെന്നല്ല പ്രവാചകര്‍ പ്രവചിച്ചത്, മറിച്ച് തന്റെ പരമ്പര ശാശ്വതമായി നിലനില്‍ക്കുമെന്ന് നിസ്സംശയം പ്രഖ്യാപിക്കുകയാണ് അവിടന്ന് ചെയ്തത്.ഇമാം അഹ്മദും ഹാകിമുമൊക്കെ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി തങ്ങള്‍ പറഞ്ഞു: 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.അവരെ ദുഖിപ്പിക്കുന്നത് എന്നെയും ദുഖിപ്പിക്കും,അവരെ സന്തോഷിപ്പിക്കുന്നത് എന്നെയും സന്തോഷിപ്പിക്കും എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലിഅസ്ഗറിന്മാത്രമാണ്സന്താനസൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു

Sunday, July 27, 2014

വഹാബിസം ഒരു പൊളിച്ചെഴുത്ത് . Moosa Sonkal

സമൂഹം വിഭജിക്കും - റസൂല്‍. പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന.
സമുദായം 73 വിഭാഗമാവുമെന്ന്‌ റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 73 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത മുഴുവന്‍ വിഭാഗവും നരകത്തിലാണ്‌. (ജാമിഅ്‌ തുര്‍മുദി/ഇഖ്‌തിലാഫുല്‍ ഉമ്മ. 2:89) ഈ 73 വിഭാഗങ്ങളും 10 അടിസ്ഥാനവിഭാഗങ്ങളില്‍ വേരൂന്നിയവരാണെന്ന്‌ ശൈഖ്‌ മുഹ്‌യുദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (റ) വ്യക്തമാക്കുന്നു. വിഭാഗങ്ങള്‍
വിഭാഗങ്ങള്‍
1.അഹ്‌ലുസ്സുന്ന 2.ഖവാരിജ്‌ 3.ശീഅ 4.മുഅ്‌തസില 5.മുര്‍ജിഅ 6.മുശ്‌ബിഹ 7.ജഹ്‌മിയ 8.ളറാരിയ 9.തിജാരിയ 10.കിലാബിയ ഇവയില്‍ അഹ്‌ലുസ്സുന്നയെന്ന ഒരു വിഭാഗവും ഖവാരിജിലെ 15 ഉം മുഅ്‌തസിലിയാക്കളിലെ 6 ഉം മുര്‍ജിഅതിലെ 12 ഉം ശീഅയിലെ 32 ഉം ജഹ്‌മിയ, തിജാരിയ, ളിറാറിയ, കിലാബിയ എന്നതിലെ ഓരോ വിഭാഗവും (ആകെ 4) മുശ്‌ബിഹതിലെ 3 വിഭാഗവും കൂടിയാണ്‌ 73 വിഭാഗമാവുന്നത്‌.
മത പരിഷ്‌കരന്മാര്‍ ഖവാരിജുകളോ.?
മക്കാ കുഫ്‌ഫാറുകളുടെ മേല്‍ ഇറങ്ങിയ ആയത്തുകളെ വിശ്വാസികളുടെ മേല്‍ കെട്ടിവെക്കല്‍ ഖവാരിജിയാക്കളുടെ തന്ത്രമായിരുന്നു. മതപരിഷ്‌കരന്മാരും ഇത്‌ പിന്തുടര്‍ന്നു.അതിനാല്‍ അവരുടെ പിതൃത്വം ചെന്നെത്തുന്നത്‌ ഖവാരിജിയാക്കളിലാണ്‌. വഹാബികള്‍ ഖവാരിജിയാക്കളുടെ ചെയ്‌തികളെ നിര്‍ബാധം തുടര്‍ന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ബന്ധത്തെ ഖുര്‍ആനിലെ സൂറതുല്‍ ഫാത്വിര്‍ 8ാം ആയത്‌ വിശദീകരിച്ച്‌ കൊണ്ട്‌ അശ്ശൈഖ്‌ അഹ്‌മദ്‌ ബ്‌നു മുഹമ്മദു സ്സ്വാവി തന്റെ പ്രസിദ്ധ ഖുര്‍ആന്‍വ്യാഖ്യാനം തഫ്‌സീര്‍ സ്വാവിയില്‍ 3-308 ല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
നജ്‌ദില്‍ രൂപപ്പെടുകയും വിശ്വാസികളെ നിഷ്‌കരുണം കൊലചെയ്‌ത്‌, ഇസ്‌ലാമിക മൂലപ്രമാണങ്ങളെ അവരുടെ ഇംഗിതത്തിനൊത്ത്‌ വ്യാഖ്യാനിക്കുകയും ചെയ്‌ത വഹാബികള്‍ ഖവാരിജുകളുടെ പിന്മുറക്കാരാണെന്ന്‌ ഇതിനാല്‍ സുവ്യക്തമാകുന്നു.
ആരാണ്‌ ഖവാരിജീങ്ങള്‍?
ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത്‌ വന്ന മതനവീകരണ പ്രസ്ഥാനമാണ്‌ ഖവാരിജിസം. നജ്‌ദ്‌ ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്‌ കൂടെയായിരിക്കുമെന്നും സലഫ്‌ (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ്‌ വഹാബിസം. മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്‌ വഹാബികള്‍. ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട്‌ കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന്‌ ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്‌. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച്‌ ഖവാരിജുകളോട്‌ കൂറ്‌ പുലര്‍ത്തിയത്‌ വഹാബിസത്തിന്റെ ഖവാരിജ്‌ ബന്ധത്തെ ശരിവെക്കുന്നുണ്ട്‌.
നജ്‌ദ്‌ -പ്രദേശത്തെ പ്രവചിക്കുന്നു
വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്‌ദ്‌ ഫിത്‌നകളുടെ ഉറവിടമായിരിക്കുമെന്ന്‌ പ്രവാചകന്‍(സ്വ) പ്രവചിച്ചിട്ടുണ്ട്‌.(സ്വഹീഹുല്‍ ബുഖാരി,2-105, മിശ്‌കാത്ത്‌ 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്‌ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.
വസ്‌തുത ഇതായിരിക്കെ വിദേശ നാടുകളില്‍ ഖുത്വ്‌ബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ മുജാഹിദ്‌ പ്രമുഖ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധ കളവാണ്‌. അദ്ദേഹം പറയുന്നു: ?സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുത്വ്‌ബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.??
എന്താണ്‌ വഹാബിസം.? 
18-ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്‌. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പേര്‌: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌.
ആരാണ്‌ ഇബ്‌നു തീമിയ്യ.? 
മുസ്‌ലിം ലോകത്ത്‌ ആശയപരമായി നവീന ചിന്തകള്‍ക്ക്‌ രൂപം നല്‍കിയ പണ്ഡിതന്‍. പാരമ്പര്യ ഇസ്‌ലാമിക സരണിയെ തിരസ്‌കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്‌കരണ ആശയങ്ങളാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്‌. ഹമ്പലി മദ്‌ഹബ്‌ സ്ഥാപകന്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍(റ) (780-855) ന്റെ നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ്‌ അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്‌. ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച്‌ മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ്‌ വാദത്തിന്റെ സ്ഥാപകനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്നു. ജനനം: ഹി:661 റബീഉല്‍ അവ്വല്‍ 12 ന്‌ സിറിയയിലെ ഡമസ്‌കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ്‌ ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ഇബ്‌നു തൈമിയ്യ(1263-1328) പിറവികൊണ്ടത്‌.
ജീവിതം പഠനം 
ഹി:667 (1628) താര്‍ത്താരികളുടെ പടയോട്ടം കാരണം 6-ാം വയസില്‍ പിതാവിനോട്‌ കൂടെ ഡമസ്‌കസിലേക്ക്‌ പോയി. പണ്ഡിത കുടുംബത്തില്‍ വിജ്ഞാനത്തോട്‌ ഇടപഴകിയാണ്‌ ജീവിതം. പിതാവ്‌ ഹദീസില്‍ നിപുണനായതിനാല്‍ ഹദീസ്‌ പഠനത്തില്‍ ശ്രദ്ധയൂന്നി. വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലകളിലും ഗവേഷണം നടത്തിയ അദ്ദേഹം 20-ാം വയസില്‍ തന്നെ ഫത്‌വ നല്‍കല്‍ ആരംഭിച്ചിരുന്നു. ജയില്‍ വാസം: തന്റെ പുത്തന്‍ വാദങ്ങളില്‍ നിന്നും പിന്തിരിയാത്ത ഇദ്ദേഹം ഭരണാധികാരികളുടെയും പാരമ്പര്യവാദികളുടെയും കോപത്തിന്‌ ഇരയായി ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമൂഹ്യജീര്‍ണതക്കെതിരെയുള്ള(?) പോരാട്ടം ഹിജ്‌റ 720 ഡമസ്‌കസില്‍ ജയിലിലേക്കാണ്‌ നയിച്ചത്‌. ഹി:728 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ വീണ്ടും ജയിലിലടക്കപ്പെട്ടു. മൂന്ന്‌ ത്വലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന്‌ ഫത്‌വ നല്‍കിയതിന്‌ 6 മാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു
വികല ആശയങ്ങള്‍: 
� ഇസ്‌തിഗാസ, തവസ്സുല്‍, മഹാന്മാരുടെ ഖബര്‍ സിയാറത്ത്‌ മുതലായവയെ എതിര്‍ത്തു. � അല്ലാഹുവിന്റെ പരിശുദ്ധ സാതിന്‌ ജിസ്‌മുണ്ടെന്ന്‌ വാദിച്ചു(സ്ഥല-കാലത്തോട്‌ ബന്ധമുള്ള പദാര്‍ത്ഥം). � മൂന്ന്‌ ത്വാലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോവൂ എന്ന വാദത്തില്‍ ഉറച്ചുനിന്നു. � ഒരിക്കല്‍ ഡമസ്‌ക്കസിലെ ഒരു പള്ളിയില്‍ മിമ്പറില്‍ നിന്ന്‌ ഇറങ്ങുകയും കയറുകയും ചെയ്‌ത്‌, ഇത്‌പോലെ അല്ലാഹുവും ഭൂമിയിലേക്ക്‌ ഇറങ്ങുകയും കയറുകയും ചെയ്യുന്നുവെന്ന്‌ പറയുകയുണ്ടായി.

ചെറുത്തുതോല്‍പിച്ചവര്‍
സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവര്‍ അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്ത്‌ സമൂഹത്തെ രക്ഷിച്ചു. ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. സ്വന്തം ശിഷ്യഗണങ്ങളില്‍ തന്നെ അധികപേരും ഇദ്ദേഹത്തിന്റെ ആശയങ്ങളോട്‌ പൊരുത്തപ്പെട്ടിരുന്നില്ല.പ്രമുഖ ശിഷ്യനായ ഇമാം ഇബ്‌നു കസീര്‍ (റ) അതില്‍ പ്രധാനിയായിരുന്നു. ഇബ്‌നു ഖയ്യിം (ഹി:691) നെ പോലോത്ത ചില ശിഷ്യഗണങ്ങള്‍ വഴിയും സാദുല്‍ മആദ്‌, അര്‍റൂഹ്‌ പോലോത്ത അവരുടെ കൃതികളാലും ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍
രചനകള്‍ 
ഗ്രന്ഥരചനയില്‍ നിപുണനായിരുന്ന അദ്ദേഹം ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഫതാവല്‍ കുബ്‌റ, മജ്‌മൂഉല്‍ ഫതാവ, ദഖാഇഖു തഫസീര്‍, അര്‍റദ്ദു അലല്‍ ബക്‌റ, ഖാഇദതുന്‍ ഫില്‍ മഹബ, ഇഖ്‌തിളാഉ സ്സ്വിറാത്‌, ബയാനു തല്‍ബീസുല്‍ ജഹ്‌മിയ്യ, അല്‍ അഖ്വീദതുല്‍ ഹമവിയ്യ എന്നിവ അവയില്‍ പെട്ടതാണ്‌. പൂര്‍ണനാമം: ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ബ്‌നു അബ്‌ദില്‍ ഹലീമുല്‍ ഹറാന്‍. അഖീദയില്‍ ഒട്ടനവധി പുത്തന്‍ വാദങ്ങളുള്ള അദ്ദേഹം തല്‍ഖീന്‍ പോലുള്ള കാര്യങ്ങളില്‍ സലഫുസ്സ്വാലിഹീങ്ങളോട്‌ യോജിക്കുന്നു.
ഇബ്‌നു ഖയ്യൂം: (ഹി:691)
ഇബ്‌നുതീമിയ്യയുടെ ചിന്തകള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്‌. അര്‍റൂഹ്‌, സാദുല്‍ മആദ്‌, ശിഫാഉല്‍ അലീല്‍, അംറാളുല്‍ ഖുലൂബ്‌, മദാരിജു സ്സാലികീന്‍, നഖ്‌ദുല്‍ മന്‍ഖൂല്‍, ഇഅ്‌ലാമുല്‍ മുവഖ്വിഈന്‍, അസ്സ്വവാഇഖുല്‍ മുര്‍സല, ഹാശിയതു ഇബ്‌നുല്‍ ഖയ്യിം, ത്വരീഖുല്‍ ഹിജ്‌റതൈന്‍, ഹിദായതുല്‍ ഹിയാറി തുടങ്ങയവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌ (1155-1206) 
ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.
ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന്‌ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന്‌ റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്‌. ഒരു ഹദീസ്‌ കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ്‌ തിരിച്ച്‌ വന്നശേഷം മദീന പള്ളിയില്‍ വെച്ച്‌ ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത്‌ നബി(സ്വ) യുടെ മുഖത്ത്‌ നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന്‌ പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക്‌ ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന്‌ അമ്പ്‌ തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോവും. (ബുഖാരി)
ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ പിറവിയെടുക്കുന്നത്‌. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്‌, ഖുഹൈബ്‌, അലി, മുഹമ്മദ്‌, ഷാക്കിര്‍, റഈസ്‌, ബൈളാഅ്‌, ഉമര്‍, മുശ്‌രിഫ്‌, ബുറൈദ്‌, റാഷിദ്‌, അഹ്‌മദ്‌, മുഹമ്മദ്‌, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്‌, മുഹമ്മദ്‌. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ്‌ ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്‌.
പഠനകാലം
ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ,്‌ പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.
പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത്‌ തന്റെ പ്രസ്ഥാന പ്രചരണത്തിന്‌ പ്ലാറ്റ്‌ ഫോം കണ്ടെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍വഹാബിന്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ്‌ മുസ്‌ലിം ഉമ്മത്തിന്‌ ലഭിച്ചത്‌. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില്‍ മുഹമ്മദിയ്യന്‍ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത്‌ വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.
1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു
സഊദി പിടിച്ചെടുക്കുന്നു
ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)
വഹാബി ആക്രമണ ഭീകരത:
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)
മക്കയെ ആക്രമിച്ചവര്‍
ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.
മദീനയെയും വെറുതേ വിട്ടില്ല
രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി
മക്കയെ മോചിപ്പിക്കുന്നു: 
ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.
സഊദ്‌ വിടവാങ്ങുന്നു
ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌
ത്വാഇഫിലും താണ്ഡവമാടുന്നു
ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles... the streets turned into floods of blood.(advice for the wahabi)
കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.
കര്‍ബല അക്രമിക്കുന്നു
1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.
1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു 
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..
വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി
ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.
ഇന്ത്യന്‍ വഹാബിസം
സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌.
ത്രിമൂര്‍ത്തികള്‍
പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ്‌ ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ്‌ കയറിയവരാണ്‌ വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ്‌ അബ്‌ദുവും(1849-1905) റശീദ്‌ രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തവരുമാണ്‌ ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത്‌ ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക്‌ തിരികൊളുത്തിയത്‌. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍
എന്താണീ മാസോണിസം
1717-ല്‍ സയോണിസ്റ്റ്‌ നാമത്തില്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്‌കരിക്കാനും ഇസ്‌ലാമിനെ നശിപ്പിച്ച്‌ യഹൂദ മേധാവിത്വം സൃഷ്‌ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്‌ മാസോണിസം. ജൂതനായ ഗ്രാന്‍ഡ്‌ മാസ്റ്ററാണ്‌ ഇതിന്റെ നേതാവായി അറിയപ്പെടുന്നത്‌. 1945-1953 ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ്‌ മാസോണിസം ആഗോള വ്യാപകമാവുന്നത്‌. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത്‌ ഈ പ്രസ്ഥാനമായിരുന്നു.
ജമാലുദ്ദീന്‍ അഫ്‌ഗാനി (1838-98) 
അഫ്‌ഗാനില്‍ ജനിച്ചു. ചെറുപ്രായത്തിലേ തത്വശാസ്‌ത്രം, റഷ്യന്‍ ഭാഷ എന്നീ വിജ്ഞാന മേഖലകള്‍ വശമാക്കി. മതപരവും രാഷ്‌ട്രീയവുമായ കാരണങ്ങള്‍ കൊണ്ട്‌ ശിഥിലമായ ഇസ്‌ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമഫലമായി പാന്‍ ഇസ്‌ലാമിസത്തിന്‌ അദ്ദേഹം രൂപംനല്‍കി. ഖിലാഫത്ത്‌ കാലത്ത്‌ നിലനിന്നിരുന്ന വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കാന്‍ അദ്ദേഹം തയ്യാറായി. പാരീസില്‍ നിന്നും അഫ്‌ഗാനി പ്രസിദ്ധീകരിച്ച പത്രമാണ്‌ അല്‍-ഉര്‍വ്വത്തുല്‍ വുസ്‌ഖാ. ഇസ്‌ലാമിക ഐക്യം ലക്ഷ്യം വെച്ച്‌ 1884-1894 വരെയുള്ള വര്‍ഷങ്ങളില്‍ ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക്‌ പുറമേ ഇന്ത്യയിലും ഇംഗ്ലണ്ടിലും മറ്റുരാജ്യങ്ങളിലും നിരന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്‌.
വികല വാദങ്ങള്‍ 
നുബുവ്വത്തിന്റെ ആധാരശിലയായ വഹ്‌യ്‌ മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന്‌ വാദിച്ചു. ഇദ്ദേഹത്തെ കുറിച്ച്‌ എം.എ സുല്ലമി ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്‌ കാണുക:ജമാലുദ്ദീന്‍ അഫ്‌ഗാനിയെ വാഴ്‌ത്തുന്ന ഒരു സലഫിയെ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.അവിടത്തെ സലഫികളും ഇഖ്‌വാനികളും ഇദ്ദേഹത്തെ പാശ്ചാത്യന്‍ ഏജന്റായാണ്‌ ഗണിക്കുന്നത്‌. പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തെക്ക്‌ ഇറക്കുമതി ചെയ്‌തത്‌ ഇദ്ദേഹമാണെന്ന്‌ അവര്‍ പറയുന്നു.(പേജ്‌ ന:25)
മാസോണിസത്തിന്റെ പ്രചാരകന്‍ 
1960 ല്‍ ഫ്രാന്‍സില്‍ ഇറങ്ങിയ എന്ന പുസ്‌തകത്തിന്റെ 127-ാം പേജില്‍ ഇദ്ദേഹത്തെ കുറിച്ച്‌ പറയുന്നുഃ കൈറോവിലെ മാസോണിസ്റ്റ്‌ കമ്മിറ്റിയുടെ നേതാവായി അഫ്‌ഗാനിയെ നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ്‌ അബ്‌ദുവും അമരത്വത്തിലെത്തി അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു, മാസോണിസ്റ്റ്‌ വിജ്ഞാനകോശം പറയുന്നുഃ ഈജിപ്‌തിലെ മാസോണിസ്റ്റ്‌ നേതാവായിരുന്നു ജാമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭവ്യക്തികളുമായിരുന്നു. അവര്‍ ഏതാണ്ട്‌ 300 വരും പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു. എന്നാല്‍ നവോത്ഥാന നായകനായി ചിത്രീകരിക്കാനാണ്‌ കേരള ജമാ-മുജാഹിദുകള്‍ ദൃതികൂട്ടിയത്‌. അവരുടെ തഖ്‌ലീദ്‌ ഒരു പഠനം എന്ന കൃതിയില്‍ ഒരു നക്ഷത്രം ഉദിച്ചു. എന്ന തലക്കെട്ടോടെയാണ്‌. അഫ്‌ഗാനിയെ പരിചയപ്പെടുന്നത്തുന്നത്‌. 1996 സെപ്‌തബര്‍ 27 ശബാബില്‍ എഴുതുന്നു. തുര്‍ക്കിയിലെ മുസ്‌തഫ കമാലിനെപ്പോലെ ഇസ്‌ലാമിക വിരുദ്ധ സെക്യൂലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്‌ഗനി. നിര്‍ഭാഗ്യ വശാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ചിലത്‌ അത്യന്തം തീവ്രമായിരുന്നു. കൂടാതെ മധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ്‌ പ്രസ്ഥാവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയാലും സംശയം ജനിപ്പിച്ചു. (ഫിഖ്‌ഹിന്റെ പരിണാമം വിവ:എം ഐ തങ്ങള്‍ പേ: 114 കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം) 1838 ല്‍ അഫാഗാനില്‍ ജനിച്ച ജമാലുദ്ദീന്‍ 1898 തുര്‍ക്കിയില്‍ മരണം.
മുഹമ്മദ്‌ അബദു(1849-1905) 
ജാമാലുദ്ദീന്‍ അഫ്‌ഗാനിയുടെ പ്രധാന ശിഷ്യനാണ്‌ മുഹമ്മദ്‌ അബദു. അദ്ദേഹത്തിന്റെ വാദങ്ങളെ അപ്പടി പിന്തുടര്‍ന്ന മുഹമ്മദ്‌ അബദു തഖ്‌ലീദിനേയും അതിന്റെ വാക്താക്കളെയും ആക്രമിച്ചു.1885 ല്‍ അബദു രചിച്ച രിസാലത്തു തൗഹീദാണ്‌ മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നത്‌. ഈ രിസാലയിലാണ്‌ പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്‌യിനെ മനുഷ്യയുക്തികൊണ്ട്‌ കണ്ടെത്താവുന്ന നിസാര വസ്‌തുവാക്കി ചിത്രീകരിച്ചത്‌.
വിളിച്ചു കൂവിയ അബദ്ധങ്ങള്‍ 
സിഹ്‌റനെ നിഷേധിച്ചു. അത്‌ കേവലം തട്ടിപ്പാണെന്ന്‌ വാദിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മുഅ്‌ത്തസിലി മാത്രമാണ്‌ ഇങ്ങനെ വാദിച്ചത്‌. ലബീദുബ്‌നു അഅ്‌സമിനെ പോലുള്ളവര്‍ പ്രവായകന്‌ സിഹ്‌റ്‌ ചെയ്‌തതായി വന്ന ഹദീസുകള്‍ നിഷേധിച്ചു. ഇദ്ദേഹത്തെ പിന്തുടര്‍ന്നാണ്‌ കേരളാമുജാഹിദുകളും സിഹ്‌റിനെ നിഷേധിച്ചത്‌. കെ.എന്‍.എം പ്രസിദ്ധീകരണമായ ഫിഖ്‌ഹിന്റെ പരിണാമം പേ: 115 ല്‍ പറയുന്നുഃ തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന്‌ വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുഅ്‌ജിസത്തുകളെ(ദീവ്യാല്‍ത്ഭുതം) അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിന്‌ ഉദാഹരണമാണ്‌. കഅ്‌ബയെ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും അദ്ദേഹം വ്യാഖ്യാനിച്ചത്‌ നശിപ്പിച്ച കിളികളേയും കല്ലുകളേയും രോഗം പരത്തുന്ന ബാക്‌ടീരിയകളാണെന്നും പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്ക്‌ കാരണമായതെന്നുമാണ്‌ അദ്ദേഹത്തിന്റെ മതം. ബാങ്ക്‌ പലിശ ഉപയോഗിക്കാമെന്ന്‌ ഫത്‌വ നല്‍കി. ഇതില്‍ നിന്നും പ്രചോദിതനായിട്ടാണ്‌ കെ.എം മൗലവി ഹീലത്തുരിബ രചിച്ചതെന്ന്‌ നിഗമിക്കപ്പെടുന്നു. ഖുര്‍ആനിനെ സ്വന്തം ഇച്ചക്കനുസരിച്ച്‌ വ്യാഖ്യാനിച്ചു. ആദമിനെ നിങ്ങള്‍ പ്രണമിക്കുക(വി.ഖു. 2:34) എന്നതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന്‌ കീഴടങ്ങലിനാണ്‌ സുജൂദ്‌ എന്ന്‌ പറയുന്നത്‌. മലക്ക്‌ ആത്മാവിന്റെ പ്രത്യേക അവസ്ഥയാണ്‌(അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഡോ: മുഹമ്മദ്‌ ഹുസൈന്‍ ദഹബി വാള്യം 2, പേ: 569-71) മാസോണിസത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന്‌ സയ്യിദ്‌ ഖുതുബ്‌ ശരിവെക്കുന്നു. അബദുവിന്റെ ശിഷ്യന്മാര്‍ പലതും തീവ്രമോഡേണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളായിത്തീരുകയും ഗുരുവിനെ വ്യതിചനത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുകയും ചെയ്‌തിട്ടുണ്ട്‌. (ഇസ്‌ലാം സവിശേഷതകള്‍)
ബഹുഭാര്യത്വത്തെയും എതിര്‍ക്കുന്നു 
സന്ദര്‍ഭം താല്‍പര്യപ്പെടുന്നുവെങ്കില്‍ ബഹുഭാര്യത്വം പോലുള്ളകാര്യങ്ങള്‍ നിയാമാനുസൃതം നിരോധിക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ചില ചിന്തകളെ റഷീദ്‌ രിളതന്നെ എതിര്‍ത്തിട്ടുണ്ട്‌. അല്‍ അസഹര്‍ സര്‍വകലാശാലയിലെ ഭരണ സംവിധാനവും പാഠ്യപദ്ധതിയും സമൂലമായി പരിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. (ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 5, പേ:644)
റഷീദ്‌ രിള (1865-1935) 
പാശ്ചാത്യ നിര്‍മ്മിത ഇസ്‌ലാം പ്രചരിപ്പിച്ച മുഹമ്മദ്‌ അബ്‌ദുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‌ റഷീദു രിള. സിയോണിസ്റ്റ്‌,മാസോണിസ്റ്റ്‌ പ്രസ്ഥാനങ്ങലുടെ ശക്തനായ വക്താവായിരുന്നു. മുഹമ്മദ്‌ അബ്‌ദുവിന്റെ ഏറ്റവും അടുത്തശിഷ്യനായ സയ്യിദ്‌ റഷീദ്‌ രിളയാണ്‌ 20-ാം ദശകത്തില്‍ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.(ഇസ്‌ലാഹി പ്രസ്ഥാനം ചരിത്രത്തിനൊരാമുഖം പേ: 17) യുക്തി വാദവും പാശ്ചാത്യ സംസ്‌ക്കാരവും സമുദായത്തില്‍ പ്രചരിപ്പിച്ച റഷീദ്‌ രിള ബ്രിട്ടീഷ്‌ ഭക്തനായിരുന്നു.
സാമ്രാജ്യത്വത്തിന്റെ ഏജന്റ്‌ 
ഇന്ത്യന്‍ ജനാധിപത്യത്തെ ബ്രട്ടീഷ്‌ അനുകൂല മനോഭാവം കൊണ്ട്‌ എതിര്‍ത്ത റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും വെറുതേ വിട്ടില്ല. 1926 ഇബ്‌നു സഊദ്‌ മക്കയില്‍ വിളിച്ചുചേര്‍ത്ത ലോകമുസ്‌ലിം കോണ്‍ഫ്രന്‍സില്‍ രിളയുടെ പ്രവര്‍ത്തനത്തെ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ 1993 സെപ്‌തംബര്‍ 11 മാധ്യമത്തില്‍ ചിത്രീകരിക്കുന്നത്‌ ഇപ്രകാരമാണ്‌. മക്കയും മദീനയും ഉള്‍പ്പെട്ട ഹീജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ്‌ ഹുസൈനും ഇബ്‌നു സഊദും സംഘട്ടനം നടത്തിക്കൊണ്ടിരുന്ന കാലം, അവസാനം ഇബ്‌നു സഊദ്‌ വിജയം വരിച്ചു. തുടര്‍ന്ന്‌ ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന്‌ ആലോചിക്കാനായി അദ്ദേഹം മക്കയില്‍ ഒരു ചര്‍ച്ചാ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന്‌ മൗലാനാ മുഹമ്മദലിയും ഈജിപ്‌തില്‍ നിന്ന്‌ റഷീദ്‌ രിളുയം പങ്കെടുത്തു. മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റഷീദ്‌ രിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം ചൂട്‌ പിടച്ച സംവാദത്തിന്‌ വഴിയൊരുങ്ങി. കോണ്‍ഫ്രന്‍സ്‌ സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരുലേഖനം അല്‍-അഹ്‌റാം പത്രത്തില്‍ എഴുതി. റശീദ്‌ രിളക്ക്‌ മറുപടിയെഴുതിയത്‌ കേരളീയ്യനായ മൗലാനാ അബുസ്വബാഹ്‌ മൗലവി (ഫറൂഖ്‌ കോളേജ്‌ സ്ഥാപകന്‍)യായിരുന്നു. അല്‍-അഖ്‌ബാറിലുടെ നാല്‌ ലക്കങ്ങളിലായി റശീദു രിളയുടെ ബ്രട്ടീഷ്‌ അനുകുല നിലപാടിന്റെ പൊള്ളത്തരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും മൗലാനാ മുഹമ്മദലിയുടെ വ്യക്തി വൈശിഷട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ്‌ രിളക്ക്‌ കഴിഞ്ഞില്ല. (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ്‌25ലും കാണാം.)
തോന്നിയത്‌ പോലെ ഖുര്‍ആന്‍ വ്യാഖ്യാനം 
അല്‍ അസ്‌ഹര്‍ യുണിവേഴ്‌സിറ്റിയലെ ശരീഅത്ത്‌ കോളേജ്‌ പ്രൊഫസറായ ഡോ:മുഹമ്മദ്‌ ഹുസൈന്‍ ദഹബി പറയുന്നു. സ്വന്തം അഭിപ്രായങ്ങള്‍ ആദ്യം തഫ്‌സീറില്‍ രേഖപ്പടുത്തിയശേഷമേ അദ്ദേഹം മറ്റു തഫ്‌സീറുകള്‍ പരിശോധിക്കാറൊള്ളു വെന്ന്‌ അദ്ദേഹത്തന്റെ പല ശിഷ്യന്മാരും നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. മുഫസിറുകളുടെ അഭിപ്രായങ്ങള്‍ തന്നെ സ്വാധീനിക്കുമെന്ന്‌ ഭയപ്പെട്ടാണത്രെ ഇങ്ങനെ ചെയ്‌തത്‌. ഖുര്‍ആനില്‍ നിന്ന്‌ ഒരു ധാരണലഭിച്ചാല്‍ അദ്ദേഹം ആദ്യം അത്‌ രേഖപ്പെടുത്തിയ ശേഷമെ മറ്റുള്ളവ പരിശേധിച്ചിരുന്നുള്ളു. അത്‌ സന്തോഷത്തോടെ തുറന്ന്‌ പറയാനും അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. (അത്തഫ്‌സീറു വല്‍ മുഫസിറൂന്‍ 2/177)
വിചിത്ര വ്യാഖ്യാനങ്ങള്‍ 
മുഹമ്മദ്‌ അബ്‌ദുവിനെ പിന്തുടര്‍ന്ന്‌ വിചിത്ര വ്യാഖ്യാനങ്ങളാണ്‌ റശീദ്‌ രിള തന്റെ തഫ്‌സീറുല്‍ മനാറിലൂടെ പുറത്ത്‌ വിട്ടത്‌. ആദം (അ) ന്‌ മലക്കുകള്‍ സുജീദ്‌ ചെയ്‌ത സംഭവം(വി.ഖു 2:34) അബ്‌ദുവിനെപ്പോലെ മനുഷ്യപ്രകൃതിയുടെ വിവിധ അവസ്ഥകളാണെന്ന്‌ പറഞ്ഞ്‌ മലക്കുകളെ നിഷേധിക്കാന്‍ ശ്രമിച്ചു. മഹാപാപങ്ങള്‍ ചെയ്യുന്ന വിശ്യാസികള്‍ ശാശ്വതമായ നരഗത്തിലാണെന്ന്‌ വി.ഖു.2:178 ആയത്ത്‌ വിശദീകരിച്ച്‌ പ്രസ്ഥാവനയിറക്കി. ഖുര്‍ആനിലെ 2:178 ലെ ശിക്ഷാമുറകള്‍ പ്രാബല്യത്തില്‍ ഇല്ലാത്തതാണെന്നും വാദിച്ചു. വി ഖു. 17.59 വ്യാഖ്യാനിച്ച്‌ കൊണ്ട്‌ പ്രവാചകന്‌ ഖുര്‍ആന്‍ ഒഴികെ യാതൊരു മുഅ്‌ജിസത്തും ഉണ്ടായിട്ടില്ലെന്ന്‌ വാദിച്ചു. ചന്ദ്രന്‍ പിളര്‍ന്ന സംഭവം (ബുഖാരി റപ്പോര്‍ട്ട്‌ ചെയ്‌തത്‌)യുക്തിക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു.
അല്‍ മനാര്‍ 
1893 ല്‍ അഫ്‌ഗനില്‍ ആരംഭിക്കുകയും അബ്‌ദുവും രിളയും കൊണ്ടുനടക്കുകയും ചെയ്‌ത പ്രസിദ്ധീകരണമാണ്‌ മജല്ലത്തു അല്‍ മനാര്‍ റശീദ്‌ രിളയുടെ മരണത്തോടെ 1935ല്‍ ഇത്‌ നിലച്ചു. ഇന്ത്യയില്‍ നിന്ന്‌ അല്‍ മനാറില്‍ എഴുതിയിരുന്ന പ്രധാന വ്യക്തികള്‍ അബ്‌ദുല്‍ കലാം ആസാദും വക്കം മൗലവിയുമായിരുന്നു.
കേരളത്തില്‍ അല്‍ മനാറിന്റെ സ്വാധീനം 
റശീദ്‌ രിളയുടെ അല്‍മനാറായിരുന്നു കേരളത്തില്‍ മത നവീകരണത്തിന്‌ ആക്കം കൂട്ടുകയും വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി(1873-1932)യെ പ്രചോദിപ്പിക്കുകയും ച്ചെയ്‌തത്‌. വഹാബി നേതാവായിരുന്ന സീതി സാഹിബ്‌ എഴുതുന്നു:സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ്‌ രിളയുടെ പത്രധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു വക്കം മൗലവി സാഹിബ്‌ സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യദ്‌ റശീദ്‌ രിള മുതലായ സച്ചിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥാന പ്രബോധകന്‍ മൗലവി സാഹിബ്‌ ആയിരുന്നു. വളരെ മുമ്പ്‌ മുതല്‍ തന്നെ അല്‍ മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിഹുമായിരുന്നു പരേതനായ എടവണ്ണ അറക്കല്‍ മുഹമ്മദ്‌ സാഹിബ്‌ (അല്‍ മനാര്‍ 1995 ജൂണ്‍)
കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട്‌ പത്രങ്ങള്‍ റശീദ്‌ രിളയടെ അല്‍ മനാറും ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ലാമിക റിവ്യൂവും. വക്കം മൗലവി അല്‍മനാര്‍ വായനക്കാരനായിരുന്നു. അദ്ദേഹത്തിന്‌ ശേഷം പുറത്തിറങ്ങിയ അല്‍ മര്‍ശിദ്‌ അറബി-മലയാളം മാസികക്കും അല്‍ മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍ മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര്‌ അല്‍ മനാര്‍ ആയിരുന്നു എന്നും ഇവിടെ സ്‌മരണീയമാണ്‌.(കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്‌പെഷല്‍ പേ:42. അറുപതാം വാര്‍ഷിക പതിപ്പ്‌.)
കേരളത്തിന്റെ ബന്ധം ഈജിപ്‌തുമായി
നജ്‌ദില്‍ വഹാബ്‌ കൊണ്ടുവന്ന പ്രസ്ഥാനവുമായി കേരളിയ വബാബികള്‍ക്ക്‌ നേരട്ട്‌ ബന്ധിമില്ല. വഹാബിസത്തെ പരിഷ്‌കരിക്കുകയും അതിര്‌ വിട്ട നവീന വാദങ്ങളുമായി കടന്ന്‌ വന്ന ഈജിപ്‌തിലെ ചാരന്മാരോടാണ്‌ കേരളയവഹാബിസ ബന്ധം. എം.എ സുല്ലമി എഴുതുന്നു. അബ്‌ദുല്‍ വഹാബിന്റെ പരിഷ്‌ക്കാനരങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ തന്നെ ഒട്ടേറെ പിഷയങ്ങളില്‍ ശൈഖിന്റെയും അനുജന്മാരുടെയുംവീക്ഷണങ്ങളെ തള്ളിപറയേണ്ടി വന്നിട്ടുണ്ട്‌.അവര്‍ സുന്നികളായി അനുഷ്‌ടിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്‌അത്തായി അനുഷ്‌ടിക്കുന്നുണ്ട്‌.വെള്ളിയാഴ്‌ചയിലെ രണ്ട ബാങ്ക്‌, പെരുന്നാളിന്റെ രണ്ട്‌ ഖുത്‌ബ ഇതിന്‌ ഉദാഹരണമാണ്‌. (ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും. പേ:15)
മുജാഹിദിന്റെ പിറവി ഈജിപ്‌തില്‍ നിന്ന്‌
എം.എ സുല്ലമി വ്യക്തമാക്കുന്നു. ഗര്‍ഫ്‌ സലഫികളുമായി നാം അടുത്ത കാലത്താണ്‌ ബന്ധപ്പെടുന്നത്‌. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്ത്‌ വരികയും ചെയ്‌തത്‌ മുതലാണ്‌ അതാരംഭിച്ചത്‌.അങ്ങനെയാണ്‌ നമ്മെകുറിച്ച്‌ സലഫികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ വ്യാപകമായത്‌. മുഹമ്മദ്‌ ബിനു അബ്‌ദുല്‍ വഹാബിന്‌ ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂട. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മത പാഠ ശാലകളിലോ അവ പഠിപ്പിക്കുന്നില്ല. ഗള്‍ഫ്‌ സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്‌തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായും അവിടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ്‌ സലഫികളുടെ പലവീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. ചിന്ന്‌ ബാധ അതിനുള്ള ചികിത്സ, സിഹ്‌റ്‌ പ്രതിവിധി.വെള്ളം മന്ത്രച്ചൂതല്‍ സ്‌ത്രീകളുടെ സാമൂഹിക പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്‌( ibid -29)
ഐക്യസംഘം (1922-1934) 
കൊടുങ്ങല്ലൂരിലുള്ള പ്രമാണി കുടുംബങ്ങളില്‍ സ്വത്ത്‌ തര്‍ക്കങ്ങള്‍ സ്വാഭാവിക മായിരുന്നു.അത്‌ തീര്‍ക്കാന്‍ വേണ്ടി അവിടെയുള്ള പ്രമാണിമാര്‍ ഉണ്ടാക്കിയതാണ്‌ ഐക്യസംഘം. സയ്യിദ്‌ സനാഉള്ളാ മക്തി തങ്ങള്‍ (മ.1912)ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി (മ:1919) ശൈഖ്‌ ഹമദാനി തങ്ങള്‍ (മ:1922)വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവി(മ:1932) തുടങ്ങിയവരുടെ പ്രബന്ധ-പ്രസംഗങ്ങളില്‍ നിന്ന്‌ പ്രലോഭിതരായി മണപ്പാട്ട്‌ കുഞ്ഞമുഹമ്മദാജി,കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്‌ദുറഹ്‌ മാന്‍മൗലവി, കൊട്ടപുറത്ത്‌ സീതി മുഹമ്മദ്‌, കെ.എം സീതി സാഹിബ്‌ മുതലായവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922ലാണ്‌ ഐക്യസംഘം ആരംഭം കുറിക്കുന്നത്‌. പണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടപ്പോള്‍ കേരള മുസ്‌ലിം ഐക്യസംഘം എന്ന പോരില്‍ തുടങ്ങി. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയാണ്‌ തേതൃത്വം നല്‍കിയത്‌. അഫ്‌ഗനി തുടങ്ങിയ ഈജിപ്‌തിലെ ഇാസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാന ചിന്തകരുടെ സ്വാധീനം ഇവയില്‍ കാണാം ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങളാണ്‌ ഐക്യസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്‌.
വീക്ഷണ വൈകല്യങ്ങള്‍ 
മനുഷ്യന്‌ ചന്ദ്രനില്‍ കാലുകുത്താനാവും എന്ന്‌ പറഞ്ഞതിന്‌ സി.എന്‍ അഹമ്മദ്‌ മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ്‌ ഐക്യസംഘം. 1959 ലാണ്‌ അല്‍ മനാറില്‍ ഈ ഉള്ളടക്കത്തില്‍ ഒരു ലേഖനമെഴുതിയത്‌. ശേഷം 10 കൊല്ലം കഴിഞ്ഞ്‌ 1969 ല്‍ അമേരിക്കക്കാരനായ നീല്‍ ആംസ്‌ട്രോങ്ങ്‌ ചന്ദ്രനില്‍ കാല്‌ കുത്തിയത്‌. പ്രഭു കുടുംബത്തിന്റെ പിണക്കം തീര്‍ക്കാനാണ്‌ അതിന്റെ ആദ്യരൂപമായ നിഷ്‌പക്ഷ സംഘം ശൈഖ്‌ ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്‌. പിന്നീട്‌ പലിശ ഹലലാക്കി.(കെ.എം. മൗലവിയുടെ ഹീലത്തുരിബ നോക്കുക) മതിലകത്ത്‌ ബാങ്ക്‌ സ്ഥാപിച്ചു മുഹമ്മദ്‌ അബ്‌ദുറഹ്‌ മാന്‍ അല്‍ അമീനിലൂടെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി ബാങ്ക്‌ മാത്രമല്ല ഐക്യ സംഘവും പൂട്ടി. അന്ന്‌ പൂട്ടിയെങ്കിലും രൂപമാറ്റി മുസ്ലിം മജ്‌ലിസ്‌ ഉണ്ടാക്കുകയായിരുന്നു. 1950 ലാണ്‌ ഇതിന്റെ ഒരു കൈവഴിയായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപപ്പെടുന്നത്‌.
ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്‌മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്‌. ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്‌മാഅ്‌. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്‌ലിംകള്‍ ഏകഖണ്‌ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്‌ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന്‌ വ്യക്തമായല്ലോ?
മൗലീദ്‌ സംഘടനാ തലത്തില്‍
ആദ്യഘട്ടങ്ങളില്‍ സംഘടനാ തലത്തില്‍ തന്നെ മൗലിദാഘോഷം നിര്‍വഹിച്ചവരായിരുന്നു. വഹാബികള്‍ അല്‍ ഇര്‍ശാദ്‌ തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട്‌ കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന്‌ വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച്‌ കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ്‌ ശരീപ്പെടുകയൊള്ളു വെന്ന്‌ ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ്‌ ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന്‌ എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന്‌ നല്‍കുകയുണ്ടായി.(അല്‍ ഇര്‍ശാദ്‌ 1343-റബിഉല്‍ അവ്വല്‍ പേ:158)
ഇ.കെ മൗലവി മൗലീദാഘോഷം അംഗീകരിക്കുന്നു
വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും മൗലിദാഘോഷത്തോട്‌ എതിര്‍പ്പില്ലായിരുന്നു.വഹാബി പ്രസിദ്ധീകരണമായ അല്‍ മുര്‍ശിദ്‌ അറബി മലയാള മാസികയില്‍(ഹി:1355)നബിദനാഘോഷത്തെ കുറിച്ച്‌ ഇ.കെ മൗലവി എഴുതുന്നു: മുസ്ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തില്‍ ആറടിക്കുന്ന റബീഉല്‍ അവ്വല്‍മാസം ഇതാ ആഗതമാരിക്കുന്നു. റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്‌ അനുഗ്രഹമായി അവതീര്‍ണമായ മുഹമ്മദ്‌ നബി(സ)യുടെ ജനനത്തെയാണ്‌ അനുസ്‌മരിക്കുന്നത്‌.
വഹാബി വേഷം ഇസ്‌ലാമികമല്ലെന്ന്‌ വഹാബി ചരിത്രകാരന്‍ വഹാബി വേഷവിതാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരമല്ലെന്ന്‌ കെ.എം മൗലവിയുടെ വേഷത്തെ വിവരിച്ച വഹാബി ചരിത്രകാരന്‍ കെ.കെ അബ്‌ദുല്‍ കരീം; കെ എം മൗലവി ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നത്‌ കാണുക: നിങ്ങള്‍ ജ:കെ.എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെകുറിച്ച്‌ ചിന്തിച്ചുനോക്കുക.തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചരുന്നു. പുറത്തുപോകുമ്പോള്‍ ഒരുകോട്ടും തോളില്‍ ഒരുതട്ടവും കയ്യില്‍ ഊന്നുവടിയും പഴയ കുടയുമായിരിക്കും. വക്കം മൗലവിയും എം.സി.സിയും വടി ഉപയോഗിച്ചില്ലെന്ന്‌ മാത്രം. കെ.എം മൗവലിക്ക്‌ സമാനമായ ഇസ്‌ലാമികവേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്‌തു. ആധുനിക ഇസ്‌ലാഹി പ്രവര്‍ത്തകന്മാരുടെയും പണ്ഡിതന്മാരില്‍ പ്പെട്ട ചിലരുടെയും വേഷവിധാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നത്‌ ദുഃഖസത്യമാണ്‌. താടി നീട്ടലും തലമറക്കലും പഴയ അറബി സംസ്‌കാരമാണെന്നും അത്‌ തിരുമേനിയുടെ വര്‍ഗ്ഗ പാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര്‍ വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ അതിര്‍വരമ്പ്‌ അതിലംഘിക്കുന്നതുമായ അഭിപ്രായങ്ങളും അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ്‌ സര്‍വ്വ നാശങ്ങള്‍ക്കും കാരണം. അതിനാല്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ഒന്നുപോലും അവഗണിക്കാതിരിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകന്മാരും യുവ പണ്ഡിതന്മാരും ശ്രദ്ധിക്കണം.(കെ.എം മൗലവി ജീവ ചരിത്രം കെ.കെ അബ്‌ദുല്‍ കരീം പേ:150-151)

ലൈലതുല്‍ഖദ്ര്‍. Moosa Sonkal

ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്ന കാര്യത്തില്‍ അനേകം അഭിപ്രായങ്ങളുണ്ട്. അവയില്‍ ചിലത് കാണുക: വര്‍ഷത്തില്‍ ഏതു ദിവസവുമാകാവുന്നതാണ്. റമള്വാന്‍ മാസത്തില്‍ മാത്രമാണ്. റമള്വാനിലെ മധ്യ അവസാന പത്തുകളിലാണ്. റമള്വാനിലെ അവസാ ന പത്തില്‍ മാത്രമാണ്. അവസാനപത്തിലെ ഒറ്റയായ രാവുകളിലാണ്. ഒറ്റരാവുകളില്‍ ഇരുപത്തിയേഴാം രാവ് ആകാവുന്നതാണ്. ഈ ആഭിപ്രായങ്ങള്‍ക്കെല്ലാം ഹാജരാക്കാവുന്ന  പ്രബലമായ ഹദീസുകള്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഏതാനും ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു. ആഇശാബീവിയില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘നിങ്ങള്‍ റമള്വാ ന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുക’(ബുഖാരി). ഇബ്നുഉമര്‍(റ)വില്‍  നിന്ന്, ‘സ്വഹാബികളില്‍ ചിലര്‍ക്കു ലൈലതുല്‍ഖദ്റിനെപ്പറ്റി സ്വപ്നദര്‍ശനമുണ്ടായി. റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലായിരുന്നു ഈ വെളിപാട്. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു. നിങ്ങളുടെ സ്വപ്നത്തില്‍ റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലാകുന്നു ലൈലതുല്‍ഖദ്ര്‍ എന്നു വന്നിരിക്കുന്നു. അതു കൊണ്ട് ലൈലതുല്‍ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമള്വാന്‍ അവസാന ഏഴു രാവുകളില്‍ അതിനെ പ്രതീക്ഷിക്കുക’ (ബുഖാരി).
ഇതിനു തുല്യമായ ആശയമുള്ള ഹദീസുകള്‍ വേറെയും കാണാവുന്നതാണ്. ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്: ‘നബി(സ്വ) പറഞ്ഞു; ‘നിങ്ങള്‍ റമള്വാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുക. അവസാന പത്തില്‍ തന്നെ ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച് രാവുകളില്‍’ (ബുഖാരി).
ഇബ്നുഉമര്‍(റ)വിനോട് ലൈലതുല്‍ഖദ്ര്‍ റമള്വാനില്‍ തന്നെയാണോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ‘ലൈലതുല്‍ഖദ്റിലാണ് ഖുര്‍ആന്‍ അവതരിച്ചത്, റമള്വാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം(അബ്ദുബ്നു ഹമീദ്, ഇബ്നുജരീര്‍, ഇബ്നു മുര്‍ദവൈഹി). ഇബ്നുഉമര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനെപ്പറ്റി നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അത് എല്ലാ റമള്വാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്’ (അബൂദാവൂദ്, ത്വബ്റാനി).
ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ മാസത്തില്‍ അവസാനത്തെ പത്തിലാണ്. അതുതന്നെ ഒറ്റയിട്ട രാവുകളില്‍. ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, ഇരുപത്തൊമ്പത് രാവുകളില്‍ അത് പ്രതീക്ഷിക്കാം. റമള്വാന്‍ അവസാനത്തെ രാവിലും പ്രതീക്ഷിക്കാവുന്നതാണ്’ (അഹ്മദ്, ഇബ്നുജരീര്‍, മുഹമ്മദുബ്നു നസ്വ്ര്‍, ബൈഹഖി). അബൂഹുറയ്റ(റ) പറയുന്നു: ‘ഞങ്ങള്‍ നബി സന്നിധിയില്‍ വെച്ച് ലൈലതുല്‍ഖദ്റിനെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടു ന്ന് ചോദിച്ചു. ഈ റമള്വാനില്‍ എത്രനാള്‍ നാം പിന്നിട്ടു? ഞങ്ങള്‍ പറഞ്ഞു. ഇരുപത്തിരണ്ട്. ഇനി എട്ടു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതുകേട്ട് നബി(സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസങ്ങള്‍ കടന്നുപോയി. ഇനി ഏഴുദിനങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ഖദ്റിനെ പ്രതീക്ഷിക്കുക.’ ഈ ഹ ദീസ് അംഗീകൃതമാണെന്ന് അല്‍ഹാഫിള് സുയൂത്വി(റ) സമ്മതിച്ചതായിക്കാണാം’.
അനസുബ്ന്‍ മാലികില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘റമള്വാന്‍ ഒന്ന്, ഒമ്പത്, പതിനൊന്ന്, ഇരുപത്തിയൊന്ന്, റമള്വാന്‍ അവസാനം എന്നീ രാവുകളില്‍ നിങ്ങള്‍ ലൈലതുല്‍ഖദ് റിനെ അന്വേഷിക്കുക’ ഇബ്നുമുര്‍ദവൈഹി). അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ അവസാന രാവില്‍ തേടുവിന്‍’ (അഹ്മദ്). അബ്ദുല്ലാഹിബ്നു ഉനൈസില്‍ നിന്ന്, ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, ‘ഈ രാവില്‍ നിങ്ങള്‍ അതിനെ പ്രതീക്ഷിക്കുക’ അന്ന് ഇരുപത്തിമൂന്നാം രാവായിരുന്നു’ (മാലിക്, ഇബ്നുസഅ്ദ്, ഇബ്നുഅബീശൈബ, അഹ്മദ്, മുസ്ലിം, ത്വഹാവി, ബൈഹഖി). അബൂസഈദിനില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു, ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ ഇരുപത്തിനാലാം രാവില്‍ അന്വേഷിക്കുക’. അഹ്മദ്, ത്വഹരാവി, ഇബ്നുജരീര്‍, ത്വബ്റാനി, അബൂദാവൂദ് എന്നിവര്‍ ബിലാല്‍(റ)വില്‍ നിന് ഉദ്ധരിക്കുന്ന ഹദീസിലു ംഇരുപത്തിനാലാം രാവെന്ന് കാണാവുന്നതാണ്.  ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തിലും ഇങ്ങനെ കാണുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ അവസാന പത്തില്‍ ഇരുപത്തിയഞ്ച്, ഇരുപത്തിയേഴ്, ഇരുപത്തിയൊമ്പത് രാ വുകളില്‍ അന്വേഷിക്കുക’(മുഹമ്മദുബിന്‍ നസ്വര്‍). ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന്. ഒരാ ള്‍ നബി(സ്വ)യോട് പറഞ്ഞു: ‘തിരുദൂതരേ, ഞാനൊരു വയോവൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്കാരത്തിനും മറ്റും സാധ്യമല്ല. അതുകൊണ്ട് ലൈതുല്‍ഖദ്ര്‍ ഉള്‍ക്കൊള്ളാന്‍ അതേത് രാവാണെന്നു നിര്‍ണയിച്ചുതന്നാലും.’ നബി(സ്വ) പ്രതിവചിച്ചു. ‘നിങ്ങള്‍ ഏഴാമത്തെരാവ് സജീവമാക്കുക’ (ഇബ്നുജരീര്‍, ത്വബ്റാനി, ബൈഹഖി).
സൈദുബ്നു അര്‍ഖം(റ)വിനോട് ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് റമള്വാന്‍ പതിനേഴാമത്തെ രാവാണതെന്നാണ്. അതില്‍ സംശയിക്കേണ്ടതില്ലെ ന്നും ആ ദിനത്തില്‍ ഉപേക്ഷ വരുത്തരുതെന്നും ഖുര്‍ആന്‍ അവതരിച്ച, മുസ്ലിം, മുര്‍ ശിക് സംഘങ്ങള്‍ ഏറ്റുമുട്ടിയ സുദിനമാണതെന്നും അദ്ദേഹം പറഞ്ഞു(ഇബ്നു അബീശൈബ, ഇബ്നുമനീഅ്, ഇമാം ബുഖാരി, താരീഖ് ത്വബ്റാനി,ബൈഹഖി, അബുശ്ശൈഖ്).
ലക്ഷണങ്ങള്‍
നബിവചനങ്ങളില്‍ പറഞ്ഞ ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലൈലതുല്‍ഖദ്ര്‍ ഏതു ദിനമായിരുന്നു എന്നു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. ഈ അടിസ്ഥാനത്തിലായിരുന്നു പൂര്‍വ്വികര്‍ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. അത്തരം ചില ഹദീസുകള്‍ കാണുക: മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ അബുല്‍മുന്‍ദിര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനു പിന്നാലെ വരുന്ന പ്രഭാതസൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും.’ ഇമാം നവവി(റ) ഖാളി ഇയാളി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ‘പ്രഭാതകിരണങ്ങളുടെ ഈ മങ്ങല്‍ ലൈലതുല്‍ഖദ്റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്’.
മറ്റൊരു വീക്ഷണപ്രകാരം പ്രസ്തുത രാവില്‍ ഭൌമലോകത്തേക്കിറങ്ങിയ മാലാഖമാര്‍ ആരോഹണം ചെയ്യുന്ന അവസരത്തില്‍ അവരുടെ ചിറകുകളും സ്ഥൂലശരീരങ്ങളും സൂര്യകിരണത്തെ നിഷ്പ്രഭമാക്കുന്നതിനാലാണ് പ്രഭാതസൂര്യന്റെ പ്രകാശം മങ്ങിയതാ യി അനുഭവപ്പെടുന്നത് എന്നാണ്. ലൈലതുല്‍ഖദ്റിനുശേഷം ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ദിനം മനസ്സിലാക്കിയിട്ടെന്തു പ്രയോജനം എന്നു സംശയിക്കാം. പണ്ഢിതന്മാര്‍ പറയുന്നത് കാണുക; ‘ഈ വര്‍ഷത്തെ രാവ് എന്നായിരുന്നുവെന്നറിഞ്ഞാല്‍ അടുത്ത വര്‍ഷങ്ങളില്‍ പ്രസ്തുത രാവിനെ കൂടുതല്‍ പരിഗണിക്കാന്‍ കഴിയുന്നതാണ്. എന്നുമാത്രമല്ല ലൈലതുല്‍ ഖദ്റിന്റെ പകലും പ്രധാനമാണെന്ന വീക്ഷണപ്രകാരം പ്രസ്തുത പകല്‍ ധന്യമാക്കാന്‍ ഈ അറിവ് ഉപകാരപ്പെടുകയും ചെയ്യും.’ ഇമാം നവവി(റ)വിന്റെ അഭിപ്രായമാണിത്.
ജാബിറുബ്നു അബ്ദില്ലാ(റ)യില്‍ നിന്നുള്ള ഒരു വചനം കാണുക. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ അവസാന പത്തില്‍ പ്രതീക്ഷിക്കുക. അതൊരു തിളക്കമാര്‍ന്ന, സൌഖ്യപൂര്‍ണമായ രാവായിരിക്കും. കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത രാവ്’.
ഉബാദതുബ്നു സ്വാമിതില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍, ആ രാവ് ശാന്തവും തെളിമയാര്‍ന്നതും മനോഹരവുമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. അന്ന് ചന്ദ്രപ്രഭ, പൌ ര്‍ണമി ദിനത്തിലേതുപോലെ തെളിഞ്ഞിരിക്കുമെന്നും തെന്നിമാറുന്ന നക്ഷത്രങ്ങള്‍ തീ രേ കാണുന്നതല്ലെന്നും ഈ ഹദീസില്‍ കാണാം(അഹ്മദ്, ബൈഹഖി, ഇബ്നുമുര്‍ദവൈഹി). അബ്ദുല്ലാ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: “എല്ലാ രാ വിലും സൂര്യന്‍ ഉദിക്കുന്നത് പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയാണ്. എന്നാല്‍ ലൈലതുല്‍ ഖദ്റില്‍ അങ്ങനെ സംഭവിക്കില്ല. അന്നത്തെ സൂര്യകിരണങ്ങള്‍ മങ്ങിയതായിരിക്കും’ (ഇബ്നുഅബീശൈബ, ഇബ്നുജരീര്‍).
ലൈലതുല്‍ഖദ്ര്‍: രഹസ്യമാക്കിയതിലെ യുക്തി
ലൈലതുല്‍ഖദ്റിനെ രഹസ്യമാക്കിവെച്ചതിലുള്ള യുക്തിയെന്ത്? പ്രമുഖ ഖുര്‍ആന്‍ വ്യാ ഖ്യാതാവ് റാസി(റ) പറയുന്നു. ‘ലൈലതുല്‍ഖദ്റിനെ മറ്റുപല കാര്യങ്ങളെയും പോലെ അല്ലാഹു രഹസ്യമാക്കിവെച്ചതിനു പലകാരണങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതാണ്. സു കൃതങ്ങള്‍ക്കു പിന്നില്‍ തന്റെ തൃപ്തിയെ അല്ലാഹു ഗോപ്യമാക്കിവെച്ചിരിക്കുന്നു. മനുഷ്യന്‍ നല്ല കാര്യങ്ങള്‍ പ്രതീക്ഷാപൂര്‍വം പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണിത്. അതുപോലെ, പാപങ്ങള്‍ക്കു പിന്നില്‍ അല്ലാഹുവിന്റെ ശക്തമായ കോപമുണ്ട്. എന്നാല്‍ ആ കോ പത്തെ നിര്‍ണയിക്കാന്‍ നമുക്ക് സാധ്യമല്ല. നാം സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരായിരിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു തന്റെ ഇഷ്ടഭാജനങ്ങളായ ഔലിയാഇനെ ജനമധ്യത്തില്‍ നിന്നു പലപ്പോഴും മറച്ചുപിടിക്കുന്നു. ജനങ്ങള്‍ എല്ലാവരെയും ആദരവോടെ കാണുന്ന അവസ്ഥയുണ്ടാക്കാന്‍ വേണ്ടിയാണിത്. അതുപോലെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരം രഹസ്യമാക്കിയത് അടിമകള്‍ എല്ലാതരം പ്രാര്‍ഥനകളിലും വീണ്ടും വീണ്ടും താ ത്പര്യം കാണിക്കാന്‍ വേണ്ടിയാണ്. ഇസ്മുല്‍ അഅ്ളമിനെ ഗോപ്യമാക്കിയിരിക്കുന്നത് അവന്റെ എല്ലാ നാമങ്ങള്‍ക്കും വിലകല്‍പ്പിക്കാനാണ്. പശ്ചാതാപ സ്വീകരണത്തെപ്പറ്റിയുള്ള അറിവ് മറച്ചുപിടിക്കുന്നത് എല്ലാതരം തൌബകള്‍ക്കും വില കല്‍പ്പിക്കാനാണ്. മരണസമയം രഹസ്യമാക്കിവെച്ചത് സദാസമയവും ദൈവബോധം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ഇപ്രകാരം ലൈലതുല്‍ഖദ്ര്‍ ഗോപ്യമാക്കിയത് റമള്വാന്‍ രാവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനും സജീവമാക്കാനും വേണ്ടിയാണ്’.
മറ്റൊരു കാരണം ശ്രദ്ധിക്കുക: ‘ഇക്കാര്യത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നുവെന്ന് നമുക്കു സങ്കല്‍പ്പിക്കാം. നിങ്ങള്‍ പാപത്തോട് ആഭിമുഖ്യം പുലര്‍ത്തുമെന്ന് വ്യക്തമായ അറിവ് എനിക്കുണ്ടായിരിക്കെ ഞാന്‍ നിങ്ങള്‍ക്ക് ലൈലതുല്‍ഖദ്ര്‍ നിര്‍ണയിച്ചു തന്നാല്‍ പ്രസ്തുത രാവിലും നിങ്ങള്‍ ശരീരേച്ഛക്കുവിധേയമായി പാപങ്ങളില്‍ ചെന്നുചാടാം. അപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ് പൂര്‍ണ അറിവോടെയാണ്. ഇങ്ങനെ അറിവോടും ബോധത്തോടും കൂടി ചെയ്യുന്ന കുറ്റങ്ങള്‍ അതില്ലാതെ ചെയ്യുന്ന തെറ്റുകളെക്കാള്‍ കഠിനമായതാണ്. ഈയൊരപകടത്തില്‍ നിങ്ങള്‍ പെടാതിരിക്കാനാണ് ഞാനത് മറച്ചുപിടിച്ചിരിക്കുന്നത്.’ ഒരിക്കല്‍ നബി(സ്വ) പള്ളിയില്‍ കിടന്നുറങ്ങുന്ന ഒരാളെകണ്ടു. അലി(റ) വിനെ വിളിച്ചു നബി(സ്വ) പറഞ്ഞു: ‘അയാളെ ഉണര്‍ത്തി ദേഹശുദ്ധിവരുത്താന്‍ ആജ്ഞാപിക്കുക.’ അപ്പോള്‍ അലി(റ) ചോദിച്ചു: ‘റസൂലേ, അങ്ങ് അയാളെ ഉണര്‍ത്താ ന്‍ ശ്രമിക്കാത്തതെന്താണ്? അവിടുന്ന് നല്ലകാര്യങ്ങള്‍ മത്സരബുദ്ധ്യാ ചെയ്യുന്ന ആളാണല്ലോ.’ അപ്പോള്‍ നബി(സ്വ) പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ഞാനദ്ദേഹത്തെ ഉമര്‍ത്തുകയെന്നത് അയാള്‍ക്ക് അവഹേളനമായിരിക്കും. എന്റെ ആ പ്രവൃത്തി ഒരു പക്ഷേ അ യാള്‍ക്ക് കുറ്റകരമായേക്കും. അത് ലഘൂകരിക്കാന്‍ ഉദ്ദേശിച്ചാണ് ആ പണി നിങ്ങളെ ഏ ല്‍പ്പിക്കുന്നത്.’ നോക്കുക, ഈ സംഭവത്തില്‍ പ്രവാചകരുടെ കാരുണ്യമാണ് നിഴലിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം ഇതിലുമെത്രയോ മഹത്താണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ അല്ലാഹു ഇങ്ങനെ പ്രഖ്യാപിക്കുന്നതായിന മുക്കു സങ്കല്‍പ്പിക്കാവുന്നതാണ്.
“ലൈലതുല്‍ഖദ്ര്‍ എന്നാണെന്നജ്ഞാനം നിങ്ങള്‍ക്ക് ലഭിച്ചാല്‍ ആ രാവില്‍ നിങ്ങള്‍ സുകൃതം ചെയ്ത് ആയിരം മാസത്തെ പുണ്യംനേടും. പക്ഷേ, ആ രാവില്‍ നിങ്ങള്‍ തെ റ്റുകള്‍ ചെയ്താല്‍ ആയിരം മാസത്തെ പാപത്തെക്കാള്‍ കഠിന ശിക്ഷക്ക് അത് നിങ്ങളെ അര്‍ഹരാക്കിത്തീര്‍ക്കും. എങ്കില്‍ പ്രതിഫലം വാരിക്കൂട്ടുന്നതിലും പ്രധാനം പാപഫലം ഇല്ലായ്മ ചെയ്യലാണ്.” ഈ രാവിനെ രഹസ്യമാക്കിയതിനു പിന്നില്‍ മറ്റൊരു കാരണം കൂടി കാണാവുന്നതിതാണ്. ലൈലതുല്‍ഖദ്ര്‍ എന്നാണെന്നു കണ്ടെത്താന്‍ സത്യവിശ്വാസി ആത്മാര്‍ഥമായി ശ്രമിക്കുന്നു. അതുവഴി ഈ ശ്രമത്തിന്റെ പ്രതിഫലവും നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഈ രാവിനെ രഹസ്യമാക്കിയതിനു മറ്റൊരു കാരണം വിശ്വാസികള്‍ റമള്വാന്‍ രാവുകള്‍ പലതും ലൈലതുല്‍ഖദ്ര്‍ ആകാമെന്നധാരണയില്‍ സജീവമാക്കുമെന്നതാണ്. ഈ അവ സ്ഥ കാണുമ്പോള്‍ അല്ലാഹു മലകുകളോട് പറയും: ‘നോക്കൂ, നിങ്ങളല്ലേ പറഞ്ഞത് മനുഷ്യര്‍ കുഴപ്പവും നാശവുമുണ്ടാക്കുന്നവരാണെന്ന്. ലൈലതുല്‍ഖദ്ര്‍ എന്നാണെന്നറിയാതെ തന്നെ അവരിത്രയും ആരാധനാനിരതരായിരിക്കുന്നു. എങ്കില്‍ ആ രാവിനെപ്പറ്റി അവര്‍ക്ക് പൂര്‍ണജ്ഞാനം നല്‍കിയിരുന്നെങ്കില്‍ അവര്‍ ഈ രാവിനെ എത്രമാത്രം സജീവമാക്കും. ഇതൊന്നുമല്ലാത്ത നിരവധി രഹസ്യങ്ങള്‍ ഇനിയും ഈ രാവു മറച്ചുവെച്ചതിലുണ്ടാകാം. അല്ലാഹു അഅ്ലം.
ലൈലതുല്‍ഖദ്റിനെ പിന്തുടര്‍ന്നുവരുന്ന പകലിനു വല്ല മഹത്വവുമുണ്ടോ? ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക. ഇമാം റുഅ്യാനി(റ) പറഞ്ഞു. ‘ഇമാമുനാ ശാഫിഈ(റ) ഖദീമില്‍ പറഞ്ഞിരിക്കുന്നത് ലൈലതുല്‍ഖദ്റിന്റെ പകലിലും രാത്രിയിലെന്നപോലെ ആരാധനയിലേര്‍പ്പെടല്‍ സുന്നത്താണെന്നാണ്. ഈ വീക്ഷണത്തെ ഖണ്ഡിക്കുന്ന അഭിപ്രായം ജദീദില്‍ കാണുന്നുമില്ല. എങ്കില്‍ ഈ വീക്ഷണം അദ്ദേഹത്തിന്റെ മദ്ഹബായി സ്വീകരിക്കാവുന്നതാണെന്നതില്‍ തര്‍ക്കമില്ല”.
ഇമാം റാസി(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിന്റെ പ്രത്യേകതയില്‍ അതിന്റെ പകല്‍ ഉള്‍ പ്പെടുമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. ശുഅ്ബി(റ) പറഞ്ഞത് പകലിനും മഹത്വം ബാധകമാണെന്നാണ്. ഇതിനുള്ള ന്യായം രാവ് എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്നതാകാം. അതുകൊണ്ടാണല്ലോ സാധാരണ ലൈലത്(രാത്രി) ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ പകല്‍കൂടി ഉള്‍പ്പെട്ട രണ്ട് ദിനം ഇഅ്തികാഫ് നിര്‍ബന്ധമാകുന്നത്. അല്ലാഹു പറഞ്ഞത് ‘രാവും പകലും പരസ്പരം ബന്ധം പുലര്‍ത്തുന്ന അവസ്ഥയിലാണ് സംവിധാനിച്ചിരിക്കുന്നത്’ എന്നാണല്ലോ”.
ഇബ്നുഅബീശൈബ(റ) ആമിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘ലൈലതുല്‍ഖദ്റിനെപ്പോലെതന്നെയാണ് അതിന്റെ പകലും. അതിന്റെ പകല്‍പോലെ തന്നെയാണാ രാവും’.  ഹസനുബ്നു ഹര്‍റി(റ)ല്‍ നിന്നുള്ള മറ്റൊരു വചനം: ‘ലൈലതുല്‍ഖദ്റിലെ സുകൃതങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിനു സമാനമായത് അതിന്റെ പകലില്‍ ചെ യ്യുന്ന നല്ലകാര്യങ്ങള്‍ക്കും ലഭിക്കും.’
റമള്വാന്‍ മുഴുവന്‍ ഇശാഉം തറാവീഹും നിര്‍വഹിച്ചാല്‍ ലൈലതുല്‍ഖദ്റിന്റെ പുണ്യംനേടി എന്നുപറയാമോ? ഇതു സംബന്ധമായി ഇമാം ശാഫിഈ(റ) പറഞ്ഞതായി ശറഹുല്‍മുഹദ്ദബ് ഉദ്ധരിക്കുന്നു. ‘ഇശാഇനും സ്വുബ്ഹിക്കും സന്നിഹിതരായവന്‍ ലൈലതുല്‍ഖദ്റിന്റെ ഭാഗ്യം നേടിയവനാകുന്നു.’ ഈ വസ്തുത സ്ഥിരീകരിക്കുന്ന നബിവചങ്ങളും കാണാം. ബൈഹഖി(റ) അനസുബ്ന്‍ മാലികി(റ)ല്‍ നിന്നു നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘റമള്വാന്‍ മാസം പൂര്‍ണമായി ഇശാഅ്, മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റില്‍ നിന്ന് പൂര്‍ണമായ ഒരു ഭാഗം സ്വായത്തമാക്കിയവരാകുന്നു’.
അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന്‍ പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന്‍ മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന്‍ പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന്‍ മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്‍വഹിച്ചവന്‍ ലൈലതുല്‍ഖദ്ര്‍, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന്‍ മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം.
ലൈലതുല്‍ഖദ്ര്‍ വിശ്വാസികള്‍ക്കു വെളിപ്പെടുമോ? ഇമാം നവവി(റ) പറയുന്നു: ‘അല്ലാ ഹു ഉദ്ദേശിച്ചവര്‍ക്ക് റമള്വാനില്‍ ലൈലതുല്‍ഖദ്റിനെ വെളിപ്പെടുത്തുന്നതാണ്. വ്യക്തമായ ഹദീസുകളും സച്ചരിതരുടെ വിവരങ്ങളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്’. ലൈലതുല്‍ഖദ്ര്‍ വെളിപ്പെട്ടവര്‍ ആ വസ്തുത പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്നാണ് പണ്ഢിതമതം. ഇമാം നവവി(റ) സ്വാഹിബുല്‍ഹാവിയില്‍ നിന്ന് ഇക്കാര്യം ഉദ്ധരിച്ചുകാണുന്നു. മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഈ വസ്തുത കാണാം.
റമള്വാന്‍ ഉംറ
റമള്വാനിലെ ഉംറക്ക് ഒരു ഹജ്ജിന്റെ മഹത്വമുണ്ടെന്നു ഹദീസില്‍ കാണാം. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം:’നബി(സ്വ) ഹജ്ജിന് പുറപ്പെടാനൊരുങ്ങിയപ്പോള്‍ ഒരു സ്വഹാബി വനിത തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: നബിതിരുമേനിയൊത്ത് ഹജ്ജിനുപോകാന്‍ എനിക്കും താത്പര്യമുണ്ട്’. ആ സ്വഹാബി ദരിദ്രനായിരുന്നു. അദ്ദേഹം പറ ഞ്ഞു: ‘നിന്നെ ഹജ്ജിനയക്കാന്‍ എനിക്കു വാഹനമില്ലല്ലോ. ഞാനെന്തു ചെയ്യും. സ്വഹാ ബി വനിത ചോദിച്ചു: ‘ഇന്ന വ്യക്തിയുടെ ഒട്ടകത്തെ തല്‍ക്കാലം ആവശ്യപ്പെട്ടാലോ? ‘നീ ഉദ്ദേശിക്കുന്ന ആളുടെ ഒട്ടകം യുദ്ധാവശ്യത്തിനു മാത്രമായി പരിശീലിപ്പിച്ചതാണ്. അത് ലഭിക്കില്ല’. ആ സ്ത്രീ ചോദിച്ചു: ‘ആ ഒട്ടകത്തെ എനിക്ക് ഹജ്ജിനുപോകാനനുവദിച്ചു തന്നാല്‍ അതും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു യുദ്ധമാണെന്നു നിങ്ങള്‍ക്കറിയില്ലേ?’ ഈ ചോദ്യത്തിന് അവരുടെ ഭര്‍ത്താവില്‍ നിന്ന് മറുപടിയുണ്ടായില്ലെങ്കിലും ഹജ്ജിനുപോകാനുള്ള അവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. തിരുനബിയുമൊത്തുള്ള ഹജ്ജിനു സമാനമായ പ്രതിഫലം ലഭിക്കുന്ന വല്ലതുമുണ്ടോ എന്ന ചിന്തയിലായി അവര്‍. അതേപ്പറ്റി അന്വേഷിക്കാന്‍ ഭര്‍ത്താവിനെ പ്രവാചക സന്നിധിയിലേക്കയച്ചു. സ്വ ഹാബി വന്നു കാര്യം പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ പ്രിയതമ ക്ക് അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ് എന്ന് എന്റെ സലാം പറയുക. റമളാനില്‍ ചെയ്യുന്ന ഒരു ഉംറഃ എന്നോടൊത്തു ചെയ്ത ഹജ്ജിനു സമാനമാണെന്നും അവരെ അറിയിക്കുക” (അബൂദാവൂദ്, ഇബ്നുഖുസൈമ).
ഉമ്മുസുലൈം(റ) എന്ന സ്വഹാബി വനിത പ്രവാചക സവിധത്തില്‍ വന്നു പരാതിപ്പെട്ടു. ‘നബിയേ, അബൂത്വല്‍ഹയും പുത്രനും എന്നെ കൂടാതെ ഹജ്ജ് ചെയ്തുവന്നിരിക്കുന്നു.ഞാനിനി എന്തുചെയ്യും?’ നബി(സ്വ)  പ്രതിവചിച്ചു: ഉമ്മുസുലൈം, ദുഃഖിക്കാനെന്തിരിക്കുന്നു, റമള്വാന്‍ മാസത്തില്‍ ചെയ്യുന്ന ഉംറ എന്നോടൊത്തു ചെയ്യുന്ന ഹജ്ജിനു സമാനമാകുന്നു’ (ഇബ്നുഹിബ്ബാന്‍).
ഉമ്മു മ’അ്ഖില്‍(റ) ഒരിക്കല്‍ പ്രവാചക സവിധത്തില്‍ വന്നു പറഞ്ഞു. ‘തിരുദൂതരേ, എനിക്ക് പ്രായമേറെയായി. ഞാന്‍ രോഗിയുമാണ്. അടുത്ത ഹജ്ജിന് എനിക്കവസരമൊരുക്കുമെന്ന് തോന്നുന്നില്ല. ഹജ്ജിനു തുല്യമായ പ്രതിഫലം സ്വായത്തമാക്കാന്‍ മറ്റു വല്ല മാര്‍ഗവുമുണ്ടോ?’ നബി(സ്വ) പറഞ്ഞു; ‘ഉണ്ട്. റമള്വാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിനു തുല്യമാകുന്നു’ (അബൂദാവൂദ്, നസാഇ).
അബൂതുലൈഖ(റ) നബി തങ്ങളോടാരാഞ്ഞു. ‘തങ്ങളോടൊത്ത് ഹജ്ജ് ചെയ്യുന്നതിനു തുല്യമായ വല്ല കര്‍മ്മവും വേറെയുണ്ടോ?” പ്രവാചകര്‍ പറഞ്ഞു: ‘റമള്വാന്‍ മാസത്തി ലെ ഉംറയുണ്ട്’ (ബസ്സാര്‍, ത്വബ്റാനി)

ഖുനൂത് സമഗ്ര പഠനം. Moosa Sonkal


ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.

1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.

2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്. ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു വ്യക്തവും ശക്തവുമായ രേഖകളുണ്ടാവുമെന്നുറപ്പാണ്.
ആരെ അംഗീകരിക്കണം?

വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യും മറ്റു ഇമാമുകളും പറഞ്ഞുതന്നത് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇതിനാണ് തഖ് ലീദ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ,ഇമാം ശാഫിഈ(റ)യെ തഖ് ലീദ് ചെയ്യുക എന്നതിന്റെ വിവക്ഷ, ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതു തന്നെയാണ്. കാരണം ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഓരോ കാര്യവും അവര്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞതിനു വിരുദ്ധമായി ഒരൊറ്റ സ്വഹീഹായ ഹദീസും കാണിച്ചുതരാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ല.അല്‍പജ്ഞാനികളായ വിമര്‍ശകര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും കണ്ടെത്തിയ ജല്‍പനങ്ങളാണ് പുത്തനാശയക്കാരായ പാമരന്‍മാര്‍ പിന്‍പറ്റുന്നത്. അല്ലാതെ, ഖുര്‍ആനും ഹദീസും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല. അതുകൊണ്ടാണ് പുത്തനാശയക്കാര്‍, അല്‍പജ്ഞാനികളായ മൌലവിമാരെയും, സുന്നികള്‍ മഹാന്മാരായ   ഇമാമുകളെയും തഖ് ലീദ് ചെയ്യുകയാണെന്ന് പറയുന്നത്.
ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ,എങ്ങനെ പിന്‍പറ്റണമെന്നതാണ് തര്‍ക്കം. ഇമാമുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആനും ഹദീസും പിന്‍പറ്റേണ്ടതെന്ന് സുന്നികളും, മൌലവിമാരുടെ ജല്‍പനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പുത്തനാശയക്കാരും പറയുന്നു. മഹാന്മാരായ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവരും ലക്ഷക്കണക്കിനു ഹദീസുകള്‍ മനഃപാഠമുള്ളവരുമായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ നഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312).എന്നാല്‍ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു. കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന്‍ ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു. ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്‍കിയതും.ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മുസ്ലിംകള്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ മ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും. അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ്.രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇമാം സുയൂത്വി ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്‍പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്‍ഗം പ്രാപിച്ചവന്‍?” (ഖുര്‍ആന്‍ 67/22).
വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കുമുള്ള സുന്നികളുടെ ഒരു വഴികാട്ടിയാണ് ഇമാം ശാഫിഈ(റ). അവിടുന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ ഹദീസ് നമുക്ക് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ പക്കലെത്തിയപ്പോഴേക്ക് അത് ബലഹീനമായിട്ടുണ്ടാവും. എന്നിട്ടും ഞാന്‍ പറഞ്ഞതുമാത്രം സ്വീകരിക്കണമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പുത്തനാശയക്കാര്‍ പറയുന്നത് ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി,അതുമാത്രമേ സ്വീകരിക്കാവൂ എന്നാണ്. ഇവിടെയാണ് ഇമാമുകളും മൌലവിമാരും തമ്മിലുള്ള വ്യത്യാസം.

പ്രബലമായ ഹദീസുകള്‍
ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു: നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍   മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).

ഈ പറഞ്ഞതില്‍നിന്നും ഇമാം ശാഫിഈ(റ) സ്വുബ്ഹിയില്‍ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനുപുറമെ ഖുനൂതിനെതിരില്‍ മൌലവിമാര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ഇമാം ശാഫി(റ) കാണുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

“അബൂഹനീഫ(റ) പ്രഭാതത്തിലെ ഖുനൂത് നിരോധിച്ചിരുന്നു. അതാണ് അദ്ദേഹം കൈക്കൊള്ളുന്നത്. അതിനായി നബി(സ്വ)യില്‍ നിന്നും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. ഒരുകൂട്ടം മുശ്രിക്കുകളോട് യുദ്ധം ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലമല്ലാതെ നബി(സ്വ) ഖുനൂത് ഓതിയിട്ടില്ല. അബൂബക്ര്‍(റ) മരണംവരെ ഖുനൂതോതിയിട്ടില്ല. ഇബ്നുമസ്ഊദ്(റ) യാത്രയിലും നാട്ടിലും ഖുനൂത്തോതിയില്ല. ഉമര്‍ബിന്‍ ഖത്താബ്(റ) ഖുനൂത്തോതിയില്ല. ഇബ്നുഅബ്ബാസ്(റ) ഖുനൂത്തോതിയില്ല. ഇബ്നു ഉമര്‍(റ) ഖുനൂത്തോതിയില്ല എന്നൊക്കെ ഉദ്ധരിക്കുന്നു” (അല്‍ഉമ്മ് 7/130).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ശാഫിഈ(റ) ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. എന്നിട്ടും വിമര്‍ശകര്‍ എപ്പോഴും പറയാറുള്ളത് ഞങ്ങള്‍ക്ക് കിട്ടിയ ഹദീസുകള്‍ ശാഫിഈക്ക് കിട്ടാത്തതുകൊണ്ടാണ് അദ്ദേഹം ഖുനൂത് സുന്നത്താക്കിയതെന്നാണ്. ഇമാം ശാഫിഈ(റ)യെ കൊച്ചാക്കി വലിയവരാകാന്‍ ശ്രമിക്കുകയാണ് വിമര്‍ശകര്‍. യഥാര്‍ത്ഥത്തില്‍ ഖുനൂതിന്റെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായി വന്ന സര്‍വ്വഹദീസുകളും ഇമാം ശാഫിഈ(റ) കാണുകകയും പഠനം നടത്തുകയും ചെയ്ത ശേഷമാണ് ഖുനൂത് സുന്നത്താണെന്ന് അവിടുന്ന് പറഞ്ഞതെന്ന വസ്തുത ഈ ഹദീസുകളെക്കുറിച്ച് തന്റെ ഉമ്മില്‍ നടത്തിയ ഗഹനമായ ചര്‍ച്ചയില്‍നിന്നു തന്നെ വ്യക്തമാണ്.

എതിര്‍് ന്യായങ്ങള്‍
ഇമാം ശാഫിഈ(റ)വിന് സ്വഹീഹായ ഹദീസ് കിട്ടാത്തതുകൊണ്ടാണ് ഖുനൂത് സുന്നത്താണെന്ന് തീരുമാനിച്ചതെന്ന് പറയാറുള്ള വിമര്‍ശകര്‍ക്ക് ഖുനൂതിനെതിരില്‍ സ്വഹീഹായ ഒരൊറ്റ ഹദീസുപോലും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഹദീസ് എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൌനാനുമതി എന്നിവയാണ്. കാരണം ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തെളിവുകളുടെ കൂട്ടത്തില്‍ ഇതാണ് ഉള്‍പെടുന്നത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട വെറും രണ്ട് ഹദീസ് മാത്രമാണ് വിമര്‍ശകരുടെ കൈയിലുള്ളത്. അതിലൊന്ന് വ്യാജവും രണ്ടാമത്തേത് ബലഹീനവുമാണ്.
വ്യാജഹദീസ്:
“ഉമ്മുസലമ പ്രസ്താവിച്ചു: സ്വുബ്ഹിയില്‍ ഖുനൂത്തോതുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു” (ഇബ്നുമാജ, ദാറഖുത്നി).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഈ ഹദീസ് വ്യാജനിര്‍മിതിയാണ്. ഹദീസിന്റെ പരമ്പരയില്‍ കള്ളം പറയുന്ന, ഹദീസ് നിര്‍മ്മിച്ചുപറയുന്ന വ്യക്തിയുണ്ടാകുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്. ഹദീസ് ശാസ്ത്രത്തിന്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്‍സുകളില്‍ ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:
“കളവ് ആരോപിക്കപ്പെട്ടവന്റെ ഹദീസിനാണ് വ്യാജം എന്നു പറയുന്നത്”(മുഖദ്ദിമതുമിശ്കാത് 5). ഇമാം ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “നബി)സ്വ)യുടെ ഹദീസ് ഉദ്ധരിക്കുന്നവരില്‍ കളവ് ആരോപിക്കപ്പെടുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്” (നുഖ്ബതുല്‍ഫിക്ര്‍ 56).
ഉമ്മുസലമ(റ) പറഞ്ഞതായി മുകളില്‍ ഉദ്ധരിച്ച ഹദീസ് ഈ ഗണത്തില്‍ പെട്ട ഒന്നാണ്. കാരണം,അതിന്റെ പരമ്പരയില്‍പെട്ട  അമ്പസതുബിന്‍ അബ്ദില്‍റഹ്മാന്‍ എന്ന വ്യക്തി കള്ളം പറയുന്നവനും ഹദീസ് നിര്‍മ്മിച്ചു പറയുന്നവനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാമുകള്‍ പറയുന്നു: “അബൂഹാതിം പറഞ്ഞു: അയാള്‍ ഹദീസുകള്‍ നിര്‍മ്മിച്ചിരുന്നു. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: പലതും നിര്‍മ്മിച്ചുപറയുന്ന വ്യക്തി. അസ്ദി പറഞ്ഞു: പച്ചക്കള്ളന്‍” (തഹ്ദീബുല്‍ കമാല്‍ 14/436,തഹ്ദീബുത്തഹ്ദീബ് 4/488). അതിനാല്‍ ഖുനൂതിനെതിരില്‍ ഉമ്മുസലമ പറഞ്ഞതായി  സാധാരണ ഉദ്ധരിക്കുന്ന ഈ ഹദീസ് വ്യാജംതന്നെയാണ്.  തൊട്ടതിനൊക്കെ സ്വഹീഹായ ഹദീസുണ്ടോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ ഈ വ്യാജ നിര്‍മ്മിത ഹദീസ് തെളിവായി സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്. ഹിജ്റ 642ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ് ശാസ്ത്ര പണ്ഡിതന്‍ ഇബ്നുസ്വലാഹ് പറയുന്നത് കാണുക:
“ബലഹീനമായ ഹദീസുകളില്‍ വെച്ച് ഏറ്റവും വിനാശകരമാണ് വ്യാജ ഹദീസ്. അതിന്റെ അവസ്ഥ അറിയുന്ന ഒരാള്‍ക്കും അത് വ്യാജമാണെന്ന് പറയാതെ യാതൊരു അര്‍ത്ഥത്തിലും ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (മുഖദ്ദിമതു ഇബ്നുസ്സലാഹ് 47).
വിമര്‍ശകര്‍ക്ക് സ്വീകാര്യനായ ഇബ്നു തൈമിയ്യ പോലും പറയുന്നതു കാണുക:”ദീനില്‍ ചതിയും വഞ്ചനയും നടത്തുന്നതിന്റെ ഒരുദാഹരണം നബി(സ്വ)യുടെ പേരില്‍ വ്യാജനിര്‍മ്മിത ഹദീസുകള്‍ ഉദ്ധരിക്കുക എന്നതാണ്” (മജ്മൂഉല്‍ ഫതാവാ 28/84).
ഖുനൂതിനെതിരില്‍ വിമര്‍ശകരുടെ കയ്യില്‍ സ്വഹീഹായ ഹദീസ് (നബിവചനം) ഒന്നുപോലുമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ള വ്യാജനിര്‍മ്മിത ഹദീസ് ഉദ്ധരിച്ച് സാധാരണ‌ വിശ്വാസികളെ വഞ്ചിക്കുന്നത്. വ്യാജ ഹദീസുകളുദ്ധരിച്ച് ദീനില്‍ചതിയും വഞ്ചനയും നടത്തുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല. ഇങ്ങനെ ചതിയും വഞ്ചനയും നടത്തുന്നവരെ തഖ്.ലീദ് ചെയ്യുന്ന പാമരരുടെ അവസ്ഥ ഏറെ ദയനീയം തന്നെ.
അബൂമാലികില്‍ അശ്ജഇയുടെ ഹദീസ്:
അബൂമാലികില്‍ അശ്ജഇ ഉദ്ധരിക്കുന്നു: “ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: പ്രിയ പിതാവെ,താങ്കള്‍ റസൂലുല്ലാഹി(സ്വ)യുടെ പിന്നിലും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെ പിന്നിലും, ഇവിടെ കൂഫയില്‍വെച്ച് അഞ്ചുവര്‍ഷത്തോളം അലിയ്യുബ്നു അബീത്വാലിബിന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ട്. അവര്‍ ഖുനൂത് ഓതാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, അതു പുതിയ കാര്യമാണ്”.
നബി(സ്വ) സ്വുബ്ഹിയിലെ ഖുനൂത് നിരോധിച്ചുവെന്ന് ഉമ്മുസലമ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വ്യാജഹദീസ് കഴിഞ്ഞാല്‍ പിന്നെ വിമര്ശകരുടെ കയ്യില്‍ ഖുനൂതിനെതിരെയുള്ള ഒരേയൊരു ഹദീസാണിത്. തിര്‍മുദി, നസാഇ, ഇബ്നുമാജ, അഹ്മദ്, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അധിക റിപ്പോര്‍ട്ടുകളിലും ‘സ്വുബ്ഹി’ എന്ന പരാമര്‍ശം തന്നെയില്ല. മാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു ഹദീസാണ്. കാരണം, എല്ലാവരും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് അബൂമാലികില്‍ അശ്ജഇ മുഖേന മാത്രമാണ്. അദ്ദേഹമാകട്ടെ വേണ്ടത്ര പ്രബലനുമല്ല. മറ്റുവഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ഹിജ്റ 306ല്‍ മരണപ്പെട്ട ഹദീസ് പണ്ഡിതന്‍ ഹാഫിള് അബൂജഅ്ഫര്‍ മുഹമ്മദ്ബിന്‍ അംറ് അല്‍ഉവൈലി(റ) ഹദീസ് പരമ്പരകളിലെ ബലഹീനരെ മാത്രം പറയുന്ന ‘ളുഅ്ഫാഅ്’(ബലഹീനര്‍) എന്ന പേരില്‍ ഒരു കിതാബ് രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഏറെ പ്രസിദ്ധവും ആധികാരികവുമാണ്. ഇമാം ഇബ്നുസ്സലാഹ് പറയുന്നു:
“ഹദീസ് നിവേദകരായ സത്യസന്ധരെയും ബലഹീനരെയും അറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതും ഗൌരവമേറിയതുമാണ്. കാരണം, ഹദീസിന്റെ ബലവും ബലഹീനതയും തിരിച്ചറിയാനുള്ള ചവിട്ടുപടിയാണത്. ഹദീസ് പണ്ഡിതര്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ചിലത് ബലഹീനരെ മാത്രം പറയുന്ന ഗ്രന്ഥങ്ങളാണ്. ബുഖാരിയുടെ ‘ളുഅ്ഫാഅ്’, നസാഇയുടെ’ളുഅ്ഫാഅ്’, ഉഖൈലിയുടെ ‘ളുഅ്ഫാഅ്’ എന്നീ ഗ്രന്ഥങ്ങള്‍പോലെ” (മുഖദ്ദിമതു ഇബ്നുസ്സലാഹ്193).
എന്നാല്‍ ഹദീസ് നിവേദകരിലെ ബലഹീനരെ അറിയുന്നതില്‍ ഇത്രയും ആധികാരികമായ ഉഖൈലിയുടെ ഈ ഗ്രന്ഥത്തില്‍ 598 നമ്പറില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച അബൂമാലികില്‍ അശ്ജഇയെയാണ് (ഉഖൈലി ‘ളുഅ്ഫാഅ്’ 2/192). മാത്രമല്ല, അബൂമാലികില്‍ അശ്ജി ബലഹീനനല്ലെങ്കില്‍പോലും ഈ ഹദീസ് സാധുവല്ല.  ഹദീസിന്റെ മത്നിനു തന്നെ ചില ന്യൂനതകളുണ്ട്. കാരണം ഈ ഹദീസിന്റെ മത്ന് സൂചിപ്പിക്കുന്നത് നബി(സ്വ) ഖുനൂത് നിര്‍ത്തിവെച്ചു എന്നല്ല, തീരെ ഓതിയിട്ടില്ല എന്നാണ്. ഇങ്ങനെ ഒരു മത്ന് ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിനുവിരുദ്ധമായി, അഥവാ നബി(സ്വ) ഖുനൂത് ഓതിയതായി പ്രബലമായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് ഒരു നിലക്കും സ്വീകാര്യമല്ല. ഇമാം ഉഖൈലിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബിയും ഇക്കാര്യം ഉദ്ധരിക്കുന്നു:
“ഉഖൈലി പറഞ്ഞു: ഖുനൂതില്‍ അദ്ദേഹത്തിന്റെ ഹദീസ് പിന്തുടരപ്പെടുന്നതല്ല”(മീസാനുല്‍ ഇഅ്തിദാല്‍ 3/180, സിയറു അഅ്ലാമിന്നുബലാഅ് 6/389).
ചുരുക്കത്തില്‍, വേണ്ടത്ര പ്രബലനല്ലാത്ത അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ഒറ്റപ്പെട്ടതും മറ്റു പ്രബലമായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ‘ശാദ്ദ്’എന്ന ഗണത്തിലാണ് പെടുക. ഇമാം ഇബ്നുസ്വലാഹ് പറയുന്നു:
“ഒരു കാര്യം ഒരാള്‍മാത്രം ഉദ്ധരിച്ചതാണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഹദീസ് അദ്ദേഹത്തേക്കാള്‍ മനഃപാഠവും കൃത്യതയുമുള്ളവര്‍ ഉദ്ധരിച്ചതിനു വിരുദ്ധമാണെങ്കില്‍ അതു തള്ളപ്പെടേണ്ടുന്ന ശാദ്ദായ ഹദീസാണ്” (മുഖദ്ദിമതു ഇബനിസ്വലാഹ് 31). ശാദ്ദായ ഹദീസ് ബലഹീനമാണ്. കാരണം, ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ ശാദ്ദ് ആകാതിരിക്കുക കൂടി വേണം. സ്വഹീഹായ ഹദീസ് എന്താണെന്നറിയുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം,സ്വഹീഹായ ഹദീസിന്റെ നിര്‍വചനത്തില്‍ തന്നെ സര്‍വ്വപണ്ഡിതരും ഈ വസ്തുത ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആകയാല്‍, ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ബലഹീനമാണ്. എന്നാല്‍ ചിലര്‍  ഈ ഹദീസിനെ കുറിച്ചു ഹസനാണെന്ന് പറഞ്ഞത് പരമ്പര മാത്രം പരിഗണിച്ചാണ്. ഇമാം തുര്‍മുദി ഈ ഹദീസിനെ കുറിച്ചു  ഹസന് സഹീഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ അവ്യക്തവുമാണ്. കാരണം,ഇമാം തുര്‍മുദിയുടെ ഈ പ്രയോഗത്തെ സംബന്ധിച്ചു പണ്ഡിതര്‍ക്കിടയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ട് (ഇബ്നുറജബ്,ശറഹുഇലലു തുര്‍മുദി: 124 നോക്കുക). ബുഖാരി   മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍പോലും പലപ്പോഴും ബലഹീനമാണെന്ന് പറഞ്ഞു തള്ളുന്ന വിമര്‍ശകര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നത് തികച്ചും വിരോധാഭാസമാണ്.
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ ഇമാം ബൈഹഖി തന്നെ പറയുന്നതു കാണുക:”ത്വാരിഖ്ബ്നു അശീമില്‍ അശ്ജഇ (അബൂമാലികില്‍ അശ്ജഇയുടെ പിതാവ്) താന്‍ തുടര്‍ന്ന് നിസ്കരിച്ചവരില്‍ നിന്നും ഖുനൂത് മനഃപാഠമാക്കിയില്ല. അതുകൊണ്ട് ഖുനൂത് പുതിയ കാര്യമാണെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ അത്  മനഃപാഠമാക്കിയിട്ടുണ്ട്. അതിനാല്‍ അയാളുടെ വിധിക്ക് പ്രസക്തിയില്ല” (ബൈഹഖി, സുനനുല്‍ കുബ്റാ: 3/58).
അബൂമാലികില്‍ അശ്ജഇയുടെ പിതാവ് സ്വഹാബിയാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നബി(സ്വ)യില്‍ നിന്നും ഹദീസ് കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ചില മക്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എങ്കിലും അദ്ദേഹം സ്വഹാബിയാണെന്നതു തന്നെയാണ് പ്രബലമായ അഭിപ്രായം (ഇബ്നുഹജര്‍അസ്ഖലാനി, അല്‍ഇസ്വാബ 2/219).

സ്വഹാബികള്‍ ഖുനൂത് ഉപേക്ഷിച്ചത്

ചില സ്വഹാബികള്‍ ചിലപ്പോള്‍ ഖുനൂത് ഉപേക്ഷിച്ചതായി ചില ഉദ്ധരണങ്ങളില്‍ കാണാം.അംറ്ബ്നുല്‍ മൈമൂന്‍ ഉദ്ധരിക്കുന്നു: ഉമര്‍ബിനുല്‍ ഖത്താബ് പ്രഭാതത്തില്‍ ഖുനൂത് ഓതിയില്ല (ബൈഹഖി,ത്വബ്റാനി). എന്നാല്‍ ഇങ്ങനെയുള്ള ഉദ്ധരണങ്ങള്‍ക്കുശേഷം ഇമാം ബൈഹഖിതന്നെ പറയുന്നു:”നബി(സ്വ)യും ശേഷം ഖുലഫാഉകളും ഖുനൂത് ഓതിയതായി ഖുനൂതിന്റെ അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതാറുണ്ടായിരുന്നുവെന്ന് പ്രബലമായ പല വഴികളിലൂടെയും വന്നത് പ്രസിദ്ധമാണ്. ഇനി മറന്നോ മനഃപൂര്‍വ്വമോ അവര്‍ വല്ലപ്പോഴും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഖുനൂത് നിര്‍ബന്ധമില്ല എന്നതിനു തെളിവാണ്” (സുനനുല്‍കുബ്റാ 3/310). “ചില സ്വഹാബികള്‍ ചില സുന്നത്തുകളെ ഓര്‍ക്കാതിരിക്കുകയോ അശ്രദ്ധരാവുകയോ ചെയ്തതുകൊണ്ട് അതു സ്വീകരിക്കുകയും മനഃപാഠമാക്കുകയും ചെയ്തവര്‍ ഉദ്ധരിച്ച ഹദീസുകള്‍ക്ക് ഒരു പോറലും ഏല്‍ക്കുകയില്ല” (സുനല്‍കുബ്റാ 3/56).തന്നെയുമല്ല, ബുഖാരി മുസ്‌ലിം അടക്കം ഉദ്ധരിച്ച പ്രബലമായ ഹദീസുകള്‍ സ്വുബ്ഹിന്റെ ഖുനൂത് സ്ഥിരീകരിക്കുന്നുണ്ട്. ഹദീസുകളില്‍നിന്നും മതവിധികള്‍ കണ്ടെത്തുന്നതിന്റെ നിദാന ശാസ്ത്രമനുസരിച്ച് ഒരു കാര്യത്തില്‍ നിഷേധിക്കുന്നവരുടെ വാക്ക് തള്ളുകയും സ്ഥിരീകരിക്കുന്നവരുടെത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം നവവി(റ) പറയുന്നു:”ഖുനൂതിനെ സ്വീകരിക്കുന്നവര്‍ക്കാണ് കൂടുതല്‍ അറിവ്. അവര്‍ കൂടുതലാണുതാനും. അതുകൊണ്ട് അവരെ മുന്തിക്കല്‍ നിര്‍ബന്ധമാണ്” (ശറഹുല്‍മുഹദ്ദബ് 3/504).

സ്വുബ്ഹിന്റെ ഖുനൂത് ഖുര്‍ആനില്‍

പ്രബലമായ ധാരാളം ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ട സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് വിശുദ്ധഖുര്‍ആന്‍ തന്നെ സ്ഥിരീകരിക്കുന്നു. സൂറതുല്‍ബഖറയിലെ 238ാമത്തെ സൂക്തത്തിലെ وَقُومُوا لِلّهِ قَانِتِينْ   ‘നിങ്ങള്‍ ഖുനൂത് നിര്‍വ്വഹിച്ച് നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതാണ്. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നുജരീര്‍  ത്വബ.രി (മരണം ഹി. 310) തന്റെ തഫ്സീറില്‍ പ്രബലമായ പരമ്പരയോടുകൂടി ഉദ്ധരിക്കുന്നതു കാണുക:”അബൂറജാഅ് ഉദ്ധരിക്കുന്നു: ഞാന്‍ ബസ്വറയിലെ പള്ളിയില്‍വെച്ച് ഇബ്നുഅബ്ബാസിനോടൊപ്പം സ്വുബ്ഹി നിസ്കരിച്ചു. അപ്പോള്‍ റുകൂഇന് മുമ്പ് അദ്ദേഹം ഖുനൂത് ഓതുകയും അല്ലാഹു പറഞ്ഞ ‘നിങ്ങള്‍ ഖുനൂതോതി നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് ഈ മഹത്തായ നിസ്കാരമാണെന്ന് പറയുകയും ചെയ്തു” (2/333).
ഈ ഖുര്‍ആന്‍ സൂക്തത്തിനു വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വ്യാഖ്യാനവും ഏറെ പ്രസക്തവും ആധികാരികവുമാണ്. കാരണം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ അഥവാ റഈസുല്‍ മുഫസ്സിരീന്‍ എന്ന അപരനാമമുള്ള സ്വഹാബിവര്യന്‍ ഇബ്നു അബ്ബാസാ(റ)ണ് ഈ വ്യാഖ്യാനം നല്‍കിയത്. ഒരിക്കല്‍ നബി(സ്വ) ഇബ്നു അബ്ബാസിനുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.”അല്ലാഹുവേ,ഈ ആള്‍ക്ക് ദീനില്‍ അഗാധജ്ഞാനം നല്‍കുകയും ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).
തന്നെയുമല്ല,തികച്ചും ശക്തവും പ്രബലവുമായ പരമ്പരയിലൂടെയാണ് ഇബ്നു അബ്ബാസില്‍ നിന്നും ഇത് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനം ഒരിക്കലും ഒരുനിലക്കും അവഗണിച്ചുതള്ളാന്‍ പറ്റിയതല്ല. ഈ സൂക്തത്തിനു നല്‍കപ്പെട്ട മറ്റു വ്യാഖ്യാനങ്ങള്‍ ഈ ആശയത്തിന് വിരുദ്ധമല്ല. അതുകൊണ്ടുതന്നെ ഇതിനോടൊപ്പം അവയും കൂടി വിവക്ഷിക്കുന്നതിനും യാതൊരു തടസ്സവുമില്ല.ഇബ്നു അബ്ബാസ്(റ) വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഒരിക്കലും സ്വന്തം വ്യാഖ്യാനം നല്‍കുകയില്ല. അദ്ദേഹം തന്നെ ഉദ്ധരിക്കുന്ന ഹദീസ് കാണുക:ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഖുര്‍ആനിനു സ്വന്തം വ്യാഖ്യാനം നല്‍കിയാല്‍, അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ (തുര്‍മുദി)

ഖുനൂത് സ്ഥിരീകരിക്കുന്ന ഹദീസുകള്‍
നിരവധിലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) ഓതിയതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതുതന്നെ സുന്നികള്‍ക്ക് മതിയായ രേഖയാണ്. കാരണം,സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടാല്‍ മാത്രമേ ഇമാം ശാഫിഈ(റ) അങ്ങനെ പറയുകയുള്ളൂവെന്നും  വിമര്‍ശകരെപ്പോലെ വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ പ്രമാണമാക്കുകയില്ലെന്നും ഉറപ്പാണല്ലോ. ശാഫി ഇമാമിന് ലഭിച്ച ഹദീസുകളുടെ ചെറിയൊരംശംപോലും വിമര്‍ശകര്‍ക്ക് കിട്ടിയിട്ടില്ലെന്നും കിട്ടാന്‍ സാധ്യമല്ലെന്നും ഉറപ്പാണ്. മാത്രവുമല്ല, ഇമാം ശാഫിഈ(റ)ക്ക് കിട്ടിയ പ്രബലമായ ഹദീസുകള്‍ നമ്മുടെ കൈയിലെത്തുമ്പോഴേക്ക് ബലഹീനമായേക്കാം. കാരണം,പ്രബലമായ ഹദീസുകള്‍ പിന്നീട് ബലഹീനന്‍മാര്‍     ഉദ്ധരിക്കുമ്പോള്‍ ബലഹീനമായിത്തീരുന്നു. അതുകൊണ്ടുതന്നെ, ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. എങ്കിലും പറയട്ടെ, ഖുനൂതിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകളില്‍ ചിലതുമാത്രം കൊടുക്കുന്നു.
“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)
ഇബ്നുമാജ ഉദ്ധരിച്ച ഈ ഹദീസ് ഏറെ പ്രബലവും അതിന്റെ പരമ്പരയിലുള്ളവര്‍ മുഴുവനും ബുഖാരിയുടെയും മുസ്ലിമിന്റെയും നിവേദകര്‍ മാത്രവുമാണ്. ഈ ഹദീസില്‍ അനസി(റ)നോട് ചോദിക്കുന്നതുതന്നെ സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ച് മാത്രമാണ്, നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂതിനെ കുറിച്ചല്ല. അതുകൊണ്ടുതന്നെ മറുപടിയും സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ചാകാനേ നിര്‍വാഹമുള്ളൂ. നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രമല്ല, എല്ലാ നിസ്കാരങ്ങളിലും നിര്‍വഹിക്കപ്പെടേണ്ടതുമാണ്. അതിനാല്‍, ഈ ഹദീസില്‍ പറഞ്ഞ ഖുനൂത് സ്വുബ്ഹിന്റെ ഖുനൂത് തന്നെയാണ്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ യാതൊരു സൂചനയും ഈ ഹദീസിലില്ല. എന്നല്ല, പല പണ്ഡിതരുടെയും വീക്ഷണമനുസരിച്ച് നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ സ്ഥിരമായി ഖുനൂത് ഓതിയിരുന്നുവെന്ന് ഹദീസില്‍ പ്രയോഗിച്ച പദങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. കാരണം, അനസ്(റ) പറഞ്ഞത്  كنا نقنت ഇത് സ്ഥിരമായി ചെയ്തു എന്നാണ് സൂചിപ്പിക്കുകയെന്ന് ഒട്ടേറെ പണ്ഡിതന്‍മാര്‍ പറയുന്നത് കാണുക: “കാന എന്ന പദം സ്ഥിരമായി എന്ന് സൂചിപ്പിക്കുന്നു” (മുല്ലാ അലിയ്യുല്‍ ഖാരി, മിര്‍ഖാത:് 2/65, ആലൂസി, റൂഹുല്‍ മആനി: 5/601, അയ്നി, ഉംദതുല്‍ ഖാരി: 6/48, മുനാവി, ഫൈളുല്‍ ഖദീര്‍: 5/135).
തന്നെയുമല്ല كنا نقنت    (കുന്നാ നക്നുതു) എന്ന പദം സ്വഹാബിമാര്‍ മുഴുവനും നബി(സ്വ)യുടെ കാലത്ത് നബി(സ്വ)യുടെ അറിവോടെ ഖുനൂത് ഓതിയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇമാം ഇബ്നുല്‍ അസീര്‍ (മരണം ഹി. 606) പറയുന്നത് കാണുക:
“ശറഇന്റെ വിധികള്‍ വിവരിച്ചുകൊണ്ട് ഒരു സ്വഹാബി ‘ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു’ എന്ന് പറഞ്ഞാല്‍ അതില്‍ നിന്നും വ്യക്തമാകുന്നത് നബി(സ്വ) അറിയുകയും അവിടന്ന് എതിര്‍ക്കുകയും ചെയ്യാത്ത വിധം എല്ലാ സ്വഹാബിമാരും ചെയ്തിരുന്നുവെന്നാണ്” (ഇബ്നുല്‍ അസിര്‍, ജാമിഉല്‍ ഉസൂല്‍: 1/95).

“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).
ഇമാം ദാരിമി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും ഏറെ പ്രബലം തന്നെ. ഇതിന്റെ പരമ്പരയിലുള്ളവരും ബുഖാരിമുസ്ലിമിന്റെ നിവേദകര്‍ തന്നെയാണ്. ഈ ഹദീസിലും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. മുസ്ലിം സമൂഹത്തിനു പൊതുവായ എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ മാത്രം എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കുന്ന നാസിലത്തിന്റെ ഖുനൂതാണിതെന്നതിലേക്ക് യാതൊരു സൂചനയും ഈ ഹദീസിലില്ല. നാസിലത്തിന്റെ ഖുനൂതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധാരാളം ഹദീസുകള്‍ വേറെയുണ്ട്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ സൂചിപ്പിക്കുന്ന യാതൊരു പദവും ഈ ഹദീസിലില്ല. അതുകൊണ്ടുതന്നെ അങ്ങനെ പരിമിതിപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. തന്നെയുമല്ല, ഈ ഹദീസിലും ‘കാന’ (كان) എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ പദം സ്ഥിരമായി ചെയ്തു എന്ന ആശയം ദ്യോതിപ്പിക്കുമെന്ന് ഒട്ടേറെ പ്രഗത്ഭ പണ്ഡിതന്‍മാര്‍ പറഞ്ഞതായി മുമ്പ് സൂചിപ്പിക്കുകയും ചെയ്തു.
“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)
ഈ ഹദീസില്‍ അനസ്(റ)നോട് ചോദിക്കുന്നത് തന്നെ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിനെ കുറിച്ചാണ്. വിപത്തുണ്ടാകുമ്പോള്‍ സ്വുബ്ഹിയില്‍ മാത്രമല്ല എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതിനെ കുറിച്ചല്ല. അങ്ങനെ ഒരുസൂചന പോലും ഈ ഹദീസിലില്ല. അങ്ങനെയാണെങ്കില്‍ സ്വുബ്ഹി എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ അനസ്(റ)ന്റെ ഉത്തരവും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ചാണെന്ന് മനസ്സിലാക്കുന്നതാണ് ന്യായം. അനസ്(റ)ന്റെ ഉത്തരവും വളരെ വ്യക്തമാണ്. അഥവാ സ്വുബ്ഹിന്റെ ഖുനൂത് റുകൂഇനു സേഷമാണ് നിര്‍വിക്കേണ്ടതെന്നും അത് കൂടുതല്‍ നീട്ടി ഓതാതെ അല്‍പ്പം മാത്രം ഓതിയാല്‍ മതിയെന്നും ഉത്തരത്തില്‍ നിന്നും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വളരെ വ്യക്തമാണ്. വളച്ചുകെട്ടില്ലാതെ, ഹദീസിന്റെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണിത്. എന്നാല്‍, ഇങ്ങനെ നേര്‍ക്കുനേര്‍ അര്‍ത്ഥം വെച്ചാല്‍ മൌലവിമാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ നേര്‍ അര്‍ത്ഥം വെക്കാതെ ഇവിടെ വ്യാഖ്യാനം സ്വീകരിക്കുകയാണ് സാധാരണഗതിയില്‍ മൌലവിമാര്‍ ചെയ്യാറുള്ളത്. അഥവാ, ഹദീസില്‍ പറഞ്ഞ ‘അല്‍പ്പം’ (ييسيرا ) എന്ന പദത്തോടുകൂടി ഹദീസില്‍ കാണാത്ത ‘കാലം’ എന്ന് കൂട്ടിച്ചേര്‍ത്ത് അല്പകാലം  എന്നാക്കി മൌലവിമാര്‍ വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ വ്യാഖ്യാനമില്ലാതെ, ഒന്നുംകൂട്ടിച്ചേര്‍ക്കാതെ നേര്‍ അര്‍ത്ഥം തന്നെ പണ്ഡിതന്‍മാര്‍ ഇവിടെ നല്‍കിയിട്ടുണ്ട്.
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.
“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا  . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)
ചുരുക്കത്തില്‍, ഈ ഹദീസിനു നേര്‍ അര്‍ത്ഥം തന്നെ പണ്ഡിത•ാര്‍ നല്‍കിയതിനാല്‍ അതുതന്നെ സ്വീകരിക്കുന്നതാണ് ചിലര്‍ നല്‍കിയ വ്യാഖ്യാനം സ്വീകരിക്കുന്നതിനെക്കാള്‍ അഭികാമ്യം.
യഥാര്‍ത്ഥത്തില്‍ നേര്‍ അര്‍ത്ഥം വെക്കുന്നതിനു തടസ്സമുണ്ടാകുമ്പോള്‍ മാത്രമാണ് വ്യാഖ്യാനത്തിലേക്ക് നീങ്ങേണ്ടി വരുന്നത്. ഉദാഹരണത്തിനു ആഇശ(റ) ഉദ്ധരിച്ച ഹദീസ് കാണുക:”നബി(സ്വ) പറഞ്ഞു: മുഖമക്കനയില്ലാതെ പ്രായപൂര്‍ത്തിയായ പെണ്ണിന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (അബൂദാവൂദ്, തുര്‍മുദി)
എന്നാല്‍, ഈ ഹദീസിന്റെ നേര്‍ അര്‍ഥം “ആര്‍ത്തവകാരിയുടെ നിസ്കാരം മുഖമക്കനയില്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല” എന്നതാണ്. കാരണം, ഹദീസില്‍ പ്രയോഗിച്ച حائض എന്ന പദത്തിന്റെ നേര്‍ അര്‍ത്ഥം ആര്‍ത്തവകാരി എന്നാണ്. ഇങ്ങനെ നേര്‍ അര്‍ത്ഥമാകുമ്പോള്‍ ആര്‍ത്തവകാരി മക്കനയിട്ട് നിസ്കരിച്ചാല്‍ അവളുടെ നിസ്കാരം സാധുവാണെന്നുള്ള തെറ്റായ ആശയാണ് ഹദീസില്‍ നിന്നും ലഭിക്കുക. ഇങ്ങനെ, ഈ ഹദീസിനു നേര്‍ അര്‍ത്ഥം വിവക്ഷിക്കുന്നതിനു മതപരമായ തടസ്സമുണ്ടായതുകൊണ്ട് മാത്രമാണ് ആര്‍ത്തവകാരി എന്ന് നേര്‍ അര്‍ത്ഥമുള്ള حائض എന്ന പദത്തെ പ്രായപൂര്‍ത്തിയായവള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരുന്നത്.
എന്നാല്‍, നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത് ഓതിയതായി അനസ്(റ) ഉദ്ധരിച്ച ഹദീസിന് നേര്‍ അര്‍ത്ഥം വെക്കുന്നതിന് യാതൊരു തടസ്സവുമില്ല. അതിനാല്‍, വ്യാഖ്യാനമല്ല, നേര്‍ അര്‍ത്ഥമാണ് ഈ ഹദീസിന്റെ കാര്യത്തില്‍ സ്വീകാര്യമായത്. അപ്പോള്‍ മുമ്പ് പറഞ്ഞ ഹദീസുകളുടെ ആശയവുമായി യോജിക്കുകയും ചെയ്യും. മാത്രമല്ല, ഈ ഹദീസില്‍ കാണാത്ത ‘കാലം’ എന്ന പദം കൂട്ടിച്ചേര്‍ത്ത് നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുമ്പോഴാണ് പല തടസ്സങ്ങളുമുള്ളത്.
(1) മതപരമായ തടസ്സം: നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂത് മതപരമായി സ്വുബ്ഹിയില്‍ മാത്രം പരിമിതമല്ല. അതുകൊണ്ടുതന്നെ സ്വുബ്ഹി നിസ്കാരത്തിന്റെ ഖുനൂതിനെക്കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എല്ലാ നിസ്കാരത്തിലും നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നത് മതവിരുദ്ധമാണ്. കാരണം നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രം പരിമിതമാണെന്ന തെറ്റായ മതവിധി സൂചിപ്പിക്കും. ഹദീസില്‍ നിന്നും കിട്ടാത്ത ഒരു പദം (കാലം) ഹദീസില്‍ ആവശ്യമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നതും യാതൊരു ആവശ്യവുമില്ലാതെ ഹദീസിന്റെ നേര്‍അര്‍ത്ഥം സാധ്യമാകുന്നതോടുകൂടി വളഞ്ഞ അര്‍ത്ഥം സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും മതവിരുദ്ധമാണ്.
(2) ഭാഷാപരമായ തടസ്സം: ഇവിടെ يسيرا (അല്‍പ്പം) എന്ന പദം അറബി വ്യാകരണ നിയമമനുസരിച്ച് (صفة) വിശേഷണമാണ്.صفة    ന് ഒരു موصوف (വിശേഷിക്കപ്പെടുന്നത്) വേണം. അതിവിടെ പറയപ്പെട്ടിട്ടില്ല. സാങ്കല്‍പ്പികമാണ്. എന്നാല്‍, മുമ്പ് പറഞ്ഞതില്‍ നിന്നോ സാഹചര്യത്തില്‍ നിന്നോ അറിയപ്പെട്ടത് മാത്രമേ സങ്കല്‍പ്പിക്കാവൂ. എന്നാല്‍, കാലം എന്ന പദം സാഹചര്യത്തില്‍ നിന്നോ മുമ്പ് പറയപ്പെട്ടതില്‍ നിന്നോ അറിയപ്പെടുന്നില്ല. മറിച്ച് ഖുനൂത് എന്ന പദമാണ് സാഹചര്യത്തില്‍ നിന്നും മുമ്പ് പറയപ്പെട്ടതില്‍ നിന്നും അറിയപ്പെടുന്നത്. അപ്പോള്‍ അത് മാത്രമാണ് മൌസൂഫായി സങ്കല്‍പ്പിക്കപ്പെടേണ്ടത്. അതിനാല്‍ അല്‍പ്പമായ ഖുനൂത് എന്നാണ് വരിക. കാരണം, ഇതാണ് ശരിയായ പ്രയോഗം. ഇതിനു സമാനമായ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കണുക: ‘അല്‍പ്പമായ വിചാരണ ചെയ്യപ്പെടുന്നതാണ്’ (ഇന്‍ശിഖാഖ്: 8)
“നാം അതിനെ നമ്മിലേക്ക ് അല്‍പമായ പിടുത്തം പിടിച്ചു”(അല്‍ഫുര്‍ഖാന്‍:46).
(3) യുക്തിപരമായ തടസ്സം: സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി യാതൊരു ന്യായവുമില്ലാതെ മറ്റേതെങ്കിലും ഖുനൂതായി വ്യാഖ്യാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
ഒരാള്‍ ‘അല്‍പ്പം ഭക്ഷണം കഴിച്ചു’ എന്ന് പറഞ്ഞാല്‍ അയാള്‍ കുറച്ചുകാലം ഭക്ഷണം കഴിച്ചെന്നും പിന്നീട് മരണം വരെ ഒന്നും ഭക്ഷിച്ചില്ലെന്നും ആരെങ്കിലും മനസ്സിലാക്കുമോ? എന്നതുപോലെ “നബി(സ്വ) സ്വുബ്ഹിയില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് പറഞ്ഞതില്‍ നിന്നും നബി(സ്വ) കുറച്ചുകാലം ഖുനൂത്തോതിയെന്നും പിന്നീട് മരണം വരെ ഖുനൂത് ഓതിയില്ലെന്നും മനസ്സിലാക്കുന്നത് യുക്തിയല്ല. ചുരുക്കത്തില്‍, “നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് അനസ്(റ) ഉദ്ധരിച്ച ഹദീസിനു നേര്‍ അര്‍ത്ഥം വെക്കുന്നതിനു യാതൊരു തടസ്സവുമില്ല. മറിച്ച് ഹദീസില്‍ പറഞ്ഞ സ്വുബ്ഹിന്റെ ഖുനൂതിനെ യാതൊരു ന്യായവുമില്ലാതെ നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നതിനാണ് പ്രശ്നമുള്ളത്. അതുകൊണ്ട് ഇവിടെ നേര്‍ അര്‍ത്ഥം തന്നെയാണ് വിവക്ഷിക്കേണ്ടത്. വ്യാഖ്യാനമല്ല.

ഗതിമുട്ടിയാല്‍ ….……
സാധാരണഗതിയില്‍ മുന്‍കാല പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ, ഖുര്‍ആനിനും ഹദീസിനും നേര്‍അര്‍ത്ഥം മാത്രം വെക്കണമെന്ന് വാശിപിടിക്കുന്നവരാണ് പുത്തനാശയക്കാര്‍. ഖുര്‍ആനിലും ഹദീസിലും വന്ന, നേര്‍ അര്‍ത്ഥം അസാധ്യമായ പല പദങ്ങള്‍ക്കും ഇമാമുകള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ നേര്‍അര്‍ത്ഥം മാത്രം നല്‍കി അല്ലാഹുവിനു കയ്യ്, കാല്, കണ്ണ്, മൂക്ക് തുടങ്ങിയ അവയവങ്ങളുണ്ടെന്നും അവന്‍ വികലാംഗനാണെന്നും വാദിക്കുന്നവര്‍ ഗതി മുട്ടി നേര്‍ അര്‍ത്ഥം സാധ്യമാകുന്നതോടൊപ്പം ന്യായമില്ലാതെ വ്യാഖ്യാനം നല്‍കി സായൂജ്യമടയുന്നു.  ”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28). ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള ധാരാളം ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള മുസ്ലിം ലോകം അംഗീകരിക്കുന്ന ഇമാമുകള്‍ സ്വഹീഹാണെന്ന് തറപ്പിച്ചുപറഞ്ഞ ഈ ഹദീസ് ബലഹീനമാണെന്ന് അല്‍പ്പജ്ഞാനികളായ വിമര്‍ശകര്‍ നിസ്സങ്കോചം തട്ടിവിടാറുണ്ട്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح  (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ ്നഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504). എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ഹദീസുകള്‍ തള്ളപ്പെടാന്‍ മാത്രം ശക്തമല്ല. കാരണം ഇവയൊന്നും തന്നെ സത്യസന്ധതയെ ബാധിക്കുന്ന ആരോപണമല്ല. മറിച്ച് കൃത്യതയുമായി ബന്ധപ്പെട്ടതാണ്. ഹദീസ് നിരൂപണത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ വിവക്ഷ അറിയുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. (ഇമാം സുയൂഥി, തദ്രീബുറാവി, 294 നോക്കുക).
നസാഇ പറഞ്ഞു: ‘വേണ്ടത്ര ശക്തനല്ല’ എന്ന ആരോപണം പ്രശ്നമുള്ളതല്ല’ (ദഹബി, മൂഖിള:82) കൃത്യത യുമായി ബന്ധപ്പെട്ട ആരോപണം മൂലം ഹദീസ് ബലഹീനമാകുന്നതല്ല. മറിച്ച് സ്വഹീഹിന്റെ തൊട്ടുതാഴെയുള്ള ഹസനായിത്തീരുന്നതാണ്. ഇമാം ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് കാണുക:
“കൃത്യത കുറയുമ്പോഴാണ് ഹദീസ് ഹസനാകുന്നത്” (നുഖ്ബതുല്‍ ഫിക്ര്‍: 32). ഇതേ കാര്യം അബ്ദുല്‍ഹഖ് ദഹ്.ലവി
വിയും പറയുന്നു:”ഹസനായ ഹദീസില്‍ പരിഗണിക്കപ്പെടുന്ന ന്യൂനത കൃത്യതയുടെ കുറവ് മാത്രമാണ്” (മുഖദ്ദിമതു മിശ്കാത് 12). എന്നാല്‍, ഹസനായ ഹദീസ് ലക്ഷ്യത്തിനു പറ്റുമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാമെന്ന കാര്യത്തില്‍ ഇന്നോളം വരെയുള്ള മുസ്‌ലിം ലോകത്തിനു തര്‍ക്കമില്ല. ഇമാം നവവി(റ) പറയുന്നു:
“ലക്ഷ്യത്തിനു പറ്റുമെന്ന കാര്യത്തില്‍ ഹസനായ ഹദീസ് സ്വഹീഹായ ഹദീസിനെപ്പോലെ തന്നെയാണ്. ശക്തിയില്‍ അതിനെക്കാള്‍ താഴെയാണെങ്കിലും. അതുകൊണ്ടാണ് പലരും ഹസനായ ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത്” (ഇമാം നവവി, തഖ്രീബ്: 128). ഇനി, ഹസനായ ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വഹീഹിന്റെ സ്ഥാനത്തേക്കുയരുന്നതാണ്. ഇമാം നവവി(റ) തന്നെ പറയുന്നത് കാണുക:
“സത്യസന്ധത കൊണ്ട് പ്രസിദ്ധനായ, കൃത്യതയിലും മനഃപാഠത്തിലും പിന്നിലായ ഒരു വ്യക്തി ഉദ്ധരിച്ച ഹദീസ് മറ്റു വഴികളിലൂടെയും ഉദ്ധരിക്കപ്പെട്ടാല്‍ ശക്തിപ്രാപിക്കുന്നതും ഹസനില്‍നിന്നും സ്വഹീഹിലേക്ക് ഉയരുന്നതുമാണ്” (ഇമാം നവവി, തഖ്രീബ് 141). എന്നാല്‍ സത്യസന്ധനായ അബൂജഅ്ഫര്‍റാസി ഉദ്ധരിച്ച ഈ ഹദീസ് പ്രബലമായ വിവിധ പരമ്പകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നത് കാണുക:”സ്വഹീഹായ പരമ്പര സഹിതം വിവിധ വഴികളിലൂടെ ദാറഖുത്നി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്”(ശറഹുല്‍ മുഹദ്ദബ് 3/504). എന്നാല്‍, ഇത്രയും പറഞ്ഞത് അബൂജഅ്ഫര്‍ റാസിയുടെ കൃത്യതയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെന്ന സങ്കല്‍പ്പമനുസരിച്ചാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച എല്ലാ ഹദീസുകള്‍ക്കും ഈ ആരോപണങ്ങള്‍ ബാധകമല്ല. ഇക്കാര്യം പണ്ഡിതന്‍മാര്‍ വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇമാം ദഹബി പറയുന്നത് കാണുക: ശഅ്ബിയില്‍ നിന്നും ഒരുകൂട്ടം ആളുകളില്‍നിന്നും ഉദ്ധരിക്കുന്നതില്‍ വളരെയധികം സത്യസന്ധന്‍ (ദഹബി, മുഗ്നിലിളുഅഫാഅ് 2/505) “ഇബ്നു അദിയ്യ് പറഞ്ഞു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഉദ്ധരിച്ച അധിക ഹദീസുകള്‍ക്കും തകരാറില്ല” (ഇബ്നു ഹജര്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 6/395). അഥവാ, അബൂജഅ്ഫര്‍ റാസി ഉദ്ധരിച്ച ചില ഹദീസുകള്‍ക്ക് മാത്രമേ തകരാറുള്ളൂ. ആ ഹദീസുകള്‍ ഏതാണെന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു മഈന്‍ പറഞ്ഞു: സത്യസന്ധനാണ്. മുഗീറയില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ പിഴവ് സംഭവിക്കുന്നു (തഹ്ദീബുത്തഹ്ദീബ് 6/395). എന്നാല്‍ “നബി(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹിയില്‍ ഖുനൂത്തോതി” എന്ന ഹദീസ് അബൂജഅ്ഫര്‍ റാസി മുഗീറയില്‍ നിന്നും ഉദ്ധരിച്ചതല്ല. മറിച്ച് റബീഉബ്നു അനസില്‍ നിന്നും ഉദ്ധരിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ഹദീസിനു ഒരുനിലക്കും ബലഹീനത ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാമുകള്‍ പറഞ്ഞത്. സുന്നികള്‍ അതംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സുന്നത്താണെന്നതിന് സ്വഹീഹായ ഹദീസുകള്‍ തന്നെ ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) നിര്‍ത്തിവെച്ചിട്ടില്ല. മറിച്ച് ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലം നബി(സ്വ) നാസിലത്തിന്റെ ഖുനൂത്തോതിയിരുന്നു. അതാണ് നിര്‍ത്തിവെച്ചത്. ഈ ഒരു മാസക്കാലം സ്വുബ്ഹിയിലെ ഖുനൂതിലും നബി(സ്വ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയും നിര്‍ത്തിവെച്ചു. പക്ഷേ, സ്വുബ്ഹിയിലെ ഖുനൂത് നിര്‍ത്തിവെച്ചില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക:  “അനസ്(റ) ഉദ്ധരിക്കുന്നു: റിഅ്ല്‍, ദക്.വാന്‍, ഉസയ്യ, ബനൂ ലഹ്.യാന്‍ ഗോത്രക്കാര്‍ ശത്രുക്കള്‍ക്കെതിരില്‍ നബി(സ്വ)യോട് സഹായം ആവശ്യപ്പെട്ടു. എഴുപത് അന്‍സാരികളെ നബി(സ്വ) അവര്‍ക്ക് സഹായികളായി അയച്ചു. ഞങ്ങള്‍ അവരെ കുറിച്ച് അക്കാലത്തെ ഓത്തുകാര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ പകല്‍ വിറക് ശേഖരിക്കുന്നവരും രാത്രിയില്‍ നിസ്കരിക്കുന്നവരുമായിരുന്നു. അവര്‍ ബിഅ്റ് മഊനയിലെത്തിയപ്പോള്‍ അവരെ ചതിയില്‍ പെടുത്തി കൊലചെയ്തു. ഈ വിവരം നബി(സ്വ( അറിഞ്ഞപ്പോള്‍, റിഅ്ല്‍, ദക്.വാന്‍ ഉസയ്യ, ബനൂ ലഹ്.യാന്‍ എന്നീ അറബ് ഗോത്രങ്ങള്‍ക്കെതിരില്‍ സ്വുബ്ഹിയില്‍ ഒരു മാസക്കാലം പ്രാര്‍ത്ഥിച്ചുകൊണ്ട് ഖുനൂത്തോതി. അനസ ്(റ) പറഞ്ഞു: അവരുടെ കാര്യത്തില്‍ ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. പിന്നീടത് ഉയര്‍ത്തപ്പെട്ടു” (ബുഖാരി).
ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ഖുനൂത്താണ് സ്വുബ്ഹിയില്‍ ഒരു മാസക്കാലം നബി(സ്വ) നിര്‍വഹിച്ചതെന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥന ഉള്‍ക്കൊള്ളാത്ത, സാധാരണ സ്വുബ്ഹിയില്‍ ഓതാറുള്ള ഖുനൂത് ഇതിനുമുമ്പും ശേഷവും നബി(സ്വ) നിര്‍വഹിച്ചിരുന്നു. അതൊരിക്കലും നിര്‍ത്തിവെച്ചിട്ടില്ല. ഇതാണ് സ്വഹീഹായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ശാഫിഈ(റ) അവിടത്തെ ഉമമില്‍ പറഞ്ഞതും ഇതുതന്നെയാണ്. ‘ഹദീസ് സ്വഹീഹായാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം ശാഫിഈ(റ)പറഞ്ഞതിന്റെ വിവക്ഷയും ഇതുതന്നെയാണ്.